📿PART - 49📿🍀സ്വലാത്തിന്റെ ഈരടികൾ🍀

   

🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 49📿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


        " ന്താടാ പറയ്.... "  നിസ്കരിക്കാനുള്ള ധൃതി കൊണ്ട് അവൻ ചോദിച്ചു.

 " നമ്മുടെ ജൂനിയർ അൻസിഫ അല്ലെ....? അവൾ വീണ്ടും എന്നോട് ചോദിച്ചു ". പറഞ്ഞു തീരും മുന്നേ റിയാസ് പൊട്ടിത്തെറിച്ചു. 

"നിന്റടുത് ഞാൻ എത്ര തവണ പറഞ്ഞു. എനിക്കവളെ ഇഷ്ടമില്ലെന്ന്. വിവരമില്ലാത്തൊരു അവസ്ഥയിൽ തോന്നിയിരുന്നു. എന്നാൽ ഞാനിപ്പോൾ പഴയ റിയാസ് അല്ല. അങ്ങനെ ആകാനും ആഗ്രഹിക്കുന്നില്ല.". "എന്നാലും ടാ ഇതു പോലെ ഒരു മൊഞ്ചുള്ള പെണ്ണ്...... നീ ഒരുപാട് വട്ടം പുറകെ നടന്നതല്ലേ.... അവസാനം അവൾ യെസ് പറഞ്ഞപ്പോൾ നിനക്ക് വേണ്ടെന്നോ?" ചെറിയൊരു നീരസത്തോടെ റിയാസിന്റെ വാക്കുകൾക്ക് കൂട്ടുകാരൻ മറുപടി പറഞ്ഞു. 

" അവളെയൊക്കെ എന്തു കണ്ടിട്ടാണാവോ അന്നെനിക്ക് ഇഷ്ട്ടം തോന്നിയത് . ഇപ്പോൾ ആണ് എത്ര വലിയ മണ്ടത്തരമാണെന്ന് മനസ്സിലായത്. നീ പറയ് എനിക്കിപ്പോൾ യാതൊരു തരം ഇഷ്ടവും അവളോട് ഇല്ലെന്ന്. വീട്ടുകാർ നോക്കി വെച്ചിരിക്കുന്ന ആളെ കെട്ടാൻ..... "

" നീ എന്നാടാ ഇങ്ങനെയൊക്കെ പറയാൻ തുടങ്ങിയത്! സാധാരണ കോളേജിന്റെ വരാന്തകളിൽ ഇതിനൊക്കെ മുൻകയ്യെടുത്ത് വായിനോക്കാൻ നീയാണല്ലോ ഉണ്ടാവുന്നത്. അവളെന്നോട് ആണ് പറഞ്ഞിരുന്നതെങ്കിൽ ഞാൻ എപ്പോഴേ ok പറഞ്ഞേനെ... "  

" ഓഹോ നീ പറയുന്നത് കേട്ടാൽ ok പറഞ്ഞു കല്യാണവും കഴിഞ്ഞു സുഖമായി ജീവിക്കാനാണെന്ന്..... ആണോ അങ്ങനെയാണോ നീ ഇഷ്ട്ടം പറഞ്ഞാൽ ചെയ്യുന്നത്? Tell me Naseem.... " അപ്രതീക്ഷിതമായ റിയാസിന്റെ ചോദ്യത്തിന് എന്തു പറയണമെന്നറിയാതെ അവൻ പകച്ചു നിന്നു.

 " അതല്ലെടാ..... ഇതൊക്കെ അല്ലെ ലൈഫിന്റെ എന്ജോയ്മെന്റ്. ചിലപ്പോൾ കല്യാണം കഴിക്കാം കഴിക്കാതിരിക്കാം ".


" ഞാനൊന്ന് ചോദിക്കട്ടെടാ.... ഉപദേശിക്കാനൊന്നും അർഹനല്ല. എങ്കിലും ഒരു തെറ്റുകാരനായി ജീവിതത്തിന്റെ നല്ല നിമിഷങ്ങൾ പാഴാക്കി എന്ന അടക്കാനാകാത്ത സങ്കടം ഉള്ളിലുള്ളതു കൊണ്ട് ചോദിക്കുവാ...., നമ്മളൊക്കെ ഈ പ്രാണനോളമോ അതല്ലാതെയോ സ്നേഹിച്ചു നടക്കുന്ന ഈ പെണ്ണുങ്ങൾ മരിച്ചു കിടക്കുമ്പോൾ നാളെ ആറടി മണ്ണിൽ ഒറ്റയ്ക്കാണല്ലോ അതുകൊണ്ട് ഒരു കൂട്ട് കൊടുക്കാം എന്ന് പറഞ്ഞു വരുമോ? ജീവിതാവസാനം വരെ നമ്മുടെ മരണമോർത്ത് നമ്മുടെ പേരെന്റ്സ് ഒരു പക്ഷെ ഓർക്കുമ്പോഴൊക്കെ കണ്ണുനീർ പൊഴിച്ചേക്കാം. ബട്ട്‌ ഇവരൊക്കെ വെറും ഒരു ദിവസം കൊണ്ട് തന്നെ നമ്മളെയൊക്കെ മറക്കും. അവർ പുതിയ എന്ജോയ്മെന്റ്സ് പലരുമായി കണ്ടെത്തും. ഈ പ്രണയമെന്ന് പറയുന്നതിൽ യാഥാർഥ്യത കടന്നിട്ടുണ്ടെങ്കിൽ ആത്മാർഥത ഉണ്ടെങ്കിൽ അത് മഹ്റ്കൊടുത്ത് സ്വന്തമാക്കുന്നവളുമായിട്ടായിരിക്കും. ആയിരിക്കണം. പ്രണയ നൈരാശ്യം മൂലം കാമുകൻ കാമുകിയെ പെട്രോൾ ഒഴിച്ച് കത്തിച്ചെന്നും ആസിഡ് ഒഴിച്ചു വികൃതമാക്കി എന്നുമൊക്കെ ഒരുപാട് തവണ നമ്മൾ പത്രത്തിൽ വായിച്ചിട്ടുള്ളതാണ്. ഇതിലെവിടെയാണ് പ്രണയം? യഥാർത്ഥ സ്നേഹമാണെങ്കിൽ താൻ സ്നേഹിക്കപ്പെടുന്ന ആൾ ഒരിക്കലും വേദനിക്കാനിട വരരുത് എന്നെ ആഗ്രഹിക്കു. താനില്ലെങ്കിലും ഈ ഭൂമിയിൽ അവർ സന്തോഷത്തോടെ കഴിയണമെന്നേ ആഗ്രഹിക്കുകയുള്ളു ..... നീ പറഞ്ഞ ok പറഞ്ഞു കൊണ്ടുള്ള പ്രണയത്തിൻ ഈ ആഗ്രഹങ്ങളൊന്നും അതിൽ വരില്ല. ഒരു പക്ഷെ അവളെ ഒഴിവാക്കണമെന്ന് തോന്നിയാൽ പോലും ഒഴിവാക്കി മറ്റൊന്നിനെ കണ്ടെത്തും..... ഈ time പാസ്സിന് വേണ്ടിയുള്ള പ്രണയം! ഇതു കൊണ്ടുള്ള നേട്ടമെന്താണ്.....? നീ ഒന്ന് പറഞ്ഞു തരുമോ...? ". റിയാസിന്റെ വാക്കുകൾക്ക് വാളിനെക്കാൾ മൂർച്ചയുള്ളതായി നസീമിന് അനുഭവപ്പെട്ടു. മറുപടി കിട്ടാതെ നാവ് കുഴഞ്ഞു.

 "ന്താ നിനക്കൊന്നും പറയാനില്ലേ...?".

 "അത്....." എന്തു പറയണമെന്നറിയാതെ വാക്കുകളിലുള്ള ഇടർച്ചയെ റിയാസ് മനസ്സിലാക്കി.


 " നമുക്കൊക്കെ നല്ല ഭാവി കരുതുന്നവരാണ് നമ്മുടെ പേരെന്റ്സ്. അവർക്കെന്നും അഭിമാനിക്കാനുള്ള വകയാകണം നമ്മൾ. നമുക്കൊക്കെ ഇപ്പോൾ ഒരു ലക്ഷ്യമേ ഉള്ളു. 'MBBS '. അതിനു വേണ്ടി പരിശ്രമിക്കാൻ നോക്ക്. നമുക്ക് പ്രണയിക്കാൻ  ഒരു പ്രണയനിധി ഉള്ളപ്പോൾ എന്തിനാണ് ഹറാമിലേക്ക് വഴി നടത്തുന്ന ഒരു പ്രണയിനി? " .  

"അതാരാ? " സംശയത്തോടെ നസീം ചോദിച്ചു.

 *" മുഹമ്മദ്‌ മുസ്തഫ ﷺ തങ്ങൾ "*.

 നീണ്ട നിശബ്ദത അവർക്കിടയിൽ രൂപപ്പെട്ടു. . "വിഷമങ്ങളും പ്രയാസങ്ങളും വരുമ്പോൾ നബിയെ ﷺ ഒന്ന് വിളിച്ചാൽ മതി. ഹൃദയം ഏതോ സമാധാനത്തിന്റെ ചിറകുകൾ വന്ന് പൊതിയും. നാളെ ഖബറിൽ ആരാരും ഇല്ലാതെ തനിച്ചാകുമ്പോൾ ആ ഹബീബ്ﷺ തങ്ങളിലേക്ക് നോക്കി കിടക്കാൻ ആഗ്രഹിക്കുന്നില്ലേ......? അവിടുന്ന്ﷺ  വരും. ഒറ്റപ്പെടലിനെ മറികടന്നു കൂട്ടായി..... നാളെ മഹ്ശറയുടെ ഭീതിയിൽ നാമൊക്കെയും വിരല് കടിക്കുമ്പോൾ പ്രസവിച്ച ഉമ്മയോ വളർത്തിയ ഉപ്പയോ ജീവനെക്കാളേറെ സ്നേഹിച്ച പെണ്ണോ സഹായിക്കാൻ വരില്ല. അന്നെല്ലാവരും സ്വന്തം ശരീരത്തെ കുറിച്ചുള്ള ബേജാറിലാകും. അപ്പോഴെല്ലാം എന്റെ ഉമ്മത്തീ.... ഉമ്മത്തീ.... എന്ന് വിളിച്ചു കൊണ്ട് സ്വന്തം ജനതയുടെ വിചാരണയെ കുറിച്ച് ആലോചിച്ചു സങ്കടപ്പെടുന്ന ഒരാളവിടെ ഉണ്ടാകും..... ഞാനും നീയുമൊക്കെ ഈ ലോകത്തിൽ തന്നെ.... ഈ ലോകം തന്നെ ഉണ്ടാകാൻ കാരണമായ ഒരാൾ.....

 *എന്റെ ഹബീബ് ﷺ*


അവിടുന്നല്ലാതെ അന്ന് മൈൻഡ് ചെയ്യാൻ ആരും വരില്ലെടോ... എന്തിനാണ് ഈ നശ്വര പ്രണയത്തിലേക്ക് പോകുന്നത്? " റിയാസിന്റെ വാക്കുകളിലുള്ള ഇടർച്ച അവന്റെ കണ്ണുകൾ നനയുന്നുണ്ടെന്ന് നസീമിന് മനസ്സിലായി.അൽപ നിമിഷത്തിന് ശേഷം നസീം സംസാരിച്ചു തുടങ്ങി.         

 " പറയാൻ ഒരു മറുപടി ആലോചിക്കുകയാണ് ഞാൻ. ഇല്ല. എനിക്കൊരു മറുപടിയും തരാൻ കഴിയില്ല. പെട്ടെന്നൊരു ചേയ്‌ഞ്ച്‌ ഒന്നുമല്ല നിനക്ക്. അതെനിക്ക് മനസ്സിലായി. എന്തായാലും ഇനി ഞാൻ നിന്നോട് ഇതിനെപറ്റി ചോദിക്കുന്നില്ല. ബൈ..... കോളേജിൽ കാണാം.... " പറഞ്ഞതിൽ കാര്യമുണ്ടെന്ന് മനസ്സിലാക്കിയെങ്കിലും പെട്ടെന്ന് അതൊന്നും ഉൾക്കൊണ്ട് ജീവിതത്തിൽ കൊണ്ടു വരാൻ മാത്രം നസീമിന്റെ ഹൃദയം പാകപ്പെട്ടില്ലെന്ന് റിയാസ് തിരിച്ചറിഞ്ഞു.

 " mm ". ചെറിയൊരു മൂളൽ കൊടുത്തുകൊണ്ട് കാൾ അവസാനിപ്പിച്ചു.


വുളൂഅ് ചെയ്യാൻ ഹൗളിലേക്ക് നടന്നടുക്കുമ്പോൾ റിയാസിന്റെ ഹൃദയം പുതിയ തീരുമാനങ്ങൾ കെട്ടിപ്പടുക്കുകയായിരുന്നു. " ഇനിയും ഒരു വഴികെട്ട പ്രണയത്തിന് എനിക്കാകില്ല.ആയിഷയുടെ വാക്കുകളും അവളുടെ ഡയറിയും അത്രമാത്രം എന്നെ സ്വാധീനിച്ചിട്ടുണ്ട്.അജുക്ക അന്ന് ഡയറി യുടെ ഫോട്ടോസ് അയച്ചു തന്നത് എത്ര മാത്രം ഉപകാരമായിരുന്നു..... യഥാർത്ഥ പ്രണയത്തെ ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്....എന്നും.....എനിക്ക് എന്റെ തങ്ങൾ ﷺ മതി. അവിടുത്തെ ﷺ പ്രണയിക്കുന്ന ഒരു പാവപ്പെട്ട വീട്ടിലെ പെണ്ണ് മതി. എന്റെ ഹൂറിയായി..... " മനസ്സ് മന്ത്രിച്ചു കൊണ്ടേ ഇരുന്നു.


കല്യാണ രാവിന്റെ മൊഞ്ചിൽ ഗ്രൂപ്പിൽ ആയിഷയുടെ ഭാവി ജീവിതത്തിനു വേണ്ടി ഉള്ള ആശംസകൾക്കിടയിൽ ബുർദയുടെ വരികൾ വോയിസ്‌ മെസ്സേജുകളിലൂടെ അയച്ചു കൊണ്ട് online സൗഹൃദങ്ങളും ആഘോഷിക്കുകയാണ്...... അവസാനത്തെ ദുആ കഴിഞ്ഞപ്പോൾ ആയിഷയുടെ മനം സന്തോഷത്തിന്റെ കുളിർതെന്നലിൽ പുളകം കൊള്ളുകയായിരുന്നു. "അൽഹംദുലില്ലാഹ് ". അവൾ മനസ്സറിഞ്ഞു നാഥൻ സ്തുതിച്ചു .


" പിന്നെ ഇങ്ങോട്ടൊക്കി ഇങ്ങൾ ബാഖവിന്റെ കൂടെ പോയാൽ ഞങ്ങളെന്നും മറക്കല്ലിട്ടോ.... "  കണ്ണു നിറച്ച ഇമോജി യോടൊപ്പം ചേലിൽ മലപ്പുറം slangil ദിലു അയച്ച മെസ്സേജ് കണ്ടപ്പോൾ അറിയാതെ അവളുടെ ചുണ്ടുകൾ പുഞ്ചിരിച്ചതോട്കൂടി കണ്ണുകളും നിറഞ്ഞു. മറുപടി എഴുതാൻ തുടങ്ങിയപ്പോൾ അടുത്ത മെസ്സേജ്!. നോക്കിയപ്പോൾ മുഹ്സി ദിലുവിന്റെ മെസ്സേജിന് സപ്പോർട്ട് ചെയ്തുകൊണ്ട് ഒരു sticker ഇട്ടു ..... താഴെ 

"I am really miss you ...... ". അതിന്റെ ഒപ്പം അർഷിയുടെയും വോയിസ്‌. അവൾ പ്ലേ ചെയ്തു. " ആയിഷുന്റെ ചെക്കന്റെ വീട്ടിൽ പോയിക്കഴിഞ്ഞാൽ തിരക്കാണ് അതാ മിണ്ടാത്തെന്നൊന്നും പറയല്ലും. ഇവിടെ കാരണങ്ങളൊന്നും സ്വീകരിക്കുന്നതല്ല. ഇടയ്ക്കിടയ്ക്കൊക്കെ വന്നു മിണ്ടിക്കോളണം.". എല്ലാവരുടെയും വാക്കുകളിൽ സങ്കടം നിഴലിച്ചതവൾ തിരിച്ചറിഞ്ഞു. തിരക്കുകൾക്കിടയിൽ അടർന്നു പോകുന്ന ബന്ധങ്ങളാകാതിരിക്കാനും  ജന്നാത്ത് വരെയും ചേർത്തുപിടിക്കുന്ന സൗഹൃദങ്ങളാകാനും അവളെപ്പോഴും ദുആ ചെയ്യാറുണ്ട്. " തീർച്ചയായും നിങ്ങളെല്ലാവരും എന്റെ ദുആയിലുണ്ടാവും. In shaa allah.... ഞാൻ മിണ്ടും ഇനിയുമാങ്ങോട്ട്..... നമ്മുടെ ലൈഫിലുടനീളം നമുക്കൊക്കെയും ഇതുപോലെ തുടരാൻ കഴിയട്ടെ.... " ആയിഷ മെസ്സേജ് അയച്ചപ്പോൾ എല്ലാവരും ആമീൻ പറഞ്ഞു. എല്ലാവരും മംഗല്യ രാവിന്റെ മംഗളമോതുന്ന തിരക്കിലാണ്. Online ആണെങ്കിലും നന്നായി തന്നെ ആഘോഷിക്കുന്നുണ്ട് അവരാൾ കഴിയുന്ന രീതിയിൽ.


മണിക്കൂറുകളുടെ അതിവേഗത്തിലുള്ള പായിച്ചിലിനൊടുവിൽ കല്യാണത്തിന് ദിനം ആരംഭം കൊണ്ടു. ആശങ്കകളോടെ അവൾ ഹംദു പറഞ്ഞു കൊണ്ട് ഉറക്കിൽ നിന്നെണീറ്റു. തഹജ്ജുദ് കഴിഞ്ഞു ബെഡിനോട് ചേർന്ന് നിലത്തിരുന്നു . കുറുമ്പും കളിചിരികളും കോർത്തിണക്കി കൊണ്ട് ഓടി നടന്ന വീട് ഇനി മുതൽ തന്നെയും ഒരതിഥിയെപ്പോലെ കാണാൻ തുടങ്ങുന്നു. ജീവിതത്തിലെ തന്റെ ആദ്യ കൂട്ടുകാരായ ഉമ്മയെയും വാപ്പയെയും വിട്ടു നിൽക്കുന്നതാലോചിച്ചപ്പോൾ ആയിഷയുടെ കണ്ണുകൾ ഈറനണിഞ്ഞു. ഇനി തന്റെ മാതാപിതാക്കളെ പോലും കാണണമെങ്കിൽ ഭർത്താവിന്റെ അനുവാദം കൂടാതെ കഴിയില്ല. ഇതുവരെയും ദാമ്പത്യ ജീവിതത്തിലെ മധുര ദിനങ്ങളെ ഓർത്തായിരുന്നു നിമിഷങ്ങൾ തള്ളി നീക്കിയത്. ഇപ്പോൾ...!  വേർപാടിന്റെ നിമിഷങ്ങലോചിക്കുമ്പോൾ കണ്ണുകൾ നിറയുന്നു. പലപ്പോഴും പാചകക്കൂട്ടുകളിൽ പിഴവ് വരുമ്പോൾ " അവിടെ പോകുമ്പോൾ ഇതൊന്നും ആവർത്തിക്കരുതേ.... " എന്ന വാക്കുകൾ ചിരിച്ചു കൊണ്ട് ഉമ്മച്ചി പറയുമ്പോഴും ഉള്ള് കരയുന്നത് മനസ്സിലാക്കിയിട്ടുണ്ട്. wedding letteril നോക്കിയപ്പോൾ നെടുവീർപ്പോടെ ദിനങ്ങളുടെ എണ്ണം വാപ്പി പറഞ്ഞപ്പോൾ ആരുമറിയാതെ ആ കണ്ണുകൾ തുടച്ചത് താൻ കണ്ടിരുന്നു. "ഇത്ത കരയുമോ പോകുമ്പോൾ..... അതോ എന്നെയൊക്കെ മൈൻഡ് പോലും ചെയ്യാൻഡ് ഇക്കാന്റെ ഒപ്പം വണ്ടീൽ കേറുമോ ആവോ...." ആദിയുടെ സംസാരത്തിനിടയിൽ കണ്ണുകൾ നിറഞ്ഞത് അന്ന് കണ്ടെങ്കിലും കാണാത്തത് പോലെ 

" ഹേയ് ഞാനൊന്നും കരയില്ല എന്നവൾ പറഞ്ഞു സങ്കടമുള്ളിലൊതുക്കി എഴുന്നേറ്റു പോയിരുന്നു.  വിരുന്നുകാരിയായി വരുമ്പോഴും ഓർമകളിലെ താളുകളുടെ പ്രസരിപ്പിൽ താനെന്നും ഈ വീടിനുള്ളിൽ തന്നെ കഴിയും....


ചിന്തകൾ ഹൃദയത്തെ വലയം ചെയ്തപ്പോൾ ആയിഷയുടെ തൊണ്ടയിൽ നൊമ്പരം കുടുങ്ങിയ വേദന അനുഭവപ്പെട്ടു. കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. നിമിഷങ്ങളുടെ ഗതിചലനത്തിനൊടുവിൽ സുബഹിയുടെ മധുരമാർന്ന ബാങ്കിൻ ധ്വനികൾ അലയടിക്കുവാൻ ആരംഭിച്ചു. അവൾ നിസ്കാരത്തിനായി എഴുന്നേറ്റപ്പോൾ മുറിയുടെ വാതിലിൽ ഒരു മുട്ട് കേട്ടു. പെട്ടന്നവൾ തല തിരിച്ചു കൊണ്ട് നോക്കി.



🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪