📿PART - 43📿 🍀സ്വലാത്തിന്റെ ഈരടികൾ🍀

 🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 43📿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿



        " കമ്പനി കാൾ..... " അജ്മൽ കട്ട്‌ ആക്കി ഫോൺ ബെഡ്ൽ ഇട്ടു.

 " നീ പറ... ന്താ ഉണ്ടായത്?". "അത് ഇക്കാ....." റിയാസ് വരുന്ന വഴിയിൽ ഉണ്ടായ സംഭവങ്ങൾ വിശദീകരിച്ചു.

 " oho ആ പെണ്ണ് അങ്ങനെ പറഞ്ഞോണ്ടാണോ നിന്റെ മുഖം ഇങ്ങനെയിരിക്കുന്നത്..... ആരാണവൾ? നിനക്കറിയുമോ? എന്നാൽ നമുക്ക് പോയി ഒന്ന് വിരട്ടാം ". 

" ഹേയ് അങ്ങനെയൊന്നും വേണ്ട. അവൾ ആരാണെന്നൊന്നും അറിയില്ല. അവൾ മുഖം മറച്ചിട്ടുണ്ടായിരുന്നു. പക്ഷെ അവളുടെ ആ വാക്കുകൾ എന്തോ..... എന്റെ ചെവിയിലിപ്പോഴും കേൾക്കുന്നത് പോലെ തോന്നുകയാ.... അവൾ എല്ലാവരുടെയും മുന്നിൽ അങ്ങനെ പറഞ്ഞതുകൊണ്ട് എനിക്ക് ദേഷ്യമല്ല തോന്നുന്നത്... മറിച്ച് അവൾ.... അവളുടെ വാക്കുകൾ...... " വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ റിയാസ് തലമുടികളിലൂടെ വിരലുകൾ പായിച്ചു.

 "Hey cool man " അവന്റെ ചുമലിൽ തട്ടിക്കൊണ്ടു അജ്മൽ പറഞ്ഞു. 

"നീ ഇങ്ങനെ മൂഡ് ഓഫ്‌ ആയാൽ അടുത്ത sunday ന്റെ കല്യാണമെങ്ങനെ പൊളിക്കും". 

" ഹേയ് ഒന്നുമില്ല. ഇക്കാ എനിക്ക് അവളെ ഒന്ന് കണ്ടാലൊന്ന് തോന്നുവാ..... പിന്നെ ആ ഉമ്മാമ്മയും... ". " അതിന് അവളാരാണെന്നൊന്നും അറിയാതെ അവളെ എങ്ങനെ കണ്ടുപിടിക്കും? നീ എവിടെ വെച്ചാണ് അവളെ കണ്ടത്? " റിയാസ് ആയിഷയെ കണ്ടുമുട്ടിയ സ്ഥലം പറഞ്ഞു കൊടുത്തു. 

 "Hmm..... തൽക്കാലം നീ വീട്ടിൽ പോയിക്കോ....... എളേപ്പ കാത്തിരിക്കുന്നുണ്ടാവും ".  

"Mm...ന്നാ ഞാൻ പോട്ടെ...". അവൻ കാറുമെടുത്തു അവിടെ നിന്നും പോയി. അജ്മൽ ബെഡിലായി നീണ്ടുനിവർന്നു കിടന്നു. സമയം 8 മണിയോടടുത്തിരുന്നു. ഒരൽപനേരം കഴിഞ്ഞതും അവൻ ചാടിയെഴുന്നേറ്റു.

"ആയിഷ.....!" അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.

" റിയാസ് പറഞ്ഞത് ആയിഷയെ പറ്റിയാകുമോ.....!? ഞാൻ ആദ്യം കണ്ടുമുട്ടിയപ്പോൾ കണ്ട ആയിഷയല്ല ഇപ്പോൾ..... പക്ഷെ വാക്കുകൾ കൊണ്ട് മറ്റൊരാളുടെ വായടയ്ക്കാൻ വല്ലാത്ത കഴിവാണ്....". അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഫായിസയ്ക്ക് മെസ്സേജ് ചെയ്തു.

 "Hlo fayisa, how are you? "  ഓൺലൈനിൽ ഉള്ളതിനാൽ റിപ്ലൈ വൈകാതെ കിട്ടി. 

" fine ". 

" നിന്റെ വീട്ടിനടുത്തല്ലേ ആയിഷ.... അവളുടെ ഏതെങ്കിലും റിലേറ്റീവ്ന്റെ കല്യാണം ഉണ്ടായിരുന്നോ? " വളച്ചുകെട്ടില്ലാതെ അവൻ ചോദിച്ചു.

മൂന്ന് വീടുകൾക്കപ്പുറം ആണെങ്കിലും പലപ്പോഴും നാട്ടിലെ ലൈബ്രറിയിൽ ഒരുമിച്ചു പോകാറുണ്ട് ഇരുവരും. അതുകൊണ്ട് ആയിഷയെ പറ്റിയുള്ള വിവരങ്ങൾ കിട്ടാൻ ഫായിസ മതിയെന്ന് അവനിക്ക് അറിയാം. 

" ഹാ ഉണ്ടായിരുന്നെന്ന് തോന്നുന്നു.ഇന്ന് ലൈബ്രറിയിൽ പോകുന്നതിനെ പറ്റി ചോദിച്ചപ്പോൾ ഒരു കല്യാണമുണ്ട് വരാൻ കഴിയില്ലെന്നാ പറഞ്ഞത്. " അപ്പോൾ ഇനി എന്നെങ്കിലും കാണാന്ന് പറഞ്ഞിരുന്നോ?".

"Next monday ലൈബ്രറിയിൽ പോകണമെന്ന് പറഞ്ഞിരുന്നു. എനിക്കും ബുക്ക്‌ വെയ്ക്കണമായിരുന്നു. ഞാൻ ok പറയുകയും ചെയ്തു ". 

"Ok. Thanks ". 

"എന്താ ചോദിച്ചത്....? ". 

"Nothing....." 

 " കല്യാണമായിട്ടും ഇതുവരെയും അവളെ വിട്ടില്ലേ.... " തമാശയോടെ അവൾ ചോദിച്ചു. 

" ഹേയ് അങ്ങനെയൊന്നുമില്ല. ഒന്ന് confirm ചെയ്യാൻ ചോദിച്ചതാ.... " അജ്മൽ വേഗം നെറ്റ് ഓഫ്‌ ആക്കി. 

"Yes. ആയിഷ തന്നെയാണത് ". അവൻ റിയാസിന് കാൾ ചെയ്തു.

" Monday നീ ഇവിടെ വരണം..... "


ആയിഷ റൈഹാനയെ വല്ലാണ്ട് മിസ്സ്‌ ചെയ്തു. കുടുംബത്തിൽ കിട്ടിയ നല്ലൊരു ഫ്രണ്ട്..... തന്റെ കളിക്കൂട്ടുകാരി..... ഓർമ്മകൾ അവളുടെ മുഖത്ത് പല ഭാവ പ്രകടനങ്ങളും വരുത്തി. 

"മോളെ..... ഉമ്മാമ്മാടെ ആ നിസ്കാരക്കുപ്പായം എവിടെ?" ജനലഴികൾക്കിടയിലൂടെ വിദൂരതയിൽ നോക്കികൊണ്ടിരുന്ന ആയിഷയുടെ നോട്ടം മാറ്റിവെച്ചിരുന്ന നിസ്കാരക്കുപ്പായത്തിലേക്ക് പോയി. അവൾ അതുമെടുത്തു ഉമ്മാമ്മാടെ അടുക്കലേക്ക് ഓടി.

ഉപ്പാപ്പ മരിച്ചതിനുശേഷം ഉപ്പാപ്പയുടെ റൂം വരുന്ന ഗസ്റ്റുകൾ അല്ലാണ്ട് ഉപയോഗിക്കാറില്ലേരുന്നു. ഇപ്പോൾ ഉമ്മാമ്മാക്ക് അതു കൊടുത്തപ്പോൾ സാധനങ്ങൾ അടുക്കിയൊതുക്കുന്നതിനിടയിൽ കുറച്ചു തുണികൾ കഴുകാനായി എടുത്തിരുന്നു. അതിനിടയിൽ ഉമ്മാമ്മാടെ നിസ്കാരക്കുപ്പായവും ഉണ്ടായിരുന്നു.നിറം മങ്ങിയെങ്കിലും നല്ല അത്തറിന്റെ സുഗന്ധം അതിൽ നിന്നും വമിക്കുന്നുണ്ടായിരുന്നു. 

"ഇതല്ലേ... " അവൾ കുപ്പായം കാണിച്ചു കൊണ്ട് ചോദിച്ചു. 

"ആഹ്. ഇതെവിടെ വെച്ചിരുന്നു?". 

"ഞാൻ കഴുകാനെടുത്തതാ.... ഇത് നല്ല പഴകിയതല്ലേ.... നമുക്ക് പുതിയൊരു കുപ്പായം വാങ്ങിച്ചാലോ...? " ആയിഷയുടെ ചോദ്യം അംഗീകരിക്കാനാകാതെ ആ കുപ്പായം തന്റെ നെഞ്ചോട് ചേർത്തു.

 "വേണ്ട..... എനിക്കിതു മതി. ഞാൻ മരിക്കുമ്പോൾ ഇതിട്ട് കിടക്കണം ".

 " അതെന്ത്യ അങ്ങനെ...... ".

"ഇത് എന്റെ മോന്റെ ഉപ്പ വേടിച്ചു തന്നതാ..... ഞങ്ങളുടെ കല്യാണ വാർഷികത്തിന്  വാങ്ങിത്തന്നിട്ടു പറഞ്ഞു...."സലു ഇത് നീ എപ്പോഴും വൃത്തിയായി കഴുകി അത്തർ പൂശി വെയ്ക്കണം. കളയരുത്. ചിലപ്പോൾ എന്റെ അവസാനത്തെ സമ്മാനമായാലോ....." ഉമ്മാമ്മയുടെ കണ്ഠം ഇടറി. 

"അവർ പറഞ്ഞത് വളരെ ശരിയായിരുന്നു. എന്റെ പ്രാണന്റെ അവസാനത്തെ സമ്മാനമായിരുന്നു. ഓരോ തവണ അത്തർ പൂശുമ്പോഴും ഞാൻ കരഞ്ഞു കൊണ്ട് ദുആ ചെയ്യും.

അവരോടൊപ്പം നാളെ സ്വർഗ്ഗത്തിലായി ഒരുമിക്കാൻ.... നാഥൻ സ്വീകരിക്കുമായിരിക്കുമല്ലേ...." ഉമ്മാമ്മയുടെ കണ്ണുനീർ അണപ്പൊട്ടി ഒഴുകാൻ തുടങ്ങി. ആയിഷയ്ക്കും നോക്കി നിൽക്കാനായില്ല. അവൾ പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു 

" അതൊക്കെ സ്വീകരിക്കും. ഇങ്ങൾ നിസ്കരിച്ചോ ? " അവൾ വിഷയം മാറ്റാനായി ശ്രമിച്ചു.

 " ഇല്ല ". 

"എന്നാൽ പോയിം ".


"ആയിഷാ...."അവൾ റൂമിലേക്ക് നടക്കാൻ പോയതും പുറത്ത് നിന്നും ആരോ വിളിക്കുന്നതായി കേട്ടു. അവൾ ജനൽ ചില്ലിനിടയിലൂടെ എത്തി നോക്കി.

 "അല്ലോഹ് " അവൾ ഓർത്തെടുത്തതുപോലെ തലയിൽ കൈവെച്ചു.

 " ഇത്താ ഞാൻ മറന്നു പോയിരുന്നു. ഇങ്ങൾ കേറിയിരിക്കിൻ. ഞാൻ ഇപ്പോൾ റെഡി ആയി വരാം ". ഫായിസയെ അകത്തേക്ക് വിളിച്ചു ഇരുത്തിക്കൊണ്ട് ആയിഷ മുറിയിലേക്ക് പോയി.ആയിഷ വരുന്നതുവരെ ഉമ്മാമ്മയുമായി സംസാരിക്കുകയായിരുന്നു ഫായിസ.


വളരെ ദൂരമൊന്നുമില്ലാത്തതിനാൽ ഇരുവരും നടന്നാണ് ലൈബ്രറിയിൽ പോയത്.

"ഇത്ത അജ്മലിന്റെ കല്യാണത്തിന് പോകുന്നുണ്ടോ....?" നടക്കുന്നതിനിടയിൽ അവൾ ചോദിച്ചു.

 "ആഹ്... നീയും വരുന്നോ?". 

"ഇല്ല. ഞാൻ ഒരു ഗിഫ്റ്റ് തന്നു വിടാം. ഇങ്ങളത് കൊണ്ടുപോയി കൊടുത്തോളീം ". 

" എന്ത്‌ ഗിഫ്റ്റ്? ". 

"ലൈബ്രറിയിൽ പോയിട്ട് തരാം ". 

"ഹാ..."


..........................................


"ഇക്ക എങ്ങോട്ടാ പോകുന്നെ?" ബൈക്കിന് പുറകിലിരുന്നു കൊണ്ട് റിയാസ് തിരക്കി. 

" പറയാം സമാധാനിക്ക് ". അജ്മൽ ലൈബ്രറിയുടെ അടുത്തായി വണ്ടി ഒതുക്കി നിർത്തി.

 "ഇക്ക എന്താ ബുക്ക്‌ എടുക്കാനായിരുന്നോ എന്നെ വിളിച്ചത് ". 

" hmm അതൊക്കെ ഞാൻ പറഞ്ഞു തരാം ". അവർ ഉള്ളിലേക്ക് പ്രവേഷിച്ചു. അജ്മൽ ചുറ്റും കണ്ണോടിച്ചു. പെട്ടെന്നൊരു മൂലയിൽ ഫായിസയെ കണ്ടു. അവളുടെ അടുത്തായി ഒരു ഹിജാബി പെൺകുട്ടിയെയും കണ്ടെത്തി.

 " റിയാസേ ദേ അങ്ങോട്ട് നോക്ക്. ആ ഹിജാബിട്ട പെൺകുട്ടിയെ പരിചയമുള്ളതായി തോന്നുന്നുണ്ടോ....? ". റിയാസ് അജ്മൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി. അതേ കണ്മഷിയെഴുതാത്ത തിളക്കമുള്ള കണ്ണുകൾ.... ഇതവൾ തന്നെ.....അവന്റെ മനസ്സ് മന്ത്രിച്ചു. 

" ഇത് അന്ന് കണ്ട...... മുഖം കാണാത്തതിനാൽ ഡൌട്ട് ഇണ്ട് ". അവൻ അജ്മലിനെ നോക്കി. 

"mm. വെയിറ്റ്. ഞാൻ ഫായിസായെ വിളിക്കാം. വാ നമുക്ക് പുറത്തു നിൽക്കാം ". ഒന്നും മനസ്സിലാകാതെ റിയാസും അജ്മലിനോടൊപ്പം പുറത്തേക്ക് വന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ ഹിജാബിയുടെ അടുത്തിരുന്ന പെൺകുട്ടി വരുന്നത് റിയാസ് കണ്ടു. 

" നീ ന്താ ഇവിടെ? ". 

"പറയാം. പിന്നെ... എനിക്കൊരു ഹെല്പ്പ് ചെയ്യണം. ആയിഷ ഈ ഇടയായി ഏതെങ്കിലും ഉമ്മാമ്മയെ പരിചയപ്പെട്ടോ എന്ന് ചോദിക്കുമോ...?"  

"ആഹ്. ഇപ്പോൾ അവളുടെ വീട്ടിലാണ്. ഇന്ന് ഞാൻ അവളുടെ വീട്ടിൽ പോയപ്പോൾ അവരെ കണ്ടു. കാര്യങ്ങളൊക്കെ പറഞ്ഞു". 

" ഓഹ്.... ". അജ്മൽ റിയാസിന്റെ മുഖത്തേക്ക് നോക്കി.

" ഇത് ഫായിസ. എന്റെ ക്ലാസ്സ്‌മേറ്റ് ആണ്. നീ ഇന്നലെ കണ്ടത് ആയിഷ. ഇവളുടെ വീടിനടുത്താണ് അവളും ". 

"ആയിഷ..... ഞാനെപ്പോഴോ ആ പേര് ഇക്കാടെന്ന് കെട്ടിട്ടുണ്ടല്ലോ.... ". 

"Mm.... ". അജ്മൽ മൂളിക്കൊണ്ട് ലൈബ്രറിക്കുള്ളിൽ കടന്നു. റിയാസും അവന്റെ പുറകിൽ പോയി. 

" ആയിഷ ബുക്ക്‌ വായിക്കുന്ന ശ്രദ്ധയിലായിരുന്നു. അജ്മലും റിയാസും വന്നതറിയാതെ......


"ആയിഷ മുന്നോട്ട് നോക്കിക്കേ..." ഫായിസ അവളുടെ അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു. ആയിഷ തലയുയർത്തി. കണ്ടത് റിയാസിന്റെ മുഖമായിരുന്നു. അവൾക്കന്നത്തെ സംഭവം ഓർമയിൽ വന്നു. വെറുപ്പോട് കൂടി തല കുനിച്ചു കൊണ്ട് ഫായിസയോട് പറഞ്ഞു. 

"നമുക്ക് പോകാം ". 

" അല്ലാ... അവർക്കെന്തോ പറയാനുണ്ടെന്ന് തോന്നുന്നു. നീ എന്റടുത്തു ഏൽപ്പിച്ച ആ ഗിഫ്റ്റ് അജ്മലിന് ഇപ്പോൾ തന്നെ കൊടുത്തോ... "

 "അജ്മലോ...? "

 " ആഹ്. നീ കണ്ടില്ലേ.... ". ആയിഷ തല ഉയർത്തിയില്ല. 

"ഗിഫ്‌റ്റോ... എന്തു ഗിഫ്റ്റ്?" അജ്മൽ ഫായിസയുടെ മുഖത്ത് നോക്കി. 

" നിന്റെ കല്യാണത്തിന് വരാൻ കഴിയാത്തതിനാൽ എന്നെ അവൾ ഏൽപ്പിച്ചത്. ". 

"എവിടെ? " ആകാംക്ഷയോടെ അവൻ തിരക്കി. ഫായിസ ബാഗിൽ നിന്നും ഒരു ഗിഫ്റ്റ് ബോക്സ്‌ എടുത്തു അവനിക്കുനേരെ നീട്ടി. 

" സോറി എനിക്കുവരാൻ കഴിയില്ല. ഇത് സ്വീകരിക്കുമെന്ന് കരുതുന്നു ". 

അജ്മലിന് അതിശയം തോന്നി. അവൻ ആ ബോക്സ്‌ വാങ്ങി. 

"താങ്ക്സ്..." അവൻ ആയിഷയോടായി പറഞ്ഞു. 

"Mm...." അവൾ ബാഗുമെടുത്തു എഴുന്നേറ്റു. ഉടനെ റിയാസ് തടഞ്ഞു. 

"എനിക്ക് ഇയാൾ ആരാണെന്നൊന്നും അറിയില്ല. പക്ഷെ എന്നെ കണ്ടപ്പോൾ ഇയാൾക്ക് മനസ്സിലായിട്ടുണ്ടെന്ന് എനിക്കറിയാം. ഞാൻ സോറി ചോദിക്കാൻ വന്നതാണ്. ഇന്നലെ തന്റെ വാക്കുകൾ എന്നെ ഒരുപാട് ചിന്തിപ്പിച്ചു. Sorry. I'm really sorry. ആ ഉമ്മാമ്മയോടും പറയണം ഞാൻ ക്ഷമ ചോദിച്ചത്..." ഒറ്റ ശ്വാസത്തിൽ റിയാസ് എല്ലാം പറഞ്ഞു തീർത്തു. 

"Mm. പറയാം ". അവൾ ഗൗരവത്തിൽ പറഞ്ഞു. 

"ആയിഷാ... ഇതെന്റെ അനിയനാണ്. അവനിക്ക് നല്ല വിഷമമുണ്ട്. Please give the correct answer ". കഴിഞ്ഞ തവണ കണ്ടതിൽ നിന്നും വളരെ വ്യത്യസ്തമായിട്ടുള്ള അജ്മലിന്റെ പെരുമാറ്റം ആയിഷയെ അത്ഭുതപ്പെടുത്തി.

" തെറ്റ് സംഭവിക്കുന്നത് സ്വാഭാവികം.... അത് തിരുത്താൻ ശ്രമിക്കുന്നത് ആണ് ബുദ്ധിപരമായ നീക്കം. നിങ്ങൾക്കിനിയും അവസരമുണ്ട്.

ഇനിയെങ്കിലും മുതിർന്നവരോട് മാന്യമായി സംസാരിക്കാൻ ശ്രമിക്കു". ആയിഷയുടെ മിഴികൾ അപ്പോഴും താഴ്ന്നിരിക്കുന്നത് റിയാസ് ശ്രദ്ധിച്ചു. 

" sure. Thanks for your advice ". റിയാസ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. ആയിഷ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു. ഫായിസയും അവളോടൊപ്പം നടന്നു. ആയിഷയുടെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു.കൗണ്ടറിലേക്ക് വിരലുകൾ താഴുന്നതിനനുസരിച്ച് ചുണ്ടുകൾ സ്വലാത്തുകളെ ഉരുവിട്ടു.

"കുറഞ്ഞ സമയം കൊണ്ട് വലിയ മാറ്റമോ...!" അവൾക്ക് അത്ഭുതവും സന്തോഷവും തോന്നി.


"ഇക്കാ....ശരിക്കും ആയിഷ ആരാണ്. ഈ ഗിഫ്റ്റ്.....?" സംശയത്തോടെ അവൻ അജ്മലിനെ നോക്കി. 

"ആയിഷ.... അവളെയാണ് ഞാൻ കെട്ടാനിരുന്നത് ". അജ്മലിന്റെ വാക്കുകൾ റിയാസിൽ ഞെട്ടലുളവാക്കി. 

"എന്ത്‌....!" വിശ്വസിക്കാനാകാതെ അവൻ മിഴിച്ചു നിന്നു. 

"Mm....നി അറിഞ്ഞതല്ലേ.... എന്റെ കാര്യങ്ങൾ,അന്ന് നടന്നതൊക്കെ.... ആ ആയിഷയാണിത് ". അവൻ റിയാസിന്റെ മുഖത്തേക്ക് നോക്കി. എന്തു പറയണമെന്നറിയാതെ അവൻ അവിടെ ഇരുന്നു.

" ഞാൻ എന്റെ കല്യാണത്തിന് വിളിച്ചിരുന്നു.... അല്ല നിർബന്ധിച്ചിരുന്നു. ഒരു വാശിക്ക് ചെയ്തതാ..... ഇപ്പോൾ.... അവളെനിക്ക് ഗിഫ്റ്റ് തന്നിരിക്കുന്നു ".

 " ചിലപ്പോൾ ഇത് പ്രാങ്ക് ആണെങ്കിലോ...? " റിയാസ് ചോദിച്ചു. 

" എനിക്ക് തോന്നുന്നില്ല. അങ്ങനെയൊരാളല്ല ആയിഷ. നിനക്ക് സംശയമാണെങ്കിൽ ഓപ്പൺ ചെയ്തു നോക്കാം ". അവർ ടേബിളിനോട് ചേർന്ന് കസേരയിൽ ഇരുന്നു. അജ്മൽ ബോക്സ് ടേബിളിന് പുറത്തു വെച്ചു.



🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪