📿PART - 35📿🍀സ്വലാത്തിന്റെ ഈരടികൾ🍀
🔹〰️〰️🔻❤🩹🔻〰️〰️🔹
📿PART - 35📿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
"അസ്സലാമു അലൈക്കും പുതുപ്പെണ്ണേ......." ആയിഷ കാൾ അറ്റൻഡ് ചെയ്ത ഉടനെ പറഞ്ഞു.
"വ അലൈകുമുസ്സലാമു വറഹ്മതുല്ലാഹ്..... ടീ ഇനിന്റെ കല്യാണത്തിന് 3 ദിവസേ ഉള്ളുന്ന് അറിയാല്ലോ..... ന്നിട്ടും വരാണ്ട് അവിടെ കുത്തിയിരിക്കെണോ " റൈഹു അടക്കിപ്പിടിച്ച പരിഭവം വാക്കുകളിൽ പ്രകടിപ്പിച്ചു.
" ന്തു ചെയ്യാനാ വല്ലാത്തൊരു തിരക്കിലായി പോയി ".
"നീയാരാ കള ക്ടറൊന്നുമല്ലല്ലോ? ഇത്രയ്ക്കും തിരക്കിലാവാൻ...."
"അയ്ഷ് നീ അറിഞ്ഞില്ലേ ഇന്നലെയാ എന്നെ അവർ കളക്ടർ ആക്കീത്. ഞാൻ പറഞ്ഞതാ റൈഹുന്റെ കല്യാണമൊക്കെ വരാ..... തിരക്കിലായാൽ ആ ജാഡക്കാരി ഞമ്മളെ വെറുതെ വിടൂലാന്ന് ".
"ഓഹോ അപ്പോൾ മാഡം തിരക്കൊക്കെ ഒഴിഞ്ഞു ഈ പാവം ജാഡക്കാരീന്റെ കല്യാണത്തിന് വന്നാൽ മതീട്ടാ.... ഞാൻ ഫോൺ വെയ്ക്കാ.....".
"അല്ലോഹ് ചതിച്ചോ! ന്റെ റൈഹു,ഫോൺ വെയ്ക്കല്ലെടി മുത്തേ.ഞാൻ നിന്നെ ഒന്ന് കളിപ്പിച്ചതല്ലേ..... ന്തായാലും ന്റെ കുറുമ്പത്തിക്ക് ഉഗ്രൻ ഗിഫ്റ്റ് തരാണ്ടിരിക്കാൻ പറ്റില്ലല്ലോ..... അത് റെഡി ആക്കുന്നത് കൊണ്ട് ലേറ്റ് ആയതാ ". ഒറ്റ ശ്വാസത്തിൽ ആയിഷ പറഞ്ഞൊപ്പിച്ചു.
" റെഡി ആക്കുകയോ.....?ന്ത് ഗിഫ്റ്റാ തരാ? " ആകാംക്ഷയോടെ റൈഹാന ചോദിച്ചു.
" അയ്യടാ അതൊക്കെ
*നിന്റെയും മുർതളാ ഹുമൈദ് അഹ്സനി* ന്റെയും കരങ്ങളിലേക്ക് വെച്ചുതരുമ്പോൾ അറിഞ്ഞാൽ മതിട്ടോ ".
" hmm. അതുവരെ ഒക്കെ കാത്തിരിക്കണ്ടേ...? "
" ദേ പോയി ദാ വന്നു! 3 ദിവസൊക്കെ ഠപ്പേന്ന് പോവൂലെ. പിന്നെ..... റൈഹു. ഞാൻ ഇൻ ഷാ അല്ലാഹ് ഇന്ന് ഉച്ചയ്ക്ക് വരും. നമുക്ക് രണ്ടാൾക്കും മെഹറുന്റെ വീട്ടിലേക്ക് ഒന്ന് പോകണം. പറ്റുമെങ്കിൽ നിന്റെ വീട്ടിലും എന്റെ വീട്ടിലും അവളെ കൊണ്ട് പോകണം".
"ഹാ ഇൻ ഷാ അല്ലാഹ്". " അന്നത്തേതിൽ പിന്നെ എന്റെ exam, ആക്‌സിഡന്റ് അങ്ങനെ അങ്ങനെ നീണ്ടുപോയതിനാൽ അവളെ കാണാൻ കഴിഞ്ഞില്ല".
"മ്മ്... അല്ലാ... അവൾക്ക് നമ്മളെയൊക്കെ ഓർമയുണ്ടാകുവോ? "
"അവൾ സ്വലാത്തുൽ ഫാത്തിഹ് മുടക്കാത്ത കാലത്തോളം എന്നെ മറക്കില്ലെന്നാണ് എന്റെ വിശ്വാസം ".
നീണ്ട സംസാരത്തിനു ശേഷം അവർ ഫോൺ കട്ട് ചെയ്തു.അവൾ ചെയ്തു കൊണ്ടിരുന്ന കാലിഗ്രാഫിയിൽ നോക്കി ദീർഘ ശ്വാസമെടുത്ത് ഒന്ന് പുഞ്ചിരിച്ചു. അതിന്റെ ഫിനിഷിങ്മായി ബന്ധപ്പെട്ട അലങ്കാരപ്പണിയും ചെയ്ത് ഭദ്രമായി മാറ്റിവെച്ചു കൊണ്ട് അവൾ ഉമ്മാടെ അടുത്തേക്ക് നടന്നു.
"ന്താണാവോ.... ന്റെ തങ്കകുടം തിരക്കിട്ട പണിയിലാണല്ലോ...." " റൈഹാനാടെ വീട്ടിലേക്ക് പോകണ്ടേ? നിനക്കാണെങ്കിൽ ഓരോന്നും വരച്ചും എടുത്തും അവിടെ ഇരുന്നാൽ മതിയല്ലോ..... ഈ പണിയൊക്കെ ഞാൻ തന്നെ ചെയ്തല്ലേ പറ്റു ".
ഒരു നിമിഷം ഉമ്മയുടെ വാക്കുകൾ അവളിൽ അമ്പരപ്പുണ്ടാക്കി.
" hello ന്റെ ഉമ്മച്ചിന്റെ മുഖമൊന്നു കാണട്ടെ.....ചെയ്യാൻ കഴിയുന്ന ഹെല്പ്പ് ഒക്കെ ചെയ്തുതന്നിട്ടുള്ള പറച്ചിൽ കേട്ടില്ലേ. ആ മീൻകറി ഇങ്ങൾ റെഡി ആക്കിക്കോളാന്ന് പറഞ്ഞതുകൊണ്ടല്ലേ ഞാൻ അങ്ങോട്ടേക്ക് പോയത്. "
" ഹാ അതിനു ശേഷം ഇവിടെ കിടക്കുന്ന പാത്രങ്ങൾ നിനക്കൊന്ന് കഴുകി വെച്ചാലെന്താ? " നിരന്നു കിടക്കുന്ന പാത്രങ്ങളെ സിങ്കിലേക്ക് കൂട്ടിയിട്ടുകൊണ്ട് ഉമ്മ ചോദിച്ചു.
"അയ്ഷ് അതിനല്ലേ ഈ ആയിഷു വന്നത്. പിന്നെ വരാൻ താമസിച്ചു പോയത് ഫോൺ കാൾ വന്നോണ്ടാ ".
"ന്നാ ഇതൊക്കെ വേഗം കഴുകി വെയ്ക്ക് ". ഉമ്മ കൈകഴുകി അടുക്കള വിടാനൊരുങ്ങി.
"എനിക്കറിയാം ഇങ്ങൾ നേരത്തെ കുളിക്കാൻ പറ്റാത്തത്തിന്റെ ധൃതിയാ കാണിക്കുന്നതെന്ന്. അതിന് ഇങ്ങനെ എനിക്കിട്ട് താങ്ങേണ്ട ആവശ്യമുണ്ടോ " ആയിഷ ചിരിച്ചുകൊണ്ട് പറഞ്ഞു .
" ഒന്ന് പോടീ.... "
ആയിഷയ്ക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. അവൾ പാത്രം കഴുകാനായി തയ്യാറെടുത്തു. പതിയെ ചുണ്ടുകളിൽ മദ്ഹിന്റെ താളം വിരിയാൻ തുടങ്ങി.
*ഹുബ്ബിന്റെ കണങ്ങൾ ഹൃദയത്തിലേക്ക് പെയ്തിറങ്ങിയ ഏതൊരു വ്യക്തിയുടെയും ഓരോ നിമിഷങ്ങളിലും ഹബീബിന്റെ പുകളുകൾ പരിമളത്തോടെ അടിച്ചുവീശിക്കൊണ്ടിരിക്കും.അതവരുടെ ചുണ്ടുകളിൽ സ്വലാത്തിന്റെയും മദ്ഹിന്റെയും ഈരടികൾ ചെറുപുഷ്പം പോലെ വിടർത്തും .*
*" ഞാൻ ചെയ്തുള്ളൊരു പാപം കണ്ട് അങ്ങ് കരയുമ്പോൾ....*
*നബിയേ താങ്ങൂല ഇന്നെന്നുടെ ഖൽബും മതിയാം നബിയോരെ........"*
കൈകൾ പാത്രങ്ങളിൽ ഉരസുമ്പോഴും അധരം മദ് ഹിന്റെ ശീലുകൾ തീർത്തു കൊണ്ട് ആയിഷയുടെ കണ്ണുകളിൽ നനവ് പടർത്തി.
അവൾ അവസാനത്തെ മിനുക്ക് പണിയിലേക്ക് കടന്നപ്പോൾ ളുഹർ നിസ്കാരം ഉണർത്തിക്കൊണ്ട് പള്ളിയിൽ നിന്നും ബാങ്കൊലി ഉയർന്നു. വേഗത്തിൽ ചെയ്തു തീർത്തുകൊണ്ട് അവൾ വുളൂഅ് ചെയ്യാനായി പുറത്തേക്കിറങ്ങി. ടാപ് തുറന്ന് കുനിഞ്ഞപ്പോൾ തലയ്ക്കകം ഒരു പുളയൽ. നനഞ്ഞ കൈകൾ അതിവേഗത്തിൽ തല അമർത്തിപ്പിടിച്ചു. കുറച്ചു നേരം കണ്ണുകളടച്ചു നിന്നു.3 ത്വിബ്ബ് സ്വലാത്ത് ചൊല്ലി.
*اَللّٰـهُـمَّ صَـلِّ عَـلَـیٰ سَـيِّـدِنَـا مُـحَـمَّـدٍ طِـبِّ الْقُـلُـوبِ وَدَوَآئِـهَـا وَعَـافِـیَـةِ الْأَبْـدَانِ وَشِـفـآئِـهَا وَنُـورِ الْأَبْـصَـارِ وَضِـیَـآئِـهَـا وَعَـلَـیٰ آلِـهِ وَصَـحْـبِـهِ وَسَـلِّـمْ...*
ചെറിയൊരാശ്വാസം!
ആക്സിഡന്റ്ന് ശേഷം ഇപ്പോൾ അങ്ങനെയാണ്...... ഇടയ്ക്കിടയ്ക്കൊക്കെ വരും. കുറച്ചു നേരത്തെ അമർത്തിപ്പിടിക്കലിനോ മയക്കത്തിനോ ശേഷം മാറും . ഫാത്തിഹയും ത്വിബ്ബ് സ്വലാത്തും ഓതിയാൽ പിന്നെ ഒരാശ്വാസമാണ്.
അവൾ വുളൂഅ് പൂർത്തിയാക്കി റൂമിൽ കേറി. നിസ്കാരത്തിനിടയിൽ സുജൂദിലായി വീണുകൊണ്ട് ആയിഷ ദുആ ചെയ്തു.
*اللهم أشفي امراضنا*
3 തവണ ആവർത്തിച്ചു കൊണ്ട് എഴുന്നേറ്റു. സലാം വീട്ടുമ്പോൾ വേദന എവിടെയോ ഓടി ഒളിച്ചു.
വീട് ലോക്കിട്ട് അവർ കാറിലേക്ക് കയറി.ടയറുകൾ റൈഹാനയുടെ വീട് ലക്ഷ്യമാക്കി കറങ്ങി............
" അസ്സലാമു അലൈക്കും ". ആയിഷയുടെ സാമിപ്യം മനസ്സിലാക്കിയ റൈഹാന വേഗത്തിൽ സിടൗറ്റിൽ വന്നു നിന്നു.
" വ അലൈകുമുസ്സലാമു വറഹ്മതുല്ലാഹ്". ബിസ്മി ചൊല്ലിക്കൊണ്ട് വീടിനുള്ളിൽ പ്രവേശിച്ച ആയിഷയുടെ കൈകൾ പിടിച്ചുകൊണ്ടു അവൾ റൂമിലേക്ക് നടന്നു.
" നീ ന്താ വൈകിയേ? ഫുഡ് ഒക്കെ ഇവിടെ കഴിക്കാമായിരുന്നല്ലോ...... ".
"ഹയ്യടാ.... പാവം ന്റെ അമ്മായിയെ പാട് പെടുത്താൻ ന്നെ കിട്ടൂല ".
" ഓഹ് ഒരു അമ്മായീം മരുമോളും വന്നേക്കുന്നു". റൈഹാന മുഖം തിരിച്ചു.
" ടീ വാ താമസിക്കേണ്ട. മെഹറു ന്റെ വീട്ടിൽ പോകാം. Sunday ആയോണ്ട് അവളുണ്ടാവും ".
" മ്മ്".
സമ്മതമറിയിച്ചു കൊണ്ട് റൈഹാന റെഡി ആയി. "ഇരുവരും എല്ലാവരോടും വിവരം പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി.
" നിനക്കോർമ്മയുണ്ടല്ലോ അല്ലെ വീട് ". റൈഹാന സംശയത്തോടെ ചോദിച്ചു.
"ഹാ ".
ആയിഷയുടെ ആവേശം കാൽച്ചുവടുകൾക്കനുസരിച് കൂടി വന്നു. മെഹ്റിനെ കാണാൻ അവളുടെ കണ്ണുകൾ കൊതിച്ചു. അടുക്കുംതോറും ഹൃദയമിടിപ്പ് വേഗത്തിലായി......
(തുടരും )
✍🏻 *Shahina binth haroon*
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
*തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ comments കൾ പ്രതീക്ഷിക്കുന്നു*😊
നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഈയുള്ളവളെയും ഉൾപ്പെടുത്തണേ 😥
🥰മത്ത് നബിയ്ക്കൊരു ﷺസ്വലാത്ത് ചൊല്ലാം😘
*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*
(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)
Post a Comment