📿PART - 34📿 🍀സ്വലാത്തിന്റെ ഈരടികൾ🍀

 

🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 34📿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

     പെട്ടെന്ന് മുറിയ്ക്കുള്ളിലേക്ക് സുഗന്ധം നിറഞ്ഞു.ആയിഷയുടെ നോട്ടം നിലത്തുനിന്നും മാറാത്തത് കൊണ്ടാകണം വാതിലിനോട് ചാരി നിന്നയാൽ തൊണ്ട അനക്കി ശബ്ദം വരുത്തി സാമിപ്യം അറിയിച്ചത്....... ഹാളിൽ നിൽക്കുന്ന മുഴുവൻ പേരുടെയും കണ്ണുകൾ ആയിഷയുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കുന്നുണ്ടായിരുന്നു.അവൾ പതിയെ മിഴികൾ ഉയർത്തി . സുറുമ എഴുതിയ കണ്ണുകൾ അവളെ തന്നെ നോക്കുന്നത് ആയിഷ കണ്ടു. ഇടനിറമാണെങ്കിലും ഷേയ്‌പ്പ് ചെയ്ത് വെട്ടിയൊതുക്കിയ താടിയും വിശാലമായ നെറ്റിയും ആ മുഖത്തിന്റെ പ്രകാശം എടുത്തുകാട്ടുന്നതായി തോന്നി. പൊക്കത്തിനൊത്ത തടി.തലയിലിരിക്കുന്ന തലപ്പാവിനെ നേരെ ആക്കികൊണ്ട് അയാൾ സംസാരത്തിന് തുടക്കമിട്ടു.

"ആയിഷ എന്നല്ലേ പേര്..... "

 "മ്മ് ". പുഞ്ചിരിച്ചുകൊണ്ടവൾ മൂളി.


ചോദിക്കണമെന്ന് തോന്നിയ കാര്യങ്ങൾ ചോദിച്ചുകഴിഞ്ഞിട്ടും വെറും ' മ്മ് ' അല്ലാതെ മറ്റൊന്നും അവൾ പറയാത്തതിനാൽ അയാൾ സംശയത്തോടെ അവളോടായി ചോദിച്ചു." തനിക്കെന്തെങ്കിലും എന്നോട് ചോദിക്കാനുണ്ടോ? ". എന്തൊക്കെയോ ചോദിക്കാനിരുന്ന മനസ്സ്  അപ്പോൾ ചോദ്യങ്ങളില്ലാതെ ശൂന്യമായി  തോന്നി. 

"ഇല്ല..." അവൾ പെട്ടെന്നുതന്നെ മറുപടി കൊടുത്തു. 

"തനിക്കെന്നെ ഇഷ്ട്ടമായോ? " താഴേക്ക് നോട്ടം പതിപ്പിച്ച ആയിഷയുടെ മറുപടിയ്ക്കായി അവൻ കാത്തു. 

" മ്മ്.... ഇഷ്ട്ടായി....... " തികട്ടിവന്ന ചിരിയെ അടക്കിപിടിച്ചുകൊണ്ട് അവൾ പറഞ്ഞു. 

" മ്മ്.... ഇന്ഷാ അല്ലാഹ്... എന്നാൽ വിധിയുണ്ടെങ്കിൽ വീണ്ടും കാണാം ". പറഞ്ഞുകൊണ്ട് പതിയെ ആ ഹാളിലേക്ക് തന്നെ നോക്കി നിൽക്കുന്ന ആയിഷയുടെ വാപ്പിയുടെ അടുത്തേക്ക് അവൻ നടന്നു.

"വല്ലാത്തൊരു ഗൗരവമാണല്ലോ റബ്ബേ.... ഞാൻ ഇവിടെ എത്ര നേരം ചിരിച്ചോണ്ട് നിന്നു. ന്നിട്ടും നിക്കൊരു ചിരി തന്നില്ലല്ലോ.... ഇനി ചൂടനാണോ...? അതോ ഇനി വല്ല ഗ്യാസും കേറീട്ടാണോ...! ഹാ എന്തോ ആകട്ടെ.... കഴിഞ്ഞു കിട്ടിയല്ലോ സമാധാനം....മനസ്സിലേക്ക് ചിന്തകൾ ഓടിക്കിതച്ചെത്തി. 

"Hmm ...." അവൾ ദീർഘശ്വാസം വിട്ടുകൊണ്ട് ബെഡിലിരുന്നു.പെട്ടെന്നായിരുന്നു മുറിയിലേക്ക് പെണ്ണുങ്ങളുടെ തള്ളിക്കയറ്റം!. " ആയിഷാ ഇഷ്ട്ടായോ..? എന്താ ആ പയ്യൻ പറഞ്ഞത്?"എല്ലാവരുടെയും മുഖത്ത് ഫൈനൽ റിസൾട്ട്‌ അറിയാനുള്ള തിടുക്കമായിരുന്നു.അവളവരെ നോക്കി പുഞ്ചിരിച്ചു.അതിനിടയിൽ ആമിനയും റൈഹാനയും അർഷിദയും മുറിയ്ക്കുള്ളിലേക്ക് കടന്നുകൊണ്ട് ആയിഷയുടെ അരികിൽ ഇരുന്നു.  

" ടീ ഇതെന്താ ഐസോ!? "  ആയിഷയുടെ കൈകളിൽ പിടിച്ച അർഷി അത്ഭുതം കൂറി . 

" നിന്നെ ആ ഇക്കാക്ക വിരട്ടിയോ? നല്ല പേടിച്ചിട്ടുണ്ടല്ലോ... " കളിയാക്കികൊണ്ട് അവൾ ചിരിച്ചു.

 " നിന്നെ ഞാനിന്ന്...ആര് പോയാലും കൂടെയുണ്ടാവുന്ന് പറഞ്ഞിട്ട് സമയമായപ്പോൾ മുങ്ങി അല്ലെ...! " 

"അത്.... ആയിശൂ..... വല്യമ്മ വിളിച്ചു. അപ്പോൾ പിന്നെ പോകാണ്ടിരിക്കാൻ കഴിയില്ലല്ലോ". ഇളിച്ചു കൊണ്ടവൾ ആയിഷയെ സോപ്പിടാനെന്നോണം കവിളിൽ നുള്ളി . 

" hmm.... ആമി ഇത്താ ഇങ്ങൾ കൊടുത്തോ? ".

"പിന്നില്ലാതെ വന്നിരുന്നപ്പോൾ തന്നെ നിന്റെ വാപ്പിനോട് പ്രത്യേകം പറഞ്ഞേൽപ്പിച്ചു. അത് തന്നെ എടുക്കേം കുടിക്കേം ചെയ്തു." 

"ഇനിയവരുടെ തീരുമാനത്തിൽ നിന്നു തന്നെ നിനക്ക് ഖൈറാണോ എന്ന് confirm ചെയ്യാം.". അടുത്തിരുന്ന് റൈഹാന ആയിഷയോട് പറഞ്ഞു. "മ്മ്മ്...."


പുറത്ത് നിന്നും ഉമ്മയുമായുള്ള സംസാരത്തിനു ശേഷം അയാൾ ഉള്ളിലേക്ക് പ്രവേശിച്ചു. ആയിഷയുടെ വാപ്പയുടെ അടുത്ത് തന്റെ താല്പര്യമറിയിച്ചു. "ഇന്ന് തന്നെ എൻഗേജ്മെന്റ് നടത്താനാ ഞങ്ങൾ കരുതുന്നത് " ചെക്കനടുത്തായി ഇരുന്ന മാമമാർ ആയിഷയുടെ വാപ്പയോടായി പറഞ്ഞു. 

" ഹാ ആയിക്കോട്ടെ... " എല്ലാം നേരത്തെ കണ്ടുവെച്ചതുപോലെ വാപ്പ മറുപടി പറഞ്ഞു. കാറിൽ നിന്നും ആയിഷയ്ക്കുള്ള സാധനങ്ങളുമായി അവന്റെ ഉമ്മയും കുഞ്ഞുമ്മയും മാമിയും സഹോദരിമാരും മുറിയ്ക്കുള്ളിലേക്ക് കടന്നു.


 എല്ലാം അവളെ അണിയിച്ചു കൊണ്ട് അവർ പുറത്തേക്കിറക്കി..... സമയം കടന്നുപോയിക്കൊണ്ടേ ഇരുന്നു....... നീണ്ട സൽക്കാരത്തിനു ശേഷം ദുആ ചെയ്തുകൊണ്ട് യാത്ര പറഞ്ഞിറങ്ങി.

 " പോയിട്ട് വരട്ടെ മോളെ.... അസ്സലാമു അലൈക്കും " ഉമ്മ കവിളിൽ തട്ടിക്കൊണ്ടു പറഞ്ഞു.

 "ഹാ വ അലൈകുമുസ്സലാമു വറഹ്മതുല്ലാഹ് " ചിരിച്ചു കൊണ്ടവൾ തലയാട്ടി . " ഇത്താത്ത ഇങ്ങടെ നമ്പർ തരീം. നമുക്ക് ഇടയ്ക്കൊക്കെ വിളിക്കാം. നാത്തൂന്റെ സംസാരം ആയിഷയുടെ മുഖത്ത് ചിരി വിടർത്തി.അവർ പരസ്പരം നമ്പർ സേവ് ചെയ്തു.

"എന്താ ആയിഷു മുഖത്തൊരു വാട്ടം..... അവരെക്കൂടെ പോകാൻ പറ്റാത്തത്തിലാണോ? " റൈഹുന്റെ ഉമ്മ അവരെ നോക്കി നിൽക്കുന്ന ആയിഷുനെ കളിയാക്കി. "അമ്മായീ......" ചിരിച്ചു കൊണ്ടവൾ വിളിച്ചു.


ദിവസങ്ങൾ കഴിഞ്ഞുകൊണ്ടേ ഇരുന്നു. ഫോൺ വിളിയിലൂടെ ആയിഷ അവരുമായി കൂടുതൽ അടുത്തു.

"ഇക്കാക്കാക്ക് ഞാൻ ഫോൺ കൊടുക്കട്ടെ... ഇതുവരെയും സംസാരിച്ചില്ലല്ലോ.... " ഒരു കുസൃതിയോടെയുള്ള,ഫോണിൽ ഭാവി നാത്തൂന്റെ വാക്കുകൾ ആയിഷ കേട്ടു.

"യാ റബ്ബീ..... വേണ്ട വേണ്ട.... ഹറാമാണ്...... നിക്കാഹ് കഴിഞ്ഞിട്ടില്ലല്ലോ...." ഒരു നിമിഷം ആയിഷയുടെ ഉള്ള് കിടുങ്ങി. 

"മാഷാ അല്ലാഹ്..... ന്റെ നാത്തൂന് വിവരമുണ്ടല്ലോ...... Alhamdulillah ഇക്കാക്കാന്റെ ഭാഗ്യെ....." ചിരിച്ചുകൊണ്ടവൾ പറഞ്ഞു. ആയിഷയുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.


അവളുടെ മനം ചിന്തകളുടെ ലോകത്തേക്ക് പറന്നുയരാൻ തുടങ്ങി . *കാലം മാറും തോറും കോലം മാറുന്ന ജനതയായി മാറുകയാണ് ഈ ഉമ്മത്ത്.അന്യരെന്നോ മഹ്റമെന്നോ വേർതിരിവില്ലാതെ ഇടപെടുന്നവർ........ ഈയിടെയായി  അധികമായി കണ്ടുവരുന്ന മുസീബത്താണ് എൻഗേജ്മെന്റ് നടന്നാൽ പെണ്ണിനേയും ചെറുക്കനെയും ചേർത്തി നിർത്തിക്കൊണ്ടുള്ള ഫോട്ടോ എടുക്കൽ...., അതിനും പുറമെ ആഡംബരത്തോടെ നടത്തിയ എൻഗേജ്മെന്റ് പാർട്ടിക്ക് ശേഷമുള്ള ഫോൺ വിളിയും ചാറ്റിങ്ങും. അവസാനം save the date എന്ന പേരിലൊരു ഫോട്ടോ ഷൂട്ടിംഗ്....... എവിടെക്കാണ് ഈ ഉമ്മത്ത് സഞ്ചരിക്കുന്നത്? ആരുടെ സംസ്കാരത്തെയാണ് ഇത്തരക്കാർ മുറുകെപ്പിടിക്കുന്നത്....? ഏറ്റവും നല്ല മതം എന്ന് വിശേഷിപ്പിച്ച മതത്തിന്റെ അനുയായികൾ പിന്തുടരുന്നത് പാശ്ചാത്യരുടെ മതത്തെ.....*

*സ്വന്തം ദീനും ഈമാനും വെടിഞ്ഞു ഹറാം ഹലാലായി കാട്ടിക്കൂട്ടുന്ന ഇത്തരക്കാർക്ക് എന്തുറപ്പാണുള്ളത് എൻഗേജ്മെന്റ് കഴിഞ്ഞവർ ഒരുമിക്കും എന്ന്...!? പിറവിയെടുത്ത പുതു തലമുറയ്ക്ക് വിവരമില്ലെന്ന് തള്ളിക്കളയാം... പക്ഷെ ഒരു വഖ്ത് നിസ്കാരം മുടക്കാത്ത...... പാടുപെട്ട് വളർത്തി വലുതാക്കുന്ന മാതാപിതാക്കൾ തന്നെ ഇതിനൊക്കെ കൂട്ട് നിൽക്കുമ്പോൾ ആരെയാണ് വിവരമില്ലാത്തവർ എന്ന് വിളിക്കേണ്ടത്...? എപ്പോഴാണ് പടച്ചവൻ ഇതൊക്കെ ഹലാലാണ് എന്ന് പറഞ്ഞത്.....!?*


"Hello കേൾക്കുന്നുണ്ടോ....? " മറുതലയ്ക്കൽ  സംസാരം ഉച്ചത്തിലായപ്പോഴാണ് ആയിഷ ചിന്തകളുടെ കോട്ടകളിൽ നിന്നുമിറങ്ങിയത്. 

"ഹാ...."

സലാം പറഞ്ഞു കൊണ്ടവർ കാൾ കട്ട്‌ ചെയ്തു.


ഫോൺ മേശപ്പുറത് വെച്ചപ്പോഴാണ് വീണ്ടും മറ്റൊരു കാൾ വന്നിട്ട് റിങ് ചെയ്തത്. അവൾ നെയിം നോക്കി. "റൈഹുന്റെണല്ലോ..... ഇന്നിനി ചെവിക്ക് കതിന വെടിയുടെ മേളമായിരിക്കും "..... മുഖത്ത് ചിരി നിറച്ചുകൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു.


(തുടരും)


✍🏻 *Shahina binth haroon*


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂



🥰മത്ത് നബിയ്ക്കൊരു ﷺസ്വലാത്ത് ചൊല്ലാം😘


*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*


(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪