📿PART - 32📿🍀സ്വലാത്തിന്റെ ഈരടികൾ🍀

 

🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 32📿


🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿



       ഉമ്മയുടെ കൈവിരലുകൾ കൊണ്ട് ആയിഷയുടെ മൃദുലമായ കവിളിൽ തലോടി.

 "ടീ ഈ fruits ഒക്കെ കഴിക്കണംട്ടോ.... എന്നാൽ ഞങ്ങളിറങ്ങുവാ....".

 " പോവേണോ...? കുറച്ചും കൂടി കഴിഞ്ഞിട്ട് പോവാം".

 "ഇല്ലെടീ എനിക്ക് കുറച്ചു തിരക്കുണ്ട്.... ഞാൻ നിന്നെ കാണാൻ വീട്ടിലേക്ക് വരാം ". ചിരിച്ചുകൊണ്ട് റസിയ ആയിഷയോടായി മൊഴിഞ്ഞു. 

" മ്മ്.... " 

 "take care dear...... In sha Allah see you later " ആയിഷയുടെ കയ്യിലമർത്തികൊണ്ട് ഷഹാന റൂമിൽ നിന്നുമിറങ്ങി.


അവർ യാത്രയ്ക്കിടയിൽ ആയിഷയുമായി പങ്കുവെച്ച നിമിഷങ്ങൾ ഓർത്തു.

"റസീ ആയിഷ എന്ത് നല്ല കുട്ടിയാണ്... ല്ലേ ".

 " മ്മ്... അതിലെന്താ സംശയം? " "you know  ഞാൻ ഇന്ന് സ്വലാത്തുകൾ  പതിവാക്കുന്നുണ്ടെങ്കിൽ ആയിഷ കാരണമാ....ശരിക്കും അവളൊരു മജിഷ്യനാണോന്ന് തോന്നിപോവാ. എനിക്കിപ്പോൾ നിസ്കാരം കളാഅ ആയിപ്പോയാൽ അന്നത്തെ ദിവസം ഫുൾ ടെൻഷനാ...... മുൻപൊരിക്കലും ഇത്രയുമധികം ആസ്വദിച്ചു ഇബാദത്ത് ചെയ്തിട്ടില്ല. ഇന്ന് ഹോസ്പിറ്റലിൽ മദ്ഹ് സോങ് കേട്ടപ്പോൾ അവൾ നമ്മളെക്കാളേറെ കരഞ്ഞു".

 "മ്മ് എനിക്കിദാദ്യമാ... സിനിമാ സോങ്‌സ് ആണ് സാധാരണ ഞാൻ കേൾക്കാറ് . മദ്രസ നിർത്തിയതിനു ശേഷം മദ്ഹ് കേൾക്കുന്നത് ഇന്നാണ്.   It feels like the heart is searching for something.....ആയിഷയിൽ നിന്നും നമുക്കൊത്തിരി പഠിക്കാനുണ്ട് ".

 "Yes. you right "......


................


റബീഇന്റെ വിരലുകൾ ഒരു നമ്പറിലേക്ക് കാൾ ചെയ്യുവാൻ സംശയത്തോടെ സ്‌ക്രീനിൽ തെന്നുന്നുണ്ടായിരുന്നു.അവസാനം ലജ്ജ അവന്റെ പ്രവർത്തിയെ അതിൽ നിന്നും പിന്തിരിപ്പിച്ചു.

"നാസാറിക്കായെ വിളിക്കാം.... ചിലപ്പോൾ ഇക്കാക്ക് അവളുടെ സുഖവിവരം അറിയുമെങ്കിലോ...?" അവൻ നാസാറിക്കാടെ നമ്പർ തിരഞ്ഞു. ഒരു നിമിഷം വീണ്ടും ആലോചനയിലായി. "അല്ലെങ്കിൽ വേണ്ട. ചിലപ്പോൾ അറിയില്ലെങ്കിലോ.... ന്നോട് ന്തിനാണെന്നൊക്കെ ചോദിച്ചാലോ വെറുതെ നാണം കെടേണ്ട...." ജാള്യതയോടെ ഫോൺ ഓഫ്‌ ചെയ്ത് പോക്കറ്റിലിട്ടു.

" ഏകദേശം രണ്ടുമാസമൊക്കെ ആയില്ലേ അപ്പോൾ ഒരു വിധം മാറീട്ടുണ്ടാവും". സ്വയം പറഞ്ഞു സമാധാനിച്ചുകൊണ്ട് അവൻ ഉപ്പയുടെ ചാരുകസേരയിൽ നിന്നുമെഴുന്നേറ്റു.


സെക്കന്റുകൾ മിനിട്ടുകളായും മിനിട്ടുകൾ മണിക്കൂറുകളായും പരിണമിച്ചു കൊണ്ടേ ഇരുന്നു...... ദിനങ്ങൾ കഴിയുംതോറും ആയിഷയിൽ പഴയ പ്രസരിപ്പ് ആർജ്ജവത്തോടെ തിരികെ വന്നു.


" ടീ കൊച്ചുകള്ളീ...... നാളെ ആരൊക്കെയോ നിന്നെക്കാണാൻ വരുന്നുണ്ടെന്ന് കേട്ടല്ലോ. എന്നാലും നീ ന്നോട് ഒന്നും പറഞ്ഞില്ല.നിന്റെ റൈഹുനോട് മാത്രം പറഞ്ഞു ല്ലേ...മോശമായിപ്പോയി". ചിണുങ്ങിക്കൊണ്ട് ആമി ഇത്ത ആയിഷയോട് ഫോണിൽ പരിഭവിച്ചു.

 " അത് ഇത്ത അവർ ഇന്ന് രാവിലെയാ വിളിച്ചു പറഞ്ഞത്. പിന്നേ.....ഉമ്മ പറഞ്ഞിട്ടുണ്ടെന്ന് കരുതി. പിന്നെ ന്തോ ഒരു ചമ്മൽ പോലെ...." നാണത്തോടെ ആയിഷ ന്യായീകരിക്കാൻ ശ്രമിച്ചു.

 "ഇത്ത വരണംട്ടോ നാളെ... കഴിഞ്ഞതവണ വന്നില്ല. ഇപ്പ്രാവശ്യം വന്നില്ലെങ്കിൽ ഞാൻ നല്ല നുള്ള് വെച്ചു തരും ആ....." അവളിലെ കുറുമ്പ് പ്രകടമായി .

"ഹഹ ഹാ  പിന്നേ....."ആമിന ഫോണിൽ കൂടി ചിരിക്കുന്നത് കേട്ടപ്പോൾ അവൾക്കും ചിരിവന്നു. 

"ഇന്ഷാ അല്ലാഹ്.... ഞാൻ വീട്ടിലുണ്ട്. പിന്നേ ലേറ്റ് ആയി വിളിച്ചതുകൊണ്ട് വരണമോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു ". ഒരു കുസൃതിയോടെ അവൾ ആയിഷയുടെ മറുപടിയ്ക്കായി കാത്തു.

"hmm അങ്ങുന്നേനെ കൊണ്ട് വരാൻ രണ്ട് കാവൽക്കാരെയും മഞ്ചലുമൊക്കെ അങ്ങോട്ട് പറഞ്ഞു വിടാം... ന്ത്യെ " 

"ഹാ അത് നല്ലതായിരിക്കും. മോനുസേ നാളെ ആയിഷുമ്മാന്റെ പെണ്ണ് കാണലിന് നമുക്ക് മഞ്ചലിൽ കേറി പൂവാട്ടോ " അവൾ മോനോടായി ആയിഷയെ കളിയാക്കികൊണ്ട് പറഞ്ഞു. 

" ദേ കളിയാക്കണ്ടാട്ടാ... "

തമാശകളിലൂടെ ഇരുവരുടെയും സംസാരം നീണ്ടു.

"ആയിശു ഇന്ന് നീ സൂറത്തുൽ അൻ ആം ഓതണംട്ടോ....." "ഹാ ഇന്ഷാ അല്ലാഹ്...വേറെ ന്തൊക്കെയാ ഓതേണ്ടേ..?". "ഇന്ന് നിയ്യത്താക്കി ഇത് ഓതിക്കോ..... നാളെ ഇന്ഷാ അല്ലാഹ് ഞാൻ വന്നിട്ട് പറഞ്ഞു തരാം".

 "മ്മ്...."


കുറച്ചു നേരത്തെ സംസാരത്തിന് ശേഷം സലാം പറഞ്ഞു കൊണ്ട് കാൾ കട്ട്‌ ആക്കി.

പുതിയ പ്രഭാതത്തെ പുത്തൻ പ്രതീക്ഷയോടെ വരവേൽക്കാനായി അവളുടെ മിഴികൾ മയക്കത്തെ കൂട്ടു  പിടിച്ചുകൊണ്ട് അടഞ്ഞു.



🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹


Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪