📿PART - 46📿 🍀സ്വലാത്തിന്റെ ഈരടികൾ🍀

 

  🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 46📿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿



      ബാൽക്കണിയോട് ചേർന്ന് റബീ മേഖങ്ങൾക്കിടയിൽ പകുതി മറഞ്ഞ നിലാവിനെ നോക്കുകയായിരുന്നു. മാതാവിനോട് കുഞ്ഞു ചേർന്നൊതുങ്ങുമ്പോലെ മേഖങ്ങൾക്കിടയിലേക്ക് ചന്ദ്രൻ ഒതുങ്ങുന്നതായി അവന് തോന്നി. വെള്ളിയുടെ രാവിൽ സന്തോഷം നേടിയെടുത്ത പ്രണയ ഹൃദയങ്ങളുടെ ഹുബ്ബിന്റെ താളം കേട്ടു നാണിച്ചാണോ ഈ ഒതുങ്ങിക്കൂടൽ എന്ന ചിന്ത പതിയെ കടന്നുകൂടി. രാത്രിയിലെ ഇരുളിൽ മറച്ചു വെയ്ക്കുന്ന വേദനകൾക്കെപ്പോഴും ആശ്വാസമായി കൂടെ കൂടുന്നതാണ് ആ നിലാവും. വേദനകൾ പകുതിയും രാത്രിയുടെ ഇരുണ്ട മൂടുപടത്തിനുള്ളിൽ ഒളുപ്പിച്ചു വച്ചിരുന്ന ആ വശ്യമായ സൗന്ദര്യം കൊണ്ട് വാടിയ ഹൃദയങ്ങളെ കുളിരണിയിപ്പിക്കാറുണ്ട്. അതു കൊണ്ടായിരിക്കുമോ രാത്രിയോട് പ്രണയിനികൾക്കിത്ര അനുരാഗം. ആ നിഷയുടെ മറവിൽ പുഞ്ചിരിക്കുന്ന ചന്ദ്ര വെളിച്ചത്തിലെത്ര അനുരാഗികളാണ് ഇലാഹി പ്രണയത്തിന്റെ പാരമ്യതയിൽ അലിഞ്ഞു ചേർന്നത്......പകൽ മാന്യതയെക്കാൾ പുലർത്തേണ്ടത് രാത്രിയിലെ മാന്യതയാണല്ലോ...... ഇരുളിന്റെ മറവിൽ ചെയ്തുകൂട്ടുന്ന ചെയ്തികൾക്ക് കണക്കു കാണിക്കണമെന്ന് ചിന്ത രാത്രി മാന്യതയെ വർധിപ്പിക്കും.... അതിനെ കണക്കിലെടുത്തുകൊണ്ടായിരിക്കാം ഇലാഹി പ്രണയത്തിലേക്ക് ലയിച്ചുചേരാൻ പ്രണയിനികൾ രാത്രിയെ തിരഞ്ഞെടുത്തത്.

ചിന്തകൾ ഹൃദയത്തിൽ പുതിയ വരികൾ കുറിച്ചപ്പോൾ കണ്ണുകൾ നിലാവിനെ പൊഴിച്ചു കൊണ്ടിരുന്ന ചന്ദ്രന്റെ സൗന്ദര്യത്തിൽ ലയിക്കുകയായിരുന്നു.അവൻ നോക്കി നിൽക്കെ അത് പൂർണമായും മേഖക്കൂട്ടങ്ങൾക്കുള്ളിലേക്ക് പ്രവേശിച്ചു. എങ്കിലും അതിന്റെ ലങ്കലിന് കുറവ് വരുത്തിയില്ല. വട്ടത്തിൽ പൂർണമാക്കിയ രൂപസൗന്ദര്യം ഉതിർന്നു വീഴുന്ന നിലാ വെളിച്ചതിൽ ശോഭിക്കുന്നുണ്ടായിരുന്നു. ആ പൂർണ ചന്ദ്രൻ മൂടുപടത്തിനുള്ളിലൊതുങ്ങിയിട്ടും സൗരയൂഥങ്ങൾക്കിടയിലെ ഒരംഗമായി നിലകൊള്ളവേ അകലെയുള്ള ഭൂമിയിലെ കുഞ്ഞുജീവികൾക്കും വഴികാണും വിധം വെളിച്ചം ലഭിക്കുന്നു. അങ്ങനെയെങ്കിൽ ചുവപ്പ് കലർന്ന വെളുപ്പിന്റെ ഗാഭീര്യത നിറഞ്ഞ എന്റെ തങ്ങളുടെﷺ മുഖമെത്ര ലങ്കലുണ്ടാവും!? ആ പ്രകാശത്തിന് മുന്നിൽ ഈ പൂർണേന്തുപോലും തോറ്റുപോയതാണല്ലോ ഹദീസുകൾ തെളിയിച്ചത്.....എന്നാണ് ഹബീബീ ﷺ ഹൃദയത്തെ വലയം വെയ്ക്കുന്ന ദുനിയാവിന്റെ വശ്യ സൗന്ദര്യത്തിൽ നിന്നൊന്ന് രക്ഷ പ്രാപിച്ചു കൊണ്ട് അങ്ങയുടെ ﷺതിങ്കളും നാണിക്കുന്ന തങ്കമുഖം ഞാനൊന്ന് കാണുക...?അല്ലയോ ചന്ദ്ര ദീപമേ, നീ എത്ര ഭാഗ്യവാനാണ്!  ആ മദീനയുടെ മണൽപ്പരപ്പിലും നിന്റെ വെളിച്ചെമെത്തുന്നു. എന്നുമാ മദീനയുടെ മണവാളനെ നോക്കി ആസ്വദിക്കാം.ആ ബാഹ്യ സൗന്ദര്യത്തിനേക്കാൽ പടർന്നുപൻതലിച്ച ആത്മീയ സൗന്ദര്യത്തിന്റെ പ്രകാശം ലോകം മുഴുവനുമാണല്ലോ എത്തിപ്പെട്ടത്!. നേതാവാകാൻ ഇതിലും വലിയൊരു യോഗ്യനുണ്ടോ....? ഇല്ല! ആയിരമോ പതിനായിരമോ തവണ ആ ചോദ്യം ചോദിക്കപ്പെട്ടാലും മറുപടി ഇല്ലെന്ന് തന്നെയാണ്. ഈ നിലാവിനെ ഇത്ര മേൽ ആസ്വദിച്ച ആ രാത്രിയിൽ ചെവികൾക്ക് നൽകിയ സന്തോഷവാർത്ത അവർണനീയമായിരുന്നു.


റബീഇന്റെ ചിന്തകൾ വഴിവെട്ടിത്തളിച്ച് ഓർമകളിലേക്ക് മനസ്സിനെ ഊളിയിട്ടിറക്കി. ആയിഷയുടെ സുഖവിവരമന്ന്വേഷിക്കാൻ പലതവണ ശ്രമിച്ചതാ..... ലജ്ജ പിന്നോട്ടടുപ്പിച്ചതായിരുന്നു വേണ്ടെന്നു വെച്ചതിന്റെ കാരണവും. ഒരിക്കലും അവളെ മനസ്സിലാക്കിയത് മുതൽ ആ ജീവന്റെ തുടിപ്പ് നഷ്ട്ടമാകരുതേ എന്ന ദുആയാണ് .....  ജീവിതം തുടങ്ങിയ ഒരു പ്രണയിനിയുടെ ജീവന് വല്ലാത്തൊരു വില തന്നെയാണ്. അവൾ വീട്ടുകാർക്ക് മാത്രമല്ല സമൂഹത്തിന്റെ ആത്മീയ വെളിച്ചത്തിലും ഒരു പക്ഷെ ഉപകാരപ്പെടും..... എഴുത്തുകളിൽ നിറഞ്ഞു നിന്ന ഹബീബിനെﷺ  കാണാനുള്ള മോഹം വെന്തുവെണ്ണീറായി പോകാതെ അവളിലേക്ക് പതിൻ മടങ് അത്ഭുതത്തോടെ ആ ഭാഗ്യം നേടാൻ കഴിയണം. അതിനായി ഇനിയുമവളുടെ ജീവൻ ശേഷിക്കണം. അവളുടെ എഴുത്ത് നൽകിയ റാഹത്ത് വർഷങ്ങൾക്കു മുൻപായി ദറസിൽ ഉസ്താദിൽ നിന്നും കേട്ട തിരു ഹബീബോരെﷺ പ്രണയിച്ചവർ എന്ന വിഷയത്തെ ആസ്പദമാക്കികൊണ്ടുള്ള ക്ലാസ്സിൽ കിട്ടിയ അതെ അനുഭൂതി നൽകിയിരുന്നു. വല്ലാത്തൊരു ആദരവും ബഹുമാനവുമാണ് ആയിഷയോട്. ഹൃദയത്തിൽ അവളുടെ ഷിഫാഇനായി ദുആ ചെയ്തു കൊണ്ട് ബാൽക്കണിയിൽ നടന്നു നീങ്ങിയപ്പോഴാണ് നാസറിക്കയുടെ കാൾ വന്നത്. അറ്റൻഡ് ചെയ്തപ്പോൾ ഒരു വിവാഹലോചന. മുഖവുരകളില്ലാതെ കാര്യത്തിലോട്ട് കടന്നപ്പോൾ ആദ്യമൊരു ഞെട്ടലായിരുന്നു. രണ്ടുമാസങ്ങൾക്ക് ശേഷവും പണത്തിനേക്കാൾ ജീവന് വില കൊടുത്തുകൊണ്ട് താൻ രക്ഷിച്ച ആയിഷയുടെ വാപ്പാക്ക് ഓർമയുണ്ടെന്ന് ഓർത്തപ്പോൾ.... തന്റെ മറുപടിക്കായി കാത്തു കൊണ്ട് കാൾ കട്ട്‌ ആക്കുമ്പോൾ കയ്കാലുകൾ ഞെട്ടലിന്റെ പിടിയിൽ നിന്നും വിരമിക്കാതെ വിയർക്കുകയായിരുന്നു. പെട്ടെന്നൊരു മറുപടി അഭികാമ്യമല്ല എന്ന തോന്നലിൽ നിന്നും മറ്റുള്ളവരുമായി വിഷയത്തെ പറ്റി സംസാരിക്കാൻ പ്രേരിപ്പിച്ചു. കാത്തുസൂക്ഷിച്ചു കൊണ്ട് മുത്താറ്റലോരുടെﷺ പ്രണയം കൊതിക്കുന്ന ഒരു പ്രണയിനിയെ മഹ്റ് ചാർത്താൻ ഹൃദയത്തിൽ സന്തോഷമാണ് . അതുകൊണ്ട് മുതിർന്നവരുടെ അന്വേഷണങ്ങൾക്ക് ശേഷമുള്ള ആ തീരുമാനത്തിന് എതിരഭിപ്രായം പറഞ്ഞില്ല. ആദ്യമായി ആ മുഖം കണ്ടപ്പോൾ സൗന്ദര്യം അത്രത്തോളം വരാത്ത ഇവനെ ഇഷ്ടപ്പെടുമോ എന്ന പരിഭവം മറച്ചു വെച്ചു കൊണ്ട് ഗൗരവം മുഖത്ത് വരുത്തിച്ചത് അവളുടെ മറുപടി കിട്ടാനായിരുന്നു. അതെ! കാലം കരുതിവെച്ച ഹൂറിയാകാൻ...... അവൾ എന്റേതാകാൻ ഇനിയും കുറച്ചു മണിക്കൂറുകൾ ബാക്കി...... ജീവിതത്തിൽ കൂട്ടുകയാണെങ്കിൽ നാളെ പരലോകത്തേക്ക് വഴിനടത്തുന്ന.... താനൊന്ന് ഉറങ്ങിപ്പോയാൽ വിളിച്ചുണർത്തി നിസ്കരിക്കാൻ ഉപദേശിക്കുന്ന ഒരുവളെയാകണം ബീവിയാക്കേണ്ടതെന്ന്  മനസ്സിലെ ആഗ്രഹം ആരോടും പറയാതെ മൊട്ടിട്ട് നാളേറെയായി. അങ്ങനെയൊരാൾ ആണ് ആയിഷയുമെന്നാണ് കരുതുന്നത്. ഖൈറിനെ ആഗ്രഹിച്ചു തന്നെയാണ് എപ്പോഴും ദുആ ചെയ്തിട്ടുള്ളതും. അന്ന് ആ വാർത്ത കേട്ടതുമുതൽ ഈ നിലാവെളിച്ചത്തിൽ സ്വപ്നങ്ങൾ നെയ്തപ്പോൾ മനസ്സിലോടിയെത്തിയ ചിത്രം മദീനയായിരുന്നു. തിരുﷺ ചാരെ കയ്കോർത്തു ചേർന്നിരുന്ന് സലാം പറയുന്ന ആ സീനൊന്ന് മനസ്സിൽ തെളിഞ്ഞു വന്നത് റബീഇന്റെ ഓർമ്മകളിൽ തികട്ടി വന്നു. പതിയെ ആ ചുണ്ടുകളിൽ ചെറുപുഞ്ചിരി വിടർന്നു.


"ആയിഷു ഹോസ്പിറ്റലിൽ പോകാം. നല്ലായി ഛർദിക്കുകയും ചെയ്തതല്ലേ....."  ഉമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കിടന്നാൽ മാറുമെന്ന് പറഞ്ഞു കൊണ്ട് അവൾ തിബ്ബ് സ്വലാത്തും ഷിഫാഇന്റെ ആയത്തുകളുമോതി തല തടവി. അമർത്തിപ്പിടിച്ചു കൊണ്ടവൾ തലയണയിൽ മുഖം പൂഴ്ത്തി. അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി. ഹൃദയം മദീനയെ കാണാൻ വെമ്പൽ കൊണ്ടു. എപ്പോഴോ മയക്കത്തിലേക്ക് പോയി വീണു. ഉറങ്ങിയെഴുന്നേറ്റപ്പോൾ വേദനയ്ക്കൊരൽപ്പം ശമനം തോന്നിയിരുന്നു.

 "ഇനി ഇപ്പോൾ മൈഗ്രന്റെ തുടക്കമാണോ....! " ആശങ്കപ്പെട്ടു കൊണ്ട് ഉമ്മയുടെ കരങ്ങൾ തലമുടിയെ തഴുകി.

 " ഹാ ചിലപ്പോൾ ആയിരിക്കും. ഇപ്പോൾ കുഴപ്പമില്ല ". അവൾ എഴുന്നേറ്റ് വാഷിങ്ങ് റൂമിലേക്ക് നടന്നു. വെള്ളിയുടെ രാവിനായി തയ്യാറെടുത്തു. ജീവിതത്തിലെ സുപ്രധാന ദിനമാണ് കടന്നുവരുന്നത്. ഉത്തരവാദിത്വങ്ങളുടെ നെറുകയ്യിൽ താനും എത്തപ്പെടുകയാണ്. അവളുടെ മനസ്സിലേക്ക് ആമി ഇത്താന്റെ ഉപദേശം ഓർമ വന്നു. കുടുംബജീവിതത്തിലെ ഉത്തരവാദിത്തങ്ങളും കടമകളും ഒക്കെ പറയുന്ന കൂട്ടത്തിൽ 

ഫാത്തിമ    رضي الله عنها ബീവിക്ക് മുത്ത് നബി ﷺ നൽകിയ ഉപദേശവുമുണ്ടായിരുന്നു.


" ആയിഷ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം ". 

"Mm "

"വിവാഹത്തിന് മുമ്പ് നബി صلى الله عليه وسلم തങ്ങൾ ഫാത്തിമ ബീവിക്ക് കൊടുത്ത ഉപദേശങ്ങളാണ് പറയാൻ പോകുന്നത്.


*1. ഭര്‍ത്താവിനു അനുസരണയില്ലാത്ത  അഹങ്കാരിയായി നീ മാറരുത്.അങ്ങനെ മാറിയാല്‍ റബ്ബ് നിന്നെ ദാരിദ്രം കൊണ്ട് ശിക്ഷിക്കും.*

*2. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ പുറത്തു പോകരുത്. ഇനിയെങ്ങാനും അങ്ങനെ പോയാല്‍ പോകുന്ന സ്ഥലങ്ങളിലെ ജീവികളെല്ലാം നിന്നെ ശപിക്കും.*

*3.ഭര്‍ത്താവ് കടന്നു വരുമ്പോഴോ, എവിടെക്കെങ്കിലും പുറപ്പെടുമ്പോഴോ മുഖം കറുപ്പിക്കാന്‍ പാടില്ല.*

*4.ഭര്‍ത്താവിന്റെ മുഖത്തു നോക്കിയിട്ട് ഇതു വരെ നിങ്ങളില്‍ നിന്നും ഒരു നന്മയും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു പോകരുത്.അങ്ങനെ പറഞ്ഞാല്‍ നിക്കാഹ് കഴിഞ്ഞു ആ നിമിഷം വരെ നീ ചെയ്ത എല്ലാ നന്മയും ബാതിലായി പോകും.*

*5. ഒരു തരത്തിലും ഭര്‍ത്താവിനെ വേദനിപ്പിക്കാന്‍ പാടില്ല.*

*6. ഭര്‍ത്താവു നിന്നെ വിളിക്കുകയാണെങ്കില്‍ എവിടെയായിരുന്നാലും നീ മറുപടി കൊടുക്കണം.അല്ലെങ്കില്‍ ആ കാരണത്താല്‍ നിന്റെ ഇബാദത്തുകള്‍ മുഴുവന്‍ ഭര്‍ത്താവിനു നല്‍കപ്പെടുന്നതാണ്.*

*7. ഭര്‍ത്താവിന്റെ പൊരുത്തത്തോടെ നിനക്ക് പ്രസവിക്കാനായാല്‍, നിന്റെ ശരീരത്തിലെ ഓരോ രോമങ്ങളുടെ അളവനുസരിച്ച് നിനക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നതാണ്.*

*8. ഭര്‍ത്താവിന്റെ പൊരുത്തത്തോടെ 2 വയസ്സ് വരെ നിന്റെ കുഞ്ഞിനു നീ മുലപ്പാല് കൊടുക്കണം.എങ്കില്‍ 1000 ശഹീദിന്റെ കൂലി നിനക്ക് അള്ളാഹു നല്‍കുന്നതാണ്.*

*9. റുകൂഉം സുജൂദും ഒഴിച്ച് ബാക്കിയല്ലാത്തതെല്ലാം നിനക്ക് ഭര്‍ത്താവിനു മുന്നില്‍ ചെയ്യാവുന്നതാണ്.*

*10. നീ ഭര്‍ത്താവിനെ സ്നേഹിക്കുമ്പോള്‍ നിനക്ക് അനുഗ്രഹങ്ങളും വെറുത്താല്‍ അല്ലാഹുവിന്റെ ശാപവും വർഷിക്കുന്നതാണ്.*

*11. ഭര്‍ത്താവിനെ സന്തോഷിപ്പിച്ചാല്‍ 10 നന്മകളെ നിനക്കായി എഴുതുകയും, 70 തിന്മ നിന്നില്‍ നിന്നും മായ്ച്ചു കളയുന്നതുമാണ്.*

*12. നീ ഭര്‍ത്താവിന്റെ പൊരുത്തതില്‍ വേണം മരിക്കാന്‍.എന്നാല്‍ നിനക്ക് അല്ലാഹുവിന്റെ സ്വര്‍ഗമുണ്ട്.*

*13. ഭര്‍ത്താവിനോടുള്ള വാക്കുകളും നോട്ടങ്ങളും സ്നേഹം അധികരിപ്പിക്കുന്നതാകണം.*

*14. ഈ ഉപദേശങ്ങള്‍ മരിക്കുന്നതിനു മുന്‍പ് നീ മറ്റുള്ളവര്‍ക്ക് എത്തിക്കണം*


നീ ഇത് ജീവിതത്തിലും കൊണ്ടുവരണം ട്ടോ..... "


" in sha allah " ഓർമിച്ചെടുത്ത അറിവ് അവളുടെ ചുണ്ടിൽ പുഞ്ചിരിയെ നെയ്തു. സൂര്യ കിരണങ്ങൾ പുതിയ പുലരിയെ ശോഭയിൽ പൊതിഞ്ഞെടുത്തു.

"വെള്ളിയാഴ്ച ആയതിനാൽ നിക്കാഹും ജുമുഅയുമൊക്കെ കഴിഞ്ഞേ ചെക്കനും കൂട്ടരും വരൂ.... ". അമ്മായിയോട് ഉമ്മ പറയുന്നത് കേട്ട ആയിഷയുടെ ഉള്ളിൽ ഭയത്തിന്റെ നിഴലിനിടയിൽ തിരികൊളുത്തി. എല്ലാവരും കൂടി അണിയിച്ചൊരുക്കിയപ്പോൾ ഗോൾഡൻ ശോളിനിടയിൽ ആ വെളുത്ത മുഖം തിളങ്ങുന്നതായി തോന്നി. സുറുമ എഴുതിയ കണ്ണുകൾ മുഖത്തിന്റെ സൗന്ദര്യം വർധിപ്പിച്ചതുപോലെ......

" Maa sha allah.... Maa sha allah..... ആയിഷൂട്ടി മൊഞ്ചത്തി ആയല്ലോ...". അവൾ ഒരു നനുത്ത പുഞ്ചിരി എല്ലാവർക്കും കൊടുത്തു. ഉമ്മ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. "മാ ഷാ അല്ലാഹ് ". സന്തോഷത്തിന്റെ ആനന്ദാശ്രുക്കൾ ആ കണ്ണുകളിൽ പൊടിഞ്ഞു. ളുഹറിന്റെ ബാങ്കിൻ നാദം ആ വീടിനുള്ളിലേക്ക് അലയടിച്ചപ്പോൾ വുളൂഅ് ചെയ്തു തയ്യാറെടുത്തിരുന്ന ആയിഷ നിസ്കാരത്തിനായി മുസല്ല വിരിച്ചു. തക്ബീർ മുഴക്കി കൈകൾ ചേർത്തപ്പോൾ ഉള്ളിലൊരു പിടയൽ. സുറുമയെഴുതിയ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ അടർന്നു വീണു......



🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪