📿PART - 41📿 🍀സ്വലാത്തിന്റെ ഈരടികൾ🍀

 

🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 41📿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿



      മെഹ്റിൻ പോയതോടെ ആയിഷയ്ക്ക് വല്ലാത്ത മൂഡ് ഓഫ്‌ തോന്നി. കളിചിരികൾക്കിടയിലെ ആ നിമിഷങ്ങൾ ഇരുവരും വളരെയധികം ആസ്വദിച്ചിരുന്നു. അവൾ നേരെ അടുക്കളയിലേക്ക് പോയി. ഉമ്മ ഉച്ചയ്ക്കത്തേക്കുള്ള ആഹാരം ഉണ്ടാക്കുന്ന തിരക്കിലാണ്. അവളും ഉമ്മയോടൊപ്പം കൂടി. സമയം കടന്നു പോയി കൊണ്ടേ ഇരുന്നു.


റൂഹെന്നിൽ പിരിയുന്ന നിമിഷം........

അരികിൽ വരാമോ ഹബീബെ........


ഫോൺ റിങ് ചെയ്യുന്നത് കേട്ടപ്പോഴാണ് റസിയ വിളിച്ചത് അവൾക്ക് ഓർമ വന്നത്. വേഗം പാത്രങ്ങൾ കഴുകിയൊതുക്കി അവൾ ഫോണെടുക്കാനായി പോയി. "റസിയാണല്ലോ...." അവൾ റസിയയ്ക്ക് തിരിച്ചു വിളിച്ചു.

"അസ്സലാമു അലൈക്കും " ഫോൺ അറ്റൻഡ് ചെയ്തയുടനെ റസിയയുടെ ശബ്ദം കേട്ട് ആയിഷയ്ക്ക് അത്ഭുതം തോന്നി. 

"വ അലൈകുമുസ്സലാമു വറഹ്മതുല്ലാഹ്. റസീ...." സംശയത്തോടെ  ആയിഷ വിളിച്ചു. " ആഹ് ന്തായിരുന്നു നിനക്കിത്ര തിരക്ക്? എത്ര നേരമായി വിളിക്കുന്നു". 

" അത്... പിന്നെ ഞാൻ മറന്നു പോയി. കാൾ കണ്ടപ്പോഴാ ഓർത്തെ... ".

 "Hmm ഇങ്ങനെപ്പോയാൽ നിന്റെ കല്യാണം കഴിഞ്ഞാൽ കണ്ടാൽ പോലും മൈൻഡ് ഇണ്ടാവൂലല്ലോ..." ഒരു കുസൃതി ചിരിയോടെ അവൾ പറഞ്ഞു. 

" ഏയ്‌ അങ്ങനെയൊന്നുല്ല ". ആയിഷയുടെ കവിളിൽ ചിരിയാൽ നുണക്കുഴി പ്രത്യക്ഷമായി.

 " പിന്നെ ടീ..... അജ്മലിനെ ഇന്നലെ ഞാൻ കണ്ടിരുന്നു. അവന്റെ കല്യാണമായി ". 

"മ്മ്.... വിളിച്ചു". 

"ആഹ് അവൻ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. ബട്ട്‌ എന്നെ വിളിച്ചിട്ടൊന്നുമില്ല. എന്റടുത്തു നിന്ന അവനോടൊപ്പം പഠിച്ച ഫാരിത്താനെ വിളിച്ചു. ന്നിട്ട്  ഇത്താന്റെ മുഖത്തൊക്കി പറയാ..... ആയിഷ നിന്റെ വീടിനടുത്തല്ലേ.... കൂടെ വരാൻ ആളില്ലെന്ന് പറയുന്നത് കേട്ടു. അവളെയും കൂട്ടിക്കൊന്ന് ". ശരിക്കും ഞാനറിയാതെ വാ പൊളിച്ചു പോയി. കേട്ടത് സത്യമാണോന്നറിയാൻ വേണ്ടി വിളിച്ചതാ.... ആണോ ആയിഷു? ". 

" hmm എന്തിനുള്ള പുറപ്പാടാണെന്നറീല്ല. Wedding letter വാങ്ങിക്കാതെ നിന്നപ്പോൾ കയ്യിൽ വെച്ചു തന്നു. പിന്നെ നീ കേൾക്കാനായിരിക്കും അങ്ങനെയൊക്കെ പറഞ്ഞത്". 

" ഹാ അതെന്നെ.... അല്ലാ..... നീ പോകുന്നുണ്ടോ ". 

" പോകുന്നില്ല. എങ്കിലും ഇത്രയ്ക്കും കാര്യത്തോടെ വിളിച്ചതല്ലേ... എനിക്കറിയാം എന്തിനായിരുന്നു ഈ നിർബന്ധിച്ചു കൊണ്ടുള്ള വിളിയെന്ന്. അതുകൊണ്ട് ഒരു സമ്മാനം കൊടുക്കാമെന്നു തീരുമാനിച്ചു. എന്തായാലും ഫാരിസ ഇത്ത അടുത്താണല്ലോ. ഇത്താട്ടെൽ കൊടുത്തു വിടാം.... " ആയിഷയുടെ വാക്കുകൾ കേട്ട റസിയ ഞെട്ടി.

 "ഏഹ്! സമ്മാനമോ? .എന്ത് സമ്മാനം?". 

" മ്മ്... അതൊക്കെയുണ്ട്. പിക് ഇത്താക്ക് കൊടുക്കുന്നതിനു മുന്നേ നിനക്ക് വിട്ടു തരാം". 

"ആഹ് ok ". 

"പിന്നെ വേറെ എന്തൊക്കെയാ വിശേഷങ്ങൾ...? നിന്റെ കല്യാണവും അടുത്ത് വരെല്ലേ...."

 "ആഹ് next month".  വിശേഷങ്ങൾ ചോദിക്കുന്നതിനിടയിൽ റസിയ എന്തോ ഓർത്തെടുത്തതുപോലെ ചോദിച്ചു....."ഹാ പിന്നെടീ.... ഞാനുണ്ടാക്കിയ na'al മുബാറക് കണ്ടായിരുന്നോ....?"

  " na'al മുബാറക്കോ.... നീയോ! " അത്ഭുതത്തോടെ ആയിഷ ചോദിച്ചു. 

" ആഹ്. സ്റ്റാറ്റസ് ഇട്ടിരുന്നല്ലോ കണ്ടില്ലേ....? " 

"ഇല്ല. നോക്കട്ടെ. കട്ട്‌ ആക്കിക്കോ..." 

" ഹാ ok. നോക്കിട്ട് പറയ് ശരിയായോന്ന് ". റസിയ കാൾ കട്ട്‌ ചെയ്ത് വാട്സ്ആപ്പ് ഓപ്പൺ ചെയ്തു. ആയിഷ mute ചെയ്തു വെച്ച സ്റ്റാറ്റസുകളിൽ റസിയയുടേത് നോക്കി. പലപ്പോഴും സിനിമാ ഗാനങ്ങളാൽ നിറഞ്ഞതുകൊണ്ട് ഒരു തവണ ഉപദേശിച്ചതാ.... പക്ഷെ അന്നൊന്നും ഫലം കണ്ടില്ല. അവൾ റസിയയുടെ സ്റ്റാറ്റസ് unmute ചെയ്തു.

"Maa sha allah.... " ആയിഷയുടെ ചുണ്ടുകൾ പുഞ്ചിരി വിടർത്തിക്കൊണ്ട് ചലിച്ചു. മനോഹരമായ രീതിയിൽ ഗ്ലിറ്റർ പേപ്പർ കൊണ്ടുണ്ടാക്കിയ na'al mubaarak. Skip ആയപ്പോൾ കേൾക്കാൻ ഇമ്പമുള്ള മദ്ഹ് സോങ്!. ആയിഷയുടെ അത്ഭുതം ഇരട്ടിച്ചു." ഉപദേശം കൊണ്ടൊന്നും കാര്യമില്ലെന്ന് മനസ്സിലായപ്പോഴാണ് സ്റ്റാറ്റസ് mute ചെയ്തത്. ഇപ്പോൾ... വിശ്വസിക്കാൻ പ്രയാസം! എങ്ങനെയാണ് ഇവൾ മാറിയത്!?. അല്ലാഹു ഉദ്ദേശിക്കുന്ന സമയത്ത് ഹിദായതുണ്ടാകും... ". ചിന്തകളിലൂടെ മനസ്സ് ഉഴലുന്നതിനിടയിലാണ് റസിയയുടെ മെസ്സേജ് വന്നത്. "ആയിഷൂ.... എങ്ങനെയുണ്ടെന്നു പറയ്..... ശരിയായോ...? " ആകാംക്ഷയോടെ അവളുടെ ചോദ്യത്തിന് ആയിഷ റിപ്ലൈ കൊടുക്കാനായി അറബിക് കീ ബോർഡ്‌ എടുത്തു.

ما شا ءالله  .......بارك الله فيك......

 ഇഷ്ട്ടമായിന്നൊരു

 അർത്ഥത്തിൽ ചുവന്ന ഹാർട്ടിന്റെ സ്റ്റിക്കറും ഇട്ടു. "നന്നായിട്ടുണ്ട്..... " ആയിഷയുടെ വാക്കുകളിൽ സന്തോഷം തോന്നി തിരിച്ചും ഹെർട്ട്ന്റെ സ്റ്റിക്കർ ഇട്ടു. 

"ഞാനൊരു കാര്യം ചോദിക്കട്ടെ..... നിനക്കെന്തൊ മാറ്റം വന്നിട്ടുണ്ടല്ലോ.... എന്താ കാര്യം? " ആയിഷയുടെ ചോദ്യത്തിന് ഒരു ചെറുപുഞ്ചിരി നൽകുന്ന ഇമോജി അയച്ചു..

 " പറ റസീ.... ഇതൊക്കെ ഇണ്ടാക്കാൻ ആരാ നിനക്ക് പറഞ്ഞു തന്നത്? ". 

"ഒത്തിരി നന്ദിയുണ്ട് മുത്തേ....അന്ന് ഹോസ്പിറ്റലിൽ നിന്നെക്കാണാൻ വന്നതു മുതൽ ആഗ്രഹിക്കാൻ തുടങ്ങിയതാ തികച്ചും ഒരു മുസ്ലിമായ പെണ്ണായി ജീവിക്കണം എന്നത്.". റസിയ അവളുടെ മറുപടി സെന്റൻസുകളായി എഴുതി

കൊണ്ടേ ഇരുന്നു. ആയിഷ ശ്രദ്ധയോടെ അത് വായിച്ചു കൊണ്ടും......

"അന്ന് നിന്നോടൊപ്പം ഒത്തിരി മദ്ഹ് കേട്ടില്ലേ.... നീ കരയുന്നത് കണ്ടപ്പോൾ എന്തോ മനസ്സിനോട് തന്നെ ഞാൻ ചോദിച്ചു..... ഈ പാപിയുടെ കണ്ണുകൾ കരഞ്ഞത് മുഴുവൻ സിനിമാ സീരിയലിലെ ഫീലിംഗ് moments കണ്ടിട്ട് മാത്രമാ... എന്തെ ഇന്ന് വരെയും ഈ ജനതയെ ഓർത്തു കരഞ്ഞ ഹബീബിനെﷺ ഓർത്തു എന്റെ കണ്ണുകൾ കരഞ്ഞില്ലാ...എന്ന്.എന്റെ കണ്ണുകൾ മദ്ഹിന്റെ  ഈരടികൾ കേട്ട് അന്ന് കണ്ണുനീർ നിറച്ചപ്പോൾ..... ശരിക്കും എനിക്കെന്തോ മനസ്സിനൊരു കുളിർമ തോന്നുകയായിരുന്നു. അന്ന് വീട്ടിൽ പോയി ഞാൻ ഒരുപാട് മദ്ഹ് സോങ്ങുകൾ കേട്ടു. അങ്ങനെ ഓരോന്നും കേൾക്കുന്നതിനിടയിലാണ് ഒരു islamic speech കണ്ടത്. ഹബീബിലേﷺക്കടുക്കാൻ എന്ന് അതിലെഴുതിയിരുന്നു. ഞാൻ കേട്ടു. ഇന്നേ വരെ നിറയാതിരുന്ന കണ്ണുനീർ എന്റെ കവിളിലേക്കൊഴുകി എന്റെ ഹബീബിലേക്ക്ﷺ സ്വലാത്ത്  കൊണ്ട് അടുത്തവരെ കുറിച്ച് കേട്ടപ്പോൾ.....പിന്നെയങ്ങോട്ട് എന്റെ യാത്രയായിരുന്നു.... ഇഷ്‌ഖ് തേടിയുള്ള യാത്ര.... ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് നിന്നെ കൊണ്ട് വന്നപ്പോഴും ഞാനും ഷാനുവും കാണാൻ വന്നിരുന്നല്ലോ..... അപ്പോൾ ഞാൻ ശ്രദ്ധിച്ചിരുന്നു.... നിന്റെ റൂം. ചുമരിൽ നീ വരച്ച പച്ചക്കുബ്ബ ഫ്രെയിം ചെയ്തു വെച്ചത്.....ടേബിളിൽ മനോഹരമായി ഉണ്ടാക്കി വെച്ച തിരു പാദുകം.ഞാനന്ന് അത്ഭുതത്തോടെ എന്താന്ന് തിരക്കിയപ്പോൾ നീ അതിനെ കുറിച്ച് പറഞ്ഞു തന്നു. അന്ന് മനസ്സിൽ കരുതിയതാ എനിക്കും ഉണ്ടാക്കണമെന്ന്.ഞാനും ഉണ്ടാക്കി.അതാണ് സ്റ്റാറ്റസിൽ ഇട്ടത്.അൽഹംദുലില്ലാഹ്. നിന്റെ സ്വലാത്ത്  ഡയറികളിലൊരെണ്ണം ഞാൻ വായിച്ചിരുന്നു. മനോഹരമായ നിന്റെ എഴുത്ത് എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു. എന്താടീ ഞാനിത്രയ്ക്കും പാപിയായത്....? ഞാൻ മാറാൻ ഇത്രയും വൈകിയതെന്താ...? എന്റെ തങ്ങളെﷺ അറിയാൻ ഞാനെന്താ വൈകിയത്....?" ആയിഷ തീർത്തും നിശബ്ദതയിലായിരുന്നു. വാക്കുകൾ കൊണ്ട് ആ നിമിഷങ്ങളെ വർണിക്കാൻ കഴിയാതിരുന്നതിനാലോ.... ഹബീബിനെﷺ കേട്ടതിനാലോ.... അവളുടെ മിഴികളും നിറഞ്ഞുതുളുമ്പുകയായിരുന്നു. റസിയയും കരയുന്നുണ്ടായിരുന്നു. ഇഷ്‌ഖിന്റെ പ്രഭാ വലയം സ്വലാത്തിലൂടെ അവളും അറിഞ്ഞു.

 " ആയിഷു.... " റസിയ സംശയത്തോടെ വിളിച്ചു .


"الحمدلله على كل  حال ألف ألف مره"


 നാഥന് അവൾ  സ്തുതിക്കളർപ്പിച്ചു. " ما شا ءالله..... കേട്ടപ്പോൾ വല്ലാത്ത സന്തോഷം..... അല്ലാഹു നമ്മളെയൊക്കെ യഥാർത്ഥ ആഷിഖാത്തുകളിൽ ഉൾപ്പെടുത്തട്ടെ... ആമീൻ. 

"നിനക്കറിയോ ഞാനിപ്പോൾ സ്വലാത്ത് ചൊല്ലും.കൗണ്ടറിൽ എണ്ണം പിടിക്കുന്നുണ്ട്."

 " بارك الله... " 

" പിന്നെ സിനിമാ സോങ്‌സിനോടൊക്കെ വല്ലാത്ത അറപ്പ് തോന്നി. ഗാലറിയിൽ നിന്നും അതൊക്കെ ഞാൻ ഡിലീറ്റ് ചെയ്തു. ഇപ്പോൾ മദ്ഹ് സോങ്‌സും മദീനയും മാത്രം. സ്റ്റാറ്റസ് കണ്ട് പലരും ചോദിച്ചിരുന്നു. പതിവില്ലാത്തത് ആണല്ലോ എന്ന്. അവർക്കൊക്കെ ഒരു പുഞ്ചിരി മാത്രമേ കൊടുത്തുള്ളൂ. ആയിഷൂ എന്നും ഞാൻ നിന്റെ സ്റ്റാറ്റസുകൾ കാണും. നിന്റെ സ്റ്റാറ്റസ് വഴിയാണ്

സ്വലാത്തുകളെ ഞാനറിഞ്ഞത്.... You are great പലപ്പോഴും നീ എനിക്ക് തെറ്റുകൾ തിരുത്തി തന്നിട്ടുണ്ട്. അപ്പോഴൊന്നും ഹൃദയം നേരിലേക്ക് പോയില്ല. " കണ്ണു നിറച്ച ഇമോജി ഇട്ടു കൊണ്ട് അവൾ പറഞ്ഞു തീർത്തു. " അല്ലാഹു ഓരോരുത്തർക്കും ഹിദായത്തിന്റെ വെളിച്ചം അവനുദ്ദേശിക്കുന്ന സമയത്തെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കു. ആ സമയമായിരിക്കണം നമുക്ക് ഖൈർ". ആയിഷ പറഞ്ഞു നിർത്തി. കുറ്റബോധത്തിന്റെ തീ ചൂളയിൽ കിടന്നുരുകുന്ന റസിയയുടെ മനസ്സ് ആയിഷ അറിഞ്ഞു. അവർക്കിടയിൽ ഹബീബ് ﷺനിറഞ്ഞു. തിങ്കളോടുള്ള ﷺമഹബ്ബത്തിനെപ്പറ്റി സംസാരിച്ചു കൊണ്ടിരുന്നു. "റസീ.... ഇഷ്‌ഖ് വർധിക്കാനായി ഞാനൊരു സ്വലാത്ത് പറഞ്ഞു തരട്ടെ? "

"ഹാ പറയെടീ ".

" *اَللّٰهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ رَحْمَةٍ لِلْعَالَمِينَ۞رَاحَةٍ لِلْعَاشِقِينَ ۞ وَعَلَی آلِهِ وَصَحْبِهِ وَسَلِّمْ*

സ്വലാത്തുൽ ഇഷ്‌ഖിയ ഇത് കണക്കില്ലാണ്ട് പതിവാക്കുട്ടോ.....in sha allah തങ്ങളോടുള്ള ﷺ മഹബ്ബത്ത് ഖൽബിൽ നിറയും ".


"In sha allah. ഞാൻ ഇന്ന് തന്നെ ചൊല്ലി തുടങ്ങും...."


ളുഹർ ബാങ്കിന്റെ ഈരടികൾ ഇളം തെന്നലിൽ അലയടിച്ചപ്പോൾ ആയിഷ സലാം പറഞ്ഞു കൊണ്ട് ഫോൺ മേശപ്പുറത്തു വെച്ചു എഴുന്നേറ്റു.അവൾ വാഷിങ് റൂമിലേക്ക് വുളൂഅ് ചെയ്യാനായി നടന്നു.


ദിനങ്ങൾ റൈഹാനയുടെ കല്യാണത്തിനോട്‌ അടുത്തു കൊണ്ടേ ഇരുന്നു. മംഗല്യ സുധിനത്തോടടുത്തപ്പോൾ ആളുകളാൽ അകത്തളങ്ങളിലും പുറത്തും നിറഞ്ഞു . ബുർദയുടെ ഈരടികൾ കൊണ്ട് പ്രകാശത്തിന്റെ പൊലിവിൽ റൈഹുന്റെ വീടിനുള്ളം താളങ്ങൾ മുഴങ്ങി. ആയിഷയുടെ മനതാരിലും മംഗല്യ സ്വപ്നങ്ങൾ നിറഞ്ഞു. തന്റെ നിക്കാഹിനും ഈ ഒരു രീതിയിലാകണമെന്ന് ആഗ്രഹിച്ചു. രാത്രിയിൽ ചീവീടിന്റെ ഒച്ചകൾക്ക് വഴിയൊരുക്കി എല്ലാവരും നിദ്രയിലേക്ക് കുതിച്ചു. അടുത്ത ദിവസം സുബ്ഹിക്ക് ആമിന ജമാഅത് നിന്നുകൊണ്ട് എല്ലാവരും നിസ്കരിച്ചു. എല്ലാവരുടെയും ഉള്ളകം ആനന്ദത്തിമിർപ്പിൽ അലയടിക്കുന്നുണ്ടായിരുന്നു.ഉറങ്ങിക്കിടക്കുന്ന മോനുസിനെ ആമി ഇത്ത വിളിച്ചുണർത്തുന്നത് കണ്ടപ്പോൾ "ക്ഷീണം കാണും അവൻ ഉറങ്ങട്ടെന്ന്" അമ്മായി പറയുന്നത് ആയിഷ കേട്ടു. "അത് പറ്റില്ല. ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ.... ഇപ്പോഴേ എഴുന്നേൽപ്പിച്ചു ശീലിപ്പിച്ചാലെ വലുതാകുമ്പോൾ വിളിക്കാതെ എഴുന്നേൽക്കുകയുള്ളു ". ആമി ഇത്താടെ വാക്കുകൾ മനസ്സിൽ വല്ലാത്തൊരു കുളിർമ തോന്നിച്ചു.

*നിക്കാഹിന്റെ ദിനത്തിൽ സുബഹി കളാഅ് ആക്കുന്ന വധു വരന്മാരെ കുറിച്ചോർത്തപ്പോൾ എന്തെന്നില്ലാത്ത പുച്ഛം തോന്നി. ജീവിത പുസ്തകത്തിലെ പ്രധാന ഏട് ആണ് വിവാഹജീവിതം . ആ ജീവിതാരംഭത്തിൽ തന്നെ സുബഹി കളാഅ ആക്കി ബർക്കത്തില്ലാത്തൊരു തുടക്കത്തിലേക്ക് കടന്നാൽ എങ്ങനെയാണ് ദാമ്പത്യ ജീവിതം സന്തോഷകരമാവുക? അല്ലാഹുവിന്റെ ബറക്കത് ഉണ്ടാവുക...?*

 "ആയിഷൂ..... നീ ഫ്രഷ് ആയി വാ....." ആമി ഇത്ത വിളിച്ചപ്പോഴാണ് ചിന്തകളിൽ നിന്നുമുണർന്നത്.

 "ആ...."  ഓരോരുത്തരും അവരവരുടെ ജോലികളിലേക്ക് കടന്നു. വേഗത്തിൽ റെഡി ആകാൻ എല്ലാവരും തിരക്ക് കൂട്ടാൻ തുടങ്ങി.

..........


"എന്നാലും ആയിഷു നീ ന്ത്‌ ഗിഫ്റ്റാ എനിക്ക് തരുന്നത്?" ഷാൾ ചുറ്റിക്കൊടുക്കുന്ന ആയിഷുവിനോടായി റൈഹാന തിരക്കി. 

"കാത്തിരുന്നു കാണുന്നെ..... നിന്റെ മാരൻ ഒന്ന് വന്നോട്ടെ. ന്നിട്ട് തരാം ". ഒന്ന് ആക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു. 

"Hmm.... നിന്റെ കയ്യിൽ ഗിഫ്റ്റ് ഒന്നും കണ്ടില്ലല്ലോ....? " 

" ഹിഹി ഈ ആയിഷയെ പറ്റി ന്താ കരുതിയത്. അതൊക്കെ ടൈം ആകുമ്പോൾ നിന്റെ കയ്യിലെത്തിക്കോളും". 

" എന്നാലും ന്റെ മോളേ... " റൈഹാനയും ആയിഷയും ഒരുമിച്ചു ചിരിച്ചു. എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് പോയി. "അയ്‌വാ ന്റെ റൈഹു ഇപ്പോൾ നിന്നെ കണ്ടാൽ ആ ഹുമൈദ് ഉസ്താദ് കണ്ണും തള്ളി നിക്കും ... ന്താ കാണാനൊരു ലുക്ക്‌ ". റൈഹാനയുടെ കവിളിൽ നുള്ളിക്കൊണ്ട് ആയിഷ പറഞ്ഞപ്പോൾ അവളുടെ മുഖവും നാണത്താൽ താഴ്ന്നു. " hello, അവിടെ നിക്കാഹ് നടക്കുന്നതേ ഉള്ളു. ഇങ്ങട്ട് വന്നിട്ട് മതി നിന്റെയൊരു നാണം ". ആയിഷയ്ക്ക് കിട്ടിയ അവസരം നല്ലായി ഉപയോഗിക്കുന്നുണ്ടെന്ന് റൈഹാനയ്ക്ക് മനസ്സിലായി. .


"മ്മ്.... എനിക്കും അവസരം വരും ട്ടോ.... അപ്പോൾ ന്റെ ആയിഷു നാണം കൊണ്ട് നിലത്തു കളം വരയ്ക്കാണ്ടിരുന്നാൽ മതി. അവളും വിട്ടു കൊടുത്തില്ല".

സമയം അതിവേഗത്തിൽ കുതിച്ചു പാഞ്ഞു കൊണ്ടേ ഇരുന്നു. നിക്കാഹ് കഴിഞ്ഞ് ചെക്കനും വീട്ടുകാരും വന്നു. മഹ്റ് കൊടുക്കലൊക്കെ കഴിഞ്ഞു. ബന്ധുക്കളൊക്കെ വന്നു സംസാരിക്കുന്നുണ്ട്.ഇടയ്ക്കിടയ്ക്ക് അവൾ ആയിഷുവിനെ ഇടക്കണ്ണിട്ട് നോക്കി.ആയിഷയാണെങ്കിൽ അവളെ തീരെ മൈൻഡ് ചെയ്യാൻണ്ട് മോനുസിനെയും കയ്യിലെടുത്തു നിൽക്കുകയാണ്.

" ഇവളിനി എന്നെ പറ്റിച്ചതാണോ...? " മനസ്സിൽ സംശയം ഉടലെടുത്തു.പെട്ടെന്ന് കയ്യിലാരോ പിടിച്ചു കുലുക്കിയപ്പോൾ നോട്ടം ആയിഷയിൽ നിന്നും പിൻവലിച്ചു. 

"ആഹാ മെഹറുവോ...?ഗിഫ്റ്റുമായി നിൽക്കുന്ന മെഹറിനെയും ഉമ്മായെയും നോക്കി റൈഹാന പുഞ്ചിരിച്ചു.

"ഞങ്ങൾ അവിടെ ഇരിപ്പുണ്ടായിരുന്നു. ഇവിടെയാണെങ്കിൽ വല്ലാത്ത തിരക്കും ".മെഹ്റിന്റെ ഉമ്മ പറഞ്ഞു.

"ഇത്താ ഇതു തുറന്നു നോക്കിക്കേ എന്റെ ഗിഫ്റ്റാ....". അവൾ തന്റെ കയ്യിലെ കവർ റൈഹുൻ നീട്ടി. പേപ്പർ പൊളിച്ചു നോക്കിയപ്പോൾ മനോഹരമായ പച്ചക്കുബ്ബയും ka'aba ഷെരീഫും. ഫ്രെയിം ചെയ്തെടുത്തത്.

"maa sha allah..... അല്ലാഹു ബറക്കത് ചെയ്യട്ടെ.... ആമീൻ..." 

"ഇഷ്ട്ടായോ? " അവളുടെ കുഞ്ഞു ചുണ്ടുകൾ വിടർത്തിക്കൊണ്ട് ചോദിച്ചു. 

"ആഹ്.. ഒരുപാട്...." റൈഹാന മെഹ്റിന്റെ കവിളിൽ തലോടി. "കുറേ ദൂരം പോകേണ്ടതല്ലേ. ആഹാരം കഴിക്കാൻ പോകാം". വരന്റെ വീട്ടുകാർ പറഞ്ഞതനുസരിച്ച് അവർ ആഹാരം കഴിക്കാൻ പോയി. റൈഹാനയുടെ കണ്ണുകൾ ആയിഷയെ തിരഞ്ഞു. എവിടെയും കാണാൻ ഇല്ല!. "ചിലപ്പോൾ കഴിക്കാൻ പോയതാകും. മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ ഹുമൈദ് ഉസ്താദിന്റെ കരങ്ങൾ പിടിച്ചു കൊണ്ട് അവരോടൊപ്പം നടന്നു.


നേരമൊത്തിരിയായിട്ടും ആയിഷയെ കാണുന്നില്ല. റൈഹാനയുടെ അടുക്കൽ ആമി ഇത്തായും അമ്മായിയും പോയപ്പോൾ ആയിഷയെ തിരക്കി.

"അവളിവിടെ നിന്നതാണല്ലോ......" ആമി ഇത്ത ചുറ്റും നോക്കി കൊണ്ട് പറഞ്ഞു. 

" ആമി ഇത്താ.... എന്റെ ഇത്താനെ കണ്ടിരുന്നോ....? എല്ലാടവും നോക്കി. കാണാനില്ല! ". ആദിൽ ഓടി അരികിലായി ചേർന്ന് കൊണ്ട് പറഞ്ഞു.

" അവളെവിടെ പോകാൻ...? " ആമിന റൈഹാനയുടെ കണ്ണുകളിൽ നോക്കി. ഇരുവരും ആശങ്കയിലായി. 

" ആദി നീ പുറത്തൊക്കെ നോക്കിയേ ഒരിക്കൽ കൂടി... " 

"ആഹ് ". അവൻ പുറത്തേക്ക് ഓടി.



🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹


Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪