📿PART - 45📿🍀സ്വലാത്തിന്റെ ഈരടികൾ🍀

  🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹



               📿PART - 45📿


🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿



      "ഭ്രിത്യൻ  ജോലി ചെയ്യുന്നതും നോക്കി ആ നാട്ടുപ്രമാണി തോട്ടത്തിന് ചുറ്റുമായി നടക്കുകയാണ്. ദൃഷ്ട്ടികൾ പൊടുന്നനെ സുന്ദരമായ കുഞ്ഞു കുടിലിന് പുറത്തു നിൽക്കുന്ന ഒരു യുവതിയിൽ ഉടക്കി. സൗന്ദര്യത്തിനാൽ വകഞ്ഞെടുത്ത ശരീര വടിവൊത്ത തരുണീമണി! അയാളുടെ കണ്ണുകൾ ഹൃദയത്തിൽ ഇളക്കം തട്ടിച്ചു. 

"ആരുടേതാണ് ആ കുടിൽ? " അടുത്തു നിൽക്കുന്ന ഭ്രിത്യനോട് ചോദിച്ചു.

 "എന്റെയാണ്....". 

"Mm...." ഗൂഢമായി മൂളിക്കൊണ്ട് അയാൾ ഒരു വട്ടം വരച്ചു. 

"ഇതിനുള്ളിൽ നിന്ന് ജോലി ചെയ്യുക. ഞാൻ തോട്ടമൊക്കെ ചുറ്റി കണ്ടിട്ട് വരുന്നത് വരെ നീ ഇവിടെ തന്നെ നിന്ന് പണിയെടുക്കുകയാണെങ്കിൽ ഇരട്ടി പ്രതിഫലം നൽകുന്നതാണ് ". അയാൾ സമ്മതിച്ചു കൊണ്ട് പണി തുടർന്നു. ഹൃദയത്തിന്റെ ആവേശം കാലുകൾക്ക് വേഗത കൂട്ടിപ്പിച്ചു. നാട്ടു പ്രമാണി കുടിലിന്റെ അരികിലേക്ക് വരുന്നത് കണ്ട യുവതിയുടെ ഹൃദയത്തിലേക്ക് ഭയം ഇരച്ചു കയറി.

 "ഭർത്താവില്ലാത്ത ഈ സമയം എന്തിനാണ് അദ്ദേഹം ഇവിടേക്ക് വരുന്നത്....? ഞാനെങ്ങനെയാണ് സൽക്കരിക്കുക.....?" ചോദ്യങ്ങൾ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. നാട്ടുപ്രമാണി വീടിനുള്ളിലേക്ക് പ്രവേശിച്ചു. 

" അവളുടെ സൗന്ദര്യം മുഴുവനായി ആസ്വദിക്കാൻ അയാളുടെ ഹൃദയം ആർത്തിലമ്പി. 

" വാതിലടയ്ക്കുക ". അയാളുടെ ആക്ഞ്ജ കേട്ട അവൾ ഞെട്ടി. എന്തു ചെയ്യണമെന്നറിയാതെ അവളുടെ ഹൃദയം വിങ്ങി. നാട്ടു പ്രമാണിയാണ്..... എതിർത്തു പറഞ്ഞാൽ ജീവന് തന്നെ ആപത്താണ്.... ഭർത്താവിന്റെ ജോലിയെയും ബാധിക്കും.......

ആശങ്കകൾ ഉള്ളിലായി നിറഞ്ഞു കൊണ്ട് അവൾ വാതിലുകൾ അടച്ചു കൊണ്ട് വിറയാർന്നു കൊണ്ട് അയാളുടെ മുന്നിലായി നിന്നു. " മുഴുവൻ വാതിലുകളും നീ അടച്ചു കഴിഞ്ഞോ? " ധൃതിയിലുള്ള അയാളുടെ ചോദ്യത്തിന് എണ്ണി എണ്ണി മറുപടി പറഞ്ഞു. "അതെ. ഞാൻ പടിഞ്ഞാറും കിഴക്കും വടക്കും തെക്കുമായ മുഴുവൻ വാതിലുകളും അടച്ചു കഴിഞ്ഞു ". " ഇനി ഏതെങ്കിലും വാതിലടയ്ക്കാനുണ്ടോ...? നിനക്ക് കഴിയില്ലെങ്കിൽ ഞാനടക്കാം.... നിന്നെയൊന്ന് പുണരാനായി എന്റെ ശരീരം കൊതിക്കുകയാണ് പെണ്ണെ.... വേഗം പറയു.." കണ്ണുനീർ കവിൾതടത്തിൽ ചാലായി ഒഴുകാൻ തുടങ്ങി. വിറയ്ക്കുന്ന ചുണ്ടുകളാൽ അവൾ പറഞ്ഞു " അതെ. മുഴുവൻ വാതിലുകളും ഞാനടച്ചു. മുഴുവൻ പൊത്തുകളിലും ഞാൻ തുണി കൊണ്ട് മറച്ചു. പക്ഷെ..... ഒരു വാതിൽ മാത്രം എനിക്കടക്കാൻ കഴിയുന്നില്ല.... അത് അടയ്ക്കുന്നതിനെ പറ്റി ചിന്തിക്കാൻ പോലും കഴിയില്ല....... " ഏങ്ങലുകൾ ഉയർത്തിക്കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു. വിയർത്തുരുകുന്ന അവളുടെ ശരീരത്തിലേക്ക് ആർത്തിയോടെ നോക്കിക്കൊണ്ടയാൽ ചോദിച്ചു. "ഏതാണ് ആ വാതിൽ പറയു....ഞാനടക്കാം." 

കരഞ്ഞുകൊണ്ടവൾ ഖുർആൻ പാരായണം ചെയ്തു കേൾപ്പിക്കുകയാണ്


*ان ربك لب المرصاد*

"നിശ്ചയം നിന്റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട് .

 *يعلم خائنة الأعين وما تخفي الصدور*

" കണ്ണുകളുടെ വഞ്ചനയും ഹൃദയത്തിലുള്ളതിനെ മറച്ചു വെയ്ക്കുന്നതിനെയും അറിയുന്നതാണ് അവൻ ".


" മുഴുവൻ ജനാലകളും വാതിലുകളും അടച്ച എനിക്ക് എന്റെ റബ്ബിൽ നിന്നുള്ള വാതിൽ അടയ്ക്കാൻ കഴിയുന്നില്ല......" അവൻ എല്ലാം കാണുന്നുണ്ടെന്ന് ഭക്തിനിർഭരമായ ഹൃദയത്തോടെ അവൾ കരഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ പൗര പ്രമാണി  സ്തംഭിച്ചു നിൽക്കുകയാണ്. ഹൃദയത്തിന്റെ അചഞ്ചലതയിൽ മാറ്റത്തിന്റെ തിരിനാളം മിന്നലാട്ടം പോലെ പ്രത്യക്ഷപ്പെട്ടു. തന്റെ ചെയ്തികളെ കണ്ടുകൊണ്ടിരുന്ന പടച്ചവന്റെ മുന്നിൽ താനെത്ര മോശക്കാരനാണെന്ന് അയാളുടെ ചിന്തകൾ രൂപം കൊണ്ടു. പൊട്ടിക്കരഞ്ഞു കൊണ്ട് അയാൾ ആ സുന്ദരിയായ യുവതിയോട് പറഞ്ഞു. " ഈ പാപിയുടെ അവിവേകത്തിന് മാപ്പ് തരൂ...... എനിക്ക് വേണ്ടി അല്ലാഹുവിനോട് ഒന്ന് ദുആ ചെയ്യൂ...." കരഞ്ഞുകൊണ്ട് അയാൾ അപേക്ഷിച്ചു.  "താങ്കളിക്കാര്യം പറയുമ്പോൾ ഞാൻ ആദ്യം ദുആ ചെയ്യാനാഗ്രഹിക്കുന്നത് എന്റെ പ്രിയ ഉസ്താദിനും മാതാപിതാക്കൾക്കുമാ.....നിങ്ങളെന്നോട് വാതിലുകൾ അടയ്ക്കാൻ പറഞ്ഞപ്പോൾ എനിക്കോർമ്മ വന്നത് പഠനത്തിന്റെ അവസാനം ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദ്  ചെയ്ത നസീഹത്താണ് ..... നിങ്ങൾ അല്ലാഹു കാണുന്നുണ്ടെന്ന കാര്യം ഓർമിക്കണേ... നിങ്ങൾ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കണേ എന്ന വാക്കുകളാണ് . അന്ന് വിഷമിച്ചു കൊണ്ട് ഞാൻ വീട്ടിലേക്ക് പോയപ്പോൾ ഉമ്മച്ചി സങ്കടത്തിന്റെ കാര്യമന്നേഷിച്ചു. ഞാൻ മദ്രസയിൽ നടന്നതിനെ പറ്റി പറഞ്ഞപ്പോൾ എന്നെ കെട്ടിപ്പിടിച്ചു ന്റെ ഉമ്മച്ചി പറഞ്ഞു. മോളെ നാളെ ഈ ഉമ്മച്ചി ഖബറിലായിരിക്കും. ഞങ്ങളുടെ അസാന്നിധ്യത്തിലും നീ അല്ലാഹുവിനെ സൂക്ഷിക്കണേ...... ഞങ്ങൾ കെട്ടിപ്പിടിച്ചു കരയുന്ന കണ്ട ഉപ്പായും കാര്യമന്നേഷിച്ചു. ഞാൻ കാര്യം ആവർത്തിച്ചു. ഉപ്പായും ഉപദേശിച്ചു. ഞങ്ങളൊക്കെ ഖബ്റുകളിലാകും നാളെ... ന്റെ പൊന്നുമോൾ പടച്ചവനെ സൂക്ഷിക്കണേ.... അവൻ കാണുന്നുണ്ടെന്ന് ചിന്തിക്കണേ....." കരഞ്ഞ മിഴികൾ ഉയർത്തിക്കൊണ്ട് ആ പെൺകുട്ടി തുടർന്നു. "തെറ്റിലേക്കടുത്തപ്പോൾ ഇവർ മൂന്നുപേരും എന്റെ അരികിലായി വന്നുകൊണ്ട് പറഞ്ഞു. അല്ലാഹു കാണുന്നുണ്ട്. അല്ലാഹുവിനെ സൂക്ഷിക്കണേ.... ഇന്ന് എന്റെ ഉപ്പയും ഉമ്മയും കൂടെയില്ല. ആറടിമണ്ണിനുള്ളിൽ അവരും പിരിഞ്ഞു. പ്രിയ ഗുരുനാഥനും എവിടെയാണെന്ന് അറിവില്ല.ഇങ്ങനെയൊരു അവസരത്തിൽ അങ്ങേക്ക് മുന്നേ ഞാനവർക്ക് വേണ്ടിയാണ് ദുആ ചെയ്യാൻ ആഗ്രഹിക്കുന്നത്". അവൾ കരഞ്ഞുകൊണ്ട് കൈകളുയർത്തി ദുആ ചെയ്തു. അവളുടെ മാതാപിതാക്കൾക്കും ഉസ്താദിനും ശേഷം ആ നാട്ടു പ്രമാണിക്കും.

ചരിത്രമാവസാനം ഈ പാപിയുടെ ഉള്ള് കിടിലം കൊണ്ടു. കണ്ണുനീർ പ്രവഹിച്ചു തുടങ്ങിയിരുന്നു. ആരുമറിയാതെ ആരും കാണുന്നില്ല എന്ന് കരുതിയ തെറ്റുകൾ അല്ലാഹു കണ്ടിരുന്നു. എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നി. മരണമടുത്ത ഇവന്റെ പ്രവർത്തികൾ നാഥൻ സ്വീകരിക്കുമോ എന്നറിയില്ല. ഓരോ നിമിഷവും അരികിലായി അസ്റാഈൽ ഉണ്ടെന്ന തോന്നലാണ്....


അജ്മലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. "യാ അല്ലാഹ്..." അവന്റെ എങ്ങലുകൾ ഉയർന്നു കഴിഞ്ഞു. മരണം!അതെത്ര സത്യം. പാപികൾക്ക് എന്നുമൊരു പേടിസ്വപ്നമാണ്. സത്കർമ്മികൾക്കതെന്നും ആനന്ദമാണ്. തന്റെ നാഥനെ കാണുന്നതിനുള്ള ആനന്ദം!.

ദിനങ്ങൾ കൊഴിഞ്ഞു കൊണ്ടേ ഇരുന്നു. ഓരോ ചലനവും അസ്രാഈലിനെ പ്രതീക്ഷിച്ചു കൊണ്ട് അജ്മൽ ചെയ്തുകൊണ്ടേ ഇരുന്നു. ക്ഷീണം കാരണം നിസ്കാരം പിന്തിക്കാമെന്നു കരുതി കാസേരയിൽ ചാരിയിരുന്നു. "മരണം! " അവന്റെ ചുണ്ടുകൾ മന്ത്രിച്ചു. ചാടിക്കൂട്ടി എഴുന്നേറ്റുകൊണ്ട് വുളൂഅ് ചെയ്യാനായി അവൻ ഓടി. അജ്മലിന്റെ പെരുമാറ്റം കൂട്ടുകാർക്കും വീട്ടുകാർക്കും സഹജോലിക്കാർക്കും അത്ഭുതം സൃഷ്ടിച്ചിരുന്നു.


ഡയറിയുടെ അവസാന പേജും മറിച്ചു. " വിചാരണ ചെയ്യൂ സ്വന്തം ശരീരത്തെ..... നിശ്ചയം നാളത്തെ വിചാരണയെ അത് എളുപ്പമാക്കും. എഴുതൂ ഹബീബിനെപ്പറ്റിﷺ....... നിശ്ചയം അത് ഹൃദയത്തിന്റെ കറകളെ കളയുന്നതാണ് ".

അവസാന വരികളും വായിച്ചു കൊണ്ട് ഡയറി അടച്ചു. തനിക്കെഴുതാള്ളതാണ് മറ്റേ ചെറിയ ഡയറി എന്ന് അവൻ മനസ്സിലാക്കി.

പിടയുന്ന ഖൽബുമായി വിറയ്ക്കുന്ന കൈകളാൽ അവൻ പേന എടുത്തു. ഡയറിയിലെ ആദ്യ താളിൽ എന്തെഴുതണമെന്നറിയാതെ സംശയിച്ചു നിന്നു. അറിയാതെ കണ്ണുകളിൽ ആശ്രുകണങ്ങൾ  നിറഞ്ഞൊഴുകാൻ തുടങ്ങി. ബിസ്മിയും ഹംദും സ്വലാത്തും അവൻ എഴുതി.


*പാപിയാണ് ഹബീബീﷺ*.......


അജ്മൽ പൊട്ടിക്കരയാൻ തുടങ്ങി. പതിയെ ഹുബ്ബിനാൽ ചാലിച്ച വരികളിലെ അക്ഷരങ്ങൾ പേനയിൽ നിന്നും പിറവിയെടുത്തു. ഇഷ്‌ഖിന്റെ വരികൾ കോർത്തിണക്കി മദ്ഹ് എഴുതി. രാത്രിയിലെ ചീവീടിന്റെ ഒച്ചകൾക്കും കൂമന്റെ വിളികൾക്കുമിടയിൽ ജനാല പഴുതിൽ നിന്നും അരിച്ചിറങ്ങിയ ഖമറിൻ കിരണങ്ങൾ എഴുത്തിനു മാറ്റുകൂട്ടുന്നതായി തോന്നി.


വിവാഹ ദിവസത്തിന് ഇനി ഒരു ദിവസം ബാക്കി. തലേന്ന് ഹറാമായ ഗാനങ്ങളും പരിപാടികളും ഒഴിവാക്കണമെന്ന് അവൻ നിർദ്ദേശം വെച്ചു. യത്തീം ഖാനയിലെ കുട്ടികളെ കൊണ്ടുവന്ന് ബുർദ നടത്താൻ അജ്മൽ പ്ലാനിട്ടു. വീട്ടുകാർക്കൊക്കെ വല്ലാത്തൊരു നീരസം. 

"കുടുംബക്കാർ എന്തു കരുതും? ".

 " നാളെ ഖബറിലായി കിടക്കുമ്പോൾ കുറ്റം പറയുന്ന ആളുകളൊന്നും കൂടെ കാണില്ല. ജീവിതത്തിലെ ഈ പ്രധാന ദിവസത്തിൽ ഞാൻ ഹറാമായത് ചെയ്യണമെന്നാണ് നിങ്ങളുടെ താല്പര്യമെങ്കിൽ നാളെ മഹ്ശറയുടെ ചൂട് സഹിക്കാനാകാതെ മാതാപിതാക്കാളുടെ നെഞ്ചിന് മുകളിലായി കേറിനിന്നുകൊണ്ട് ഇവരാണ് തെറ്റുകാർ, എന്നെ നേർവഴിയിലാക്കാത്തത് ഇവരാണെന്ന് പറയുന്ന മക്കളുടെ കൂട്ടത്തിൽ ഈ അജ്മലിനെയും കാണണമോ..? " 

അസ്ത്രത്തേക്കാൾ വേഗതയും വാളിനെക്കാൾ മൂർച്ചയുമുള്ള ആ വാക്കുകൾ അവരുടെ ഹൃദയത്തിൽ തുളച്ചു കയറി. നിശബ്ദതയോടെ ഉമ്മയുടെയും ഉപ്പയുടെയും തലകൾ താണതുകണ്ട അവൻ അവരെ ചേർത്തു പിടിച്ചു.

 " പൊരുത്തപ്പെടണം... വിഷമമായെങ്കിൽ. പടച്ചവനെ മറന്ന് ഇനിയും മരണത്തെ അടുക്കാൻ ഞാനാഗ്രഹിക്കുന്നില്ല. ഇടർച്ചയോടെ അവനത് പറയുമ്പോൾ ആ ഉപ്പയുടെയും ഉമ്മയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.


 "നീ ഞങ്ങളോടാണ് പൊറുക്കേണ്ടത്...". 


ഹിദായത്തിന്റെ വെളിച്ചം ആ കുടുംബത്തെ ആവരണം ചെയ്തു. റിയാസും അജ്മലിനൊപ്പം മാറുകയായിരുന്നു.പുറത്ത് എന്തോ ആവശ്യർത്ഥം പോയപ്പോൾ അജ്മൽ ആയിഷയുടെ വാപ്പയെ കാണാനിടയായി. അവൻ സലാം പറഞ്ഞു കൊണ്ട് അരികിലേക്ക് ചെന്നു. അജ്മലിനെ അടിമുടി നോക്കിയ അയാൾ സ്തംഭിച്ചു പോയി. നീട്ടി വളർത്തിയ മുടി വൃത്തിക്ക് വെട്ടിയൊതുക്കിയിരിക്കുന്നു. മുഖത്തേതോ പ്രകാശം വലയം ചെയ്തതുപോലെ തിളങ്ങുന്നുണ്ട്. അയാൾ സലാം മടക്കി കൊണ്ട് സുഖവിവരം ചോദിച്ചു.

 "അൽഹംദുലില്ലാഹ് ". ചിരിച്ചു കൊണ്ടുള്ള അവന്റെ മറുപടിയിൽ ഒരിക്കൽ കൂടി അന്താളിപ്പ് പടർന്നു. 

"വീട്ടിലെല്ലാവര്ക്കും സുഖമല്ലേ.....?" 

"അൽഹംദുലില്ലാഹ്. റാഹത്താണ് ". 

"ഞാനൊരു കാര്യം പറയാനാ വന്നത്. ആയിഷയോട് വലിയൊരു താങ്ക്സ് പറയാനുണ്ട്. എന്നെ ഞാനാക്കിയ അവളുടെ എഴുത്തുകൾ ഇന്ന് ഈ എന്നെ ഇത്രത്തോളമൊക്കെ മാറ്റിയെടുത്തു. നാളത്തെ മഹ്ശറയുടെ കൊടും ഭീതിയെ പറ്റി ചിന്തിക്കാൻ ആയിഷയാണ് കാരണക്കാരി. എന്നും കടപ്പെട്ടവനാണ്. പല തവണ ഞാൻ അവളെ ബുദ്ധിമുട്ടിച്ചു. ഇനി ആവർത്തിക്കില്ല.ഒരിക്കലും ആയിഷയെ ബുദ്ധിമുട്ടിക്കാൻ അവളിലേക്കു കടന്നു വരില്ല.ക്ഷമ ചോദിക്കുകയാണ് ആയിഷയോടും താങ്കളോടും. സോറി.... പൊരുത്തപ്പെടണം ഈ പാപിയോട് വെറുപ്പ് തോന്നരുത് ". ആയിഷയുടെ ഉപ്പയുടെ കരങ്ങൾ കവർന്നുകൊണ്ട് അജ്മൽ ഇടറുന്ന സ്വരത്തോടെ പറഞ്ഞു. " ഹേയ് എന്താ ഇത്. ഞങ്ങൾക്ക് നിന്നോട് ദേഷ്യമൊന്നുമില്ല. എല്ലാം ഖൈറാകട്ടെ.... " അയാൾ സമാധാനിപ്പിച്ചു. സംസാര ശേഷം അജ്മൽ വണ്ടിയിൽ കേറി പോകുന്നതും നോക്കി അയാൾ നിന്നു.

വീട്ടിലെത്തിയപ്പോൾ നടന്ന സംഭവങ്ങളൊക്കെ അവളോടായി വിവരിച്ചു. 

" അൽഹംദുലില്ലാഹ്.... " ആയിഷ മനസ്സറിഞ്ഞു സ്തുതിച്ചു കൊണ്ട് ശുക്രിന്റെ സുജൂദ് ചെയ്യാൻ മുകളിലായി പോയി.


ദിനങ്ങൾ വേഗത്തിൽ മറഞ്ഞുകൊണ്ടേ ഇരുന്നു. പുതുജീവിതം പലരിലും തുടക്കമായി കടന്നു വന്നു. ആയിഷയുടെ നിക്കാഹിന്റെ സുദിനത്തിന് ദിനങ്ങൾ മാത്രമായി. ബന്ധുക്കളാൽ കല്യാണവീട് നിറഞ്ഞു. പലരും വന്നും പോയും നിന്നു. മുറ്റത്തെ പിച്ചിപ്പൂവ് നിലാവിന്റെ വെളിച്ചത്തോട് ചേർന്ന് കൊണ്ട് സുഗന്ധം പൊഴിക്കാൻ തുടങ്ങി.ആകർഷകമായ സുഗന്ധത്തിൽ ആയിഷയുടെ വീട് ബുർദയാൽ ശബ്ദമുഖരിതമായി.


*റൂഹെന്നിൽ പിരിയുന്ന നിമിഷം.....* കാൾ ബെൽ കേട്ട് ആയിഷയുടെ കയ്യിൽ ആദിൽ ഫോൺ കൊണ്ട് കൊടുത്തു. 


"അല്ലോഹ് പാച്ചിയാണല്ലോ വിളിക്കണേ ....... "ചിരിച്ചു കൊണ്ട്  അവൾ ഫോൺ എടുത്തു. 

" hmm നിക്കാഹായപ്പോൾ ഇഞ്ഞ് നമ്മളെയൊക്കെ മറന്നു. ഇനി നിക്കാഹ് കഴിഞ്ഞാൽ പിന്നെ മ്മളോട് മിണ്ടാൻ പോലും വരില്ലെന്ന് തോന്നുന്നു." കണ്ണൂരിന്റെ മൊഞ്ചിലെ അവളുടെ ശാസന കഴിഞ്ഞപ്പോൾ ആയിഷയുടെ ചിരി പൊട്ടി. 

" ടീ നിന്നെയൊക്കെ നേരിൽ കണ്ടിട്ടില്ലെന്നേ ഉള്ളു. നേരിൽ കണ്ടവരെക്കാൾ അടുത്തവരാ..... മറക്കാൻ പറഞ്ഞാലും മറക്കാൻ കഴിയില്ല. അല്ലാ ന്താപ്പോ സുമയ്യ കുട്ടി വിളിച്ചത്? "

 " ഇഞ്ഞ് വാട്സ്ആപ്പ് തുറന്നുനോക്കിയേ.... ഞാൻ കാൾ കട്ട്‌ ചെയ്യാം ".

 " അവൾ വാട്സ് ആപ്പ് ഓപ്പൺ ആക്കിയപ്പോൾ ഗ്രൂപ്പിൽ ആകെക്കൂടി ഒരു ഒച്ചപ്പാട്. വെഡിങ് വീഡിയോ മൊഞ്ചിൽ ഓരോരുത്തരും എഡിറ്റ്‌ ചെയ്തിരിക്കുന്നു. എല്ലാരുടെയും അടുത്തുന്ന് കാര്യമായിട്ടുള്ള ശാസനകൾ ഏറ്റുവാങ്ങിക്കൊണ്ട് ഗ്രൂപ്പിലേക്ക് അവൾ മെസ്സേജ് ചെയ്തു. ഓരോരുത്തരുടെയും വീഡിയോ on ചെയ്തു.


           Alhafiz Ahmad Rabee'a nizami albaqavi


                      ❤‍🩹Weds❤‍🩹


                   Ayisha Mariyam


"ആയിഷു....., ന്റെ തങ്ങളെ പോലെ ചെറിയ പേരായത് നന്നായി " ഫിദുന്റെ മെസ്സേജ് കണ്ട് എല്ലാവരും ചിരിക്കുന്ന ഇമോജികൾ നിറച്ചു. ഭാഗ്യം ചെയ്തവൾ ...... ഹബീബിന്റെ ﷺരക്തം സിരകളിൽ ഒഴുകുന്ന അഹ്ലുബൈത്തിലെ ഒരു കണ്ണിയിൽ ചേർക്കപ്പെടാൻ ഭാഗ്യം ലഭിച്ച കൂട്ടുകാരി. ഹൃദയത്തിൽ സ്ഥാനം പിടിച്ച കാണാമറയാത്തെ ഹബീബത്തിമാരിലൊരുവൾ..... അവളുടെ തങ്ങളുടെ പേരും ഇതു പോലെ നീണ്ടതായതുകൊണ്ടുള്ള കളിയാക്കലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഫോണിലേക്ക് വരുന്ന മെസ്സേജുകളുടെ ഒഴുക്കിനെ നോക്കി കൊണ്ടിരുന്നപ്പോഴാണ് തലയിൽ ഇടിയേറ്റതു പോലൊരു വേദന! അവൾ പെട്ടെന്ന് ഫോൺ മാറ്റിവെച്ചുകൊണ്ട് തലയിൽ അമർത്തിപ്പിടിച്ചു. സഹിക്കാൻ കഴിയാത്ത വിധം കൂടിക്കൂടി വന്നു.....




🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪