📿PART - 47📿 🍀സ്വലാത്തിന്റെ ഈരടികൾ🍀

 

🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 47📿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿



   നിസ്കാരം കഴിഞ്ഞവൾ നാഥനിലേക്ക് കൈകളുയർത്തി. ആ ചുവന്ന കൈവെള്ളയിലേക്ക് നോക്കി നാഥനോടായി ഉള്ള് തുറന്നു.

       ജുമുഅ കഴിയാറായപ്പോൾ റബീഇന്റെ വീട്ടിലെ സ്ത്രീകളെല്ലാം വന്നു. ആയിഷയുടെ ഹൃദയം അറബനമുട്ടിന്റെ താളമടിക്കാൻ തുടങ്ങി. 

" ചെക്കനും കൂട്ടരും പള്ളിയിൽ നിന്നെത്തീ... " കാതുകളിലലയടിച്ച ശബ്ദ തരംഗങ്ങൾ കേട്ട ആയിഷയുടെ ഉള്ള സമാധാനവും പോയി. അവളുടെ കൈകൾ വിയർത്തു തണുത്ത അവസ്ഥയിലേക്ക് മാറി. പേടി പുറത്തു കാണിക്കാതെ എല്ലാവരോടുമായി പുഞ്ചിരിച്ചു കൊണ്ട് നിൽക്കാൻ ശ്രമിച്ചു. 

" എന്താ ഇത്ത ഒരു പേടി..? " നാത്തൂന്റെ കളിയാക്കൽ കേട്ടപ്പോൾ ആയിഷ ഒന്നുമില്ലെന്ന അർത്ഥത്തിൽ കണ്ണിറുക്കി.

 " യാ അല്ലാഹ് കാത്തോണേ..... " അവൾ മനസ്സിൽ പറഞ്ഞു.


"ത്വലഅൽ ബദ്റു അലയ്നാ ......"

ദഫിൻ താളത്തിന്റെ അകമ്പടിയോടെ തന്റെ അരികിലേക്ക് വരുന്ന റബീഇനെ അവൾ കണ്ടു. 

"മോൾക്ക് വുളൂഅ് ഉണ്ടോ...? " ഉമ്മ അരികത്തു ചേർന്നുകൊണ്ട് ചോദിച്ചു. 

" ആഹ്.... ഉണ്ട് ".  

" ഹാ നന്നായി. ഖുർആൻ കൈകളിൽ വെച്ചുതരുമ്പോൾ വുളൂഅ് വേണമല്ലോ.... " അവർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. അവളും നുണക്കുഴികൾ കവിളിൽ വിരിയിച്ചു കൊണ്ട് പുഞ്ചിരിച്ചു. വലിയൊരു ആഗ്രഹമായിരുന്നു.... മഹ്റായി ഖുർആൻ വേണമെന്ന്. 

"അൽഹംദുലില്ലാഹ് " അവൾ റബ്ബിനെ സ്തുതിച്ചു.

 റബീഅ് സലാം പറഞ്ഞു കൊണ്ട് അടുത്തിരുന്നു. അവൾ മടക്കി കൊണ്ട് മുഖം താഴ്ത്തി. അവളുടെ കൈകളിലേക്ക് ആദ്യം ഖുർആൻ സ്പർശനം ഉണ്ടാകാതെ ശ്രദ്ധയോടെ വെച്ചു കൊടുത്തു. ആയിഷയുടെ ഹൃദയം ആനന്ദനൃത്തം ചവിട്ടാൻ തുടങ്ങി. അവളതിലേക്ക് മുത്തം കൊടുത്തുകൊണ്ട് ശ്രദ്ധയോടെ ടേബിളിൽ വെയ്ക്കാൻ ആദിലിനെ ഏൽപ്പിച്ചു. കൈകളിൽ വെച്ചു കൊടുത്ത ലോക്കറ്റോഡ് കൂടിയ ചെയിൻ റബീഇന്റെ  പെങ്ങൾ അണിഞ്ഞു കൊടുത്തു. എല്ലാവരുടെയും ചുണ്ടുകളിലും സന്തോഷത്തിന്റെ പുഞ്ചിരി തിളങ്ങി. സമയം രണ്ട് കഴിഞ്ഞതിനാൾ കൂടുതൽ മുഷിപ്പിക്കാതെ എല്ലാവരെയും ഭക്ഷണം കഴിക്കാനായി ആയിഷയുടെ വാപ്പ പറഞ്ഞു വിട്ടു.


" ഹോ അങ്ങനെ നമ്മുടെ ആയിഷയും ലോക്ക് ആയി.... "  

നെടുവീർപ്പോട് കൂടി അർഷി റൈഹുനോടായി പറഞ്ഞു.

 " സന്തോഷിക്കണ്ട. അടുത്തത് നീയാ " ചിരിച്ചുകൊണ്ട് റൈഹു പറഞ്ഞു. 

"ഏയ്..... ഞാൻ ചിന്നക്കുട്ടി. വെറും 18 വയസ്സേ ആയിട്ടുള്ളു.അല്ലെ ഉമ്മാമ്മ....". അടുത്തിരുന്നു ചിരിക്കുന്ന ഉമ്മാമ്മയെ നോക്കി അവൾ പറഞ്ഞു.

"ആ പിന്നെ...." പകുതിയും പല്ല് കൊഴിഞ്ഞ മോണകാട്ടി ചിരിച്ചു കൊണ്ട് ഉമ്മാമ്മ മറുപടി കൊടുത്തു.

" അതിന് രണ്ട് വർഷം കഴിയാൻ താമസമൊന്നുമില്ലല്ലോ " കളിയാക്കി കൊണ്ട് റൈഹു മറുപടി പറഞ്ഞു.

" അല്ലാ..... നിങ്ങൾ ഇവിടെ കാര്യം പറഞ്ഞു കൊണ്ടിരിക്കെണോ? ചെക്കനും കൂട്ടരും പോവാൻ നിൽക്കുവാ.... "  

" ഹേ ഇതൊക്കെ ഇത്രപെട്ടെന്ന് സംഭവിച്ചോ. വാ റൈഹു നമുക്ക് ആയിഷയെ കാണാം. അവളവിടെ ഇക്ക പോകുന്ന വിഷമത്തിൽ കരഞ്ഞു തകർക്കുകയായിരിക്കും ". അർഷിയുടെ സംസാരം കേട്ട് മൂവരും പൊട്ടിച്ചിരിച്ചു.  അവർ ആയിഷയുടെ അരികിലേക്ക് നടന്നു.


" പിന്നെ ശെരി മോളെ. ദുആ ചെയ്യിട്ടോ.... അസ്സലാമു അലൈക്കും ". ഉമ്മ അവൾക്കൊരു മുത്തം കൊടുത്തു കൊണ്ട് ഇറങ്ങി. 

"ഇൻ ഷാ അല്ലാഹ് ".സലാം മടക്കി കൊണ്ട് അവൾ യാത്ര അയച്ചു.


"അലോ.... ന്താണൊരു മ്ലാനവദന ഭാവം? " അർഷി ആയിഷയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു. 

" ന്ത്‌ മ്ലാനത.......! ". 

" മ്മ്മ്മ്.....മ്മ്.... ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട് . റബീഇക്ക  സലാം പറഞ്ഞപ്പോൾ മ്മളെ മണവാട്ടീന്റെ കവിളിൽ കണ്ണുനീർ വീണത്  ". അർഷിദ അമർത്തി ചിരിച്ചു കൊണ്ട് പറഞ്ഞു. 

" ഹേ അതെപ്പോൾ? " അതിശയത്തോടെ റൈഹു തിരക്കി. 

" അല്ലോഹ് ഇവളിതെന്തൊക്കെയാ പറയണേ.... ന്റെ റൈഹു ഈ പെണ്ണ് രാവിലെ തുടങ്ങീതാ കളിയാക്കാൻ ".

 "പേടിക്കണ്ട ആയിഷു നമുക്കും ഒരു അവസരം വരും " റൈഹാന കണ്ണിറുക്കികൊണ്ട് പറഞ്ഞപ്പോൾ അർഷി പല്ലുകൾ മുഴുവനും കാട്ടി ചിരിച്ചു. 

"എവിടെ ആയിഷു.... നിന്റെ ലോക്കറ്റ് കാണാൻ നല്ല രസമുണ്ട് ". അമ്മായിമ്മമാർ അവൾക്ക് ചുറ്റും കൂടി. അപ്പോഴാണ് ആയിഷ തന്റെ കഴുത്തിലായി അണിഞ്ഞിരിക്കുന്ന മാല ശ്രദ്ധിക്കുന്നത്. ലവ് മോഡലിനകത്തായി കണ്ട എഴുത്തവൾ വായിച്ചു.


" *ഉസ്താദിന്റെ ബീവി* ". 


ആയിഷയുടെ ചുണ്ടുകളിൽ ചിരി ചാലിക്കപ്പെട്ടു. 


മണിക്കൂറുകൾ കടന്നുപോയി. "ആയിഷാ...... ഇതാ നിനക്കൊരു കാൾ". 

" വാപ്പ ചിരിച്ചു കൊണ്ട് അവളുടെ അടുത്തായി വന്നു. 

" ആരാ വാപ്പി? ". 

" നീ സംസാരിച്ചു നോക്ക്. നിനക്ക് തരാൻ പറഞ്ഞു". ഒരു കള്ള ചിരിയോടെ വാപ്പി ഫോണും കൊടുത്തു അവിടെ നിന്നും കടന്നു. അവൾ ഫോൺ ചെവിയോട് ചേർത്തുവെച്ചു. 

" hello.... "  പതിഞ്ഞ സ്വരത്തിൽ അവൾ ശബ്ദിച്ചു. 

" അസ്സലാമുഅലൈക്കും ബീവിയെ.... "  റബീഇന്റെ ശബ്ദം കേട്ടപ്പോൾ ഒരേ സമയം ചിരിയും ഭയവും അവളിലുടലെടുത്തു.

 " വ അലൈകുമുസ്സലാമു വറഹ്മതുല്ലാഹ്.... "


പതിയെ പതിയെ അവളുടെ ടെൻഷൻ അകന്നു.നീണ്ട സംസാരത്തിനൊടുവിൽ അവൾ കാൾ കട്ട്‌ ചെയ്തു.

വീട്ടിൽ നിക്കാഹിനായി വന്നവർ ഓരോരുത്തരും യാത്ര പറഞ്ഞിറങ്ങിക്കൊണ്ടേയിരുന്നു. അമ്മായിയും ആമി ഇത്തായും ഇറങ്ങിയപ്പോൾ അവൾ മോനുസിനെ പൊക്കിയെടുത്തു. 

" അല്ലാ..... ആയിച്ചുമ്മാക്ക് മുത്തം തരാണ്ട് പോവേണോ? " അവൾ പരിഭവത്തോടെ തിരക്കി.

 " ആയിച്ചുമ്മാക്ക് റബീ മാമനെ കിട്ടിയപ്പോൾ മോനുചിനെ വേണ്ടാന്ന് ഉമ്മി പറഞ്ഞു. അതോണ്ടാ ഇന്ന് ചീച് തരാതെന്ന്...". ആയിഷ ആമിനായെ കടുപ്പത്തിലൊരു നോട്ടം നോക്കി. അവൾ ആയിഷയെ കണ്ണിറുക്കികൊണ്ട് ചിരിച്ചു.

 " ആമി ഇത്താ ഇങ്ങൾ ന്റെ മോനുസിനെ പറഞ്ഞു പറ്റിച്ചോ... " 

" ന്റെ പുറകെ രാവിലെ തുടങ്ങീതാ.... Sweets വേണമെന്ന്. അവസാനം അതും ഇതുമൊക്കെ പറഞ്ഞാ  ഒരു നിലയ്ക്ക് നിർത്തിയത് ". ആമിന അവളുടെ നിസ്സഹായതയെ അറിയിച്ചു. 

" hmm. മോനുസ് ആയിച്ചുമ്മാട്ടേൽ ചോദിക്കാത്ത എന്താ...? ഞാൻ തരുമായിരുന്നല്ലോ.... മോനുസിന് ചീച്... " അവൾ കൊഞ്ചി കൊണ്ട് അവനോട് കാര്യം പറഞ്ഞു. അവനെയും കൊണ്ട് മുറിയിലെ മേശയ്ക്കരികിലേക്ക് നടന്നു. അതിനുള്ളിൽ അവൾ വെച്ചിരുന്ന ഒരു കോല് മിട്ടായി എടുത്തു അവന്റെ കയ്യിലായി കൊടുത്തു. 

"ജചാകല്ലാഹ് ഹൈർ " അവന് ചിരിച്ചു കൊണ്ട് മൊഴിഞ്ഞു. 

" ആമീൻ.... " അവന്റെ കവിളിൽ ചുംബനം കൊടുത്തുകൊണ്ട് അവൾ മറുപടി പറഞ്ഞു. വീട് വിട്ട് അതിഥികൾ മറഞ്ഞപ്പോഴും അടുത്തബന്ധുക്കൾ ഒപ്പമുണ്ടായിരുന്നു. ഐസ മോളുടെ കിന്നാരം ചൊല്ലലിനിടയിലും ഉമ്മാമ്മാന്റെ ചരിത്ര കഥകൾക്കിടയിലും ആ ദിനവും അവളിൽ നിന്നും കൊഴിഞ്ഞു പോയി.


ദിനങ്ങൾ മാസങ്ങളായി പരിവർത്തനപ്പെട്ടുകൊണ്ടേ ഇരുന്നു. റബീഉം ഖത്തറിലേക്ക് പറന്നു. ബെഡിലേക്ക് ചായുന്നതിനു മുന്നായി ആയിഷയെ വിളിക്കൽ പതിവാണ്. കുറഞ്ഞ സമയം കൊണ്ട് അവർ കൂടുതലടുത്തു. ഓരോ തവണ വിളിക്കുമ്പോഴും അവൾ ചരിത്രങ്ങൾ ആവശ്യപ്പെടും. പറഞ്ഞു പറഞ്ഞു സംസാരം ഹബീബിലേക്കുംﷺ സ്വലാത്തിലേക്കുമായി അവസാനിക്കും. അവസാനം ദുആ വസിയ്യത്തോടെയും സലാമോടെയും ഇരുവരും കാൾ കട്ട്‌ ചെയ്യും.

കൊച്ചാപ്പാക്ക് പെട്ടെന്നൊരു ആക്‌സിഡന്റ് ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് താനും ആയിഷയോടൊപ്പം നാട്ടിൽ ഉണ്ടാകുമായിരുന്നു. കാൽമുട്ടിന്റെ ചിരട്ട തെറ്റിയതിനാൽ റസ്റ്റ്‌ വേണമെന്നാണ് ഡോക്ടർ പറഞ്ഞത്. പെട്ടെന്നൊരു യാത്രയ്ക്കും കഴിയാത്തതിനാൽ ഖത്തറിലേക്ക് അതിവേഗം കുതിക്കാതെ മാർഗ്ഗങ്ങളില്ലെരുന്നു.


ചിന്തകളിലൂടെ ഇഴഞ്ഞു നീങ്ങവേ റബീഇന്റെ മിഴികളെ നിദ്ര പുണർന്നു. തന്നെ തേടി വരുന്ന അപ്രതീക്ഷിത വാർത്തയെക്കുറിച്ചറിയാതെ....





🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪