*♦️Part-4♦️* *അവസാന ഭാഗം* ഫാത്വിമാ ബീവി رضي الله عنها

 

ഫാത്വിമാ ബീവി رضي الله عنها


💚🌻💚🌻💚🌻💚🌻


              *♦️Part-4♦️*

                  


           *അവസാന ഭാഗം* 



പതിനെട്ടാം വയസ്സിലായിരുന്നു മഹതിയുടെ വിവാഹമെന്നാണ് പ്രബലാഭിപ്രായം. മഹതിയുടെ സൌന്ദര്യവും സ്വഭാവവും ഭക്തിയും മനസ്സിലാക്കിയ അബൂബക്ര്‍(റ)വും ഉമര്‍(റ)വും വിവാഹാലോചന നടത്തിയെങ്കിലും നബി (സ) , വിധി കാത്തുനില്‍ക്കൂ എന്നായിരുന്നു പ്രതികരിച്ചത്. ശേഷം അലി(റ) നബി (സ) യോട് തന്റെ ആഗ്രഹം പറയുകയും നബി (സ) അതംഗീകരിക്കുകയും ചെയ്തു.

പക്ഷേ, മഹ്റ് കൊടുക്കുവാന്‍ പോലും അലി(റ)യുടെ കൈവശം സ്വത്തുണ്ടായിരുന്നില്ല. നബി (സ) ചോദിച്ചു: 'അലീ, ഞാന്‍ നിനക്ക് തന്നിരുന്ന അങ്കി എന്തുചെയ്തു?' അലി(റ) പറഞ്ഞു: കൈവശമുണ്ട്. നബി (സ) അതുകൊണ്ടുവന്ന് വില്‍ക്കുവാന്‍ പറയുകയും ഉസ്മാന്‍(റ) നാനൂറ് ദിര്‍ഹമിന് അത് വാങ്ങുകയും ചെയ്തു. ഈ സംഖ്യയായിരുന്നു അലി(റ) നല്‍കിയ മഹ്റ്.

നബി (സ) തന്റെ പുത്രിക്ക് വേണ്ടി ഒരു കരിമ്പടം, തോലിനാല്‍ നിര്‍മിതവും ഇലകള്‍ നിറച്ചതുമായ തലയണ, രണ്ട് ആസ്സുകള്‍, രണ്ട് വെള്ളപ്പാത്രങ്ങള്‍, രണ്ട് കൂജകള്‍ എന്നിവയും അല്‍പം സുഗന്ധദ്രവ്യങ്ങളും നല്‍കി. അലി(റ) തന്റെ പത്നിക്ക് വേണ്ടി സാധ്യമാം വിധം വീട് അലങ്കരിച്ചു. മിനുസമുള്ള മണല്‍ നിരത്തി. തോലിനാലുള്ള വിരിപ്പും തലയിണയും സജ്ജീകരിച്ചു. ഒരു ആസ്സും അരിപ്പയും കലവും വെള്ളപ്പാത്രങ്ങളുമടക്കം അത്യാവശ്യസാധനങ്ങളും സമാഹരിച്ചു.

പക്ഷേ, ഫാഥിമ(റ)യെ യാത്രയയക്കാന്‍ ഉമ്മ ഖദീജ(റ)യുണ്ടായിരുന്നില്ല. ഈ ഓര്‍മകള്‍ റസൂല്‍ (സ) യെയും കുടുംബത്തെയും ഏറെ വിഷമിപ്പിച്ചു. ഇബ്നുഅബ്ബാസ്(റ) ഈ രംഗം വിശദീകരിക്കുന്നു: റസൂല്‍ (സ) യുടെ ഭാര്യമാര്‍ ഫാഥിമ(റ)യുടെ വിവാഹദിവസം അവരുടെ മാതാവിന്റെ അസാന്നിധ്യം വേദനയോടെ അയവിറക്കി. നബി (സ) യോട് അവര്‍ പറഞ്ഞു: നബിയേ,നാം സന്ധിച്ചിരിക്കുന്ന ഈ വിഷയത്തില്‍ ഖജീജ(റ) ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ കണ്ണുകള്‍ കുളിര്‍മയാകുമായിരുന്നു. ഉമ്മുസലമ(റ) പറയുന്നു: ഇതുകേട്ട നബി (സ) യുടെ കണ്ണുകള്‍ ഈറനണിഞ്ഞു. 'ഖദീജ! ഖദീജ! അവളെപ്പോലെ ആരുണ്ട്! ജനങ്ങള്‍ എല്ലാവരും എന്നെ തള്ളിപ്പറഞ്ഞപ്പോള്‍ അവള്‍ എന്നെ അംഗീകരിച്ചു....' നബി (സ) വിലപിച്ചു.


വിവാഹശേഷം സദ്യ ഒരുക്കുവാന്‍ അലി(റ)വിന് സ്വന്തം സാധ്യമാകുമായിരുന്നില്ല. ബഹുമാനപ്പെട്ട സഅ്ദ്(റ) നല്‍കിയ ഒരു ആടിനെ അറുത്ത് സദ്യ നടത്തിയെന്നും ഹംസ(റ) കൊണ്ടുവന്ന രണ്ട് ഒട്ടകങ്ങളെ അറുത്ത് സദ്യ നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. (ഖവാതീനെ ജന്നത്ത് കീ സര്‍ദാര്‍-മുഫ്തീ അശ്റഫ് അലി), (ഇന്നഹാ ഫാഥിമത്തുസ്സഹ്റാ-യമാനി)


മഹത്വം നല്‍കിയവരുടെ പുത്രി'

പ്രിയപുത്രിയെ അലി(റ)വിന്റെ വീട്ടിലേക്കയച്ച് നബി (സ) അവരോട് ഞാനുടന്‍ വരുമെന്ന് പറയുകയും  ശേഷം നബി (സ) യും സ്വഹാബികളും ഇശാഅ് നമസ്കാരത്തിന് പള്ളിയിലേക്ക് പോവുകയും സ്ത്രീകള്‍ ഫാഥിമ (റ)യുടെ അടുത്ത് സമ്മേളിച്ച് അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു.

നമ്സകാരം കഴിഞ്ഞയുടനെ നബി (സ) അലി(റ)വിന്റെ വീട്ടിലേക്ക് പുറപ്പെടുകയും അലി(റ) വേഗം വന്ന് തിരുമേനി (സ) യെ സ്വീകരിക്കുകയും ചെയ്തു. നബി (സ) വന്നപ്പോള്‍ സ്ത്രീകളൊക്കെ പിന്മാറിയെങ്കിലും അസ്മാഅ്(റ) അവിടെ ഉണ്ടായിരുന്നു. പ്രഥമരാത്രിയില്‍ കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക വിഭ്രാന്തിക്ക് ഒരു കൂട്ട് ആവശ്യമാണെന്നും അതിനാണ് ഞാന്‍ ഇവിടെ ഇരുന്നതെന്നും അവര്‍ പറഞ്ഞപ്പോള്‍ നബി (സ) അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. ശേഷം നബി (സ) ഇരുദമ്പതികള്‍ക്കുമിടയില്‍ ഇരുന്ന് പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, ഇവള്‍ എന്നില്‍ പെട്ടവളാണ്. ഞാന്‍ അവളില്‍ പെട്ടവനും. നീ എന്നില്‍ നിന്ന് നികൃഷ്ടത അകറ്റി ശുദ്ധീകരിച്ചതുപോലെ അവളെയും നീ ശുദ്ധീകരിക്കേണമേ.'


തന്റെ മാതാപിതാക്കളെയും പുതിയ സാഹചര്യത്തെയും കുറിച്ച് ഓര്‍ത്ത് കരയുകയായിരുന്ന ഫാഥിമ(റ)യോട് നബി (സ) പറഞ്ഞു: 'പൊന്നുമകളേ, നീ കരയാതിരിക്കുക. നിന്റെ കുടുംബത്തിലെ ഏറ്റവും ശ്രേഷ്ഠനായ വ്യക്തിയെയാണ് നിനക്ക് ഞാന്‍ വിവാഹം ചെയ്തുതന്നിരിക്കുന്നത്.' ശേഷം തങ്ങള്‍ ഇരുവര്‍ക്കുവേണ്ടിയും പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, ഇവരെ നീ ഐക്യത്തിലും പൊരുത്തത്തിലുമാക്കണേ. അല്ലാഹുവേ, ഇരുവരിലും ഇരുവരുടെ മേലിലും ഇരുവര്‍ക്കും നീ ബറകത്ത് നല്‍കേണമേ. അല്ലാഹുവേ, ഇവര്‍ രണ്ട് പേരെയും ഞാന്‍ സ്നേഹിക്കുന്നു. നീ അവരെ സ്നേഹിക്കുകയും സന്താനങ്ങളില്‍ ബറകത്ത് ചെയ്യുകയും ചെയ്യേണമേ. അവളെയും സന്താനങ്ങളെയും പിശാചില്‍ നിന്ന് രക്ഷിക്കേണമേ.' ശേഷം ഇവരോട് പോരാടുന്നവരോട് ഞാനും പോരാടുമെന്നും ഇവരെ അംഗീകരിച്ചവരെ നാമും അംഗീകരിക്കുമെന്നും പറഞ്ഞ് നബി (സ) വാതില്‍ അടച്ചുതിരിച്ചുപോയി (ഥബഖാത്).


പിന്നീടങ്ങോട് ഉത്തമമായ ഒരു ദാമ്പത്യജീവിതമായിരുന്നു അവിടെ കത്തിജ്ജ്വലിച്ചത്. സ്നേഹത്തിന്റെയും സഹനത്തിന്റെയും നൌകയില്‍ കയറി അലി (റ)വും ഫാഥിമ(റ)യും ഹര്‍ഷപുളകിതരായി ജീവിച്ചു. ഫാഥിമ(റ) ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി ത്യാഗം വരിച്ചപ്പോള്‍ അലി(റ) ഫാഥിമ(റ)യെ ജീവനുതുല്യം സ്നേഹിക്കുകയും ശ്രദ്ധിക്കുകയും സേവിക്കുകയും ചെയ്തു. കഷ്ടപ്പാടും ദുരിതവും മറന്ന് സന്തുഷ്ടമായ ഒരു വൈവാഹിക ജീവിതം അവര്‍ സമൂഹത്തിന് സമര്‍പ്പിച്ചു.  ഗൃഹഭരണം സുന്ദരമായി മഹതി നിര്‍വഹിച്ചു. അവരെ ഭര്‍ത്താവും സഹായിച്ചിരുന്നു. സ്വയം അടിച്ചുവാരിയിരുന്നതായും ഭക്ഷണം ചെയ്തിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നു. സന്താനങ്ങളെ ലാളനയോടെ വളര്‍ത്തുകയും ചെയ്തു. തല തുറന്നിട്ട് ഖുര്‍ആന്‍ ഓതിയ പ്രിയപുത്രി സൈനബിനോട് അല്ലാഹുവിന്റെ ഗ്രന്ഥം തലതുറന്നിട്ടോതരുതെന്ന് ഉപദേശിക്കുന്നതും പരസ്പരം കലഹിച്ച ഹുസൈനിനെയും സൈനബിനെയും അല്ലാഹു കലഹം ഇഷ്ടപ്പെടുകയില്ല എന്നുണര്‍ത്തുന്നതും ചരിത്രത്തില്‍ കാണാം (സൈനബ്.... അലി സ്വിദ്ദീഖി).


വഫാത്ത്:

നബി (സ) യുടെ വഫാത്തിന്റെ ആറ് മാസം കഴിഞ്ഞ് ഇരുപത്തിയൊമ്പതാം വയസ്സില്‍ ഹി.11 റമളാന്‍ 3 ന് മഹതി വഫാത്തായി. ഉമ്മുസല്‍മ(റ), ഫാഥിമ (റ)യുടെ വഫാത്ത് രംഗം വിശദീകരിക്കുന്നത് കാണൂ: വഫാത്തടുത്ത വേളയില്‍ അവര്‍ എന്നെ വിളിച്ചു. കുളിക്കുവാന്‍ ഏര്‍പ്പാട് ചെയ്യാന്‍ ആവശ്യപ്പെട്ടു. കുളിച്ച ശേഷം നല്ല വസ്ത്രം ധരിച്ചു. പിന്നീട് വിരിപ്പ് വിരിക്കുവാന്‍ എന്നോട് നിര്‍ദ്ദേശിക്കുകും തന്റെ മരണം അടുത്തിരിക്കുന്നുവെന്ന് പറഞ്ഞ് മലര്‍ന്ന് കിടക്കുകയും ചെയ്തു. താമസിയാതെ മഹതി അന്ത്യശ്വാസം വലിക്കുകയും അന്ന് രാത്രി തന്നെ മറവ് ചെയ്യപ്പെടുകയും ചെയ്തു (ഖവാതീനെ ജന്നത് കീ സര്‍ദാര്‍-മുഫ്തി അശ്റഫ് അലി)

മദീനയിലെ ബഖീഇലാണ്‌ അവര്‍ മറമാടപ്പെട്ടത്‌.


അസ്മാഅ്(റ)യോട് ഫാഥിമ(റ) അവസാനമായി ഇങ്ങനെ വസ്വിയ്യത്ത് ചെയ്തു: സ്ത്രീകളുടെ ജനാസ പരസ്യമായി കൊണ്ടുപോകരുതെന്നാണ് എന്റെ ആഗ്രഹം. അസ്മാ(റ) ഈത്തപ്പനയുടെ കൊമ്പുകളും വിരിയും ഘടിപ്പിച്ച് കാണിച്ചുകൊടുക്കുകയും അത് അവര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു.

അലി(റ)വിനോട് തെറ്റുകള്‍ മാപ്പാക്കാനപേക്ഷിച്ച ശേഷം മൂന്ന് വസ്വിയ്യത്തുകള്‍ നല്‍കി. ഉമ്മുസലമ(റ) നിര്‍ദ്ദേശിച്ച വിധമുള്ള മഞ്ചല്‍ ഉണ്ടാക്കുക, രാത്രി ജന്നത്തുല്‍ബഖീഇല്‍ മറവ് ചെയ്യുക, തന്റെ മക്കളുടെ സംരക്ഷണത്തിന് സഹോദരി സൈനബിന്റെ പുത്രി ഉമാമയെ വിവാഹം ചെയ്യുക. വഫാത്തിന് ശേഷം അലി (റ) ഉമാമയെ  വിവാഹം ചെയ്യുകയും ചെയ്തു...



      *അവസാനിച്ചു

 

🍄🍄🍄🍄🍄🍄🍄



_*  🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_  


🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*

*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*

*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹


*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*

💚🌻💚🌻💚🌻💚🌻💚🌻💚

ഈ കഥ എഴുതിയ,വായനക്കാരുടെ എളുപ്പത്തിന് വേണ്ടി ഇത്രയൊക്കെ ക്രമീകരണങ്ങൾ നടത്തിയ എല്ലാവർക്കും വേണ്ടി നിങ്ങളുടെ ദുആ പ്രതീക്ഷിക്കുന്നു.


🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

💚🌻💚🌻💚🌻💚🌻💚🌻💚

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪