♦️Part -1♦️ ഫാത്വിമാ ബീവി رضي الله عنها

  

ഫാത്വിമാ ബീവി رضي الله عنها 


💚🌻💚🌻💚🌻💚🌻💚🌻💚


            ♦️Part -1♦️



ഫാത്തിമാ ബീവി(റ) ലോകനേതാവായ മുഹമ്മദ് മുസ്തഫ നബി സല്ലലാഹു അലൈഹിവസല്ലമയുടെ പുന്നാര മകള്‍ .നബി തിരുമേനി ഒരിക്കല്‍ പറയുകയുണ്ടായി ഫാത്തിമ എന്റെ ശരീരത്തില്‍ നിന്നുള്ള ഒരു ഭാഗമെന്ന്.അത്രയ്ക്കും ആത്മബന്ധമായിരുന്നു ആ വാപ്പയും മകളും തമ്മില്‍.ഫാത്തിമ ബീവിയുടെ ജീവിതത്തില്‍ എമ്പാടും സവിഷേശതകളുണ്ട് .സ്വര്‍ഗസ്ത്രീകളുടെ നേതാവെന്നാണ് നബി തങ്ങള്‍ ഫാത്തിമ ബീവിയെ സഹാബക്കള്‍ക്കു പരിചയപ്പെടുത്തിയത്.സ്ത്രീ വര്‍ഗ്ഗത്തിന്റെ സംരക്ഷക കൂ ടിയായിരുന്നു ഫാത്തിമ ബീവി(റ) അന്‍ഹ .ആഫാത്തിമ ബീവിയുടെ ചരിത്രം  ആരെയാണ് കുളിരണിയിക്കാത്തത് .     

 ആരാണ് ഫാത്തിമ ബിവി (റ) അന്‍ഹ              

 ലോകനേതാവ് മുഹമ്മദ് മുസ്തഫാ നബി സല്ലലാഹു അലൈഹിവസല്ലമയുടെ പുന്നാര മകള്‍ .ആദ്യമായി ഇസ്ലാം മതം സ്വീകരിച്ച നബി പത്നി ഖദീജ ബീവിയുടെ മകള്‍.സ്വര്‍ഗ്ഗത്തിലെ യുവാക്കളുടെ നേതാക്കന്‍മാരായ ഹസന്‍ (റ) അന്‍ഹയുടെയും ഹുസൈന്‍ (റ) അന്‍ഹയുടെയും മാതാവ് ഫാത്തിമ .ദുനിയാവിന്റെയും ആഖിറത്തിന്റെയും നേതാവെന്ന് നബി മുഹമ്മദ് മുസ്തഫാ (സ) വിശേഷിപ്പിച്ച അലിയ്യുബ്നു അബീ ത്വാലിബ് ആകുന്നു ഫാത്തിമാ ബീവിയുടെ പ്രിയ ഭര്‍ത്താവ്.ഇതെല്ലാം ഫാത്തിമാ ബീവിയുടെ മഹത്വങ്ങള്‍ തന്നെയാണ്.അഹലുബൈത്തിന്റെ കണ്ണികള്‍ കടന്നു വരുന്നതും ഫാത്തിമാ ബീവിയില്‍ കൂ ടിയാണ് . സയ്യിദീ കുടുംബത്തില്‍ പെട്ട ഒരാളുടെ പരമ്പര പരിശോദിച്ചാല്‍ മനസ്സിലാകും ഒന്നുകില്‍ഹസനീ പരമ്പര അതല്ലെങ്കില്‍ ഹുസൈനീ പരമ്പര . അറിവിന്റെ കേദാരമാണ് അലി (റ)    ഞാന്‍ ഇല്‍മിന്റെ പട്ടണമാണ് എന്ന് നബി സ പറഞ്ഞു . ആ പട്ടണത്തിലേക്കുള്ള കവാടം അലി (റ) ആണെന്നും നബി സ പറഞ്ഞു . ആ അലി (റ) അന്‍ഹയുടെ പ്രിയ പത്നിയാണ് ഫാത്തിമ ബീവി .

നബി (സ) യുടെ മുപ്പത്തഞ്ചാം വയസ്സിലായിരുന്നു ഫാത്തിമാ ബീവിയുടെ ജനനം. മക്കയിലൊരു വെള്ളപ്പൊക്കമുണ്ടായി. മലകളില്‍നിന്ന് വെള്ളം കുത്തിയൊലിച്ചു വന്നു.കഅ്ബാലയത്തിനു ചുറ്റും പ്രളയം.മക്കയില്‍ നടന്ന വലിയ അത്യാഹിതം.വീടുകള്‍ നിലം പൊത്തി.പ്രളയത്തില്‍ കഅ്ബാലയത്തിനും കേടു പറ്റി. മക്കകാരെല്ലാം കഅ്ബാലയത്തിനു ചുറ്റും ഒത്തുകൂ ടി. കഅ്ബാലയം പുതുക്കി പണിയുവാന്‍ തിരുമാനിച്ചു.ഖുറൈശി ഖോത്രത്തിലെ ഓരോ വീട്ടുകാരും പുതുക്കി പണിയുന്നതില്‍ സജീവമായി പങ്കെടുക്കണം.പുതുക്കി പണിയുന്നതിന്റെ ഭാഗമായി ചുമരുകള്‍ പൊളിച്ചു നീക്കി .പണി തുടങ്ങി എല്ലാവരും സജീവം .കാഴ്ചക്കാര്‍ ധാരാളം .പുണ്യ ഭവനം കെട്ടുകയല്ലെ! ചുമരുയര്‍ന്നു .അജറുല്‍ അസവദ് വെക്കേണ്ട ഘട്ടമായി . ആ കര്‍മ്മം ആരു നിര്‍വഹിക്കും? ചോദ്യമുയര്‍ന്നു .   

 തര്‍ക്കവും തുടങ്ങി  . 

ആ അവകാശം ആര്‍ക്കും വിട്ടുകൊടുക്കാനാവില്ല.വിട്ടുകൊടുക്കാന്‍ പറ്റുന്നതല്ലലോ ഈ ആവകാശം. തര്‍ക്കം മൂ ത്തു ഖോത്രങ്ങള്‍തമ്മില്‍യുദ്ധത്തിന്റെ വക്കോളമെത്തി. ഈ സമയം കൂ ട്ടത്തില്‍ നിന്നും ഒരാള്‍ പറഞ്ഞു നമ്മുടെ കൂ ട്ടത്തില്‍ ഏറ്റവും പ്രായം കൂ ടിയ അബു ഉമയ്യ അവര്‍നിര്‍ദ്ധേഷിക്കട്ടെ എന്ന്. അതിനോട് മറ്റു ഖോത്രക്കാരും സമ്മദിക്കുകയും ചെയ്തു. എല്ലാവരുടെയും നോട്ടം അബു ഉമയ്യയിലേക്കായി . അബു ഉമയ്യ എഴുന്നേറ്റു നിന്നു ഇങ്ങനെ പറഞ്ഞു . നമ്മളിലേക്ക് ആരാണൊ ആദ്യമായി കടന്നു വരുന്നത് അവരെ നമുക്കു മധ്യസ്ഥനാക്കാം. അബു ഉമയ്യയുടെ വാക്കിനെ എല്ലാ ഖോത്രക്കാരും ശരിവെച്ചു. ഖോത്രക്കാരെല്ലാം വഴിയിലേക്കു അവരുടെ നേത്രങ്ങളെ തിരിച്ചു. അതാ ഒരാള്‍ നടന്നു വരുന്നു . അത് അല്‍അമീന്‍ ആയിരുന്നു. അബു ഉമയ്യ തന്റെ തിരുമാനം അല്‍അമീനെ അറിയിച്ചു.നബി തങ്ങള്‍അല്പനേരം ചിന്തിച്ചു. എന്നിട്ടു തന്റെ മേല്‍മുണ്ട് നിലത്തു വിരിച്ചു . അതിലേക്കു അജറുല്‍ അസവദിനെ എടുത്തു വെച്ചു.എന്നിട്ടു ഓരോ ഖോത്രത്തീലെ നേതാക്കന്‍മാരോടു മേല്‍ മുണ്ടിനെ ഉയര്‍ത്തുവാന്‍ നേതാക്കന്‍മാരോട് പറഞ്ഞു. എല്ലാവരും കൂ ടി അജറുല്‍ അസവദ് വെച്ച മേല്‍മുണ്ട് ഉയര്‍ത്തി.  ആവിശ്യമായ ഉയരമെത്തിയപ്പോള്‍ നബി തങ്ങള്‍തന്നെ അജറുല്‍ അസവദ് നീക്കി വെച്ചു.എല്ലാവര്‍ക്കും ആശ്വാസം . ഈ സംഭവത്തോടെ അല്‍അമീന്റെ പേരും പെരുമയും വര്‍ദ്ധിച്ചു.വ്യക്തിത്വത്തിന്റെ തിളക്കം കൂ ട്ടി. ഈ സമയത്താണ് ഫാത്തിമാ ബീവി യുടെ ജനനവും. കുഞ്ഞിന്റെ ജനനം അല്‍അമീനെ കോരിത്തരിപ്പിച്ചു. വീട്ടില്‍ ആഹ്ളാദം അലതല്ലി. മക്കയിലെ കുലീന വനിതയാണ് ഖദീജ ബീവി . ധനികയായ കച്ചവടക്കാരി. അശണരുടെയും അഗതികളുടെയും അഭയകേന്ദ്രം . നബി (സ) ഖദീജ ബീവിയെ വിവാഹം കഴിച്ചിട്ടു പത്ത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ ജനിച്ച ആണ്‍കുട്ടികളെല്ലാം വഫാത്തായിരിക്കുന്നു. പെണ്‍കുട്ടികള്‍ ബാക്കിയായി. ഫാത്തിമ ബീവി മെല്ലെ വളരുകയാണ്. മാതാപിതാക്കളുടെ ഓമന മകള്‍. എടുത്താലും ഓമനിച്ചാലും മതി വരില്ല.വാപ്പയോടു സാദൃശ്യമുള്ള പൊനോമന പുത്രി.ചുറുചുറുക്കുള്ള പെണ്‍കൊടി.ബുദ്ധിമതി. ആ കളിയും ചിരിയും വീട്ടിലാകെ സന്തോഷം പരത്തി.വാത്സല്യത്തിന്റെ നിറകുടമായ ഉമ്മ.കളിക്കൂ ട്ടുകാരികളെപ്പോലെ മൂ ന്നു ഇത്താത്തമാര്‍.സൈനബ ബീവി റുഖയ്യ ബീവി ഉമ്മുകുല്‍സൂ  ബീവി. ഏറ്റവും ഇളയവളാണ് ഫാത്തിമാ ബീവി. നല്ല ചുണയും ചുറുചുറുക്കുമുള്ള

ഇത്താത്തമാർ.അവര്‍ ഫാത്തിമാ ബീവിയെ മാറി മാറി എടുത്തോമനിച്ചു. എല്ലാവരും ഒന്നിച്ചിരുന്നു കളിക്കും. ഹരം പിടിച്ചു ചിരിക്കും. കഥ പറഞ്ഞു രസിക്കും. വീട്ടിലെന്നും വിരുന്നുകാര്‍. അടുക്കള എന്നും സജീവം. ഉപ്പാക്ക് മോളോട് എന്തന്നില്ലാത്ത വാത്സല്യം. ഫാത്തിമാ ബീവിക്കാണെങ്കില്‍ ഉപ്പ അടുത്ത് തന്നെ വേണം .ഫാത്തിമ ബീവിക്കു വയസ്സ് നാലായി.ഉപ്പയെ എപ്പോഴും കിട്ടാതെയായി. ചില ദിവസങ്ങളില്‍ അല്‍അമീനെ കാണുകയെ ഇല്ല....



💚🌻💚🌻💚🌻💚🌻💚🌻💚

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪