📿PART - 38📿🍀സ്വലാത്തിന്റെ ഈരടികൾ🍀
🍀സ്വലാത്തിന്റെ ഈരടികൾ🍀
🔹〰️〰️🔻❤🩹🔻〰️〰️🔹
📿PART - 38📿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
" എന്താ ഈ അജ്മലിനോടുള്ള ഇഷ്ടക്കേട് മാറിയില്ലെന്ന് തോന്നുന്നു.... " അവൾ നിശബ്ദതയുടെ മറവിൽ കയറിക്കൂടി.
" നിന്നെ എന്റെ life partner ആക്കണമെന്ന് ആഗ്രഹിച്ചു. അല്ല ആഗ്രഹിച്ചിരുന്നു. അജ്മൽ ആഗ്രഹിച്ചതെന്തും നേടിയെടുത്തിട്ടേ ഉള്ളു. പക്ഷെ മറ്റൊരാളുടെ കയ്യും കാലും പിടിച്ചു ഇരന്നു വാങ്ങുന്നത് എന്റെ സ്റ്റാറ്റസിന് പറ്റിയതല്ല. അതുകൊണ്ടാണ് നിന്നെ നേടുക എന്നത് എന്റെ ആവശ്യമോ ആഗ്രഹമോ അല്ലാതാക്കി മാറ്റിയത് ".
അജ്മലെന്താണ് പറഞ്ഞു വരുന്നതെന്ന് മനസ്സിലാകാതെ അവൾ തല ഉയർത്തി. ഒരു നിമിഷം അവളുടെ മനോഹരമായ മിഴികൾ അവന്റെ ഹൃദയത്തിൽ മാഞ്ഞുപോയ പ്രണയത്തിന്റെ ലാഞ്ചന ഉണ്ടാക്കി.
"ആയിഷാ..... " പതിഞ്ഞ സ്വരത്തിൽ അവൻ വിളിച്ചു. എവിടെയോ മൂടി വെയ്ക്കപ്പെട്ട ഇഷ്ട്ടം അവനറിയാതെ പുറത്ത് വന്നതായി അവൻ മനസ്സിലാക്കി.
"പറയാനുള്ളത് പറഞ്ഞു കഴിഞ്ഞെങ്കിൽ പോയിക്കോ. എനിക്ക് സംസാരിക്കാൻ താല്പര്യമില്ല..." അവന്റെ നോട്ടം തന്നിലേക്ക് തറച്ചതുകണ്ട ആയിഷ തല താഴ്ത്തിക്കൊണ്ട് പറഞ്ഞു. ഉള്ളിലെ പ്രണയത്തെ മറികടന്നെത്തിയ ദേഷ്യം അജ്മലിന്റെ നോട്ടം ആയിഷയിൽ നിന്നും പിൻവലിപ്പിച്ചു.
" അതെ പറഞ്ഞു തീർക്കാൻ തന്നെയാണ് ഞാൻ വന്നത്. നിന്നെ കണ്ടതുമുതൽ ഈ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു തുടങ്ങിയതാ.... ന്നിട്ടും ഒരു പട്ടിയുടെ വില പോലും തരാതെ നീ എന്നെ അവഗണിച്ചില്ലേ......നീ ഇതിനെല്ലാം നാളെ കുറ്റബോധം കൊണ്ട് തല താഴ്ത്തും.നിന്റെ വാപ്പ എന്റെ വീട്ടിൽ നിന്നും പോകുമ്പോൾ കുറച്ചു കാര്യം പറഞ്ഞു . ആയിഷയ്ക്ക് മാച്ച് ആയ ആൾ ഞാനല്ലത്രേ....അജ്മലിന് വിധിച്ചത് മറ്റൊരാളാണെന്ന്. അതുകൊണ്ട് കൂടുതൽ ആഗ്രഹിച്ചു വരണ്ടെന്ന്. ദാ ഇവിടെ ഇവിടെയാണ് ആ വാക്ക് തറഞ്ഞത്".
നെഞ്ചിന്റെ ഇടതു ഭാഗത്തു കൈ വെച്ചു കൊണ്ട് അജ്മൽ ക്രോഷിച്ചു.
"അതിനൊക്കെ പകരമായി നിനക്ക് ഞാനൊരു സമ്മാനം തരാൻ പോവുകയാ... " അവൻ തോളിൽ കിടന്ന ബാഗ് എടുത്ത് ബൈക്കിൽ വെച്ചു. ഒന്നാമത്തെ അറയിൽ നിന്നും ഒരു wedding card എടുത്തു അവൾക്ക് നേരെ നീട്ടി.
" It's my wedding invitation.two week കഴിഞ്ഞാൽ എന്റെ കല്യാണമാ ". ആയിഷ വരണം. ഉറപ്പായിട്ടും. വന്ന് ഈ അജ്മലിന്റെ കല്യാണമൊക്കെ എങ്ങനെയുണ്ടെന്നു പറയണം". ചുണ്ട് കോണിച്ചു കൊണ്ട് അവൻ പുച്ഛഭാവത്തിൽ ചിരിച്ചു. ആയിഷയ്ക്ക് അവനോട് പുച്ഛം തോന്നി. അവൾ കാർഡ് വാങ്ങാൻ കൂട്ടാക്കിയില്ല.
" പിടിക്ക് ആയിഷാ..... " ഗ്ലൗസണിഞ്ഞ അവളുടെ കൈ നിവർത്തി ഇൻവിറ്റേഷൻ കാർഡ് വെച്ചുകൊടുത്തു. "പ്രതീക്ഷിക്കാതെ അജ്മൽ കൈ പിടിച്ചത് അവളിൽ ഞെട്ടലുളവാക്കി. വേഗം കൈ കുടഞ്ഞു.ശരീരമാസകാലം വിറയലവൾക്കനുഭവപ്പെട്ടു." ഞാൻ ആയിഷയെ കാത്തിരിക്കും. ന്റെ കല്യാണത്തിന്... " ഹെൽമറ്റ് തലയിൽ വെച്ചു ബൈക്ക് സ്റ്റാർട്ട് ആക്കുന്നതിന് മുൻപായി അവൻ പറഞ്ഞു.
"അപ്പോൾ ശരി പോട്ടെ. കാണാം ". ആക്കി ചിരിച്ചുകൊണ്ട് അജ്മൽ കൺവെട്ടത്തുനിന്നും അതിവേഗത്തിൽ കുതിച്ചു.
കൈകളിൽ ചുരുണ്ടുകൂടിയ ഇൻവിറ്റേഷൻ കാർഡിലേക്കവൾ നോക്കി. മോഡിയിൽ ചിത്രങ്ങളും ഗ്ലിറ്ററും അടങ്ങിയ വിലകൂടിയ കാർഡ്.
ഒരു നിമിഷം വായിച്ചു എവിടെയോ വലിച്ചെറിയപ്പെടുന്ന വസ്തുവിന് ചിലവാക്കപ്പെടുന്ന പണം വാരിക്കോരിയെറിയുമ്പോഴും കാലിയായ വയറുകൾക്ക് ആശ്വാസമേകാൻ ആഡംബരത്തിന്റെ ഉച്ചകോടിയിൽ ജീവിതം പടുത്തുയർത്തിയവന്റെ കയ്യിൽ പണമില്ല.
"ഇത്താ..... വന്നിട്ട് കുറേ നേരമായോ ". മെഹ്റിന്റെ വിളിയിൽ ആയിഷ ചിന്തകളിൽ നിന്നും തിരികെയെത്തി.
" ബസ്സ് വന്നോ....? " ഒന്നുമറിയാതെ ആയിഷ മെഹ്റിനെ നോക്കി.
"ആഹ്. ഇതാരുടെ wedding ലെറ്ററാ?" ആയിഷയുടെ കയ്യിലെ ലെറ്റർ നോക്കി കൊണ്ട് മെഹ്റിൻ തിരക്കി.
" കോളേജിൽ പഠിച്ച ഒരു സ്റ്റുഡന്റിന്റെ......വാ നമുക്ക് പോകാം ". കൂടുതൽ വിശദീകരണത്തിന് താല്പര്യമില്ലാത്തതിനാൽ അവൾ മെഹറിനെയും കൂട്ടി നടന്നു. സംസാരിച്ചു കൊണ്ട് ആയിഷ ഗേറ്റ് തുറന്നു.
"ഇതാട്ടോ ന്റെ വീട്....".
" maa shaa allahh..... പൊളിയാണല്ലോ... " തൂക്കിയിട്ടിരിക്കുന്ന hanging plants മ് മുറ്റത്തെ മനോഹരമായി ഒരുക്കിയ ഗാർഡനും അവളുടെ ഹൃദയത്തെ വല്ലാതെ ആകർഷിപ്പിച്ചു. വല്യ ആഡംബരങ്ങളില്ലാതെ തലയെടുപ്പൊടുകൂടി നിൽക്കുന്ന രണ്ടുനില വീടിനുള്ളിലേക്ക് അവൾ പ്രവേശിച്ചു. "ഉമ്മച്ചിയേ..... ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ.....". " അടുക്കളയിൽ നിന്നും നാലുമണിപലഹാരം ഉണ്ടാക്കുന്ന തിരക്കിനിടയിൽ അടുക്കള വാതിലിനോട് ചാരി നിന്നു കൊണ്ട് ഉമ്മ എത്തി നോക്കി.
"ആഹാ മെഹ്റിൻ മോള് വന്നോ.... ഇരിക്ക് ഞാൻ ചായ എടുക്കാം ". പറഞ്ഞു കൊണ്ട് അവർ പണികളിലേക്ക് തിരിഞ്ഞു. ആയിഷയും മെഹ്റിനും ബാഗ് മാറ്റി നേരെ അടുക്കളയിലേക്ക് പോയി.
" വീട്ടിൽ വാപ്പാക്കും ഉമ്മാക്കും സുഖമാണോ? "
" ആഹ് അൽഹംദുലില്ലാഹ് സുഖം".തലയാട്ടികൊണ്ടവൾ പറഞ്ഞു. വിശേഷങ്ങൾ പറയുന്നതിനിടയിൽ ആയിഷ മെഹ്റിനു നേരെ തിരിഞ്ഞു.
"മെഹ്‌റു നിസ്കരിച്ചിട്ടില്ലല്ലോ... വാ ഫ്രഷ് ആയി നിസ്കരിച്ചു വരുമ്പോൾ ഉമ്മി ഇതൊക്കെ റെഡി ആക്കും ". ആയിഷയും മെഹ്റിനും അവളുടെ റൂമിലേക്ക് നടന്നു.
" ആയിഷുത്താ..... " മടിച്ചു
കൊണ്ട് അവൾ ആയിഷയെ വിളിച്ചു. ബെഡിൽ സ്വലാത്ത് ചൊല്ലിക്കൊണ്ടിരുന്ന ആയിഷ അവളെ നോക്കി.
"മ്മ്...? "
" ഇങ്ങക്ക് ഞാൻ വന്നതിൽ ന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ....? " തല താഴ്ത്തിക്കൊണ്ട് മെഹ്റിൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
" അതെന്താ മെഹ്‌റു അങ്ങനെ ചോദിച്ചേ....? ".
" നിങ്ങളൊക്കെ അത്യാവശ്യം നല്ല സമ്പത്തുള്ളവരാ... ഞാൻ ഒരു കുഞ്ഞു വീട്ടിൽ താമസിക്കുന്ന മീൻകാരന്റെ മകൾ.... ഇങ്ങനെയൊരു വീട്ടിലേക്ക് വരാൻ എനിക്കർഹതയില്ലെന്നറിയാം.അതാ...."
"മെഹ്‌റൂ...." ആയിഷ നിസ്കാരപ്പായയിൽ ഇരിക്കുന്ന മെഹ്റിനോട് ചേർന്നിരുന്നു.
" നീ എനിക്ക് ബുദ്ധിമുട്ടായിരുന്നെങ്കിൽ നിന്റെ വീട്ടിലേക്ക് വരുമായിരുന്നോ ഞാൻ..? പിന്നെ സമ്പത്തിന്റെ കാര്യം പറഞ്ഞല്ലോ.... നീ ഈ കാണുന്ന സൗകര്യങ്ങളൊന്നും ന്റെ പ്രായത്തിൽ പോലും ന്റെ വാപ്പി അനുഭവിച്ചിട്ടില്ല. ഒത്തിരി കാലത്തെ ഗൾഫ് ജീവിതത്തിനൊടുവിൽ വിയർപ്പൊഴുക്കി ഉണ്ടാക്കിയ പണമാണ് ഇന്ന് ഞങ്ങളനുഭവിക്കുന്ന ഈ സുഖ സൗകര്യങ്ങൾ.
الحمد لله على كل حال الف الف مره.......
എത്ര സ്തുതിച്ചാലും മതിയാവില്ല. വന്ന വഴി വാപ്പി മറന്നിട്ടില്ല...... ഇടയ്ക്കിടയ്ക്ക് തന്റെ അറുതിയുടെ അനുഭവങ്ങൾ പറയും. കേട്ട് കേട്ട് തഴമ്പിച്ചതാണെങ്കിലും വീണ്ടും വീണ്ടും കേൾക്കുമ്പോൾ അറിയാണ്ട് റബ്ബിന് ഹംദ് പറഞ്ഞു പോകും.അത് ഞങ്ങൾക്കും ഒരു പാഠം തന്നെയാണ്. ഈ ദുനിയാവോ അതിലുള്ളതോ ഒന്നും തന്നെ ശാശ്വതമല്ല. ജീവിതം തുടങ്ങിയതുമുതൽ അവസാനിക്കുന്നത് വരെയും ദുഖമോ സന്തോഷമോ മാത്രമാകില്ല. ദുഖവും സന്തോഷവും ഇടകലർന്ന് ഉള്ളതുകൊണ്ടാ ലൈഫ് ബോറിങ് ആയി തോന്നാത്തത്. ചിലപ്പോൾ കഷ്ട്ടതകൾ കൊണ്ടും ചിലപ്പോൾ നഷ്ട്ടങ്ങൾ കൊണ്ടും ചിലപ്പോൾ സന്തോഷങ്ങൾ കൊണ്ടും ഒക്കെ പരീക്ഷിക്കപ്പെടും. അപ്പോഴെല്ലാം അൽഹംദുലില്ലാഹ് എന്ന് പറയാൻ കഴിയണം. പിന്നീട് ശരിക്കും നമ്മുടെ പരീക്ഷ എത്രമാത്രം നല്ലതിനായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്നത്.അല്ലാഹുവിന് ഒരു ഉമ്മയ്ക്ക് കുഞ്ഞിനോടുള്ളതിനേക്കാൾ സ്നേഹം അവന്റെ അടിമകളോടുണ്ട്. നമ്മളൊരു തെറ്റ് ചെയ്‌താൽ ആദ്യം അവൻ ക്ഷമിക്കും. ആ തെറ്റിനു പകരം ഒരു നന്മ രേഖപ്പെടുത്താൻ തന്റെ അടിമകൾക്ക് ആയിരം വഴികൾ തുറന്നു കൊടുക്കും. എന്തു സ്നേഹാല്ലേ പടച്ചോന്......... ഈ ഉമ്മത് റൂഹ് തൊണ്ടക്കുഴിയിൽ എത്തുമ്പോഴാണ് പശ്ചാതപിക്കുന്നതെങ്കിൽ പോലും അവൻ പൊറുത്തു തരും...... യാ അല്ലാഹ് നീ എത്ര കാരുണ്യവാൻ... നീ എത്ര മാത്രം പൊറുക്കുന്നവൻ....". ദീർഘമായ ആയിഷയുടെ സംഭാഷണം മെഹ്റിന്റെ ഹൃദയത്തെ കിടിലം കൊള്ളിച്ചു. പലപ്പോഴും ഒരു പാവപ്പെട്ടവളാക്കിയതിൽ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇന്ന് വരെ തന്റെ ഒരു സൗകര്യങ്ങൾക്കും വാപ്പിചായോ ഉമ്മച്ചിയോ മുടക്കം വരുത്തിയിട്ടില്ല. എന്നിട്ടും സ്വയം കുറഞ്ഞവൾ ആക്കി.....!.
" എത്ര നാളാണ് ഇത്താന്റെ വാപ്പി ഗൾഫിൽ നിന്നത്....? "
" എനിക്ക് രണ്ട് വയസ്സായപ്പോൾ എല്ലാം നിർത്തി ഇങ്ങ് പോന്നു. ചെറിയൊരു കട ഇട്ട് ബിസ്സിനെസ്സ് നടത്തി..... അൽഹംദുലില്ലാഹ് പിന്നെ അത് അല്ലാഹു മെച്ചപ്പെടുത്തി തന്നു. ഒരു കമ്പനി ആയി വാപ്പിന്റെ ബിസ്സിനെസ്സ് വളർന്നു. ഒരു നിലയ്ക്ക് പ്രവാസജീവിതം നേരത്തെ നിർത്തിയത് നല്ലെതെന്നെ പറയാൻ കഴിയൂ. മറ്റുള്ളവരുടെ കീഴിൽ അടിമപ്പണി എടുത്ത് തുച്ഛമായ ശമ്പളം കുടുംബത്തിന് വേണ്ടി മാറ്റി വെച്ചു പട്ടിണി കിടക്കുന്ന എത്രയോ പേരാണ് പ്രായമേറീട്ടും പ്രവാസലോകം വിടാതെ നിൽക്കുന്നത്.... ഓരോ തവണ അവിടേക്ക് മടങ്ങരുതേ എന്നാഗ്രഹിച്ചാലും പ്രാരാബ്ദങ്ങളുടെ കെട്ട് തലയിലേക്ക് അമരുമ്പോൾ വീണ്ടും ചുവടുകൾ പ്രവാസ ജീവിതത്തിലേക്ക്.... അവസാനം കുടുംബത്തിന് വേണ്ടി സ്വന്തം ആഗ്രഹങ്ങളെ കാറ്റിൽ പറത്തി വിയർപ്പൊഴുക്കി പണിയെടുത്തു കൂട്ടിനു കുറേ മാറാരോഗങ്ങളുമായി നാട്ടിലേക്ക് വാർഥക്യത്തിന്റെ അവശതയിൽ വന്നു ചേരും. എന്ത് നേടി ജീവിതത്തിന്റെ സ്വപ്നങ്ങളെയോ....? അതോ മരണം വരെ കൂട്ടായി കൂടിയ രോഗങ്ങളെയോ...?". അവൾ മെഹ്റിനെ നോക്കി പുഞ്ചിരിച്ചു.ഒരൽപ്പ നിമിഷത്തിന് ശേഷം ദീർഘശ്വാസമെടുത്തു കൊണ്ട് അവൾ തുടർന്നു.
"തന്റെ പട്ടിണിയോ സൗകര്യമില്ലായ്മയോ തന്റെ മക്കളൊരിക്കലും അനുഭവിക്കരുത് എന്നൊരു ആഗ്രഹമാണ് വാപ്പിക്ക്. അല്ല, എല്ലാ ഉപ്പമാരും അങ്ങനെയാണ്...... ". "ഇത്താ..... ഞാൻ കരുതി..... എനിക്ക് മാത്രമാണ് ഇങ്ങനെയൊക്കെയെന്ന്..."
"മെഹ്‌റു..... മാറ്റാരെക്കാളും നമ്മോട് നമ്മുടെ റബ്ബിനാണ് കൂടുതലിഷ്ടമുള്ളത്. അവൻ ഇഷ്ടപ്പെടുന്നവരെ കൂടുതൽ പരീക്ഷിക്കും. അതുകൊണ്ടല്ലേ...... മുത്താറ്റൽ തങ്ങൾ ﷺ കഠിന പരീക്ഷണങ്ങൾക്ക് വിധേയമായത്....... അനാഥനായി ജനിച്ച എന്റെ ഹബീബ് ﷺ തങ്ങളുടെ ജീവിതയാത്രയിൽ താങ്ങും തണലായി നിലകൊണ്ടവരൊക്കെ വിയോഗം വരിച്ചപ്പോൾ അവസാനം അവിടുന്ന്ﷺ ഒറ്റയ്ക്കായില്ലേ....അല്ലാഹു മാത്രമായിരുന്നു ആ ഒറ്റപ്പെടലിനെ നികത്താനൊരു കൂട്ട്!. അവിടുന്ന് ﷺ അനുഭവിച്ചതിന്റെ ഒരംശമെങ്കിലും നമ്മൾ അനുഭവിച്ചിട്ടുണ്ടോ....? ഇല്ല. ന്നിട്ടും ഒത്തിരി വേദനകളും പ്രയാസങ്ങളും തന്നവരെ പോലെയാണ് നാം പറയുന്നത്.... എന്ത് വിഷമമുണ്ടെങ്കിലും ദുആ ചെയ്യണം.ദുആ കേൾക്കാൻ ഇഷ്ടപ്പെടുന്നവനാണ്. ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ നമുക്ക് നമ്മുടെ വേദനകളെയും പ്രയാസങ്ങളെയും നീക്കിത്തരും".
" മോളെന്താ ചായ കുടിക്കാൻ വരാത്തെ ....? " മുറിക്ക് പുറത്തായി ഉമ്മ ചായയും ഏത്തക്കാബജിയുമായി വന്നു നിന്നു കൊണ്ട് മെഹ്റിനോട് ചോദിച്ചു.
" അത്.... ആയിശുത്താനോട് കാര്യം പറയുകയായിരുന്നു". " ആഹ് അവൾക്ക് പിന്നെ മിണ്ടാൻ ആളെ കിട്ടിയാൽ മതി.... ഇതാ പിടിക്ക് ". അവർ ഇരുവർക്കും ചായയും കടിയും കൊടുത്തു.
" എങ്ങനെയുണ്ട് മെഹ്‌റു..., ഏത്തക്ക ബജി വിത്ത് വെള്ള ചമ്മന്തി? "
"പൊളിയായിട്ടുണ്ട്. ഉമ്മ നന്നായി എല്ലാമുണ്ടാക്കും ല്ലേ..... ".
"ഹാ ഉമ്മിച്ചാക്ക് നല്ല കയ്പുണ്യാ...."
കളിചിരികളും തമാശകളുമായി സമയം ഇരുവർക്കുമിടയിൽ നീങ്ങിക്കൊണ്ടിരുന്നു. ആയിഷയുടെ റൂമിലെ ഷെൽഫിൽ അടുക്കി വെച്ചിരിക്കുന്ന ബുക്കുകളിലേക്ക് മെഹ്റിന്റെ വിരലുകൾ സഞ്ചരിച്ചു. അതിനിടയിൽ ഒരു ഡയറി അവളുടെ കണ്ണിൽ തടഞ്ഞു . അവളത് എടുത്തു. ആയിഷ താഴെയാണുള്ളത്. അടുക്കളയിലെന്തിനോ വേണ്ടി ഉമ്മ വിളിച്ചിട്ട് പോയതാണ്. അവളതുമായി ബെഡിലിരുന്നു. അത്യാവശ്യം വലുതാണ്.ആയിഷയുടെ വിശേഷ ദിനങ്ങളുടെ ഓർമക്കുറിപ്പുകൾ കുറിച്ചിട്ട ഡയറി......
മെഹ്റിൻ ഓരോ പേജും മറിച്ചു കൊണ്ടേ ഇരുന്നു. വായനയ്ക്കനുസരിച്ച് അവളുടെ മുഖത്ത് വികാരവിചാരങ്ങളുടെ ഭാവപ്രകടനങ്ങൾ മിന്നി മറഞ്ഞു കൊണ്ടേ ഇരുന്നു. പേജുകൾ മറിക്കുന്നതിനിടയിൽ ഡയറിക്കുള്ളിലെ കുഞ്ഞു വെള്ള തൂവൽ മെഹ്റിൻ കണ്ടു . തൂവലിരുന്ന താളിലേക്കവൾ കണ്ണോടിച്ചു . ആയിഷയുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങൾ കുറിച്ചിട്ട താളായിരിക്കണമെന്നവൾക്ക് മനസ്സിലായി. പല നിറങ്ങളുടെ സാന്നിധ്യം ആ പേജിലവൾ കണ്ടു. അവളുടെ ചുണ്ടുകൾ ആയിഷയുടെ വരികൾ വായിക്കാൻ ധൃതി കൂട്ടി.
"Today is my special day in my life......." വൃത്തിയിൽ അൽപ്പം വലുതാക്കി ചുവന്ന മഷിയിൽ കുറിച്ചിട്ട ആദ്യ ലൈൻ അവൾ വായിച്ചു. *മനോഹരമായ പ്രണയത്തിന്റെ പരിമളം എന്നെ എത്രയധികം സ്വാധീനിച്ചു എന്ന് ഞാനറിഞ്ഞ നിമിഷമാണിന്ന്......ഞാൻ കരുതിയിരുന്നില്ല, ഇഷ്ട്ടം വേദനയായി മാറുമെന്ന്... ആ പ്രണയം എന്റെ അസ്ഥികളോട് ചേരുന്നതാകുമെന്ന്...*
മെഹ്റിൻ ഒരു നിമിഷം ഞെട്ടി. "പ്രണയമോ....? " അവൾ അടുത്ത വരിയിലേക്ക് വിരലുകൾ നീക്കി.
🔘إن شاء الله🔘
(തുടരും)
✍🏻shahina binth haroon
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്
😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘
❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹
Post a Comment