"ഏത് സ്വലാത്താണ് ഏറ്റവും മഹത്തരമായ സ്വലാത്ത്"
💐💐💐💐💐💐💐💐
"ഏത് സ്വലാത്താണ് ഏറ്റവും മഹത്തരമായ സ്വലാത്ത്"
റസൂലുല്ലാഹി (സ) തങ്ങൾ പഠിപ്പിച്ച ഇബ്രാഹിമിയ്യ സ്വലാത്താണോ അതോ സ്വലാത്തുൽ ഫാത്തിഹ് എന്ന ഈ അത്യുന്നതമായ സ്വലാത്തണോ ഉന്നതമായ സ്വലാത്ത് എന്ന് ചില ആളുകൾക്കിടയിൽ ചെറിയൊരു സംശയമുണ്ട്.
ഇതറിയണമെങ്കിൽ ആദ്യം സ്വലാത്ത് എന്താണെന്ന് അറിയണം.
അൽഹംദുലില്ലാഹ്..
സ്വലാത്ത് എന്നാൽ അള്ളാഹു സുബ്ഹാനവുതഅല മുത്ത് റസൂൽ (സ) തങ്ങളുടെ മുകളിൽ അനുഗ്രഹത്തെ വർഷിക്കാൻ വേണ്ടിട്ട് നമ്മൾ ചെയ്യുന്ന കാര്യം. അതാണ് സ്വലാത്ത്. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമാ തങ്ങൾ സ്വഹബാക്കളോട് സ്വലാത്ത് ചൊല്ലാൻ കല്പിച്ചപ്പോൾ ' "നബിയെ ഞങ്ങൾ എങ്ങനെയാണ് സ്വലാത്ത് ചൊല്ലേണ്ടത് " എന്ന് മുത്ത് റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലമാ തങ്ങളോട് സ്വഹാബാക്കൾ ചോദിക്കുകയുണ്ടായി.
ഈ ഒരു സമയത്ത് റസൂൽ തങ്ങൾ കുറച്ച് സമയം മൗനം പാലിച്ചു..
റസൂൽ തങ്ങളെ യഥാർത്ഥത്തിൽ നമുക്ക് അറിയില്ല.
ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് എല്ലാ അമ്പിയാക്കന്മാരെയും പോലെയല്ല റസൂലുള്ളാഹി (സ) തങ്ങൾ എന്നതാണ്.
നമ്മൾ ശഹാദത് കലിമയിലേക്ക് തന്നെ നോക്കിയാൽ മതി. "അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദു റസൂലുള്ള"...
ശഹാദത് കലിമയിൽ തന്നെ അള്ളാഹു എന്താണ് പറയുന്നത് "അള്ളാഹു അല്ലാത്ത ഒരു ഇലാഹില്ല എന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ റസൂലാണ് എന്നുമാണ് ശഹാദത് കലിമയിൽ ഉള്ളത്.
നബിയും റസൂലും തമ്മിൽ ഒരുപാട് അന്തരമുണ്ട്. എന്നാൽ സാധാരണക്കാരായ ആളുകൾക്ക് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമാ തങ്ങൾ ഒരു പ്രവാചകൻ മാത്രമായിരിക്കാം.
എന്നാൽ ഈ പ്രവാചകനും അപ്പുറം അള്ളാഹു (സ) റസൂലുള്ളഹി സ്വല്ലല്ലാഹു അലൈഹി വസല്ലമാ തങ്ങൾ എന്ന യാഥാർഥ്യത്തിൽ ഒളിപ്പിച്ചു വെച്ച ഒരുപാട് രഹസ്യങ്ങളുണ്ട്. അത് കൊണ്ടാണ് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമാ തങ്ങൾ പറഞ്ഞത്
"ഞാൻ അള്ളാഹു ആദം നബി(അ )സൃഷ്ടിക്കപ്പെടുന്നതിന് മുൻപേ അല്ലാഹുവിന്റെ റസൂലാണ് എന്നും ഈ പ്രപഞ്ചം നിലനിൽക്കുന്നത് തന്നെ എന്റെ നൂറ് കൊണ്ടാണെന്നും റസൂലുല്ലാഹി തങ്ങൾ പറഞ്ഞത്.
അപ്പൊ നിങ്ങൾ ചിന്തിച്ചു നോക്കു, റസൂലുല്ലാഹി തങ്ങൾ വെറും ഒരു പ്രവാചകത്വത്തിലേക്ക് മാത്രം ഒതുങ്ങുന്നതല്ല.ഈ പ്രപഞ്ചം മുഴുവൻ നില നിൽക്കുന്ന ഒരു നൂറിന്റെ , അള്ളാഹു ഈ പ്രപഞ്ചം തന്നെ നില നിർത്തിയിട്ടുള്ള രഹസ്യത്തിന്റെ ഏറ്റവും വലിയ ഹേതുവാണ് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമാ തങ്ങൾ. ഈ അവസ്ഥ വെച്ചിട്ട് നിങ്ങൾ സ്വലാത്തിനെ മനസിലാക്കണം. നമ്മൾ ചൊല്ലുന്ന ഓരോ സ്വലാത്തും റസൂലുലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമാ തങ്ങളുടെ പേരിലാണ്, വെറും ഒരു നബി എന്ന അവസ്ഥയിൽ മാത്രമല്ല. നബി എന്ന അവസ്ഥയിൽ ചൊല്ലുന്ന സ്വലാത്തുകളും ഉണ്ട് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമാ തങ്ങളുടെ യാഥാർഥ്യം ഉൾക്കൊണ്ട് കൊണ്ട് മഹത്തുക്കളായ ആളുകൾ ഒരുപാട് സ്വലാത്തുകൾ രചിച്ചിട്ടുമുണ്ട്. അപ്പൊ നമ്മൾ മനസ്സിലാക്കേണ്ടത്
നമുക്ക് റസൂലുലാഹി (സ) തങ്ങളുടെ സ്ഥാനത്തെ അറിയുന്നില്ല എന്നുള്ളത് കൊണ്ടും അല്ലാഹ് അത് രഹസ്യമാക്കി വച്ചിട്ടുള്ളത് കൊണ്ടും നമ്മൾ ഓരോരുത്തരും സ്വലാത്തിനെ മനസിലാക്കിയിട്ടുള്ളത് വ്യത്യസ്ത അവസ്ഥയിലായിട്ടാണെന്നുള്ളതാണ്,
റസൂലുല്ലാഹി (സ) തങ്ങളോട് സ്വാഹാബക്കൾ സ്വലാത്ത് എങ്ങനെയാണ് ചൊല്ലേണ്ടതെന്ന് ചോദിച്ചപ്പോ ആദ്യം റസൂലുള്ളഹി തങ്ങൾ മൗനമാവുകയും, പിന്നീട് ഇബ്രാഹീമിയ സ്വലാത്തിനെ പഠിപ്പിക്കുകയും ചെയ്തു, റസൂലുല്ലാഹി (സ) തങ്ങൾ ഒരിക്കലും സ്വന്തം സ്ഥാനത്തെ മറ്റുള്ളവരുടെ മുന്നിൽ വെളിവാക്കി കാണിച്ചിട്ടില്ല. അത് അള്ളാഹു തുറന്നു കൊടുക്കുന്ന അല്ലാഹുവിന്റെ പ്രത്യേകക്കാരായ ആളുകൾക്ക് മാത്രം ഉൾകൊള്ളാൻ സാധിക്കുന്നതാണ്. അതു കൊണ്ട് തന്നെ പൊതുവായിട്ടുള്ള സ്വലാത്ത് എന്ന നിലക്കാണ് റസൂലുല്ലാഹി തങ്ങൾ ഇബ്രാഹിമിയ സ്വലാത്തിനെ സ്വാഹാബാക്കൾക്ക് പഠിപ്പിച്ചത്. ഇബ്രാഹിമിയ സ്വലാത്തിന്റെ അർത്ഥം എന്താണ്.. "അല്ലാഹുവേ നീ ഇബ്രാഹിം നബിക്ക് അനുഗ്രഹം ചൊരിഞ്ഞത് പോലെ മുത്ത് നബി തങ്ങൾക്കും അനുഗ്രഹം ചൊരിയേണമേ. അത് പോലെ തന്നെ ഇബ്രാഹിം നബിയുടെ കുടുംബത്തിന് അനുഗ്രഹം ചൊരിഞ്ഞത് പോലെ മുത്ത് നബിയുടെ മേലും നീ അനുഗ്രഹം ചൊരിയേണമേ."ഇതാണ് ഇബ്രാഹിമിയ സ്വലാത്ത്.. ഇത് സ്വലാത്തിന്റെ ഒരു ചുരുങ്ങിയ രൂപം മാത്രമാണ്.❤
Post a Comment