📿PART - 36📿🍀സ്വലാത്തിന്റെ ഈരടികൾ🍀

 🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 36📿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


      "മെഹ്റിൻ...അസ്സലാമു അലൈക്കും ..." പൂത്തുനിൽക്കുന്ന റോസാചെടികളോട് കിഞ്ഞാരം പറയുന്ന മെഹ്റിനെ നോക്കി ആയിഷ വിളിച്ചു. മെഹ്റിൻ മെല്ലെ തിരിഞ്ഞു നോക്കി. രണ്ട് നിക്കാബികൾ തന്റെ മുന്നിലായി നിൽക്കുന്നത് അവൾ കണ്ടു. 

"ആരാ?"സലാം മടക്കി കൊണ്ട് മനസ്സിലാകാതെ അവൾ മിഴിച്ചു നിന്നു.

 " ആയിഷ മറിയം. ഓർക്കുന്നുണ്ടോ? " 

 " അല്ലോഹ് ആയിഷ ഇത്തായോ...... " അവൾ ആയിഷയുടെ അരികിലേക്ക് ഓടി. കാത്തിരിപ്പിന്റെ  വിരാമം എന്ന പോലെ അവൾ ആയിഷയെ കെട്ടിപ്പിടിച്ചു. ആയിഷയും അവളെ പുണർന്നു.

 " ഇത്തായേ കണ്ടിട്ട് കുറെ നാളാവുന്നു...... എല്ലാ ഞായറാഴ്ചയും ആ വഴിയിൽ വന്നു നിൽക്കും. പക്ഷെ..... കാണാണ്ട് തിരികെ വരും". ആയിഷ അവളെ ചേർത്തു നിർത്തി.... മെഹ്റിന്റെ ഹൃദയത്തിൽ തന്റെ സ്ഥാനം എത്രമേൽ മനോഹരമായി അലങ്കരിച്ചിരിക്കുന്നു എന്നതിൽ അവളിൽ സന്തോഷമുളവാക്കി. 


"ഇത്.....?" റൈഹാനയെ നോക്കി അവൾ സംശയം പ്രകടിപ്പിച്ചു. "അന്ന് ഞാൻ ന്റെ അമ്മായീടെ വീട്ടിൽ പോവുകയാ എന്നല്ലേ പറഞ്ഞത്...... അത് ഇവളെ വീട്ടിലാ....ന്റെ കസിൻ...."  മെഹ്റിൻ റൈഹാനയെ നോക്കി പുഞ്ചിരിച്ചു. നിക്കാബിനുള്ളിൽ റൈഹാനയുടെ മുഖത്തും പുഞ്ചിരി വിടർന്നു. 

"ഇത്താന്റെ പേരെന്താ? ". 

"റൈഹാന ". 

"ഓഹ്..... ഇത്തയാണല്ലേ  അന്ന് ഡയറി വാങ്ങാൻ ആയിഷുത്താന്റെ കൂടെ വന്നത്..... ഉമ്മ പറഞ്ഞിരുന്നു". 

"മ്മ്....".

 "ആരാ മെഹ്റിൻ അവിടെ?". അകത്തളത്തിൽ നിന്നും ഉമ്മ ചോദിച്ചു കൊണ്ട് പുറത്തേക്കിറങ്ങി വന്നു.

 " ആയിശുത്തായും റൈഹുത്തായും". അവൾ പിന്നിലേക്ക് തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു. 

" ആഹാ... മക്കളെ കണ്ടിട്ട് കുറെ ആകുന്നല്ലോ. കേറി വരീൻ ".

അവർ മൂവരും ഉള്ളിലേക്ക് പ്രവേശിച്ചു.


ചായ കൊടുക്കുന്നതിനിടയിൽ ആയിഷയെ നോക്കികൊണ്ട് മെഹ്റിന്റെ ഉമ്മ മിഴികളിൽ നിന്നുമൊഴുകുന്ന കണ്ണുനീർ തുള്ളികളെ ഷോളിന്റെ അറ്റം കൊണ്ട് ഒപ്പിയെടുത്തു പറഞ്ഞുതുടങ്ങി. 

"മോൾക്ക് പടച്ചോൻ വല്യ കൂലി തരും. ഇന്നെന്റെ മെഹറുന്റെ വാപ്പിച്ച കള്ളുകുടി നിറുത്തിയിട്ടുണ്ടെങ്കിൽ മോള് കാരണാ...... സ്വലാത്തുൽ ഫാത്തിഹ് ഇടമുറിയാതെ ഞങ്ങൾ ചൊല്ലും". 

"അൽഹംദുലില്ലാഹ്! കേൾക്കാൻ കൊതിച്ച വാക്കുകൾ....." ആയിഷയുടെ മുഖത്ത് പ്രസന്നത നിറഞ്ഞു തുളുമ്പി. 

"ഒത്തിരി നന്ദിയുണ്ട് മോളെ ". 

"എനിക്കല്ല ഉമ്മാ പടച്ചവനോടാണ് ശുക്ർ ചെയ്യേണ്ടത്.  സ്വലാത്തിനെ  നിങ്ങളിലേക്കെത്തിക്കാൻ എന്നെ അവൻ തിരഞ്ഞെടുത്തു. അൽഹംദുലില്ലാഹ് ".

 "ഇപ്പോൾ മെഹ്റിന്റെ ഉപ്പാ......?" റൈഹാന സംശയത്തോടെ തിരക്കി.

 " കച്ചോടത്തിന് പോയിരിക്കയാ...... വരുമ്പോൾ മഗ്‌രിബോടടുക്കും. കടങ്ങളൊക്കെ ഓരോന്നായിട്ട് തീർക്കുകയാ..... പക്ഷെ ബാങ്ക് ലോൺ എടുത്തതിനാൽ...... പെട്ടെന്നൊന്നും തീർക്കാൻ പറ്റത്തില്ല. ന്റെ കുട്ടികളും ദുആ ചെയ്യണം. നിങ്ങളുടെയൊക്കെ ദുആ പടച്ചോൻ വേഗം സ്വീകരിക്കും ". 

"In sha allah.... അല്ലാഹു പലിശ ഇടപാടിൽ നിന്നും നമ്മെയൊക്കെ കാക്കട്ടെ.... ആമീൻ ". 

"അല്ലാ... മോളെ അന്നത്തേതിന് ശേഷം ഈ വഴിക്കൊന്നും കണ്ടില്ലല്ലോ".  ആയിഷ ചെറുതായി പുഞ്ചിരിച്ചു. 

"One month എന്റെ exam ആയിരുന്നു. അതുകഴിഞ്ഞപ്പോൾ ചെറിയൊരു ആക്‌സിഡന്റ് സംഭവിച്ചു ". 

"യാ അല്ലാഹ്...... എങ്ങനെ? ". അവൾ സംഭവം വിശദീകരിച്ചു.

 " അൽഹംദുലില്ലാഹ് ഇപ്പോൾ എല്ലാം റാഹത്തായല്ലോ..." അവർ ദീർഘനിശ്വാസത്തോടെ പറഞ്ഞു.


"പിന്നെ ഞങ്ങളിറങ്ങട്ടെ...... മെഹ്‌റു ഇങ്ങോട്ട് വന്നേ " റൈഹാന എഴുന്നേറ്റ് കൊണ്ട് അവളെ വിളിച്ചു. 

"നീ ഇന്ന് വരുന്നോ ഞങ്ങളോടൊപ്പം ". ആ ചോദ്യം പ്രതീക്ഷിക്കാത്തതിനാൽ അവൾ മിഴിച്ചു നിന്നു. പെട്ടെന്ന് മനമകം അവരോടൊപ്പം പോകാനായി കൊതിച്ചു. 

" ഉമ്മാ ഈ വരുന്ന വ്യാഴാഴ്ച ന്റെ കല്യാണമാ.... ഇങ്ങളും മെഹ്‌റു വും ഉപ്പയും വരണം ട്ടോ " റൈഹാന ബാഗിൽ നിന്നും wedding letter എടുത്ത് ഉമ്മയുടെ കരങ്ങളിൽ വെച്ചുകൊട്ത്തു.

"ആഹാ.... In sha allah".  

" ഇന്ന് മെഹറുനെ ഞങ്ങളോടൊപ്പം വരാൻ സമ്മതിക്കുമോ....... റൈഹുന്റെ വീട് ഇവിടെ അടുത്തെന്നെയാ..... നാളെ രാവിലെ ഞങ്ങൾ തന്നെ ഇങ്ങോട്ട് ആക്കാം.pls ഉമ്മാ " ആയിഷ ഉമ്മയുടെ അനുവാദത്തിനായി കെഞ്ചി. ഉമ്മ മെഹറുനെ നോക്കി. അവളുടെ മുഖത്ത് നിന്നും വായിച്ചെടുത്ത താല്പര്യം ഉമ്മയ്ക്ക് അനുകൂലമായ നിലപാടെടുക്കാൻ കാരണമായി .

 " മെഹ്‌റു പോവുന്നുണ്ടോ? " 

"മ്മ്....." തല കുനിച്ചു കൊണ്ടവൾ മൂളി. 

" ശരി. വാപ്പിച്ചാനെ വിളിച്ചു സമ്മതം ചോദിക്ക്". 

"ആഹ് ". അവൾ ഫോൺ എടുക്കാൻ പോയി.

"നിങ്ങളെ കുറിച് ഞാൻ അവരോട് ഈയിടയായി പറഞ്ഞു.അതുകൊണ്ട് സമ്മതിക്കുമായിരിക്കും".


"ഉമ്മച്ചിയെ..... വാപ്പിച്ച സമ്മതിച്ചു....ആദ്യമൊക്കെ വേണ്ടെന്ന് പറഞ്ഞു. പിന്നീട് സമ്മതിച്ചു ". സന്തോഷം നിറഞ്ഞു തുളുമ്പുന്ന മുഖവുമായി മെഹ്റിൻ ഫോണും കയ്യിൽപിടിച്ചു കൊണ്ട് ഓടി വന്നു. അവൾ വേഗം തന്റെ ബാഗ് എടുക്കാൻ പോയി .

"മെഹ്റിന്റെ അടുത്തേക്ക് ഉമ്മ പോയി. അവളോടെന്തോ രഹസ്യം പറയുന്നത് ആയിഷയും റൈഹാനയും കണ്ടു. അവൾ മറുപടിയായി തലയാട്ടുന്നുമുണ്ട്. അവർ മൂവരും സലാം പറഞ്ഞുകൊണ്ടിറങ്ങി.



കിന്നാരം പറഞ്ഞു  നടന്ന് വീടെത്തിയതറിഞ്ഞില്ല. 

"Maa sha allah.ഇതാണല്ലേ റൈഹുത്താന്റെ വീട്. ആയിഷുത്താന്റെ വീട് എവിടെയാണ്? " അവൾ ആയിഷയുടെ നേരെ തിരിഞ്ഞു. 

" ജംഗ്ഷനിൽ നിന്നും രണ്ട് സ്റ്റോപ്കൾക്ക് അപ്പുറത്താ.... നിന്റെ സ്കൂൾ എന്റെ വീടും കഴിഞ്ഞൊരു സ്റ്റോപ്പിലല്ലേ.... നാളെ സ്കൂൾ വിടുമ്പോൾ ഫസ്റ്റ് സ്റ്റോപ്പിലിറങ്ങിക്കോ ഞാൻ വഴി പറഞ്ഞുതരാം". 

"മ്മ്. In sha allah, ഞാൻ ഉമ്മച്ചിട്ടേ നാളെ ചോദിക്കാം". അവർ വീടിനുള്ളിലേക്ക് പ്രവേശിച്ചു . കല്യാണ ഒരുക്കങ്ങൾ മെഹ്റിൻ കണ്ടു. മെഹറുനെ അവിടെയുള്ളവർക്കൊക്കെ പരിചയപ്പെടുത്തിക്കൊടുത്തു. ഒപ്പം ആമി ഇത്താക്കും. മെഹ്‌റുന് എല്ലാവരെയും ഇഷ്ട്ടപ്പെട്ടു. അവളുടെ പക്വതയാർന്ന സംസാരം മറ്റുള്ളവരെയും ആകർഷിപ്പിച്ചു.



സമയം നീങ്ങിക്കൊണ്ടേ ഇരുന്നു. മെഹ്റിൻ മൂന്ന് ഇത്താത്തമാരിൽ നിന്നും പലതും പഠിക്കുകയായിരുന്നു.കളി തമാശകൾ പറയുന്നതിനു സമയം കണ്ടെത്തുമ്പോഴും മറ്റു ജോലികളിൽ ഏർപ്പെടുമ്പോഴും സ്വലാത്തിനെ കൊണ്ട് നനയിക്കുന്ന അവരുടെ ചുണ്ടുകളും കയ്യിലെപ്പോഴും കരുതുന്ന കൗണ്ടറും അവൾക്ക് വലിയൊരു പ്രചോദനം നൽകി.മോനൂസുമായി അവൾ കൂടുതൽ അടുത്തു. ഇശാ നിസ്കാര ശേഷം എല്ലാവരും ബുർദ ചൊല്ലാനിരുന്നു. അവൾക്കത് ആദ്യാനുഭവമായിരുന്നു. 

"മെഹ്‌റുന് അറിയോ ബുർദ ചൊല്ലാൻ...?" ആമി ഇത്താടെ ചോദ്യത്തിന് ഇല്ലെന്ന് അവൾ മറുപടി നൽകി .

" എന്നാ ഞങ്ങളോടൊപ്പം മൗലായ ചൊല്ലിയാൽ മതീട്ടോ....... "  

"ഹാ ".


മനോഹരമായ മഹാകാവ്യത്തിന്റെ ഈരടികളുടെ മധുരം മെഹ്റിനും നുണഞ്ഞു. ചിലവരികൾ അവരുടെ കണ്ണുകൾ നിറയിപ്പിക്കുന്നത് അവൾ കണ്ടു.തനിക്കും ബുർദ പഠിക്കണമെന്ന ആഗ്രഹം അവളുടെ ഉള്ളിലും മൊട്ടിട്ടു. ബുർദയുടെ അവസാനം ആമി ഇത്ത ദുആ ചെയ്തു. വല്ലാത്തൊരു അനുഭൂതി! ഹൃദയത്തിൽ നിറഞ്ഞു തുളുമ്പുന്നതായി അവൾക്ക് തോന്നി. 

"സമയമൊത്തിരിയായി. നമുക്ക് ഫുഡ്‌ കഴിച്ചിട്ടിരിക്കാം". അവർ ഭക്ഷണത്തിന്റെ അടുത്തിരുന്നു. 

"മോനുസിനെ എട്ക്ക് " മെഹ്റിന്റെ അടുത്ത് റിസ് വാൻ കൈകളുയർത്തി നിന്നു.

" മേഹ്‌റു ത്ത കഴിക്കട്ടെ. മോനുസ് ഇങ്ങ് വാ ഉമ്മിടെ മടിയിലിരിക്കാം". അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ആമിന പറഞ്ഞു. 

" വിട്.... എനിച് മെഹുത്താന്റെ മദീലിരിക്കണം ". അവൻ ചിണുങ്ങി. 

" സാരല്ല ഇത്താ. ഞാൻ എടുക്കാം ". അവൾ അവനെ തന്റെ മടിയിലിരുത്തി. 

" മെഹറുനെ മോനുസിന് നല്ലായി ഇഷ്ട്ടായിട്ടുണ്ടല്ലോ ". റൈഹാന അവളുടെ മുഖത്തേക്ക് നോക്കി. 

" എനിച് ഉമ്മുമീ വേണം " മെഹറുന്റെ പ്ലേറ്റിൽ അമ്മായി വെച്ചു കൊടുത്ത വലിയ അയല ഫ്രൈ ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു.

 "ഹമ്പടാ ഇതിനായിരുന്നല്ലേ നീ അവളുടെ അടുത്തിരിക്കണമെന്ന് പറഞ്ഞത്. ഇങ്ങ് വാ ആയിഷുമ്മ തരാം". ആയിഷ അവനെ വിളിച്ചു. 

" ആയിച്ചുമ്മാക്ക് കുഞ്ഞു ഉമ്മുമീയാ. എനിച് വലുത് വേണോം". 

" ആഹാ ഉമ്മാമ്മാന്റെ കുട്ടി ഇവിടിരികെണോ.... ഉമ്മാമ്മ മോനുസിന് വല്യ ഉമ്മുമ്മീൻ വെച്ചിട്ടണ്ട്. ഇങ്ങ് വന്നേ ". തന്ത്രത്തിൽ അമ്മായി അവനെയുമെടുത്തു അടുക്കളയിലേക്ക് നടന്നു.

" അവന് ഞാൻ കൊടുക്കായിരുന്നു..... " മെഹ്‌റു ആമി ഇത്താനെ നോക്കി. 

" അവനിക്ക് അവിടെ വേറെ ഉണ്ട്. മോള് അത് കഴിക്ക് ".


ആഹാരത്തിനുശേഷം അവർ മൂവരും റൂമിൽ വന്നിരുന്നു. ഇതിനകം മോനുസ് ഉറങ്ങിക്കഴിഞ്ഞു. 

"എന്തായാലും മെഹ്‌റു ഉള്ളതല്ലേ..... ഇന്ന് നമുക്ക് മദ്ഹ് രാവാക്കാം "  ആയിഷയുടെ അഭിപ്രായം എല്ലാവർക്കും ഇഷ്ട്ടമായി .

 " അപ്പോൾ ഈ മദ്ഹ് രാവ് ഉദ്ഘാടനം ചെയ്യാൻ നമ്മുടെ ഏവരുടെയും പ്രിയങ്കരിയായ അൽപ്പാട്ടുകാരി അയിഷാ മറിയത്തെ ക്ഷണിക്കുന്നു ".  "അല്ലോഹ് ഞാനോ!". അപ്രതീക്ഷിതമായി തന്റെ പേര് പറഞ്ഞത് അവളെ ഞെട്ടിച്ചു. " ഹാ പിന്നല്ലാണ്ട്..... പാട് ആയിഷു. നമ്മുടെ മെഹ്‌റു കട്ട വെയ്റ്റിംഗിലാ... " റൈഹാന ചിരിച്ചു കൊണ്ട് പറഞ്ഞു.

" ആമി ഇത്ത പാടീം.... മുതിർന്നവർക്കാണ് പരിഗണന " ആയിഷ ആമിനയെ നോക്കി.

 " hmm ഞാൻ പാടീറ്റ് വേണം ഇവളിവിടുന്നോടാൻ... " 

"ഹയ്യടാ മാദിഹിന്റെ പ്രിയ പത്നി മാദിഹതാണോ ഈ പറയുന്നത് "  

"പാട് ആയിഷൂ " എല്ലാവരുടെയും നിർബന്ധത്തിനൊടുവിൽ അവൾ പാടാൻ സമ്മതിച്ചു . 

"ഏത് song....." അവൾ ആലോചിച്ചു. ഓർമകളിൽ തെളിഞ്ഞു വന്ന മദ്ഹ് ആയിഷയുടെ ചുണ്ടുകളിൽ പുഞ്ചിരി നിറച്ചു.


*"ഒരു നാൾ മദീനയിൽ എന്റെ പാദം പതിയണം*

*പതിയെ നബിയോട് സലാമൊന്ന് ചൊല്ലണം.... (2)*


ആയിഷയുടെ ചുണ്ടുകളിൽ നിന്നുതിർന്നു വീണ മദ്ഹ്ഹിന്റെ താളത്തിൽ എല്ലാവരും കാതുകൾ കൂർപ്പിച്ചു.ഓരോ വരികളും ഉള്ളിലേക്ക് ചോദ്യങ്ങളായി ഉയർന്നുവന്നു. ഇഷ്‌ക്കിലായി തീർത്തൊരു ഖൽബകം ഉള്ള് കൊണ്ട് കൊതിച്ചു. ഇടർച്ചയോടെ അവൾ അടുത്ത വരി  പാടി....


*മാപ്പരുളേണം തങ്ങളെ....*

*മാദിഹായി ചേർത്തിടാമോ.. ഞങ്ങളെ....*


ഹൃദയത്തിന്റെ ഏതോ കോണിൽ മുള്ള് തറച്ചപോലെ അ വരികൾ കണ്ണുനീറിനെ പൊഴിച്ചു. പാപിയാണ് പാപികളിൽ വെച്ച് ഏറ്റവും വലിയ പാപി! ഒരു തുള്ളി അനുരാഗത്തിനായി ദാഹിച്ചു വലഞ്ഞവശയായൊരു പാപി ....... കിട്ടുമോ എന്നറിയാതെ ഉള്ള് പിടയുകയാണ്.നശ്വരമായ ദുനിയാവിന് വേണ്ടിയുള്ള നെട്ടോട്ടത്തിൽ ഹബീബിന്റെﷺ

 " ഉമ്മത്തീ.... " എന്ന വിളിക്ക് മുന്നിൽ ചെവികൾ കേൾവിയില്ലാത്തവയായി മാറുന്നു.... അവിടുത്തെ കണ്ണുനീർ തുള്ളികൾക്ക് മുന്നിൽ കണ്ണുകൾ അന്ധമാകുന്നു. ആയിഷയുടെ ഹൃദയം പിടക്കുന്നതായി തോന്നി.... ആർക്ക് വേണ്ടിയാണീ ജീവിതം! ആർക്കു വേണ്ടിയായിരുന്നു ജീവിക്കേണ്ടത്?.....


*പാരിൽ ഹബീബിന്റെ മദ്ഹെറെ പാടി ഞാൻ....*

*പിഴവിൻ പാതകൾ മാറ്റിയില്ലാ...*


ആയിഷയുടെ കണ്ണുകൾ ഇറുകെ അടച്ചു. കണ്ണുനീർതുള്ളികൾ കവിളിലൂടെ ചാലായി ഒഴുകി.


പാടി അവസാനിപ്പിച്ചുകൊണ്ട് ആയിഷ മുഖം പൊത്തിയപ്പോൾ മറ്റുള്ളവരുടെയും കണ്ണുകൾ കണ്ണുനീരിനാൾ ചുവന്നിട്ടുണ്ടായിരുന്നു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം മെഹ്റിൻ ആമി ഇത്തായേ നോക്കി.

 " ആമി ഇത്താ പ്ലീസ്..... പാടീം ". മറ്റുള്ളവരും നിർബന്ധിച്ചു. ആമിനയും മദ്ഹിന്റെ ഈരടികൾ നാവിലേക്ക് കൊണ്ട് വന്നു.


*അസ്റാഈൽ വന്നോട്ടെ.....*

*റൂഹിനെ എടുത്തോട്ടെ...*

*പരാതിയില്ലാ.... പകരം പ്രകാശം തിരുഹബീബെന്റെ*

*അരികിൽ വേണം...... നൂറിൻ...*

*ആ തിരു മുഖം എന്നിൽ തെളിഞ്ഞേഞ്ഞീടെണം.....*


ആദ്യ വരികൾ തന്നെ എല്ലാവരുടെയും ഹൃദയം പ്രണയാനുരാഗത്തിന്റെ മലർമൊട്ടുകൾ കീഴടക്കുന്നതായിരുന്നു. മദ്ഹ് അങ്ങനെയാണല്ലോ ഖൽബ് തൊട്ടറിഞ്ഞാണ് വരികൾ കുറിക്കുന്നതെങ്കിലും പാടുന്നതെങ്കിലും കണ്ണുകൾ ബാഷ്പകണങ്ങളെ പൊഴിക്കും. കാരണം ഹൃദയത്തിന്റെ വേദന മറ്റെന്തിനേക്കാളും അറിയുന്നത് കണ്ണുകളാണ്.... ഇഷ്‌ഖിൻ ബഹ്റാ കുന്ന മഷിയിൽ മുക്കി...... ഹൃദയത്തിലായി എഴുതണം തിരു മദ്ഹ്...... മഹബ്ബത് അധികരിപ്പിക്കാനുള്ള ഏറ്റവും നല്ല വഴി!.


ഹബീബിനോടുള്ള പ്രണയസാഫല്യത്തിൽ നാല് പേരും ആ രാവ് മദ്ഹിലായി തീർത്തു. ഹൃദയം അനുരാഗത്തിന്റെ കുളിർമഴയിൽ തണുത്തപ്പോൾ കണ്ണുകൾ ചൂട്കണ്ണുനീർ പൊഴിച്ചു പ്രണയത്തെ പ്രതിഫലിപ്പിച്ചു.


ആ നിഷയിൽ സ്വലാത്തിന്റെയും മദ്ഹിന്റെയും മന്ത്രധ്വനികൾ ചുണ്ടുകളെ നനയിപ്പിച്ചു. ആമിന മോനുസിന്റെ അടുത്തേക്ക് പോയി. മെഹ്റിൻ ആയിഷയുടെയും റൈഹാനയുടെയും ഇടയിൽ കിടന്നു.

"ഇത്താ എനിക്കൊരു ചരിത്രം പറഞ്ഞു തരുമോ....?" അവൾ ആയിഷയെ നോക്കി. പൊടുന്നനെ റൈഹാനയ്ക്ക് മെഹ്റിന്റെ ഡയറിയിൽ അവൾ കുറിച്ച സ്നേഹവരികൾ ഓർമയിൽ വന്നു.



🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪