📿PART - 33📿🍀സ്വലാത്തിന്റെ ഈരടികൾ🍀

 🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹



               📿PART - 33📿


🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

        

 "ഇരുലോകവിജയത്തിനായി പരിശ്രമിക്കുന്ന സ്വാലിഹായ ഒരു ഇണയെ നീ നൽകണേ നാഥാ...."  നിസ്കാരപ്പായയിൽ ഇരുന്ന് ആയിഷ നാഥനിലേക്ക് കൈകളുയർത്തി ദുആ ചെയ്തു.


മുറിയ്ക്കുള്ളിലെ ജനാലയ്ക്കരികിലേക്കവൾ നടന്നു. ജനൽ വാതിൽ മലർക്കേ തുറന്നിട്ടു. സൂര്യ തേജസ്സാർന്ന സ്വർണ്ണ കിരണങ്ങളോടൊപ്പം പുലരിയുടെ ഇളം തെന്നലും മുറിക്കുള്ളിലേക്ക് കുതിച്ചു കയറി. മേശമേൽ ഖുർആൻ എടുത്തുവെച്ചുകൊണ്ട് ആയിഷ കസേരയിൽ കിബിലയ്ക്ക് അഭിമുഖമായി ഇരുന്നു.തജ്‌വീദിനോടൊപ്പം  ഈണത്തിലുള്ള ഖുർആൻ പാരായണത്തിന്റെ മധുര സ്വരം  അന്തരീക്ഷത്തിലേക്ക് അലയടിച്ചു. നിയ്യത്ത് ചെയ്ത് നഫീസത്തുൽ മിസ്രിയ്യ رضي الله عنها യുടെ പേരിൽ ഖൈറിനെ തേടി സൂറത്തുൽ യാസീൻ പാരായണം ചെയ്യാനായി തുടക്കമിട്ടു.



"Daa ആദി നിന്റെ ഒരുക്കം കണ്ടാൽ നീയാണ് പെണ്ണ് കാണാൻ പോകുന്നെന്ന് തോന്നുവല്ലോ". അമർത്തി ചിരിച്ചു കൊണ്ട് റൈഹാന കണ്ണാടിക്ക് മുൻപിൽ നിൽക്കുന്ന ആദിലിനെ കളിയാക്കി.

 "അതറിയില്ലേ റൈഹു..... പെണ്ണ് കാണാൻ വരുന്നവരോടൊപ്പം പെൺകുട്ടികളുമുണ്ടാവുമെന്നാ അറിഞ്ഞേ.ഒരു വെടിക്ക് രണ്ട് പക്ഷി....." കുലുങ്ങി ചിരിച്ചുകൊണ്ട് അർഷിദ ആദിലിനെ കളിയാക്കി.

 " അതേയ് അമ്മായീട മോളാണെന്നും നോക്കുല അർഷിത്താ... മനുഷ്യനിവിടെ തലച്ചീകിയപ്പോൾ ഉള്ള വർത്താനം കേട്ടില്ലേ... " ആരോടെന്നില്ലാതെ ആദിൽ ഉപ്പാപ്പാടെ മട്ടിൽ സംസാരിച്ചു.

"ആയിക്കോട്ടെ ആയിക്കോട്ടെ.... അല്ലാ ആയിഷ ന്തേയ്യാ? " അർഷിദ റൈഹാനയെ നോക്കി. "അവൾ സുന്നത് നിസ്കരിക്കുകയാ. ഇത്തായും അവളോടൊപ്പം റൂമിലുണ്ട് ". " ആഹാ. നമുക്കുമങ്ങോട്ട് പോകാം. നിന്റത് കഴിഞ്ഞ സ്ഥിതിക്ക് ഭാവിയിൽ എനിക്ക് ഉപകാരപ്പെടുന്നതായിരിക്കുമല്ലോ ". പല്ലുകൾ മുഴുവനും കാണിച്ചുകൊണ്ടുള്ള ചിരി പാസ്സാക്കി അർഷി എഴുന്നേറ്റു. "പ്ലസ് ടു ആയിട്ടല്ലേ ഉള്ളു.... സമയാവുമ്പോൾ ഒക്കെ ഞങ്ങൾ പഠിപ്പിച്ചുതരാം "റൈഹു കണ്ണിറുക്കി.

"ഹിഹി ".


ആദ്യ റകഅതിൽ അലം നശ്‌റഹും രണ്ടാം റകഅതിൽ വല്ലുഹയും ഓതിക്കൊണ്ട് ആയിഷ സലാം വീട്ടി.  " ഇനി ഖൈറിന് വേണ്ടി ദുആ ചെയ്തോ ". ആമിനയുടെ നിർദ്ദേശം കിട്ടിയപ്പോൾ അവൾ കൈകളുയർത്തി.........


"ആഹാ നിസ്കാരം കഴിഞ്ഞോ....?  ഇത്താ..., ഏതൊക്കെ സൂറത്തുകളാ അവളോതിയെ? "  ബെഡ്ൽ ആമി ഇത്താനോട് ചേർന്നിരുന്നു കൊണ്ട് അർഷിദ തിരക്കി. ആമിന പറഞ്ഞു കൊടുത്തു.

 " ok ok.അല്ലാ ആയിഷാ നീ പെണ്ണുകാണലായിട്ടെന്താ കണ്ണെഴുതാത്തെ ? " അർഷി ആയിഷയുടെ കുഞ്ഞുമിഴികളിലേക്ക് നോക്കി. "ഹാ ആക്കാര്യം മറന്നു. ആയിഷു നീ ആ സുറുമ കൊണ്ട് വന്നേ...." ആമിന എന്തോ ഓർത്തെടുത്തപ്പോലെ ആവശ്യപ്പെട്ടു . ആയിഷ സുറുമ ആമിനയ്ക്ക് നേരെ കൊടുത്തു. " ഇത് എനിക്കല്ല നിനക്ക് വേണ്ടീട്ടാ കൊണ്ട് വരാൻ പറഞ്ഞത് . ഇതിലേക്ക് 21 ഫാത്തിഹ ഓതി ഊതിയെ... പിന്നെ ഊതുമ്പോൾ ചെറുതായി ശ്രദ്ധിക്കണം.മുഖത്താകാണ്ട്... " ചിരിച്ചു കൊണ്ട് അവൾ ആയിഷയെ നോക്കി. ആയിഷ അതുപോലെ ചെയ്തു.


 "ഇത്താ എനിക്കെന്തോ പേടി തോന്നുന്നു. അജ്മലിന്റെ കാര്യം പോലെയാകുമോ എന്ന്......" " പോടി വെറുതെ പേടിക്കണ്ട. ഖൈറെ നിനക്ക് പടച്ചവൻ തരൂ ". ആമിന അവളെ സമാധാനിപ്പിച്ചു. "ഇതും എല്ലാർക്കും ഇഷ്ട്ടായി.  ആകെക്കൂടി ന്തോ ഒരു പേടി. അജ്മലിനെ എനിക്ക് നേരത്തെ അറിയാം. അവൻ എങ്ങനെയാണെന്നൊക്കെ. പക്ഷെ ഇത്......" 

" ok. നിന്റെ കൺഫ്യൂഷൻ മാറ്റാൻ  ഞാനൊരു കാര്യം പറഞ്ഞു തരാം ". പറഞ്ഞു കൊണ്ട് ആമിന സ്റ്റെപ് ഇറങ്ങി താഴെക്ക് പോയി .

" ഹേയ് കാര്യം പറയാന്നു പറഞ്ഞിട്ട് ഇത്ത ദേ താഴേക്ക് പോയി " എന്താണ് ചെയ്യാൻ പോകുന്നതെന്നറിയാതെ സംശയത്തോടെ അർഷിദ റൈഹാനയെ നോക്കി. ഒക്കെ കണ്ടോളു എന്ന മട്ടിൽ റൈഹാന അർഷിയെ നോക്കി കണ്ണിറുക്കി.


കുറച്ചു സമയത്തിന് ശേഷം ഒരു ഗ്ലാസ്‌ ജ്യൂസ്മായി ആമിന മുറിയിലേക്ക് പ്രവേശിച്ചു. "ആയിഷു ഇതിൽ നീ ഒരു ആയത്തുൽ കുർസിയ്യ് ഓതി ഊത്. ചെക്കന് കൊടുക്കാനാ.... നീ ഓതിയ വെള്ളം കുടിച്ചിട്ട് ഖൈറല്ലെങ്കിൽ അവർ തന്നെ ഈ ആലോചന വേണ്ടെന്ന് പറഞ്ഞു ഒഴിവാകും ". ആയിഷ ഗ്ലാസ്‌ വാങ്ങി. "അപ്പോൾ ഈ ഗ്ലാസ്‌  ആരെ കയ്യിലും എത്താണ്ട്  ശ്രദ്ധിക്കണ്ടേ...." സംശയത്തോടെ ഗ്ലാസിൽ നോക്കികൊണ്ട് ആയിഷ ചോദിച്ചു. "മ്മ്. അതൊക്കെ ഞാൻ നോക്കിക്കൊള്ളാം. ആയിഷ ആയത്തുൽ കുർസിയ്യ് ഓതുന്നത് കണ്ട അർഷി റൈഹാനയെ നോക്കി. "റൈഹു.... നമ്മടെ ആയിഷു ചെക്കനെ മയക്കാനുള്ള പരിപാടിയാ..... മ്മ്മ്... മ്മ്മ് .... നടക്കട്ടെ നടക്കട്ടെ...." മുറിയിൽ ചിരിയുടെ മുഴക്കം ഉയർന്നു. 

" ഇനി വാ മൂന്ന് മണിയാകാറായി. അവരിപ്പോൾ എത്തും. താഴത്തെ റൂമിലിരിക്കാം ". ആയിഷയുടെ കയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങിക്കൊണ്ട് ആമിന അടുക്കളയിലേക്ക് പോയി.സമയം നീങ്ങാത്തതുപോലെ ആയിഷയ്ക്ക് അനുഭവപ്പെട്ടു. അവൾ കയ്യിൽ കൗണ്ടർ എടുത്തു.വേഗത്തിൽ മിടിക്കുന്ന അവളുടെ ഹൃദയതാളത്തോടൊപ്പം ചുണ്ടുകൾ സ്വലാത്തിന്റെ താളം ചേർത്തു .


"ദാ അവർ വന്നൂട്ടോ......" അമ്മായീടെ വിളി കേട്ട ആയിഷയുടെ ഹൃദയം അറബനമുട്ട് വേഗത്തിലാക്കി. അതുവരെ പിടിച്ചു വെച്ച ധൈര്യം ചോർന്നതുപോലെ തോന്നി.

 "അർഷി.... റൈഹു.... എന്റടുത്തു തന്നെ ഉണ്ടാവാണേ....

ഒരിടത്തും പോകരുതേ...." .

 "ഞാനോ ഞാനൊന്നും നിക്കൂല....നിന്നെ കാണാനാ വരണേ.... ന്നെ ഒരാൾ ഓൾറെഡി നോക്കി വെച്ചിട്ടുണ്ട് ". 

" അർഷീ നീയെങ്കിലും..... " ദയനീയമായി ആയിഷ അർഷിയുടെ മുഖത്തേക്ക് നോക്കി. 

" പേടിക്കണ്ട ആയിഷു.... ആര് പോയാലും ഞാനുണ്ടാകും നിന്റൊടൊപ്പം ". വല്യ കോൺഫിഡൻസോഡ് കൂടിയ അർഷിദയുടെ വാക്കുകൾ അവളിൽ പോയ ധൈര്യത്തെ വീണ്ടെടുത്തു. 

"ടാ  ആദി നീയും വേണം ട്ടോ മഹ്റമായി അടുത്ത് തന്നെ ". 

"ആഹ് നോക്കാം ". ആദിൽ ചുണ്ടുകൾ കോണിച്ചു കൊണ്ട് പറഞ്ഞു.

"മോളെ ആയിശൂ....... ചെക്കൻ പൊളിയാണ് ട്ടാ...." കാറിൽ നിന്നു ഇറങ്ങിവരുന്നത് ജനൽ പാളികൾക്കിടയിലൂടെ ഒളിഞ്ഞു നോക്കികൊണ്ട് അർഷിദ പറഞ്ഞു. അടുത്ത് നിന്ന പെണ്ണുങ്ങൾ കേട്ടതും നോക്കാനായി തിടുക്കം കൂട്ടി....


പെട്ടെന്നാണ് മുറിയിലേക്ക് പെണ്ണുകാണാൻ വന്ന സ്ത്രീകൾ മുറിയിലേക്ക് കയറിയത്. അത് വരെ കൂടി നിന്നവരിൽ പലരും റൂമിൽ നിന്നും വലിയാൻ തുടങ്ങി. 

" റൈഹു... " ആയിഷ വിളിച്ചുകൊണ്ടു പുറകിലേക്ക് നോക്കി. "കാണ്മാനില്ല! " അവളുടെ മനസ്സ് മന്ത്രിച്ചു . "എന്തോ എന്നെ വിളിച്ചോ.... ഞാനിതാ വരുന്നു " പതിയെ പറഞ്ഞു കൊണ്ട് മുറിക്ക് പുറത്തിറങ്ങുന്ന അർഷിയെ ആയിഷ കണ്ടു . "ദുഷ്ട്ടീ സമയമായപ്പോൾ എസ്‌കേപ്പ് ആയല്ലേ... കാണിചേരുന്നുണ്ട്....." അവൾ പിറുപിറുത്തു. അവൾ ചുറ്റിലും നോക്കി. താനും വന്നവരുമല്ലാതെ വേറെ എല്ലാവരും റൂമിൽ നിന്നും പോയി. ആയിഷയുടെ അടുത്തേക്ക് ഒരു നിക്കാബിട്ട സ്ത്രീ വരുന്നത് കണ്ടു.

 "ഉമ്മ ആയിരിക്കും..." അവൾ മനസ്സിൽ കരുതി. അവളും അവരിലേക്കടുത്തു. അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ് ". പതിഞ്ഞ സ്വരത്തിൽ അവൾ അവരോടായി പറഞ്ഞു. 

"വ അലൈകുമുസ്സലാമു വറഹ്മതുല്ലാഹി വബറകാത്തുഹു ". തിരിച്ചു സലാം പറഞ്ഞപ്പോൾ നിക്കാബിനുള്ളിൽ പുഞ്ചിരി വിടർന്നതായി അവൾക്ക് തോന്നി.

 " ഉമ്മ ആണോ....? " സംശയത്തോടെ ധൈര്യം സംഭരിച്ചു കൊണ്ട് അവൾ ചോദിച്ചു. 

" ഹാ.... " അവർ മറുപടി പറഞ്ഞു.അവൾക്ക് ചുറ്റിലുമായി ബെഡ്ലും കസേരയിലുമവർ ഇരുന്നു. കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ആയിഷയുടെ പേടി എവിടെയോ ഓടി ഒളിച്ചു. "അപ്പോൾ മോനെ വിളിക്കാല്ലേ....." ഉമ്മ അടുത്തിരിക്കുന്ന സ്ത്രീയെ നോക്കി. ആയിഷയുടെ കാതുകളിൽ പതിച്ച ആ വാക്കുകൾ പേടിയുടെ നിഴലാട്ടം അവളുടെ ഹൃദയാന്തരങ്ങളിൽ കുത്തിക്കയറി.

 "ഉള്ള സമാധാനവും പോയിക്കിട്ടി ". മനസ്സിലവൾ മന്ത്രിച്ചു. മുറിയിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി. തനിക്കു നേരെ ഹാളിൽ നിൽക്കുന്ന ആദിലിനെ നോക്കി കണ്ണുരുട്ടി ക്കൊണ്ട് വരാൻ തലയാട്ടി. അവൻ ഇല്ലെന്ന് തലയാട്ടിക്കാണിച്ചു . നാണം കൊണ്ട് മറ്റുള്ളവരിൽ നിന്നും ആദിൽ മറഞ്ഞു നിൽക്കാൻ നോക്കി. ആയിഷയുടെ കൈകൾ കൂട്ടിയുരസ്സി കൊണ്ടിരുന്നു. കയ്കാലുകൾ വിറയ്ക്കുന്നുണ്ട്.അവൾ ബെഡ്നോട് ചേർന്ന് നിന്നു.തല കുനിച്ചു,കണ്ണുകൾ ഇറുക്കികൊണ്ട് സ്വലാത്ത് ചൊല്ലാൻ തുടങ്ങി. ഹാളിൽ നിന്നുള്ള ലൈറ്റിന്റെ വെളിച്ചത്തിൽ മുറിയിലേക്ക് ഒരു നിഴൽ തനിക്കുനേരെ വരുന്നതായി അവൾ കണ്ടു......


(തുടരും )


✍🏻 *Shahina binth haroon*


*(NB : ഇത്രയ്ക്കും വിശദമായൊരു പെണ്ണുകാണൽ ഇവിടെ കൊടുക്കേണ്ടതില്ലാ.... എങ്കിലും പലരും ചോദിച്ചിരുന്നു "ഇത്താത്ത ന്നെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ട്. എന്തെലൊക്കെ ഓതാനുണ്ടോ? ഇങ്ങക്കറിയുമെങ്കിൽ പറഞ്ഞു തരുമോ....." എന്നൊക്കെ..... 😊. ന്തായാലും ജീവിതത്തിലെ രണ്ടാം ഘട്ടം എന്ന് പറയാവുന്ന ഈ സന്ദർഭം മറ്റുള്ളവർക്കും ഉപകാരപ്പെടുമെങ്കിലോ എന്ന് കരുതീട്ടാണ് ആയിഷയുടെ പെണ്ണുകാണൽ ഇത്രയ്ക്കും നീട്ടിവലിച്ചത് 😌. അല്ലാഹു ഖൈറായ ഇണകളെ എല്ലാവർക്കും നൽകട്ടെ ആമീൻ....ദുആ വസിയ്യത്തോടെ.....)*



🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂



🥰മത്ത് നബിയ്ക്കൊരു ﷺസ്വലാത്ത് ചൊല്ലാം😘


*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*


(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪