📿PART - 48📿 🍀സ്വലാത്തിന്റെ ഈരടികൾ🍀

 🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 48📿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿



      " ആയിഷയ്ക്ക് എന്തുപ്പറ്റി? " ഇടറുന്ന ചുണ്ടുകളോടെ അവൻ ചോദിച്ചു.

 " ഒന്നുമില്ല.... മോനെ ചെറിയൊരു തലകർക്കം വന്നതാ..... ഇപ്പോൾ ബോധം വന്നിട്ടുണ്ട്. അപ്പോൾ വിളിച്ചു പറയാത്തത് മോൻ വിഷമിക്കൂന്ന് കരുതീട്ടാ... "

 " ഇപ്പോൾ അവൾക്കെങ്ങനെയുണ്ട്? എനിക്ക് വീഡിയോ കാൾ ചെയ്യാൻ കഴിയുമോ? ". ആയിഷയെ കാണാൻ അവന്റെ ഹൃദയം വെമ്പൽ കൊണ്ടു.

" ഇല്ല. ഞാൻ പുറത്താണ് നിൽക്കുന്നത്.കാണാൻ പറ്റുമ്പോൾ വിളിക്കാം ".


കാൾ കട്ട്‌ ചെയ്തിട്ടും ഫോൺ ചെവിയിൽ നിന്നും എടുക്കാനാകാതെ റബീഅ് മിഴിച്ചു നിൽക്കുകയായിരുന്നു. "അല്ലാഹ് എന്റെ ആയിഷുന് ഒന്നും വരുത്തരുതേ....." നിക്കാഹ് കഴിഞ്ഞു ഒന്നര മാസം ആയിട്ടേ ഉള്ളുവെങ്കിലും ഒരായുഷ്ക്കാലം ഒരുമിച്ചു കഴിഞ്ഞതിന്റെ അത്ര അടുപ്പം ഇരുവർക്കിടയിൽ ഉണ്ടായിരുന്നു. 


"ഇരിക്കൂ...." ആയിഷയുടെ വാപ്പയോട് ഇരിക്കാൻ പറഞ്ഞു കൊണ്ട് ഡോക്ടർ സംസാരത്തിനു തുടക്കം കുറിച്ച്. "ആയിഷയ്ക്ക് തലയ്ക്കു ഇടി ഏറ്റിട്ടുണ്ടോ?" മുഖവുരകളില്ലാതെ അദ്ദേഹം ചോദിച്ചു.

" അതെ. 3 മാസം മുൻപ് ആക്‌സിഡന്റ് ഉണ്ടായപ്പോൾ തലയ്ക്കു ചെറിയൊരു പരിക്ക് ഏറ്റിരുന്നു. പക്ഷെ സ്കാനിങ്ങിനൊന്നും കുഴപ്പമില്ലെന്നാണ് അന്ന് ഡോക്ടർസ് പറഞ്ഞത്. "


"Ok. ഇവിടെ ആയിഷയ്ക്ക് സംഭവിച്ചത് ആ ഇടി സാരമായി പിന്നീട് ബാധിക്കുകയാണ്. തലച്ചോറിന്റെ വലത്‌ഭാഗത്തെ ഒരു വെയിനിൽ ബ്ലഡ്‌ ക്ലോട്ട് ചെയ്തു നിൽക്കുകയാണ്. Flowing ന് തടസ്സം സൃഷ്ടിക്കപ്പെടും തോറും അവിടെ ബൽക് ആയി വന്നിട്ടുണ്ട്. മുൻപെപ്പോഴെങ്കിലും വേദന ഉണ്ടായത് പറഞ്ഞിട്ടുണ്ടോ.....? " " ഇല്ല... അവൾ എന്നോട് പറഞ്ഞിട്ടില്ല ". 

" ഇതിപ്പോൾ ബ്ലഡ്‌ ക്ലോട്ട് ആയിട്ട് കുറച്ചു നാളാകുന്നു.മുൻപ് വന്നിട്ടുള്ള വേദന സാരമായി കണക്കാക്കിയിട്ടുണ്ടാവില്ല. "

" ഇനി ഇപ്പോൾ എന്തു ചെയ്യും ഡോക്ടർ... എന്റെ കുട്ടിക്ക് ഭേദമാകില്ലേ...!? " ഉപ്പയുടെ കണ്ഠം ഇടറി . 

" ഒഫ്‌കോർസ്.... ഞാൻ കുറിച്ച് തരുന്ന ഗുളിക തുടർച്ചയായി 6 മാസം കഴിക്കുക. എന്നിട്ട് നമുക്ക് സ്കാൻ ചെയ്തു നോക്കാം. മാറ്റമില്ലെന്നാണെങ്കിൽ നമുക്ക് ഓപ്പറേഷൻ ചെയ്യേണ്ടി വരും ". ഒരു ഞെട്ടലോടെ അയാൾ ആ വിവരം കേട്ടു.

 "ഓപ്പറേഷനോ....! ". 

" yes, അതല്ലെങ്കിൽ ജീവന് തന്നെ ആപത്താണ്.... ".  

"അല്ലാഹ്...ന്റെ മോള് " ആ വാപ്പയുടെ കണ്ണുകൾ നിറഞ്ഞു. 

" ഉപ്പ പേടിക്കേണ്ടതില്ല. ഗുളിക കൊണ്ട് മാറിയില്ലെങ്കിലേ ഓപ്പറേഷൻ വേണ്ടി വരുന്നുള്ളു..... Don't worry ". ഡോക്ടറിന്റെ ആശ്വാസ വാക്കുകൾ കേട്ടുകൊണ്ട് അയാൾ അവിടെ നിന്നുമെണീറ്റു. പുറത്ത് തളർന്ന മനസ്സോടെ അയാളിരുന്നു.


" അല്ലാഹ്.... ജീവിതത്തിലേക്ക് എന്റെ കുഞ്ഞു വന്നതേ ഉള്ളു.... അപ്പോഴേക്കും..... ഒന്നും വരുത്തരുതേ റബ്ബേ എന്റെ മോൾക്ക് ". ആ ഹൃദയം വേദനയാൽ പിടഞ്ഞു. കഴിഞ്ഞ തവണ ആശ്വാസത്തിന്റെ വാക്കുകളുമായി ചേർത്തു പിടിക്കാൻ റബീഅ് ഉണ്ടായിരുന്നു. ഇപ്പോൾ അവനോട് വിളിച്ചു പറയാൻ പോലും കഴിയാത്ത അവസ്ഥ. അത്രമേൽ അവനിക്ക് അവളോടുള്ള ഇഷ്ട്ടം ആ ഉപ്പ മനസ്സിലാക്കിയിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ ഫോണിലേക്ക് ഒരു കാൾ.... എടുത്തു നോക്കിയപ്പോൾ റബീഅ് ആണ്. എന്തുപറയണമെന്നറിയാതെ സംശയത്തോടെ അയാൾ ഫോൺ കാതുകളോടടുപ്പിച്ചു. 

" hello ഉപ്പാ ആയിഷയ്ക്ക് എങ്ങനെയുണ്ട്? എനിക്ക് കാണാൻ പറ്റോ.... ഉപ്പ അകത്തേക്ക് കടന്നോ? " നിർത്താതെയുള്ള ചോദ്യത്തിന് മുന്നിൽ നിസ്സഹായനായി അയാൾ നിശബ്ദതയെ കൂട്ടി. 

"ഉപ്പാ.... ന്താ ഒന്നും പറയാത്തത്? ".

 " ഹാ മോനെ ഇപ്പോൾ അവൾ റസ്റ്റ്‌ എടുക്കട്ടെന്ന് ഡോക്ടർ പറഞ്ഞു. പിന്നെ..... " 

" പിന്നെ എന്താണുപ്പാ...? ഡോക്ടർ എന്തു പറഞ്ഞു? ". അയാൾ ഇടറുന്ന സ്വരത്തോടെ വിവരങ്ങളെല്ലാം റബീഇനോടായി പറഞ്ഞു. 

"ഓപ്പറേഷനോ....!"  

" മരുന്ന് കഴിച്ചിട്ട് കുറഞ്ഞില്ലെങ്കിൽ മാത്രം.... ദുആ ചെയ്യ് ഷിഫാ ആകാൻ ". റബീഇന് എന്തു പറയണമെന്നറിയാതെ കുഴഞ്ഞു. അവന്റെ ഹൃദയം ആയിഷയെ കാണാൻ തുടിച്ചു.

 " ഇപ്പോൾ ഡോക്ടറിനോട് ഒന്ന് പറയുവോ... കാണാൻ ". അവന്റെ ആഗ്രഹവും ടെൻഷനും മനസ്സിലാക്കി കൊണ്ട് അയാൾ അവിടെ നിന്ന നേഴ്സിനോട് അനുവാദം ചോദിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും അവളെ മയക്കത്തിൽ നിന്നും ഉണർത്തരുതെന്ന നിബന്ധനയോട് സമ്മതിച്ചു.  വാപ്പി അവളുടെ അരികത്തോട് ചേർന്ന് നിന്നു. ബാക്ക് ക്യാമറ on ആക്കി റബീഇന് കാണിച്ചു കൊടുത്തു. 

" ആയിഷാ....". തന്റെ അരികിലല്ലെന്ന് ഓർക്കാതെ അവൻ വിളിച്ചു. അവൾ നല്ല മയക്കത്തിലായിരുന്നു. അവളുടെ ഉറങ്ങുന്ന മുഖം കാണാൻ വല്ലാത്ത മൊഞ്ചു തോന്നി. അവളുടെ അരികിലിരിക്കാൻ റബീഅ് വല്ലാതെ കൊതിച്ചു. 

" ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യും ". വാപ്പിയുടെ വാക്കുകൾ കേട്ട റബീഅ് ഉള്ളുകൊണ്ട് ദുആ ചെയ്തു.ഒരുപാട് നേരം ഇരിക്കാൻ കഴിയാത്തതിനാൽ ഉപ്പ അവിടെ നിന്നുമെണീറ്റു.


അവൻ ജോലി കഴിഞ്ഞു റൂമിലേക്ക് പോയി. വുളൂഅ് ചെയ്ത് നിസ്കരിച്ചു. ഇടറുന്ന ചുണ്ടുകളോടെ അവൻ നാഥനിലേക്ക് കൈകൾ ഉയർത്തി ദുആ ചെയ്തു.

*اللھم صل على سيدنا محمد تنجينا به من جميع الأحوال والافات وتقضيلنا بها من جميع سيئات وترفعنا بها عندك اعلي درجات وتبلعنا اقصا لآيات من جميع الخيرات في الحيرات وبعد الممات إنك علي كل شيء قدير*


മുസീബത്തുകളെ തടുക്കുന്ന സ്വലാത്ത് 1000 തവണ ഓരോ 5 വകഅത്ത് നിസ്കാരത്തിനുമവസാനം 200 വെച്ചു ചൊല്ലി പൂർത്തിയാക്കി കൊണ്ട് റബീഅ് ദുആ ചെയ്തു. നാഥാനോടായി ഉള്ളു തുറന്നപ്പോൾ വല്ലാത്തൊരു ആശ്വാസം!. ഹൃദയത്തിൽ കുളിർ തെന്നൽ അടിച്ചു വീശിയ പ്രതീതി.


ദിനങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. ഗുളിക കഴിച്ചു തുടങ്ങിയപ്പോൾ തലവേദന എവിടെയോ മറഞ്ഞതുപോലെ ആയിഷയ്ക്ക് തോന്നി. റബീഅ് വിളിക്കുമ്പോഴെല്ലാം കരുതലോടെ "ശ്രദ്ധിക്കണേ.... സ്വലാതൊക്കെ ചൊല്ലി ദുആ ചെയ്യണം ". എന്ന് പറയുമ്പോൾ അവളുടെ ഹൃദയം സന്തോഷത്തിന്റെ പൂന്തോട്ടത്തിൽ വിരാചിക്കും. അവൾ റബ്ബിനെ അകമഴിഞ്ഞ് സ്തുതിക്കും.


ആയിഷ മയക്കത്തിലേക്ക് വീണപ്പോൾ ഒരു തണുത്ത സ്പർശം അവളുടെ തലയിൽ അനുഭവപ്പെട്ടു. അവൾ പതിയെ മിഴികൾ ഉയർത്തി. 

" ഉമ്മാമ്മാ.... "  അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു . 

"വേണ്ട വേണ്ട.... എന്റെ കുഞ്ഞുമോൾ കിടക്ക്. ഞാൻ ദിക്റൊക്കെ തലയിൽ  പിടിച്ചു ഓതുകയായിരുന്നു." അവർ അവളെ എഴുന്നേൽക്കാനനുവദിക്കാതെ പറഞ്ഞു.ആയിഷ അനുസരണയോടെ കിടന്നു. ഉമ്മാമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അറിയാതെ ആ മിഴികളിൽ ബാഷ്പകണങ്ങൾ പൊടിയുന്നത് കണ്ടു.


"അയ്യേ ഉമ്മാമ്മ ന്തിനാ കരയണേ....." അവൾ കുറുമ്പോട് കൂടി ചോദിച്ചു. 

" ഏയ്‌ കരഞ്ഞതൊന്നുമില്ല. പൊടി വീണപ്പോൾ മുതൽ വെള്ളം നിറയുന്നതാ". 

"ഹമ്പടീ കളവ് പറയരുതെന്ന് ആദിനോട് പറഞ്ഞ ഇങ്ങളാണോ കള്ളം പറയുന്നത്....." ആയിഷയുടെ കുസൃതി നിറഞ്ഞ സംസാരത്തിൽ ചെറുപുഞ്ചിരി ആ മുഖത്ത് വന്നെങ്കിലും അനുസരണയില്ലാതെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. 

" ന്റെ കുട്ടിക്ക് അല്ലാഹു വേഗം ശിഫ നൽകട്ടെ..... " കൂടുതലൊന്നും പറയാനാകാതെ പാതി വഴിയിൽ സംസാരം മുറിഞ്ഞു. 

" ഉമ്മാമ്മാക്ക് അറിയോ...? എനിക്ക് പന്ത്രണ്ട് വയസ്സ് മുതൽ ഓരോരോ രോഗങ്ങൾ വേട്ടയാടാൻ തുടങ്ങീതാ..... പക്ഷെ പുറമെ യാതൊരു പ്രശ്നവും എനിക്കില്ല. ഓരോ അസുഖങ്ങൾ പണം മുടക്കി നാഥനോട് ദുആ ചെയ്ത് മാറ്റുമ്പോഴും പുതിയതോരൊന്നും വന്നു കൊണ്ടേ ഇരിക്കും. അപ്പോഴൊക്കെ ഞാൻ വിചാരിക്കും എന്റെ റബ്ബിന് എന്നോട് വല്ലാത്ത ഇഷ്ട്ടം ആയിരിക്കുമെന്ന്. ആണോ ഉമ്മാമ്മ? എന്നോട് പടച്ചോന് ഇഷ്ടമുള്ളത് കൊണ്ടല്ലേ ഓരോ പരീക്ഷണങ്ങൾ തരുന്നത്? "  അവളുടെ കൊഞ്ചി കൊണ്ടുള്ള ചോദ്യം കേട്ട ഉമ്മാമ്മയുടെ വാക്കുകൾ നാവിൽ നിന്നും പറിച്ചു മാറ്റിയതുപോലെ അന്യമായി. ഒരൽപ്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം അവർ പറഞ്ഞു. 

" ആരോരുമില്ലാത്ത ഈ എന്നെ എന്റെ ആയിഷക്കുട്ടി ഉമ്മാമ്മ ആക്കിയില്ലേ..... നല്ലൊരു ഉമ്മയായി ഇവിടുള്ളോർ കണ്ടില്ലേ...... അങ്ങനെയൊക്കെ ആക്കിയെടുത്ത ആയിഷക്കുട്ടിയോട് എന്നും പടച്ചോന് ഇഷ്ട്ടാ..... ന്റെ കുട്ടി കൂടുതലൊന്നും സംസാരിക്കാതെ കിടക്ക്. ആശുത്രീന്ന് വന്നിട്ട് അഞ്ച് ദിവസംല്ലേ ആവുന്നുള്ളു ". കൂടുതലൊന്നും പറയാൻ കഴിയാത്തതിനാൽ അവർ അവിടെ നിന്നും ഒരു സ്നേഹചുംബനം അവളുടെ വിശാലമായ നെറ്റിപ്പുറത്തു കൊടുത്തു കൊണ്ട് എണീറ്റു.


ദിനങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും കൊഴിഞ്ഞു കൊണ്ടേ ഇരുന്നു.മൂന്ന് മാസങ്ങൾ പിന്നിട്ടപ്പോൾ ആയിഷയുടെയും റബീഇന്റെ അകതാരിനുള്ളിൽ ആവേശത്തിന്റെ പൂത്തിരികൾ കത്തുകയായിരുന്നു. കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് റബീഅ് നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുകയായിരുന്നു. അധികം വൈകാതെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടർന്നു....


" hello റിയാസ്..... ". 

" ആ പറയെടാ ".

 " അതില്ലേ....."



🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪