📿PART - 44📿🍀സ്വലാത്തിന്റെ ഈരടികൾ🍀
🔹〰️〰️🔻❤🩹🔻〰️〰️🔹
📿PART - 44📿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿
ബോക്സിനുള്ളിൽ നിന്നും രണ്ട് ഡയറികൾ അജ്മൽ എടുത്തു. ഒരു കൗണ്ടറും അതിൽ അവൻ കണ്ടു. റിയാസ് ഒരെണ്ണമെടുത്തു തുറന്നു നോക്കി.
"ഇത് blank ആണല്ലോ....." അവൻ പേജുകൾ മറിക്കുന്നതിനിടയിൽ പറഞ്ഞു. " അജ്മൽ എടുത്ത ഡയറി ഓപ്പൺ ചെയ്തു.
*Yesterday I was clever, So I wanted to change the world. Today Iam wise, so Iam changing my self*
*-Jalaludheen roomi(r)*
ആദ്യതാളിൽ തന്നെ സൂഫിവര്യനായ ജലാലുദ്ധീൻ റൂമിയുടെ വാക്കുകൾ. ആ quote ൽ എന്താണ് ഉദ്ദേശിച്ചിരിക്കുന്നത്? ഒരാവർത്തിയും കൂടി അവൻ വായിച്ചു.
സ്വയം ബുദ്ധിമാനായി നടിച്ചപ്പോഴൊക്കെ തന്റെ ഇഷ്ട്ടങ്ങൾക്കായി മറ്റുള്ളതിനെ വിനിയോഗിച്ചു. ഇന്ന് സ്വയം മാറാൻ ശ്രമിക്കുന്നു. കൂടുതൽ മനസ്സിലാക്കാൻ അവൻ അടുത്ത പേജ് മറിച്ചു.
കഥ തുടങ്ങുകയാണ്....... ജീവിതത്തിന്റെ അർത്ഥ തലങ്ങളെ അന്വേഷിക്കുന്ന ഒരു യുവാവിന്റെ കഥ....!
ആമുഖങ്ങളോടെ അവൾ അത് തുടങ്ങിയത് അവനിൽ ആകാംക്ഷ നിറച്ചു. വായനയോട് തന്റെ താല്പര്യം ആയിഷയ്ക്ക് നന്നായി മനസ്സിലായിരിക്കുന്നു. ആ താല്പര്യമായിരുന്നല്ലോ ആയിഷയെ കണ്ടുമുട്ടിച്ചതും.പതിവായി Long interval ടൈമിൽ ലൈബ്രറിയിൽ പുസ്‌തകങ്ങളിലെ അക്ഷരക്കൂട്ടങ്ങളിലേക്ക് ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ആ സുറുമക്കണ്ണുകൾ ആദ്യ തവണ തന്നെ ഹൃദയത്തിൽ പതിഞ്ഞിരുന്നു.
ഓർമകളെ അയവിറക്കി ഡയറിയിലെ വരികളിലേക്ക് അജ്മലിന്റെ കണ്ണുകൾ പാഞ്ഞു.ജീവിത ചുറ്റുപാടുകളാൽ അഹങ്കാരത്തിന്റെ നെറുകയ്യിലിരുന്ന് അധഃപഥനത്തിലായി നിലകൊണ്ട യുവാവിന്റെ ജീവിതം ആയിഷ വർണ്ണനകളും സാഹിത്യവും നിറച്ചു കൊണ്ടെഴുതിയ ആ കഥയിൽ ലയിച്ചു റിയാസും അജ്മലും സമയം കടന്നുപോകുന്നതറിയാതെ ഇരിക്കുകയാണ്.
"എന്റെ സമ്പത്ത് അതുകൊണ്ട് ഞാൻ നേടിയെടുത്തു എല്ലാം...... എനിക്കാഗ്രഹമുള്ളതെല്ലാം ഞാൻ എന്റെ പണം കൊടുത്തു വാങ്ങി. ഭക്ഷണം, വസ്ത്രം, വാഹനം, പെണ്ണ്..... അങ്ങനെയെല്ലാം... ഞാൻ എന്റെ ആഗ്രഹങ്ങളെ വില കൊടുത്തു വാങ്ങി. പക്ഷെ..... ഒന്ന് മാത്രം ഒന്ന് മാത്രം!എനിക്ക് കഴിയുന്നില്ല.ജീവിതത്തിന്റെ ആസ്വാദനത്തിന്റെ ഇളനീർ നുണഞ്ഞുതുടങ്ങിയപ്പോഴേ എന്റെ ജീവന് വിലയിട്ട...... എന്റെ ആരോഗ്യത്തിനു ഭീഷണിയായി രൗദ്രഭാവം പൂണ്ട് എന്നിലേക്കടുത്ത ക്യാൻസർ!ഇപ്പോഴിതാ പണം കൊടുത്ത് ഞാൻ നേടിയെടുത്ത ഒന്നും ഇന്നെനിക്ക് ഉപകാരപ്പെടാതെ പുച്ഛഭാവത്തിൽ എന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു.ഈ വെള്ള വിരിപ്പിലായി എന്റെ സൗന്ദര്യവും പ്രതാപവും ഉരുകിച്ചേർന്നു. അഹങ്കരിക്കാൻ ഒന്നുമില്ലാത്ത ഒരു വിഢിയായി.... മറ്റുള്ളവർക്കൊരു കാഴ്ച വസ്തുവായി ഇതാ വിധിയുടെ രണ്ടാം ട്വിസ്റ്റ് ആയ മരണം കാത്തുകിടക്കുന്ന എന്റെ ജീവന് മാത്രം എനിക്ക് പണം കൊടുത്ത് വാങ്ങാൻ കഴിയുന്നില്ല!."
ഉച്ചത്തിലുള്ള ഫോൺ റിങ് ചെയ്യുന്നത് കേട്ടപ്പോഴാണ് അജ്മൽ വായനയിൽ നിന്നുണർന്നത്.
" അജൂ nyt ആകാൻ കാത്തിരിക്കണ്ട. നീ ഇങ്ങ് പോര്. നമുക്ക് പ്രോഗ്രാം തുടങ്ങാം ". മറുതലയ്ക്കൽ സ്നേഹിതന്റെ വാക്കുകൾ അജ്മലിൽ യാതൊരു ഇളക്കവും സൃഷ്ടിച്ചില്ല. അവന്റെ മിഴികൾ ക്യാൻസർ വാർഡിലെ ബെഡിലമർന്ന കോടീശ്വരന്റെ വാക്കുകളിലായിരുന്നു.
"ടാ നീ കേൾക്കുന്നുണ്ടോ? " മറുപടി കാത്തു നിന്ന കൂട്ടുകാരന്റെ ക്ഷമ നഷ്ട്ടമായപ്പോൾ തിരക്കി.
"ആ....." അജ്മൽ കൂടുതലായൊന്നും പറഞ്ഞില്ല. അവൻ ഫോൺ കട്ട് ചെയ്ത് ഡയറി അടച്ചു. വാച്ചിലേക്ക് നോക്കിയപ്പോഴാണ് രണ്ട് മണിക്കൂറോളം ലൈബ്രറിയിൽ ചിലവഴിച്ചത് അവനറിയുന്നത്.
റിയാസും ഏതോ മൂകതയിലമർന്നു പോയിരുന്നു. നീണ്ട നിശബ്ദ യാത്രയിൽ ഇരുവരും സഞ്ചരിച്ചു. റിയാസിനെ അവന്റെ വീട്ടിലാക്കി അജ്മൽ വീട്ടിലേക്ക് പോയി. സമയം അതിവേഗത്തിൽ കുതിച്ചു കൊണ്ടേ ഇരുന്നു. നിരന്തരമായ കൂട്ടുകാരന്റെ ഫോൺ വിളിക്ക് വരുന്നില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു കൊണ്ട് തലയണയിൽ തല അമർത്തിപ്പിടിച്ചു കൊണ്ട് ആയിഷയുടെ കഥാപാത്രത്തിലേക്ക് അവൻ നടന്നു. സ്വന്തം ജീവിതവുമായി എത്രയോ അധികം സാമ്യമുണ്ടെന്ന് അവൻ ചിന്തിച്ചു. തന്റെ സുഖങ്ങൾ പണം കൊടുത്ത് പലപ്പോഴും നേടിയെടുത്തിട്ടുണ്ട്. നേടാനാകാത്തത് ആയിഷ മാത്രമായിരുന്നു. അതിന് ഊടുവഴികൾ നോക്കിയതാണ്. അത്ഭുതമെന്നോണം തന്റെ മുന്നിൽ അതൊക്കെ അടയ്ക്കപ്പെട്ടപ്പോഴാണ് വലിയ പാണക്കാരിയായ അമ്മായിയുടെ മോളെ കെട്ടാൻ സമ്മതിച്ചത്.
തിരിഞ്ഞു മറിഞ്ഞിട്ടും ഉറക്കം അനുഗ്രഹിക്കാത്തതിനാൽ അജ്മൽ ആ ഡയറി വീണ്ടും എടുത്തു. ബെഡിൽ ചാരിയിരുന്ന് വായിച്ചു നിർത്തിയിടത്തു നിന്നും തുടങ്ങി.
"അവശനായി ഞാൻ ബെഡിലമർന്നപ്പോഴാണ് ഈ അടിമയോട് സൃഷ്ട്ടാവിന്റെ ഔദാര്യം കടാക്ഷിച്ചത്. സുഖസുശുപ്തിയിലായി ഞാൻ ആഴ്ന്നിറങ്ങിയപ്പോൾ ചെയ്ത ഒരു നന്മ! അതെന്റെ അരികത്തായി വന്നിരുന്നു. നൊന്തു പ്രസവിച്ച ഉമ്മയെയും ചോര നീരാക്കി എന്റെ ആരോഗ്യത്തെ പുഷ്ടിപിച്ച ഉപ്പയെയും അഹങ്കാരത്തിന്റെ പടവുകളിൽ ചവിട്ടിക്കയറിയപ്പോൾ താഴ്ത്തി തള്ളിയിട്ടപ്പോഴും പടച്ചവന്റെ അരികിൽ എനിക്ക് കിട്ടിയ ഒരു മാർക്കിന്റെ നന്മ!
കരഞ്ഞു കലങ്ങിയ കണ്ണുമായി അന്ന് എന്റെ അരികിൽ ആ കുട്ടി വന്നപ്പോൾ സംശയത്തോടെ കാരണമാരാഞ്ഞു.
" ദറസിൽ പഠിക്കാൻ പണമില്ല. ഖുർആൻ പഠിക്കാൻ വല്ലാത്ത മോഹമുണ്ട്. അന്വേഷിച്ചപ്പോൾ നിങ്ങളിൽ നിന്നും സഹായം കിട്ടും എന്ന് കേട്ടു". ജനങ്ങൾക്കിടയിലെ വലിയ പ്രമാണി എന്ന ബഹുമതി എന്നെ വല്ലാതെ സന്തോഷിപ്പിച്ചപ്പോൾ അന്നവന് ആവശ്യമുള്ളത് ഞാൻ കൊടുത്തു. കടമായി കൊടുത്ത ആ പണം തിരികെ തരാനായി അവൻ അന്വേഷിച്ചു വന്നപ്പോഴാണ് ക്യാൻസർ വാർഡിലാണെന്ന് അറിഞ്ഞത്. അല്ലാഹുവിന്റെ വിശുദ്ധ കലാം മനോഹര സ്വരത്തിൽ ഓതിയെന്റെ ശരീരത്തിലേക്ക് അവൻ ഊതിയപ്പോൾ...... പറഞ്ഞറിയിക്കാൻ കഴിയാത്ത മനോഹരമായ ആ ഖിറാഅതിന്റെ മാസ്മരികതയിൽ എന്റെ ഹൃദയം എവിടെയോ ഖുർആൻ പാരായണത്തിനായി കൊതിക്കുന്നുണ്ടായിരുന്നു. പതിയെ പതിയെ പൊടി പിടിച്ചു മാറ്റി വെച്ചിരുന്ന ഖുർആൻ ഞാൻ പാരായണം ചെയ്യാൻ തുടങ്ങി. അവൻ എന്നെ പഠിപ്പിച്ചു. അവശതയുടെ അങ്ങേയവസ്ഥയിലും ഞാൻ ഖുർആൻ പാരായണം ചെയ്തു കൊണ്ടേ ഇരുന്നു".
അല്ലാ..... നിങ്ങൾ അറിഞ്ഞിട്ടുണ്ടോ ഖുർആനിന്റെ വശ്യമാർന്ന സൗന്ദര്യം? അതറിയണമെങ്കിൽ പാരായണം ചെയ്യണം. അവിടെ പൊടിപിടിച്ചിരിക്കുന്നുണ്ടോ? എങ്കിലൊന്ന് വുളൂഅ് ചെയ്ത് എടുത്തു നോക്കൂ.....
കഥയ്ക്കിടയിലെ ആയിഷയുടെ ചോദ്യം അവന്റെ ഹൃദയാന്തരങ്ങളിലേക്ക് കുത്തിക്കയറി. അവൻ വുളൂഅ് എടുത്തു വന്ന് തന്റെ ടേബിളിലായി തിരഞ്ഞു. ഇല്ല.ഖുർആൻ ആ മേശപ്പുറത്തു മദ്രസയുടെ ചവിട്ടു പടികൾ അവസാനമായി ഇറങ്ങിയതോടെ അപ്രത്യക്ഷമായതാണ്. അജ്മൽ പതിയെ ഉപ്പാപ്പാന്റെ അടഞ്ഞു കിടക്കുന്ന റൂമിലേക്ക് പ്രവേശിച്ചു. മാറാലകൾക്കിടയിൽ റൈഹാലിൽ പൊടിപിടിച്ച ഖുർആൻ കണ്ടു. അവൻ അതുമായി റൂമിലേക്ക് നടന്നു. പൊടി തുടച്ച് പതിയെ തുറന്നു. അക്ഷരങ്ങളെ ചേർത്തു ഓതാൻ ശ്രമിച്ചു. ഒഴുക്ക് കുറഞ്ഞ നദി പോലെ അവനത് പാരായണം ചെയ്തു. എന്തിനെന്നല്ലാതെ കണ്ണുകൾ നിറഞ്ഞു. മനസ്സ് വല്ലാതെ വിങ്ങുന്നുണ്ട്. അറിയില്ല എന്തിനാണ് കരയുന്നതെന്ന്..... അവൻ സൂറത്തുൽ ഫാത്തിഹായിൽ നിന്നും ബഖറയിലേക്ക് വിരലുകൾ കൊണ്ടു പോയി. ശബ്ദമിടറവേ അവൻ ഖിറാഅത് ചെയ്തു. വല്ലാത്തൊരു അനുഭൂതി ഹൃദയത്തിന്റെ ഉള്ളറകളിൽ കുളിർമഴയായി പെയ്തു. അവൻ യു ട്യൂബിൽ ഹെഡ്സെറ്റ് വെച്ചു ഖുർആൻ പാരായണം ചെയ്യുന്നത് കേട്ടു. ഉള്ളിന്റെയുള്ളിൽ ഒരു മിന്നാമിന്നി വെട്ടം തെളിയുന്നത് അവൻ അറിഞ്ഞു. ആയിഷയുടെ വാക്കുകൾ പോലെ ഖുർആനിന്റെ വശ്യമായ സൗന്ദര്യത്തിൽ അജ്മലും ലയിച്ചു ചേർന്നു. സമയം ഇരുളിന്റെ മറവിൽ രണ്ടോടടുത്തു. അവനറിയാതെ മിഴികളെ ഉറക്കം പുണർന്നു.
അലാറത്തിന്റെ ശബ്ദം കേട്ട് അജ്മൽ എഴുന്നേറ്റു. വർഷങ്ങൾക്ക് ശേഷം സുബഹി ബാങ്കിന്റെ ഈരടികൾ കാതുകളിൽ അവൻ ശ്രവിച്ചു. തന്നോട് തന്നെ ലജ്ജ തോന്നിക്കൊണ്ട് അജ്മൽ എഴുന്നേറ്റു.
"എന്തു കൊണ്ടായിരുന്നു ഞാൻ എന്റെ നിസ്കാരങ്ങളെ ഒഴിവാക്കിയത്.....? എന്തിനായിരുന്നു ഉസ്താദ് പകർന്നു തന്ന ഖുർആനിക അദ്ധ്യായങ്ങളെ മറന്നത്...?" സുബഹി നിസ്കാരം കഴിഞ്ഞ് ബെഡിലായി ചാരിയിരുന്നു കൊണ്ടവൻ സ്വയം ചോദിച്ചു. ഹൃദയം വല്ലാത്തൊരു അവസ്ഥയിൽ കുടുങ്ങിയത് പോലെ....... എന്തിനോ വേണ്ടിയുള്ള തിരച്ചിലിൽ ആണ്...... അജ്മലിന്റെ കൈകൾ ഡയറിയിലെ പേജുകൾ മറിച്ചു.
"ദിനങ്ങൾ കൊഴിയവേ അവൻ എനിക്ക് ചരിത്രങ്ങളും പറഞ്ഞു തരാൻ തുടങ്ങി. ചരിത്രങ്ങളിലൂടെയാണ് ഞാനെന്റെ ഹബീബിനെﷺ അറിഞ്ഞത്. ആരായിരുന്നു മുഹമ്മദ് നബി ﷺ? ലോകത്തിന്റെ മുഴുവൻ സൃഷ്ട്ടിപ്പിനും കാരണമായവർ....ﷺ, ലോക നേതാവ്.....ﷺ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹിഷ്ണുതയുടെയും നേതാവ്.......ﷺ. ഉഹദ് മലയോളം സമ്പത്ത് നേടാൻ ചോയ്സ് ഉണ്ടായിരുന്നിട്ടും പാവപ്പെട്ടവരിൽ പാവപ്പെട്ടവനായി ജീവിച്ച കിരീടം വെയ്ക്കാത്ത രാജാവ്....... അനാഥനായി ജനിച്ച തങ്ങൾക്ക്ﷺ വളർച്ചയുടെ ഓരോ ഘട്ടത്തിലും പ്രിയപ്പെട്ടവർ വേർപാട് അനുഭവിക്കേണ്ടി വന്നു . ദീനീ പ്രബോധനത്തിന് വേണ്ടി ഇറങ്ങിയപ്പോൾ കല്ലേറ് കൊണ്ട് തിരുമേനി മുറിവേറ്റ് ചോരയൊഴുകിയപ്പോഴും ഉപദ്രവിച്ചവർക്ക് മാപ്പ് നൽകാൻ ദുആ ചെയ്ത സഹനത്തിന്റെ പ്രതീകം. രാജാധി രാജനായ അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയിൽ പോലും ഉമ്മത്തിയെ ഓർത്ത ഹബീബ്ﷺ....... മരണവേദനയിൽ ശരീരം അവശതയിലാഴ്ന്നപ്പോഴും എന്റെ ഉമ്മത്തീങ്ങളുടെ മുഴുവൻ മരണവേദനയും തരൂ എന്ന് പറഞ്ഞ സയ്യിദർ ﷺ...... പഠിച്ചു തുടങ്ങിയപ്പോൾ ആഴത്തിലറിയാൻ ശ്രമിച്ച പ്രണയ സാഗ രമായിരുന്നു റസൂലുല്ലാഹ് ﷺ...."
നിങ്ങളനുഭവിച്ചിട്ടുണ്ടോ ആ പ്രണയം? . നിരാശയുടെ കണിക പോലും നൽകാത്ത പ്രണയം.....ആഗ്രഹമില്ലേ ആ പ്രണയ പുഷ്പത്തെ പറ്റി അറിയാൻ..... Refer to books and media quickly!
ഇടയ്ക്ക് വന്ന ആയിഷയുടെ ചോദ്യത്തിന് അജ്മൽ ഒരു നിമിഷം ആലോചിച്ചു. അവൻ അടുത്ത പേജ് മറിച്ചു വായന തുടർന്നു. ഹബീബിനോടുള്ള ﷺ പ്രണയം നിറച്ച വരികളായിരുന്നു മുഴുവൻ.......
"ഹബീബിനെ ﷺ കാണാൻ എന്റെ കണ്ണുകളും വല്ലാതെ കൊതിച്ചു. ഞാൻ അന്വേഷിച്ചു അതിനുള്ള വഴി എന്തെന്ന്.......*സ്വലാത്തിന്റെ ഈരടികൾ* അതു തന്നെയാണ് മാർഗ്ഗം. അല്ലാഹുവും മലക്കുകളും ചെയ്യുന്നതോടൊപ്പം അടിമകളോടും കൽപ്പിക്കപ്പെട്ടത്. ഹൃദയ സാന്നിധ്യമില്ലാതെ ചൊല്ലിയാലും പ്രതിഫലം കിട്ടുന്ന അമൽ. ഒരു സ്വലാത്ത് ചൊല്ലിയാൽ പത്തു നന്മയുടെ കൂലി. ജീവിത വിജയങ്ങളുടെ നിധാനം.ഹബീബിലേക്കാടുക്കാനുള്ള ﷺ ഒരേയൊരു വഴി.
'മഹ്ശറയിൽ പാപങ്ങളുടെ തിന്മയുടെ ഭാഗം മീസാനെന്ന ത്രാസിൽ കനം കൂടുമ്പോൾ മുത്ത് നബി ﷺ വന്ന് നന്മയുടെ ത്രാസിൽ ഒരു കിറ്റിടും . അതോട്കൂടി നന്മയുടെ ഭാഗം കനം കൂടും. എന്താണ് അതെന്ന് തിരക്കുമ്പോൾ അത് ഹബീബിന്റെﷺ മേൽ ചൊല്ലിയ സ്വലാത്ത് ആണെന്ന് മറുപടി കിട്ടും.'
ഞാൻ പതിയെ പതിയെ ചൊല്ലാൻ തുടങ്ങി. അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദ് വ അലാ ആലി സയ്യിദിനാ മുഹമ്മദ്......."
അജ്മലിന്റെ ചുണ്ടുകളും മന്ത്രിച്ചു. പല വട്ടം ആ ചുണ്ടുകൾ സ്വലാത്ത് മൊഴിഞ്ഞു.
"സ്വലാത്ത് ചൊല്ലുമ്പോൾ എണ്ണം പിടിക്കണം..... അത് ഇന്നത്തേക്കാൾ കൂടുതൽ നാളെ ചൊല്ലാൻ പ്രചോദനമാകും. അവന്റെ ഓരോ ഉപദേശങ്ങൾക്കനുസരിച്ച് ഞാൻ നീങ്ങി.ക്യാൻസറിന്റെ പിടിയിൽ ശരീരം വേദനിക്കുമ്പോൾ പല്ലുകൾ ഇറുക്കെ കടിച്ചു പിടിച്ചു കൊണ്ട് മദീനത്തേക്ക് സ്വലാത്ത് ചൊല്ലും. ശരീരത്തിനേൽക്കുന്ന വേദനയേക്കാൾ ചെയ്ത പാപങ്ങളെ ഓർത്തുകൊണ്ടുള്ള ഹൃദയ വേദനയായിരുന്നു മുന്നിട്ടത്."
വായനയിൽ ലയിച്ചു ഓരോ താളുകളും മറിക്കുമ്പോഴും അജ്മലിന്റെ ഹൃദയം ഏതോ വലയത്തിനുള്ളിലായി ഒതുങ്ങിക്കൂടാൻ തുടങ്ങി.
ഡയറിയുടെ ഫോട്ടോ റിയാസും ആവശ്യപ്പെട്ടതനുസരിച്ച് അവനും അത് അയച്ചു കൊടുക്കുയായിരുന്നു. ഡ്യൂട്ടി time കഴിഞ്ഞു വരുമ്പോൾ ഡയറിയിലെ ഓരോ താളുകൾക്കുമായി അവൻ സമയം കണ്ടെത്താൻ തുടങ്ങി. പതിയെ പതിയെ വായിച്ചു കഴിയാറായപ്പോഴേക്കും അറിവുകൾക്കായി ബുക്കുകളും മറ്റു മാധ്യമങ്ങളും അവൻ ചികഞ്ഞു തുടങ്ങിയിരുന്നു. നിസ്കാരം പള്ളിയിൽ നിന്നു തന്നെ നിർവ്വഹിക്കാൻ തുടങ്ങി. അജ്മലിന്റെ വിരലുകളിലും കൗണ്ടർ പ്രത്യക്ഷമായി. ആയിഷ സമ്മാനിച്ച കൗണ്ടർ. ജീവിതത്തിൽ കിട്ടിയ ഏറ്റവും നല്ല സമ്മാനം!.
ഇശാ ബാങ്കിനു ശേഷം വീണ്ടും വായനയ്ക്കായി ഇരുന്നു.
" ഡോക്ടർസ് പറഞ്ഞ സമയം കഴിയാറായി. മരണം എന്ന വിരുന്നുകാരനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. അല്ലാഹു അനുവദിച്ച അവധി കഴിയുമ്പോൾ ഓരോ ശരീരവും മരണത്തെ രുചിക്കുന്നതാണ്. ആരും കാണില്ല എന്ന് അഹങ്കാരത്തോടെ ഞാൻ ചെയ്ത പാപങ്ങൾ എന്റെ റബ്ബ് കണ്ടിരുന്നു. അസ്റാഈലിന്റെ വരവും കാത്ത് കിടക്കുമ്പോൾ ഓർമയിൽ വന്നത് അവൻ പറഞ്ഞു തന്നിരുന്ന ചരിത്രമായിരുന്നു.
ഈജിപ്തിലെ പെൺകുട്ടിയുടെ ചരിത്രം!
🔘إن شاء الله🔘
(തുടരും)
✍🏻shahina binth haroon
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്
😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘
❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹
Post a Comment