📿PART - 37📿🍀സ്വലാത്തിന്റെ ഈരടികൾ🍀
🍀സ്വലാത്തിന്റെ ഈരടികൾ🍀
🔹〰️〰️🔻❤🩹🔻〰️〰️🔹
📿PART - 37📿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
*വാപ്പിച്ച ഇക്കാക്ക ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും ആവില്ലെരുന്നു.വാപ്പിച്ച കള്ള് കുടിക്കാൻ തുടങ്ങിയോടെ കുഞ്ഞോൾക്ക് ഉറങ്ങുമ്പോൾ മുത്തുനബിയുടെ ﷺ ചരിത്രം പറഞ്ഞേരാൻ ഇപ്പോൾ ആരുമില്ല. ഇക്കാക്കാന്റെ അടുത്തെന്നാ ഈ കുഞ്ഞോളും വരിക..?* മെഹ്റിൻ കുറിച്ച വരികൾ റൈഹാനയുടെ ഉള്ളിൽ കടന്നു ചെന്നു. ഒരു നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു.
" ഞാനോ? എന്നെക്കാൾ ഒത്തിരി കഥയറിയാവുന്നത് റൈഹുനാ... അവൾ പറഞ്ഞു തരും ".
"ആണോ.... റൈഹുത്താ എന്നാൽ ഇത്ത എനിക്ക് കഥ പറഞ്ഞുതരീം ".
"ഏഹ്!" ചിന്തകളിലായിരുന്ന റൈഹാന ഞെട്ടിതിരിഞ്ഞു.
"നിനക്കറിയോ മെഹ്‌റു..... " അവൾ മെഹ്റിന്റെ മുഖത്തേക്ക് തിരിഞ്ഞു.
" ന്താ? "
"ഈ ആയിഷു ഉണ്ടല്ലോ...... എന്റലുള്ള ചരിത്രങ്ങളെല്ലാം തീർത്തു. ഇനി പറഞ്ഞുതരാൻ ഒന്നുമില്ല. അവൾക്ക് എന്നെക്കാൾ നന്നായി ബുക്സ് വായിച്ചു പരിചയമുണ്ട്. അതുകൊണ്ട് ആഷിഖീങ്ങളുടെ ചരിത്രങ്ങളൊക്കെ അറിയാം". റൈഹാന എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആയിഷയ്ക്ക് മനസ്സിലായി .
ഇഷ്‌ഖിനായി താൻ ദാഹിച്ചപ്പോൾ ഇഷ്‌ക്കിലലിഞ്ഞ മഹാത്മാക്കളുടെ ചരിത്രം വായിച്ചും കേട്ടുമാണ് ദാഹത്തിന്റെ അവശത തീർത്തത്. എങ്കിലും ആ ദാഹമെന്നാണ് അവസാനിക്കുന്നതെന്നറിയാതെ ഇപ്പോഴും ഹൃദയം വിങ്ങുന്നുണ്ട്.
"റൈഹൂ എനിക്കിട്ട് പണിയല്ലേ...."
"Pls ആയിഷുത്താ...." മെഹ്റിൻ നിർബന്ധിച്ചപ്പോൾ ആയിഷ പുഞ്ചിരിച്ചു.
"ആരുടെ ചരിത്രമാ കേൾക്കേണ്ടത്? " .
"തങ്ങളുമായി ബന്ധപ്പെട്ടതെന്തും...." .
"ശരി. നീ ഉമർ ഖാളി رضي الله عنه തങ്ങളെ പ്പറ്റി കേട്ടിട്ടുണ്ടോ?".
"ഇല്ല. ആരാണത്? " മെഹ്റിന്റെ ചോദ്യം ആയിഷയുടെ മനസ്സ് മലബാറിലേക്ക് ചേക്കേറി...... അവൾ നോട്ടം ഏതോ ഒരു ഭാഗത്തേക്ക് പതിപ്പിച്ചുകൊണ്ട് പറയാൻ തുടങ്ങി.
"മടവൂർ C M വലിയുള്ളാന്റെ പ്രിയ മുരീദ്...... ബ്രിട്ടീഷ് ഭരണത്തെ വെറുപ്പോടെ കണ്ട മലബാറുകാരൻ. പടച്ചവന്റെ വിലായത്തിലേക്ക് ഉയർന്ന മഹാൻ!.എന്തിനുപരി പ്രവാചകാനുരാഗത്തിന്റെ മധു ആവോളം നുകർന്ന മെഹബൂബ്.... " മെഹ്റിനും റൈഹാനയും ആയിഷയുടെ വാക്കുകളിലേക്ക് ശ്രദ്ധ കൂർപ്പിച്ചു.
"വിലായത്തിന്റെ പദവിയിലേക്ക് ഒരാൾ ഉയരണമെങ്കിൽ ഒത്തിരി ത്യാഗം സഹിക്കേണ്ടി വരും. ക്ഷമയോടെ പരീക്ഷണങ്ങളെ നേരിടണം. മെഹറുനറിയോ?...... ഉമർ തങ്ങൾക്ക് رضي الله عنه വല്ലാത്തൊരു ആഗ്രഹമാണ് പടച്ചവന്റെ കൂട്ടുകാരനാകാൻ.... ആത്മീയതയുടെ പടവുകളിലേക്ക് കേറിച്ചെല്ലാൻ.... അതിനുള്ള വഴി തന്റെ ഉസ്താദിനോട് എപ്പോഴും ചോദിക്കും. പക്ഷേ ഉസ്താദ് തീരെ മൈൻഡ് ചെയ്യില്ല.ഒരു ദിവസം ഉസ്താദിനെ ഫോളോ ചെയ്ത് അദ്ദേഹം പോയി. വീട്ടിലെത്തിയ അദ്ദേഹം ഉമർ رضي الله عنه തങ്ങളോട് കാര്യം തിരക്കി.
"ഞാനെപ്പോഴും ചോദിക്കുന്നതല്ലേ.... എന്നെയും അങ്ങ് വിലായത്തിലേക്ക് കൈപിടിക്കണം ". താഴ്മയോട് കൂടി അദ്ദേഹം പറഞ്ഞു.
"ഹാ എന്നാൽ നീ ഇവിടെ നിൽക്ക്. ഞാനിപ്പോൾ വരാം ". ഉസ്താദ് പറഞ്ഞുകൊണ്ട് വീടിനുള്ളിൽ പ്രവേശിച്ചു വാതിലടച്ചു. ഒരു മണിക്കൂർ കഴിഞ്ഞു, രണ്ട് മണിക്കൂർ കഴിഞ്ഞു..... സമയം ഒരുപാടായിട്ടും ഉസ്താദിനെ കണ്ടില്ല. ഉമർ ഖാളി رضي الله عنه തങ്ങൾ എവിടെയും പോകാതെ ഉസ്താദിനെ പ്രതീക്ഷിച്ചു അവിടെ തന്നെ നിന്നു. സമയം സുബഹിയോടടുത്തപ്പോൾ വാതിൽ തുറന്നു.
"അല്ല ഉമറേ.... നീ എന്താ ഇവിടെ? " തന്റെ മുന്നിൽ തണുത്തു വിറച്ചു നിൽക്കുന്ന ശിഷ്യനെ കണ്ടപ്പോൾ ഉസ്താദ് തിരക്കി.
" ഉസ്താദ് അല്ലെ പറഞ്ഞത്. ഇവിടെ നിൽക്കാൻ. അതുകൊണ്ട് ഞാൻ ഇവിടെ നിന്നും തെല്ലുമനങ്ങിയില്ല ". ഉടനെ മമ്മിക്കുട്ടി ഉസ്താദിന്റെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു.
"എന്റെ പരീക്ഷണങ്ങളിലെല്ലാം നീ വിജയിച്ചിരിക്കുന്നു...." പിന്നീടങ്ങോട്ട് ഉമർ ഖാളിയുടെ رضي الله عنه വിലായത്തിലേക്കുള്ള ഉയർച്ച ആയിരുന്നു.
"Ma sha allah......" മെഹ്റിന്റെ കണ്ണുകൾ വിടർന്നു.
"മദീനയോടും മദീനയുടെ നായകൻ മുത്ത് നബി തങ്ങളോടും ﷺ വല്ലാത്തൊരു ഹുബ്ബ് വെച്ച ആളായിരുന്നു. ആ അനുരാഗത്തിൽ പെയ്തിറങ്ങിയ ബൈത്തുകൾ അനവധിയാണ്. സന്തോഷകരമായ എന്ത് കണ്ടാലും പ്രാസഭംഗിയോടെ ബൈത് ചൊല്ലുന്നത് തങ്ങളുടെ ഹോബി ആണ്. അത് മുൻകൂട്ടി എഴുതി വെയ്ക്കാത്തതും അർത്ഥവത്തുമായിരുന്നു..... ഒരിക്കൽ ഉമർ ഖാളി رضي الله عنه മദീനയിലേക്ക് പോയി. ആവേശത്തോടെയും അതിലേറെ ആഗ്രഹത്തോടെയും മദീനാ ഗേറ്റ്റിനരികിൽ ചെന്നു. പക്ഷെ കാവൽക്കാർ തുറന്നുകൊടുക്കാൻ കൂട്ടാക്കിയില്ല ".
"അല്ലോഹ് പാവം..." മെഹ്റിന്റെ മുഖത്ത് സങ്കടം നിഴലിച്ചു. ആയിഷ മിഴികൾ അടച്ചു. ഇപ്പോൾ അവളും ഉമർ ഖാളി رضي الله عنه തങ്ങളോടൊപ്പമാണ്..... മദീനഗേറ്റിന് മുൻപിൽ .
"തങ്ങൾ رضي الله عنه അവിടെ ഇരുന്ന് ഒരു ബൈത് ചൊല്ലി....അതിന്റെ അവസാനത്തെ ഭാഗം ഞാൻ ചൊല്ലിത്തരാം".അവൾ തുടർന്നു.
*يا أكرم الكرما على اعتابكم
عمر الفقير المرتجي لجنابكم*
(അത്യുദാരനായ നബിയേﷺ !അങ്ങയുടെﷺ ഉമ്മറപ്പടിക്കൽ
അനുഗ്രഹം ആവശ്യമുള്ളവനും ആഗ്രഹിക്കുന്നവനുമായ ഉമർ ഇതാ നിൽക്കുന്നു )
*يرجو العطاء على البكاء ببابكم
والدمع في خديه سال سجيما*
(അങ്ങയുടെ ﷺവാതിൽക്കൽ വന്ന് കരയുന്നതുകൊണ്ട് ഈ ഉമർ ഇതാ അവിടുത്തെﷺ പ്രതീക്ഷിക്കുന്നു നബിയേ )
*صلو عليه وسلموا تسليما*
....................................................................................... .......................................................................................
*ان جئت طيبة روم زورة قبره
فهناك قمت اشم ربا نشره*
(ഞാൻ അവിടുത്തെ ﷺപരിശുദ്ധമായ ഖബർ സന്ദർശിക്കുവാനുദ്ദേശിച്ചു മദീനയിൽ വന്നപ്പോൾ
അവിടുത്തെ പരിമളം ശ്വസിച്ചു കൊണ്ട് ഞാൻ അവിടെ കുറേ സമയം നിന്നു ).
*اغميت مدهوشا لهيبة قدره
الحبا وان كنت المسيئ اثيما*
(സ്നേഹത്താൽ അവിടുത്തെﷺ മഹനീയ സ്ഥാനം ഭക്തിയോടെ വീക്ഷിച്ചതിനാൽ ഞാൻ പരിഭ്രമിച്ചു ബോധരഹിതനായി വീണിരിക്കുന്നു.
ഞാൻ തെറ്റ് ചെയ്ത പാപിയാണെങ്കിലും......)
*صلو عليه وسلموا تسليما*
*يا رب صل على النبي محمد
منجي الخلائك من جهنم في غد*
പ്രവാചക ﷺപ്രണയത്തിൽ അലിഞ്ഞു ചേർന്ന ആ ആഷിഖത്തുറസൂലിന്റെﷺ ഹൃദയാന്തരങ്ങളിൽ നിന്നും ഉടലെടുത്ത മനോഹര വരികൾ ആയിഷയുടെ ചുണ്ടുകളിൽ താളം പിടിച്ചപ്പോൾ അടഞ്ഞ മിഴികൾ ബാഷ്പകണങ്ങളെ പൊഴിച്ചു...... ഹൃദയം തൊട്ടറിഞ്ഞ വരികൾ ഹൃദയത്തോട് ചേർത്ത് ചൊല്ലുമ്പോൾ മിഴികൾ നിറഞ്ഞില്ലെങ്കിലെത്ര അത്ഭുതം!
ഓരോ വരികളും അതോടൊപ്പം അർത്ഥവും അവൾ ചൊല്ലിയപ്പോൾ മെഹ്റിന്റെയും റൈഹാനയുടെയും കൺകോണിലും തുള്ളികൾ ഉരുണ്ട് കൂടി . അത് അവളുടെ കവിളിലേക്കുമൊഴുകി. പ്രണയം ഹബീബിനോടായാൽﷺ അങ്ങനെയാണ്.....ചുണ്ടുകളെക്കാൾ പ്രണയം പറയുന്നത് കണ്ണുകളാവും....
"കാവൽക്കാർ കടത്തിവിടാതെ തടഞ്ഞുവെച്ച ഉമർ ഖാളിയെرضي الله عنهഅല്ലാഹുവിന്റെ റസൂൽﷺ വിളിച്ചു..... പതിയെ കാവൽക്കാരുടെ സ്പർശനമേൽക്കാതെ പ്രണയ വസന്തത്തിൽ പൂത്തുലഞ്ഞ ബൈത്തിന്റെ ഈരടികൾ ആ വാതിൽ തുറപ്പിച്ചു. ഉമർ ഖാളി رضي الله عنه തങ്ങൾ ആവേശത്തോടെ മിഴിച്ചു നിന്ന കാവൽക്കാരുടെ മുന്നിലൂടെ പ്രണയ നായകൻ ഹബീബ്ﷺ തങ്ങളുടെ ചാരത്തേക്ക് നടന്നു..... അല്ലാഹു മഹാനവർകളുടെ رضي الله عنه ബറക്കത്തിനാൽ നമ്മുടെയൊക്കെ ഖൽബ് ശുദ്ധിയാക്കട്ടെ..... ആമീൻ". ഇടറുന്ന സ്വരത്തോടെ അവൾ പറഞ്ഞു മുഴുവനാക്കി.
" ഇത്താ അവരൊക്കെ എത്ര ഭാഗ്യം ചെയ്തവരാ അല്ലെ...... ഈ പാപി എന്നാണ് മുത്താറ്റൽ തങ്ങളുടെ ചാരെ പോവാ...? പോകാൻ വല്യ പണക്കാരൊന്നുമല്ല..... " കണ്ണുനീർ തുടച്ച കവിളിലേക്ക് വീണ്ടും നനവ് പടർന്നു.
" പണമുള്ളവരെക്കാൾ ഇല്ലാത്തവരെയാണ് തങ്ങൾക്കിഷ്ട്ടം ﷺ ഒത്തിരി ഒത്തിരി. സ്വർഗ്ഗത്തിൽ ഏറ്റവുമധികം കാണപ്പെടുന്നത് ദാരിദ്രരാ..... അതുകൊണ്ട് മെഹ്‌റു വിഷമിക്കണ്ട.... മോൾക്ക് പോകാൻ നാഥൻ അവസരം നൽകും. തങ്ങടെﷺ ചാരെ ചെന്ന് സലാം പറയാൻ ഭാഗ്യം കിട്ടും. അപ്പോൾ... ഈ പാപിയ്ക്കും കൂടി ദുആ ചെയ്യണേ.... " ആയിഷയുടെ തേങ്ങലുയർന്നു.
" in sha allah നമുക്കെല്ലാവർക്കും ആ മഹത്തായ ഭാഗ്യം നൽകട്ടെ... ആമീൻ " അതുവരെ നിശബ്ദതയിൽ കരയുകയായിരുന്ന റൈഹു സമാശ്വാസിപ്പിച്ചു കൊണ്ട് ദുആ ചെയ്തു.
രാത്രിയുടെ നിശബ്ദതയിൽ ചീവീടിന്റെ ശബ്ദം മുഴങ്ങി നിന്നു. എല്ലാവരോടൊപ്പം മൂവരും നിദ്രയിലേക്ക് വീണു.
Trim trim..... Trim trim..... അലാറത്തിന്റെ ശബ്ദം കേട്ട് റൈഹാന എഴുന്നേറ്റു. മറ്റു രണ്ടുപേരെയും വിളിച്ചുണർത്തി. മെഹ്റിൻ ക്ലോക്കിലേക്ക് കണ്ണുകൾ തിരുമ്മിക്കൊണ്ട് നോക്കി. കൃത്യം നാല് മണി. അവൾ ഹംദുകൾ മൊഴിഞ്ഞു കൊണ്ട് ബെഡ്ൽ നിന്നുമിറങ്ങി.
അവരുടെ ഓരോ ചലനങ്ങളും മെഹ്റിൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു...... മദ്ഹുകളിലും ചരിത്രങ്ങളിലുമായി സമയം നീങ്ങുമ്പോൾ ഹൃദയം ഉലയുകയായിരുന്നു.... പാപക്കറകളെ വീഴ്ത്താനെന്നോണം....
"എനിക്കും ഹബീബിന്റെﷺ പ്രണയിനി ആകണം.... എനിക്കും തങ്ങടെﷺ ചാരതെത്തണം ". മെഹ്റിൻ മനസ്സിൽ ദൃഢ പ്രതിജ്ഞ എടുത്തു.
ആയിഷയും റൈഹാനയും മെഹ്റിന്റെ വീട്ടരികത്തെത്തി. അവൾ പടികൾ കേറുന്നതിന് മുന്നേ ഒരു വട്ടം തിരിഞ്ഞു നോക്കി. ഇരുവരെയും അവൾ ഇറുകെ പുണർന്നു.
"ഇന്നലെ ഉമ്മച്ചി പറഞ്ഞത് ശരിയാ..... നിങ്ങളിൽ നിന്നുമൊത്തിരി പഠിക്കാനുണ്ട്.അതെല്ലാം എനിക്കും പകർത്തിയെടുക്കാൻ വിധം നോക്കി പഠിച്ചുകൊണ്ടേ തിരികെ വരാവൂ എന്ന് ഉമ്മച്ചി പറഞ്ഞത് വെറുതെയല്ല.അൽഹംദുലില്ലാഹ്....നിങ്ങളെ കണ്ട് മുട്ടിയത് എന്റെ ഭാഗ്യം ".
" മെഹ്‌റു....ദുആയിൽ ഞങ്ങളെയും പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ..." പുഞ്ചിരിച്ചു കൊണ്ട് ആയിഷ അവളുടെ കവിളിൽ തലോടി.
" in sha allah തീർച്ചയായും. പിന്നെ... ഇത്താ ഉമ്മ സമ്മതിക്കുമെങ്കിൽ ഞാൻ വിളിച്ചു പറയാം. ഇത്താടെ വീട്ടിൽ വരുന്ന കാര്യം ".
"ആഹ്. എന്റെ നമ്പർ നോട്ട് ചെയ്തല്ലോ അല്ലെ.....?".
"ആഹ്. അസ്സലാമു അലൈകും ". അവൾ ഇരുവരുടെയും കവിളിൽ മുത്തം കൊടുത്തു.സലാം മടക്കി കൊണ്ട് അവർ അവിടുന്ന് പിരിഞ്ഞു.
സമയം ക്ലോക്കിലെ സൂചിക്കൊപ്പം നീങ്ങിക്കൊണ്ടേ ഇരുന്നു. ആയിഷ ക്ലോക്കിലേക്ക് നോട്ടമെറിഞ്ഞു.
"മെഹ്‌റു വരാൻ സമയമായി. ബസ്റ്റോപ്പിൽ പോയി നിൽക്കാം. വരുമെന്ന് വിളിച്ചു പറഞ്ഞതല്ലേ...". അവൾ ഉമ്മയോട് സലാം പറഞ്ഞു കൊണ്ടിറങ്ങി.
ആയിഷയുടെ വിരൽ കൗണ്ടറിന്റെ ബട്ടണിലേക്ക് അമർന്നു. ബസ്സ് വരുന്നുണ്ടോ എന്ന് എത്തി നോക്കാനായി
ആയിഷ തല ഉയർത്തി.പെട്ടെന്ന് അവളുടെ മുന്നിലായി ഒരു ബൈക്ക് ബ്രേക്കിട്ട് നിന്നു.
" hello ആയിഷാ...., എന്നെ മറന്നിട്ടുണ്ടാവില്ലല്ലോ അല്ലെ...? " ഹെൽമെറ്റ് മാറ്റിക്കൊണ്ട് അവൻ അവളെ നോക്കി. ആയിഷയുടെ ഹൃദയത്തിൽ പേടിയുടെ മിന്നലാട്ടം ആവിർഭവിച്ചു. പെട്ടെന്നവൾ അവനിൽ നിന്നും നോട്ടം പിൻവലിച്ചു.
(തുടരും )
✍🏻 *Shahina binth haroon*
*(NB:ഈ പാർട്ട് വായിക്കുന്നവർ ഉമർ ഖാളി رضي الله عنه തങ്ങടെ പേരിൽ 3 സ്വലാത്തുൽ ഫാത്തിഹ് ചൊല്ലി ഹദ് യ ചെയ്യണേ* ☺️
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
*തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ comments കൾ പ്രതീക്ഷിക്കുന്നു*😊
നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഈയുള്ളവളെയും ഉൾപ്പെടുത്തണേ 😥
*ഉപകാരപ്പെടുമെങ്കിൽ മറ്റുള്ളവരിലേക്ക് എത്തിക്കുമല്ലോ.*
😘മത്ത് നബിയ്ക്കൊരു ﷺസ്വലാത്ത് ചൊല്ലാം😘
*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*
(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ )
Post a Comment