📿PART - 31📿🍀സ്വലാത്തിന്റെ ഈരടികൾ🍀

 🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹



               📿PART - 31📿


🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


       "മരുന്നിന്റെ എഫക്ട് വിട്ടിട്ടുണ്ടാവില്ല. നമുക്ക് കുറച്ചു കഴിഞ്ഞു വരാം ". അടുത്ത് നിന്ന മറ്റൊരു സിസ്റ്റർ പറഞ്ഞു. "ഹാ ok ". അവർ അവിടെ നിന്നും പോയി. സമയം വൈകുന്നേരം ആയി ......

ഉമ്മ ICU ന് ഉള്ളിലേക്ക് പതിയെ ഓരോ ചുവടുകൾ വെച്ചു. ആയിഷയുടെ ബെഡിനോട് ചേർന്ന് അവർ നിന്നു. നോട്ടം മകളുടെ മുഖത്തേക്ക് ചെന്നെത്തിയപ്പോൾ അറിയാതെ ഇരു കവിളുകളിൽ കണ്ണുനീർ കുത്തിയൊലിപ്പിക്കാൻ തുടങ്ങി. മാതൃ സ്നേഹത്തിന്റെ ചൂടുകണ്ണുനീർ സ്പർശനം ആയിഷയുടെ കയ്യിലായി വീണതും അവളുടെ കൺ പോളകൾ ഒരു മാജിക്‌ പോലെ തുറന്നു വന്നു. മിഴികളിലേക്ക് അരിച്ചിറങ്ങിയ വെളിച്ചം ആദ്യ തവണ അവളിൽ ബുദ്ധിമുട്ടുളവാക്കിയെങ്കിലും ശക്തിയോടെ തുറന്നു പിടിച്ചു. ഒരു നിമിഷം അവൾക്ക് ചുറ്റുമുള്ളത് വീക്ഷിക്കാനായി ആഗ്രഹിച്ചു. തന്റെ കൈകളിൽ ആരുടെയോ സ്പർശനം അനുഭവപ്പെട്ട അവൾ തലയൊന്നു ചെരിച്ചു പിടിച്ചു. ഓർമകളിൽ നിന്നും ആ മുഖം തിരിച്ചറിഞ്ഞപ്പോൾ അവളുടെ ചുണ്ടുകൾ ചില അക്ഷരങ്ങളെ ചേർത്തുപിടിക്കലിനായി പരിശ്രമിച്ചു. അവളാ വാക്ക് ഉരുവിട്ടു."ഉമ്മാ......" പതിഞ്ഞ ശബ്ദം അന്തരീക്ഷവായുവിലെവിടെയോ തടഞ്ഞു നിന്നെങ്കിലും ആ മാതൃ ഹൃദയം മകളുടെ പതിഞ്ഞ ശബ്ദം തിരിച്ചറിഞ്ഞു. അവർ അവളുടെ മുഖത്തേക്ക് നോക്കി. ആയിഷയുടെ മിഴികൾ വിടർന്നിരുന്നു. "മോളെ..... ആയിശൂ...." അതുവരെ നിറഞ്ഞ മിഴികൾ ഒരിക്കൽ കൂടി ആവേശത്തോടെ കണ്ണുനീർ പൊഴിച്ചു. സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്നറിയാതെ....


ആയിഷ സ്വയം ഒന്ന്  ശ്രദ്ധിച്ചു. കയ്കാലുകൾക്ക് അസഹ്യമായ വേദന അനുഭവിക്കുന്നുണ്ട്..... ഹോസ്പിറ്റലിൽ ആണെന്ന് അവൾക്ക് മനസ്സിലായി.തനിക്കെന്താണ് സംഭവിച്ചത്? അവൾ നടന്ന കാര്യങ്ങളെ മൈൻഡ് ൽ കൊണ്ട് വരാൻ ശ്രമിച്ചു. റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ തന്നെ ഇടിച്ചിട്ട് അതിവേഗത്തിൽ കുതിച്ചു പോയ 2 വീലർ....... വായുവിൽ ഉയർന്നു പൊങ്ങിയപ്പോൾ നാവിലേക്ക് വന്നു തടഞ്ഞ വാക്ക് "ന്റെ മുഹ്‌യുദ്ധീൻ തങ്ങളെ....." ആ വിളിയിലായിരിക്കണം എല്ലുകൾക്ക് ഒന്നും പറ്റാത്തത്.ആരുടെയോ കൈകൾ തന്റെ ശരീരം താങ്ങിപ്പിടിച്ചതുപോലെ തോന്നിയിരുന്നു.



*എല്ലായിലും മേലെ അർഷിങ്കൽ ചെന്നോവർ*

*എന്റെ കണ്ണിപ്പോഴും ലൗഹിൽ അതെന്നോവർ*


*എന്നെ പിടിച്ചവർ ഇടരുന്ന നേരത്ത്*

*എപ്പോഴും അവർ കൈ പിടിപ്പെൻ ഞാനെന്നോവർ*


സുബ്ഹിക്ക് ശേഷം മുഹ്‌യുദ്ധീൻ മാല ഉമ്മച്ചി താളത്തിൽ പാടുമ്പോൾ ഒപ്പമിരുന്നു കുഞ്ഞു തല ആട്ടിക്കൊണ്ട് ആസ്വദിക്കുന്നതിലൂടെ മുഹ്‌യുദ്ധീൻ തങ്ങളോട് ഹുബ്ബ്‌ കൂടുകയായിരുന്നു. എന്ത് പ്രശ്നങ്ങളിലും മുഹ്‌യുദ്ധീൻ തങ്ങളെ പിടിക്കുന്ന ഉമ്മച്ചിയിൽ നിന്നും തങ്ങളെ കൂടുതൽ അറിയുകയായിരുന്നു. ആ ഹുബ്ബ്‌ പല സന്ദർഭങ്ങളിലും പ്രകടമാകലുമുണ്ടായിരുന്നു.തങ്ങളെ പിടിച്ചവർക്ക് തങ്ങളെന്നുമൊരു ആശ്വാസമായി നിലകൊള്ളും. ഓർമ്മകൾ കൊണ്ട് വരാൻ ശ്രമിക്കുന്നതിലൂടെ തലയ്ക്കുള്ളം വേദനയോടെ പുളകം കൊണ്ടു . അവൾ കണ്ണുകൾ ഇറുകെ അടച്ചു. കൈകൾ തലയെ അമർത്താനായി ചലിപ്പിക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. ശരീരത്തിന്റെ വേദനയും ഭാരവും കൂടുന്നതായി അനുഭവപ്പെട്ടു.ആയിഷയുടെ കൈകളിലേക്ക് ഉമ്മയുടെ കരങ്ങൾ ചേർത്തു. "ഉമ്മച്ചിയെ എന്റെ തലയിൽ കൈ വെച്ചു ഫാത്തിഹ ഓതിത്തരീം.... വല്ലാത്ത വേദന ". ഉമ്മയുടെ കൈ ആയിഷയുടെ മൂർദ്ധാവിൽ വെച്ചു. കെട്ടി വെച്ചിരിക്കുന്ന ആ ശിരസ്സിൽ ഓതി ചെറുതായി തടവി. ചെറിയൊരാശ്വാസം അവൾക്കനുഭവപ്പെട്ടു.


"ആയിഷയുടെ വാപ്പ അല്ലെ? " ആയിഷയെ കിടത്തിയ റൂമിൽ നിന്നുമിറങ്ങുന്ന വാപ്പിയെ കണ്ട് റസിയയും ഷഹാനയും തിരക്കി. 

"ആഹ്. ആയിഷ ഈ റൂമിലാണോ കിടക്കുന്നത്?".

"അതേ ".


"നിങ്ങൾ ഫ്രണ്ട്‌സ് ആണോ?"

."ഹാ ".

 "മോള് ഉള്ളിലുണ്ട്. പൊയ്ക്കണ്ടോളു ". പറഞ്ഞുകൊണ്ട് അയാൾ നടന്നു.


"ആയിഷാ......" പരിചിത ശബ്ദം കേട്ട ഭാഗത്തേക്ക് അവൾ നോക്കി.

 "റസീ.... ഷാനു....നിങ്ങളോ?" 

"ആഹ്. എക്സാം കഴിഞ്ഞതിൽ പിന്നെ നിന്നെ വാട്സാപ്പിൽ കണ്ടില്ല. വിളിച്ചപ്പോൾ ആദ്യമൊക്കെ ബിസി എന്ന് പറഞ്ഞു. ഇന്നലെ വീണ്ടും വിളിച്ചപ്പോഴാണ് ഉമ്മ എടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞത്.ഇന്നലെ ICU ൽ ആണെന്നും ഇന്ന് നിന്നെ വാർഡിലേക്കെടുക്കും എന്നൊക്കെ ". 

"മ്മ്...." ആയിഷ അവരുടെ മുഖത്തേക്ക് നോക്കി മൂളി.

 " ടീ എനിക്കൊരു ഹെല്പ്പ് ചെയ്യോ? " 

"അതിനെന്താ നീ പറയ് " റസിയ ഉത്സാഹത്തോടെ പറഞ്ഞു. "എനിക്ക് മദ്ഹ് കേൾക്കണം..... എന്തോ മനസ്സിന് റാഹത്തില്ലാത്ത പോലെ...... വർഷങ്ങളോളം നിസ്കാരിക്കാണ്ട് കഴിച്ചുകൂട്ടുന്നത് പോലെ.." ആയിഷയുടെ വാക്കുകൾ ഇടറി. " ഏത് songa കേൾക്കേണ്ടേ....? " ഷഹാന ചോദിച്ചു.

 "ഏതെങ്കിലും മ്യൂസിക് ഇല്ലാത്തെ...." റസിയ യൂട്യൂബിൽ സെർച്ച്‌ ചെയ്തു. ആദ്യം വന്ന song അവൾ play ചെയ്തു .


*പുഞ്ചിരിയാൽ വിടരുന്ന വദനം...*

*പൂമതിയാൽ ഉയരുന്ന നാദം....*

*വിടവാങ്ങും നേരം ഉമറൊന്ന് തേങ്ങി..*

*പൂങ്കുയിൽ നാദം ബിലാലും ഇടറീ....*


മദ്ഹിന്റെ ശീലുകളിൽ മൂവരും ലയിച്ചിരുന്നു. റസിയയ്ക്ക് പുതിയൊരനുഭൂതി ഉള്ളിന്റെ ഉള്ളിലേക്ക് കടന്നു ചെന്നു. അറിയാതെ അവരുടെ മിഴികൾ കണ്ണുനീർ ഒലിപ്പിക്കാനാരംഭം കൊണ്ടു.

*(നബിയേ മതിയേ ഞാൻ തനിച്ചായെ.....)2*

*(ഇനി എന്ന് കാണും ഞാൻ തിരു നൂറേ...)2*

അവസാനത്തെ വരികൾ കാതുകളിൽ അലയടിച്ചപ്പോൾ റസിയും ഷഹാനയും ഒരു തേങ്ങൽ കേട്ടു. ആയിഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്..... അതിശക്തമായ ആ കരച്ചിലിൽ അവളുടെ മുഖത്തിന്റെ അഴക് കൂട്ടിക്കൊണ്ട് ചുമന്നു. അവരുടെ കണ്ണുകളും നിറഞ്ഞൊഴുകി. ഷഹാന മുഖമമർത്തി കരയുന്നുണ്ടായിരുന്നു. കുറച്ചു നിമിഷം ആ സോങ് അവസാനിച്ചു. എങ്കിലും പാട്ടിലെ ഓരോ വരികളും കാതുകളിൽ മുഴങ്ങുന്നതുപോലെ തോന്നി. ഹൃദയം അങ്ങ് മദീനയിൽ മന്ദമാരുതന്റെ താലോടലേറ്റ് പച്ചക്കുബ്ബയ്ക്ക് കീഴിലായി മയങ്ങുന്ന.....മാദിഹീങ്ങളുടെ മാനസക്കോട്ടാരങ്ങളിൽ വാഴുന്ന... മദീനയുടെ നായകരുടെﷺ ചാരത്തേക്ക് പോയോ...? വീണ്ടുമാ ഹബീബിന്റെﷺ പുകളുകൾ നിറഞ്ഞൊരു മദ്ഹ് കേൾക്കാൻ വല്ലാണ്ട് കൊതിയേറുന്നുവോ....?


റസിയ കണ്ണുകൾ തുടച്ചു .  യാന്ത്രികമായി അവളുടെ വിരലുകൾ അമർത്തിക്കൊണ്ട് അടുത്ത സോങ് പ്ലേ ചെയ്തു.


*വ്യസനമായ് വിളിച്ചിടും ഞാൻ യാ നബീ.....*

*വ്യഥകളെല്ലാം തീർക്കുയാ ഖൈറന്നബീ.....*


ആ ഗാനം മനസ്സിനെന്തോ ഒരു ആശ്വാസം കൊണ്ടെത്തിച്ചതുപോലൊരു ഫീലിംഗ്..... കണ്ണുകൾ കണ്ണുനീറിനെ ഒഴുക്കുന്നതിൽ നിന്നും പിന്മാറിയില്ല..... മൂവരുടെയും ഹൃദയമിപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രണയത്തിന്റെ ആല സ്യത്തിലെന്നോണം വിങ്ങുന്നുണ്ട്.... ആയിഷയുടെ കണ്ണുകൾ അടഞ്ഞു. അവൾ പൂർണമായും മദീനയിലെത്തിക്കഴിഞ്ഞു. മദ്ഹ് അങ്ങനെയാണ്. ഹൃദയം കൊണ്ട് കേൾക്കുമ്പോൾ കണ്ണുകളടയും....... പിന്നെ മറ്റു ശബ്ദങ്ങളെ ചെവികൾ സ്വീകരിക്കുകയില്ല . ഹബീബിന്റെ തിരു റൗളയെ കണ്ണുകൾ കണ്ടുതുടങ്ങും. ത്വയ്‌ബയിലെ ഓരോ മൺതരിയെയും തഴുകി മാറുന്ന ഇളം തെന്നൽ  ജസദിനെയും ആവരണം ചെയ്യുന്നത് ആസ്വദിക്കും.


" ആഹാ മക്കളെപ്പോഴെത്തി? " ഉമ്മയുടെ ചോദ്യം കേട്ട് കലങ്ങിയ കണ്ണുകൾ വേഗത്തിൽ തുടച്ചുകൊണ്ട് റസിയയും ഷഹാനയും തിരിഞ്ഞു നോക്കി.

 "കുറച്ചു നേരമായിട്ടേ ഉള്ളു ". ചിരിച്ചു കൊണ്ട് റസിയ പറഞ്ഞു.

 " അല്ലാ നിങ്ങളെന്താ കരയേണോ? "സംശയത്തോടെ ഉമ്മയുടെ നെറ്റി ചുളിഞ്ഞു.

"ഹേയ് അല്ല. ആയിഷയ്ക്ക് മദ്ഹ് കേൾക്കണമെന്ന് പറഞ്ഞു. അങ്ങനെ കേട്ടപ്പോൾ ജസ്റ്റ്‌ വെള്ളം വന്നതാ..." റസിയ മറുപടി നൽകികൊണ്ട് പതിയെ എഴുന്നേറ്റു. ഉമ്മാക്ക് കാര്യങ്ങൾ മനസ്സിലായി. അവർ ആയിഷയെ നോക്കി. അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

പ്രണയം അത് ഹബീബിനോടായാൽ ﷺഅതിന്റെ ലഹരിയുടെ ആസ്വാദനത്തിൽ നിന്നും കരകയറുക അസാധ്യമാണ്. അവളിപ്പോഴും ഹബീബിന്റെﷺ ചാരത്തുനിന്നെത്തിയില്ലെന്ന് കാഴ്ചക്കാർക്ക് മനസ്സിലായി. "ആയിഷാ...". തലയിൽ തലോടിക്കൊണ്ട് ഉമ്മ വിളിച്ചു.അവളുടെ മിഴികൾ വിടർന്നു. നോട്ടം അവരുടെ മുഖത്തേക്ക് പതിഞ്ഞു. "കണ്ണുനീരിനാൾ ചുവന്നു തുടുത്ത മുറിവുകൾ നിറഞ്ഞ മുഖത്ത് മനോഹരമായ പുഞ്ചിരി വിടർന്നു.



🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪