📿PART - 40📿🍀സ്വലാത്തിന്റെ ഈരടികൾ🍀
🔹〰️〰️🔻❤🩹🔻〰️〰️🔹
📿PART - 40📿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
ഇരുളിന്റെ മൂകതയെ കീറി മുറിച്ചുകൊണ്ട് മെഹ്റിൻ ശബ്ദം നേരായാക്കി ആയിഷയോടായി തിരക്കി."ഇത്താ എനിക്കൊരു ചരിത്രം പറഞ്ഞു തരുവോ.....? ബുദ്ധിമുട്ടില്ലെങ്കിൽ.... " ആയിഷ മെഹ്റിനു നേരെ തിരിഞ്ഞു കിടന്നു. "ആരെ ചരിത്രാ പറയാ......ഇസ്ലാമിക ചരിത്രത്തിൽ സ്ഥാനം പിടിച്ച ഒരു ധീര വനിതയെ പറ്റി ആയാലോ.....?"
"ആഹ് പറയിം ". മെഹ്റിൻ കാതുകൾ കൂർപ്പിച്ചു.
അങ്ങ് മദീനയിൽ ഖസ്റജ് ഗോത്രത്തിലെ ബനൂ നജ്ജാർ ഗോത്രത്തിൽ ഒരു പെൺകുട്ടി ജനിക്കുകയാണ്. പിൽക്കാലത് ചരിത്രങ്ങളിൽ സ്വർണ ലിപിയാൽ അവരുടെ നാമം എഴുതപ്പെട്ടത് *'ഉമ്മു അമ്മാറ'* എന്നായിരുന്നു. അങ്ങനെയിരിക്കെ മുത്ത് നബി ﷺ പ്രബോധനത്തിനായി മിസ്അബ് ബിനു ഉമൈർ رضي الله عنه പ്രചാരണത്തിനായി പറഞ്ഞയച്ചു. അതിൽ 73 പുരുഷന്മാരും 2 സ്ത്രീകളും ബൈഅത് ചെയ്യാൻ മക്കയിൽ വന്നു. അതിലൊരാളായിരുന്നു ബീവി ഉമ്മു അമ്മാറ رضي الله عنها അൻസാരിയായ ആ മഹതി മദീനയിലെ സ്ത്രീകളെ പ്രബുദ്ധരാക്കാൻ ശ്രമിച്ചു . പല യുദ്ധങ്ങളിലും ആ ധീര വനിത പങ്കെടുക്കുകയും യുദ്ധത്തിലെ അവരുടെ വൈഭവം മഹതിക്ക് ധീരപരിവേഷം നൽകി.
ഉഹ്ദ് യുദ്ധവേളയിൽ സ്വഹാബികളിൽ പലരും പിന്തിരിഞ്ഞോടിയപ്പോഴും ബീവിയും കുടുംബവും ശരീരം കൊണ്ട് തങ്ങൾക്ക് ﷺ protection നൽകുകയായിരുന്നു. യുദ്ധത്തിനിടയിൽ മകൻ അബ്ദുള്ള رضي الله عنه വിന്റെ ഇടതു കയ്യിൽ വെട്ടേറ്റു. ഇതു കണ്ട ഉമ്മു അമ്മാറ رضي الله عنها തുണി കൊണ്ട് മുറിവ് കെട്ടുകയും യുദ്ധവീര്യം ചോർന്നു പോകാതെ അടർകളത്തിൽ പോരാടാൻ മകനെ ഉപദേശിക്കുകയായിരുന്നു ചെയ്തത്. എന്നിട്ട് മകനെ വെട്ടിയ ശത്രുവിന്റെ മുൻപിലേക്ക് ആ പെൺസിംഹം ചാടി വീണുകൊണ്ട് അവന്റെ കാൽ വെട്ടിയരിഞ്ഞു. ഇതു കണ്ട സ്വഹാബികൾ അവനെ കൊലപ്പെടുത്തുകയും ചെയ്തു. ഉഹ്ദിന്റെ അടർക്കളത്തിൽ ഇടറാതെ പോരാടിയ ബീവിക്ക് 12 വെട്ടുകളാണ് ഏറ്റത്. ആ ഹബീബ് ﷺ പോലും ചോദിച്ചു പോയി. "ഉമ്മു അമ്മാറാ...... എവിടുന്നാണ് ഈ ആർജ്ജവം നേടിയത്?". അതെ അതായിരുന്നു ഉമ്മു അമ്മാറ رضي الله عنها. ചുമലിൽ ആഴത്തിൽ മുറിവേറ്റ് വേദനിക്കുമ്പോഴും എന്റെ തങ്ങൾﷺ സുഖമാണോ എന്നായിരുന്നു യുദ്ധാവസാനം ബീവി തിരക്കിയത്. സ്വന്തം മകന്റെയോ ഭർത്താവിന്റെയോ സുഖവിവരമല്ല.... മുത്താറ്റൽ തങ്ങളുടെ ﷺ സുഖമായിരുന്നു അറിയാൻ ശ്രമിച്ചത്.... ഇസ്ലാമിക ജീവിതത്തിൽ നഷ്ട്ടങ്ങളൊരുപാട് വാങ്ങിയവരാണ് മഹതി. മുത്ത് നബി ﷺ കള്ള പ്രവാചകത്വം നടിച്ച മുസൈലിമയുടെ അടുക്കലേക്ക് മകൻ ഹബീബ് ഇബ്നു സൈദ് رضي الله عنه നെ പറഞ്ഞയച്ചപ്പോൾ അദ്ദേഹത്തിനെ തൂണിൽ കെട്ടിയിട്ട് ഓരോ അവയവങ്ങളും വെട്ടി വീഴ്ത്തി ഇഞ്ചിഞ്ചായി കൊലപ്പെടുത്തി. അപ്പോഴും ക്ഷമയുടെ മൂർത്തീഭാവം ബീവി കയ്യൊഴിഞ്ഞില്ല.മുസൈലിമയുമായുള്ള യുദ്ധവേളയിൽ മഹതിയുടെ കരം അറ്റ് തൂങ്ങുകയുണ്ടായി. സൈനിക തലവൻ ഖാലിദ് ബ്നു ഖുവൈലിദ് رضي الله عنه മരുന്നുകൾ പുരട്ടാൻ കൊടുത്തപ്പോൾ മുസൈലിമയുടെ മരണവാർത്ത ആ വേദനകളെ മായ്ച്ചു കളയുകയായിരുന്നു. തന്റെ അറുപതാം വയസ്സിലും 11 വെട്ടുകൾ ഏറ്റുവാങ്ങി യുദ്ധക്കളത്തിൽ പോരാടി. സ്വർഗ്ഗത്തിൽ മുത്ത് നബിയുടെ ﷺ കൂട്ട്കാരാകാൻ ഭാഗ്യം ലഭിക്കുന്നവർ എന്ന ബഹുമതി ഉമ്മു അമ്മാറ رضي الله عنها നും കുടുംബത്തിനും ലഭിക്കുകയായിരുന്നു.
"അപ്പോൾ സ്ത്രീകളും ഇസ്ലാമിക യുദ്ധത്തിൽ വലിയ പങ്ക് നേടിയെടുത്തിട്ടുണ്ട് ല്ലേ...? " മെഹ്റിന്റെ നിശബ്ദമായ ചുണ്ടുകൾ സംശയത്തോടെ ചലിച്ചു.
"ഹാ അതെ. ഒരിക്കൽ നബി തങ്ങളോട് ﷺ പരാതി പറഞ്ഞു. പുരുഷന്മാരെ മാത്രം ഖുർആനിൽ പരാമർശിക്കുന്നു എന്നും സ്ത്രീകളെപറ്റി പറയുന്നില്ലെന്നും...."
"അപ്പോൾ...? " മിഴികൾ വിടർത്തി ആകാംക്ഷയോടെ അവൾ ആയിഷയുടെ മറുപടിക്കായി കാത്തു.
" അപ്പോൾ അല്ലാഹു സൂറത്തുൽ അഹ്‌സാബിൽ മുപ്പത്തി അഞ്ചാമത്തെ ആയത്ത് മഹതി കാരണമായി ഇറക്കി ."
"ഹൗ ന്താ ല്ലേ ബീവിന്റെ ധൈര്യം...." മെഹ്റിന്റെ വാക്കുകൾ കേട്ട ആയിഷ പുഞ്ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ നുള്ളി.എന്തോ ഓർത്തു കൊണ്ട് ആയിഷ പറയാനൊരുങ്ങി.
"മെഹ്റിനും കാണണ്ടേ തങ്ങളെ.....? "
"പിന്നില്ലാതെ.!".
"ഞാൻ പറഞ്ഞു തന്ന സ്വലാത്തുൽ ഫാത്തിഹ് ചൊല്ലുന്നുണ്ടല്ലോ അല്ലെ....?" " ഹാ എന്നും ചൊല്ലും. ഇന്നും ചൊല്ലിയല്ലോ.... സ്വലാത്തുൽ ഫാത്തിഹ് ചൊല്ലുമ്പോൾ ഞാൻ ഒരു കാര്യം കൂടി മനസ്സിൽ കരുതും ".
"എന്ത് കാര്യം?".
" ന്റെ വാപ്പിച്ച പഴയതുപോലെയായി... ഞങ്ങൾക്കെല്ലാവർക്കും കൂടി മദീനയിൽ പോകാൻ ഭാഗ്യം കിട്ടണെന്ന്... ".
" maa sha allahh.... ന്റെ മെഹ്‌റൂട്ടിക്ക് ഭാഗ്യം കിട്ടും".
" ആമീൻ ആക്കട്ടെ... അല്ല ഇത്താ ഇങ്ങക്ക് മദീനയിൽ പോകാനുള്ള സമ്പത്തൊക്കെ ഉണ്ടല്ലോ... പിന്നെന്താ...? " അവൾ പൂർണമാക്കാതെ ചോദ്യം പകുതിയിൽ വിഴുങ്ങി.
" പണം കൊണ്ട് പോയാൽ എന്റെ പ്രണയം അവിടുന്ന് ﷺ സ്വീകരിച്ചു എന്നതിൽ എന്തുറപ്പാണുള്ളത്....? എനിക്കെന്റെ സ്വലാത്ത് കാരണമായി അവിടെ എത്തണം... ". ആയിഷയുടെ വാക്കുകളുടെ പൊരുളുകൾ തേടി സംശയത്തോടെ അവളുടെ മിഴികൾ ആയിഷയുടെ മുഖത്തേക്ക് നോക്കി.
" എന്റെ സ്വലാത്ത് സ്വീകരിക്കപ്പെടുമ്പോൾ ന്റെ തങ്ങൾ ﷺ വിളിക്കും.....
Insha allah.... ഞാൻ കാത്തിരിപ്പിലാണ്. എന്നെങ്കിലുമൊരു നാൾ വിളിക്കുമെന്ന പ്രതീക്ഷയിൽ... ".
" മെഹ്റിന് എല്ലാം അവ്യക്തമായി തോന്നി. " മെഹ്‌റു സ്വലാത്ത് ഫാത്തിഹിനെ മുറുകെ പിടിക്കണം. തങ്ങളെ കാണാനൊരു വഴി ആ സ്വലാത്തിലുണ്ട്..... "
" എന്ത് വഴി? "
" ശ്രദ്ധിച്ചു കേട്ടോ, തിങ്കളാഴ്ച രാവിലോ വെള്ളിയാഴ്ച രാവിലോ കുളിച്ചു നല്ല വസ്ത്രമൊക്കെ അണിഞ്ഞു അത്തറൊക്കെ പൂശി 4 റകഅത് നിസ്കരിക്കണം. ഒന്നാമത്തെ റകഅതിൽ സൂറത്ത് ഫാത്തിഹായ്ക്ക് ശേഷം ഇന്നാ അൻസാൾനാ സൂറത്ത് ഓതണം. രണ്ടാം റകഅതിൽ ഇദാ സുൽസിലത്തിൽ അർള് സൂറത്ത് ഓതണം. മൂന്നാം റകഅതിൽ കാഫീറൂൻ . നാലാം റകഅതിൽ സൂറത്തുന്നാസും ഓതി നിസ്കാരം പൂർത്തിയാക്കണം. ന്നിട്ട് ആരോടും മിണ്ടാതെ സ്വലാത്തുൽ ഫാത്തിഹ് 1000 തവണ ചൊല്ലി കിടന്നാൽ in sha allah തങ്ങൾ ﷺ വരും.....
ഈ സ്വലാത്ത് 40 ദിവസം തുടരെ ചൊല്ലിയാൽ പാപങ്ങൾ പൊറുക്കപ്പെടുമെന്നാ....... പിടി വിടാതെ സ്വലാത്തിനെ ചേർത്ത് പിടിക്കെട്ടോ.... ".
"In shaa allah ".
" ഇരുളാർന്ന ഖബറിൽ തനിച്ചാകുമ്പോഴും ഒരു ചാൺ അകലത്തിൽ കത്തിക്കാളുന്ന സൂര്യൻ തലയ്ക്കു മുകളിൽ നിൽക്കുമ്പോഴും ഈ പറഞ്ഞുതരുന്ന ആയിഷ പോലും കൂടെ ഇണ്ടാവൂല. നീ ചൊല്ലുന്ന സ്വലാത്ത് വരും കൂട്ടിന്..... ".
"മ്മ്... ഇത്തായൊക്കെ അപ്പോൾ വേഗം സ്വർഗ്ഗത്തിൽ കേറാനുള്ള തിരക്കിലായിരിക്കുംല്ലോ..." ചെറുകുസൃതിയോടെ അവൾ പറഞ്ഞു.
"യാ അല്ലാഹ്.... ഞാനോ, ന്തായാലും മെഹ്‌റൂട്ടിയായിരിക്കും ആദ്യം തങ്ങളോടൊപ്പം ﷺ കേറുന്നത്. നമ്മൾ പാവം അവിടെ നോക്കികൊണ്ട് നിൽക്കും.... " ആയിഷയുടെ ശബ്ദത്തിലെവിടെയോ ഇടർച്ച വന്നതായി അവൾക്ക് തോന്നി . സംസാരങ്ങൾക്കും കിന്നാരങ്ങൾക്കും ശേഷം ഇരുവരെയും ഉറക്കം പുണർന്നു.
" ആയിഷാ..... " വാപ്പിയുടെ വിളി കേട്ട് അവൾ അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു .
"ഉമ്മയെവിടെ....? ".
"ഉമ്മാ ഇങ്ങോട്ട് വരീം. വാപ്പി വിളിക്കുന്നു ...".
"ന്താണ്...? " ധൃതിയിൽ വന്ന ഉമ്മ തിരക്കി.
"ചെക്കൻ വീട്ടുകാർ വിളിച്ചിരുന്നു. ഉടനെ നിക്കാഹ് വേണമെന്നാ പറയുന്നത്. ഒരു മാസം കഴിഞ്ഞാൽ പയ്യന് തിരികെ പോകേണ്ട അത്യാവശ്യമുണ്ടെന്ന്. കല്യാണം പിന്നെയാക്കാമെന്നും. അടുത്തമാസം നിക്കാഹ് വെച്ചാലൊന്ന് അവർ ചോദിച്ചു.
" അടുത്ത മാസമോ...! " ആയിഷ ഞെട്ടി.
" ഹാ അങ്ങനെയാണേൽ ഇങ്ങള താല്പര്യമെന്താ? " ഉമ്മ വാപ്പിന്റെ മുഖത്തേക്ക് നോക്കി. " എനിക്ക് എതിരഭി പ്രായമൊന്നുമില്ല. നിക്കാഹ് കഴിഞ്ഞാലും കല്യാണത്തിന് കുറേ സാവകാശം ഉണ്ടല്ലോ. പയ്യൻ പോയാൽ പിന്നെ കുറച്ചു മാസങ്ങൾ കഴിഞ്ഞേ വരൂ".
" ന്താ ആയിഷ നിനക്കെന്തെങ്കിലും പറയാനുണ്ടോ....? ". ആയിഷ ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ കുഴങ്ങി. ഉടനെ കല്യാണം വേണമെന്നവർ പറഞ്ഞപ്പോൾ ഇത്ര നേരത്തെയാകുമെന്ന് കരുതിയില്ല....
" വാപ്പിന്റെ ഇഷ്ട്ടം പോലെ ചെയ്യിം ". അവൾ മുഖം താഴ്ത്തി ചെറുപുഞ്ചിരിയോടെ പറഞ്ഞു. " ഹാ എന്നാൽ നല്ലൊരു ഡേറ്റ് നോക്കാനായി റഹീം ഉസ്താദിനെ വിളിക്കട്ടെ... " വാപ്പി ഫോൺ on ചെയ്ത് സിറ്റ് ഔട്ടിലേക്ക് നടന്നു.
"റഹീമുസ്താദ് ആരാ? ". ആയിഷയുടെ അടുത്തു നിന്ന മെഹ്റിൻ തിരക്കി.
" ന്റെ ഉസ്താദാ .....5 വർഷം തുടരെ പഠിപ്പിച്ചിട്ടുണ്ട്. എനിക്ക് ഉസ്താദ് സ്വലാത്ത് ഡയറി ഒക്കെ തന്നിട്ടുണ്ട് ".
" ആഹാ maa shaa allahh".
" മെഹ്‌റു വരണംട്ടോ ന്റെ നിക്കാഹിന് ... ഞാൻ ഡേറ്റ് ഫിക്സ് ആക്കുമ്പോൾ വിളിക്കുന്നുണ്ട്".
"പിന്നെ വരാതെ...."
"മോള് റെഡി ആയോ? ഞാൻ ഫുഡ് എടുക്കാം.."
" ആഹ്. ഇത്തായും ന്റെ ഒപ്പം വന്നിരിക്കി. നമുക്കൊരുമിച്ചു കഴിക്കാം. ഇനി ഇതുപോലെ എപ്പോഴാ ഒരുമിച്ചിരുന്നു കഴിക്കാ... " അവളുടെ മുഖത്ത് വേർപാടിന്റെ വിഷമം പ്രകടമായി.
" ഹാ ഞാനും വരാം. മെഹ്‌റു ഈ ഡ്രസ്സ് ഒക്കെ എവിടെ വെയ്ക്കും?". കഴിഞ്ഞ ദിവസത്തെ ഡ്രസ്സ് ഒരു കിറ്റിലാക്കി ബാഗിൽ വെച്ചതുകണ്ട ആയിഷ തിരക്കി .
" അത് സ്കൂളിനടുത്താ ന്റെ ഒരു ഫ്രണ്ട് ന്റെ വീട്. അവിടെ ഏൽപ്പിക്കാം. സ്കൂളിന്ന് പോരുമ്പോൾ എടുത്താൽ മതിയല്ലോ ".
" ആഹ് nice idea ". അവർ ഇരുവരും ആഹാരം കഴിക്കാനിരുന്നു.
"ഇത്താ ദാ ഇങ്ങടെ ഫ്രണ്ട് വിളിക്കുന്നു".
"ആരാ?".
" റസിയ " അവൻ ഫോണിൽ നോക്കി വായിച്ചു.
" ഞാനങ്ങോട്ട് വിളിക്കാമെന്ന് പറയ് ".
"മ്മ് ". അവൻ ഫോണുമായി വരാന്തയിലേക്ക് പോയി.
അവൾ റസിയയോട് പറയാനുള്ളതിനെ പറ്റി മനസ്സിൽ മറുപടിക്കായുള്ള വാക്കുകൾ നെയ്യുകയായിരുന്നു.
🔘إن شاء الله🔘
(തുടരും)
✍🏻shahina binth haroon
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്
😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘
❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹
Post a Comment