📿PART - 30📿 🍀സ്വലാത്തിന്റെ ഈരടികൾ🍀
🍀സ്വലാത്തിന്റെ ഈരടികൾ🍀
🔹〰️〰️🔻❤🩹🔻〰️〰️🔹
📿PART - 30📿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
"ആഹ് " റബീഅ് തിരിഞ്ഞു നോക്കി.
"അൻവർ ഇക്ക അല്ലെ....?"കഴിഞ്ഞ രാത്രിയിലെ ഫോൺ കാളിൽ പരിചയപ്പെടുത്തിയ നാമം ശരിയാണോ എന്ന സംശയത്തോടെ അവൻ ചോദിച്ചു. "ഹാ ". ചിരിച്ചുകൊണ്ട് അൻവർ മറുപടി പറഞ്ഞു.
"ആയിഷയെ ICU ൽക്ക് മാറ്റിയോ? അവളുടെ വാപ്പ വന്നോ? "
" കുറച്ചു മുൻപായി മാറ്റി. ഞങ്ങൾ കേറി കണ്ടു. കൊച്ചാപ്പ ആകെ ഒരു tensed ആയ അവസ്ഥയാ. അപ്പോൾ എന്തെങ്കിലും ആവശ്യം വന്നാൽ അദ്ദേഹത്തെ കൊണ്ട് പറ്റില്ല. എനിക്കാണെങ്കിൽ അത്യാവശ്യമായി വീട്ടിൽ പോകേണ്ടതുണ്ട്. റബീഅ് അവിടെ നിൽക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ...?"
" ആ ചോദ്യം പുഞ്ചിരിയോടെ ഇല്ലെന്ന് അറിയിച്ചു."എന്നാൽ എന്നോടൊപ്പം വരൂ... " അവർ ആയിഷയുടെ ഉപ്പയുടെ അടുത്തേക്ക് പോയി. " റബീഇന്റെ....എന്തെങ്കിലും ആവിശ്യമായിട്ടാണോ വന്നത്? " നടത്തത്തിനിടയിലുള്ള പെട്ടെന്നുള്ള ചോദ്യത്തിന് മുന്നിൽ റബീഅ് ഒരു നിമിഷം സൈലന്റ് ആയി. അവൻ പോക്കറ്റിൽ നിന്നും ആയിഷയുടെ ഡയറി എടുത്തു. " ആയിഷയുടേതാണ്. ഇത് തരാൻ വേണ്ടി വന്നതാണ്. ഇന്നലെ ബാഗിൽ നിന്നും ഫോൺ തിരഞ്ഞപ്പോൾ കിട്ടിയതായിരുന്നു". അവൻ ഡയറി അൻവറിലേക്ക് നീട്ടി. "ഓഹ് ". അൻവർ ഡയറി വാങ്ങിച്ചു തുറന്നു നോക്കി. ആയിഷയുടെ വരയും എഴുത്തും കണ്ടു.
" ഞാൻ ആയിഷയുടെ ഉമ്മായേ കൊണ്ട് വരാൻ വേണ്ടി അവളുടെ വീട്ടിലേക്ക് പോകുന്നുണ്ട്. അപ്പോൾ ഇതവരിലേക്ക് ഏൽപ്പിക്കാം ". "ആഹ് ".
"കൊച്ചപ്പാ..., ഞാൻ വീട്ടിലേക്ക് പോവുകയാ. റബീ ഇങ്ങളോടൊപ്പം ഉണ്ടാകും ". തറയിലേക്ക് കണ്ണുകളുടെ നോട്ടം പതിപ്പിച്ചു തല കുനിച്ചിരുന്ന ആയിഷയുടെ വാപ്പിയെ വിളിച്ചു കൊണ്ട് അൻവർ പറഞ്ഞു. " മോൻ ന്താ വന്നേ? " തല ഉയർത്തിക്കൊണ്ട് അയാൾ തിരക്കി. അവൻ അൻവറിനോട് പറഞ്ഞത് ആവർത്തിച്ചു.
"എന്നാൽ ഞാൻ പോകുന്നു.നിങ്ങളിവിടെ ഇരിക്ക്". തലയാട്ടിക്കൊണ്ട് അൻവർ തിരിഞ്ഞു നടന്നു. റബീഅ് ആയിഷയുടെ ഉപ്പയുടെ അടുത്തിരുന്നു.
" ഇങ്ങൾ എപ്പോഴാ വന്നേ?" Rabee'a സംസാരിച്ചു തുടങ്ങി. " നേരം വെളുത്തപ്പോൾ ഇങ്ങട്ട് വന്നു. മോളെക്കാണാണ്ട് മനസ്സിലൊരു റാഹത്തുമില്ലെരുന്നു. " ഇപ്പോൾ കണ്ടില്ലേ....? " "മ്മ്.... ന്റെ കുട്ടീന്റെ മുഖത്ത് നോക്കിയപ്പോൾ ചങ്ക് പിടഞ്ഞു. ശരീരം മുഴുവൻ കെട്ടി വെച്ചിട്ടുണ്ട്. ഞാൻ തട്ടി വിളിച്ചു. ഈ വാപ്പിനെ ഒന്ന് നോക്ക് മോളെന്നു പറഞ്ഞു.... കണ്ണുതുറന്നില്ല എന്നിട്ടും...." ഒരു കൊച്ചു കുഞ്ഞിനെ പോലെ പറഞ്ഞു കണ്ണുനീർ പൊഴിക്കാൻ തുടങ്ങി.
റബീഇന്റെ തൊണ്ടയിലും നൊമ്പരം കുടുങ്ങിയ വേദന..... അയാൾ തന്റെ മകളുടെ ഓർമകളിലേക്ക് നടന്നു.
"വാപ്പീ...., എന്തിനാ എല്ലാവരും ഉപ്പാപ്പാനെ ഇവിടെ കിടത്തിയത്? അവിടെ ഉപ്പാപ്പ ഒറ്റയ്ക്കല്ലേ...? "
ആറ് വയസ്സുകാരിയായ ആയിഷയുടെ കുഞ്ഞു വിരൽ ഉപ്പാപ്പാന്റെ ഖബറിലേക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു. "മരിച്ചു കഴിഞ്ഞാൽ എല്ലാവരും ഇതുപോലെ ഇടുങ്ങിയ ഖബറിനുള്ളിൽ ഒറ്റയ്ക്ക് കിടക്കണം മോളെ...."
" അപ്പോൾ എല്ലാ മനുഷ്യന്മാരും കിടക്കോ ഇവിടെ? " അവളുടെ കുഞ്ഞു തല ഉയർത്തിക്കൊണ്ട് ചോദിച്ചു.
"ആഹ്.... " ദീർഘമായ നിശ്വാസത്തോടെ അയാൾ മറുപടി കൊടുത്തു. "അതിനകത്തു ലൈറ്റും ഫാനൊന്നും ഇല്ലല്ലോ.... അപ്പോൾ ചൂടെടുക്കില്ലേ?". "പടച്ചോന് ഇഷ്ട്ടമുള്ളവർക്ക് ചൂടെടുക്കില്ല. ഇഷ്ടമില്ലാതോർക്കൊക്കെ ചൂടെടുക്കും ".
"ഓഹ് അങ്ങനെയാണോ.... അപ്പോൾ ആയിശുട്ടീനെ പടച്ചോന് ഇഷ്ട്ടാണോ? " അവൾ മനോഹരമായ കുഞ്ഞു മിഴികൾ വിടർത്തി.
"പിന്നില്ലാതെ. ന്റെ ആയിഷക്കുട്ടിയെ പടച്ചോന് പെരുത്തിഷ്ട്ടാ ". നിലത്തു നിന്ന മകളെ കൈകളിലെടുത്തു അവളുടെ ചുവന്ന കവിളിൽ സ്നേഹചുംബനം നൽകിക്കൊണ്ടയാൽ പറഞ്ഞു.
"ഹായ്..." അവളുടെ കവിളിൽ നുണക്കുഴികൾ വിരിഞ്ഞു. "അപ്പോൾ വാപ്പീ....ഇവിടെ എന്തിനാ മാവ് നട്ടിരിക്കുന്നെ.... ഉപ്പാപ്പാക്ക് മാങ്ങ കഴിക്കാനാണോ? " അവളുടെ ചോദ്യം ആ ഉപ്പയിൽ ചിരി വരുത്തി. "അല്ല. അങ്ങനെ മരിച്ചവർക്ക് കഴിക്കാൻ വേണ്ടിയല്ല. നല്ലൊരാണെങ്കിൽ റബ്ബ് അവർക്ക് ഖബറിനുള്ളിൽ തന്നെ സ്വർഗ്ഗീയ ഭക്ഷണം നൽകും.
ഇത് നട്ട് വെച്ചിരിക്കുന്നത്... ഈ മാവ് ഉപ്പാപ്പാക്ക് വേണ്ടി ദുആ ചെയ്യും. പൊറുത്തു കൊടുക്കണെന്ന് ".
"അപ്പോൾ ആയിഷൂട്ടീം ഇവിടെ കിടക്കൊല്ലോ.... അപ്പോൾ എനിക്കും ഇതുപോലെ ദുആ ചെയ്യാൻ വേണ്ടി വാപ്പി ചെടി നട്ടുവെയ്ക്കണേ..." അവൾ നിഷ്കളങ്കതയോടെ കുഞ്ഞു തല ഇളക്കി കൊണ്ട് പറഞ്ഞു.
"മോളെ...! ഇല്ല!" ഒരു ഞെട്ടലോടെ അയാൾ അവളുടെ മുഖത്തേക്ക് നോക്കി. " അന്നവളുടെ മുഖത്ത് കണ്ട നിറഞ്ഞ ചിരി ആശുപത്രിക്കുള്ളിലെ ആ ചെയ്‌റിൽ ഇരിക്കുമ്പോൾ മനസ്സിൽ ഇപ്പോഴും അതേ ഒറിജിനാലിറ്റിയോടെ തെളിഞ്ഞു വന്നു .
" ഇല്ലാ.. ന്റെ കുട്ടി ഇനിയും ജീവിക്കും... ഈ വാപ്പിനോടൊപ്പം. ഞാൻ ആയിരിക്കും ആദ്യം..... " അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ വേഗത്തിൽ ഒഴുകാൻ തുടങ്ങി. താടിയിലൂടെ ഒലിച്ചിറങ്ങിയ തുള്ളികൾ അയാളുടെ മുണ്ടിൽ വന്നു പതിച്ചു. റബീഅ് പതിയെ തന്റെ കരങ്ങൾ അയാളുടെ കരങ്ങളുടെ പുറത്ത് വെച്ചു .
" വിഷമിക്കേണ്ട..... എല്ലാം ശരിയാകും. അല്ലാഹു കൈവിടില്ല " അവന്റെ വാക്കുകൾ കർണപടങ്ങളിൽ പതിച്ചപ്പോൾ ആയിഷയുടെ വാപ്പ ഓർമകളിൽ നിന്നും തിരികെയെത്തി.അയാളുടെ ചുവന്ന് കലങ്ങിയ കണ്ണുകൾ റബീഇന്റെ മുഖത്തേക്ക് പതിച്ചു.
" മോൻ ദുആ ചെയ്യണം ന്റെ കുട്ടിക്ക്.... " ഇടർച്ചയോടെ അയാൾ പറഞ്ഞു.
"ഇന്ഷാ അല്ലാഹ്. തീർച്ചയായും".
അവൻ ടെൻഷൻ മാറ്റാൻ അയാളോട് സംസാരിച്ചുകൊണ്ടേ ഇരുന്നു.
" മോന് എവിടെയാ ജോലി? " സംസാരത്തിനിടയിൽ അയാൾ തിരക്കി. "ഖത്തറിൽ. വാപ്പാക്ക് അവിടെ ഒരു സൂപ്പർ മാർക്കറ്റ് ഉണ്ട്. വാപ്പായും കൊച്ചാപ്പായുംക്കൂടിയിട്ടാ നടത്തിയിരുന്നത്. ഒരു വർഷം മുൻപ് ന്റെ വാപ്പ മരണപ്പെട്ടു . പിന്നെ രണ്ട് പെങ്ങന്മാരെ കണക്കിലെടുത്തു ഞാൻ വാപ്പാക്ക് പകരം അവിടെ പോയി.6 മാസം ഇടവിട്ട് ഞാനും കൊച്ചായും ലീവ് എടുക്കും ഇപ്പോൾ ലീവിന് ഇവിടെ വന്നിട്ട് രണ്ട് ദിവസമാകുന്നതെ ഉള്ളു ". അവൻ പറഞ്ഞു നിർത്തി. "ഓഹ്. മോന്റെ കല്യാണം കഴിഞ്ഞില്ലല്ലോ അല്ലെ...? ".
"ഇല്ല. നോക്കുന്നുണ്ട് ". പെട്ടെന്ന് നാവിൽ നിന്നും ആ വാക്ക് വഴുതിവീണു.റബീഇന് തന്നെ അത്ഭുതം തോന്നി. തനിക്ക് വേണ്ടി പലരുടെയും ആലോചനകൾ നോക്കാൻ ശ്രമിച്ച മാമയെയും ഉമ്മായേം ഒക്കെ തടയുകയായിരുന്നു. ഇപ്പോഴൊന്നും വേണ്ടെന്ന നിലപാടായിരുന്നു. പെട്ടെന്നിങ്ങനെ താൻ തന്നെ പറഞ്ഞത് റബീഇനെ അത്ഭുതപ്പെടുത്തി.
അവർ കൂടുതൽ കാര്യങ്ങൾ പരസ്പരം ചോദിച്ചറിഞ്ഞു. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ അടുത്തു.കുറച്ചുനേരം കഴിഞ്ഞപ്പോൾ ആയിഷയുടെ ഉമ്മയേം അനിയനെയും കൂട്ടി അൻവർ എത്തി.അൻവർ റബീഇനെ ഉമ്മാക്ക് പരിചയപ്പെടുത്തി കൊടുത്തു .
"അന്ന് ഫോൺ വിളിച്ചപ്പോൾ എടുത്തത് മോനായിരുന്നോ?"ആദിലിന്റെ തലയിൽ കൈ വെച്ചുകൊണ്ട് ചോദിച്ചു.
"മ്മ്...." മൂളിക്കൊണ്ട് അവൻ തലയാട്ടി.
"ആയിഷ എവിടെ? എനിക്ക് കാണണം.. ഡോക്ടർനോട് പറയി " ഉമ്മ വാപ്പീന്റെ അടുത്ത് ചേർന്നുകൊണ്ട് പറഞ്ഞു. "ഇപ്പോൾ പറ്റില്ല. ഉച്ച കഴിഞ്ഞേ ഇനി കാണിക്കൂ. ഇങ്ങൾ സമാധാനത്തോടെ ഇരുന്നോളീം...." അൻവറിൽ നിന്നായിരുന്നു പ്രതികരണം. ഉമ്മ നിറഞ്ഞ മിഴികളോട് ഉപ്പയുടെ അരികിലായിരുന്നു. ആദിൽ ഉമ്മയോട് ചാരി നിന്നു. റബീഅ് അൻവറിന്റെ അടുത്തേക്ക് ചെന്നു. "എന്നാൽ ഞാൻ പോകുന്നു.السلام عليكم ورحمة الله وبركاته"
"و عليكم السلام ورحمة وبركاته
ബുദ്ധിമുട്ടായെങ്കിൽ സോറി ട്ടോ...." റബീഇന്റെ കൈ കവർന്നു കൊണ്ട് അൻവർ പറഞ്ഞു.
"ഹേയ് അങ്ങനെയൊന്നുമില്ല ". Rabee'a ചിരിച്ചു.
" ഹാان شاء اللهഇനിയും കാണാൻ വിധി കൂട്ടട്ടെ ". സലാം ഒരിക്കൽ കൂടി പറഞ്ഞു കൊണ്ട് അവിടെ നിന്നും പോകാനൊരുങ്ങിയപ്പോൾ റബീഇന്റെ പുറകിൽ നിന്നും ഒരു പുരുഷശബ്ദം ഉയർന്നു. " ആഹാ അൻവറോ...! കുറെ നാളായല്ലോ കണ്ടിട്ട്... ഇവിടെ ആരെ കാണാനാ വന്നേ? ". Rabee'a ആ പരിചിത ശബ്ദം തിരിച്ചറിഞ്ഞു. അവൻ പിന്നിലേക്ക് തിരിഞ്ഞു. ഇരുവരുടെയും നോട്ടം പരസ്പരം ഉടക്കി.
" യാ ഹബീബ്... " ഇരുവരിൽ നിന്നും ഒരുമിച്ചായിരുന്നു അത്... ചിരിച്ചുകൊണ്ട് അവർ കൈകൾ കോർത്തു . ഒന്നും മനസ്സിലാകാതെ അൻവർ രണ്ടുപേരെയും മാറി മാറി നോക്കി.
"നാസറിക്ക എന്താ ഇവിടെ? ഇങ്ങളും ലീവ് എടുത്ത് പൊന്നോ...?"
."ആഹ്. ഉമ്മാക്ക് സുഖമില്ലാണ്ടായി. പിന്നെ അസറിനെ ഏൽപ്പിച്ചു ഇങ്ങ് പോന്നു.അല്ലാ...റബീ ഇന് അൻവറിനെ അറിയോ? "
"ഹാ ഇവിടെ വെച്ചുള്ള പരിചയം . "
"അൻവർ എന്റെ ഫ്രണ്ടാ ഒരുമിച്ച് ഒത്തിരിക്കാലം പഠിച്ചിട്ടുണ്ട്".
"ഓഹ്". " അല്ലാ.... ഇവിടെയെ huന്താ രണ്ട് പേരും? " ഇരുവരെയും നോക്കി കൊണ്ട് നാസർ ചോദിച്ചു. അൻവർ ആയിഷയുടെ ആക്സിഡന്റും റബീഇനെ പരിചയപ്പെട്ടതും പറഞ്ഞു.
"يا الله... ന്നിട്ട് ഇപ്പോൾ ആയിഷയ്ക്ക് എങ്ങനെയുണ്ട്? ".
"ബോധം തെളിഞ്ഞിട്ടില്ല. വേറെ കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു. "ആഹ്.الحمد لله. മരുന്നിന്റെയൊക്കെ എഫക്ട് കൊണ്ടാവും മയക്കം വിടാത്തത്..."
"ഹ്മ്മ് ".
സംസാരം കഴിഞ്ഞ് റബീഅ് സലാം ചൊല്ലി പിരിഞ്ഞു."നാസറിന് ആ പയ്യനെ എങ്ങനെ അറിയാം?". അതുവരെ സംസാരം ശ്രദ്ധിക്കുകയായിരുന്ന ആയിഷയുടെ ഉപ്പ മുൻപരിചയത്തിന്റെ അടിസ്ഥാനത്തിൽ നാസറിനോടായി ചോദിച്ചു." അവന്റെ ഉപ്പ വഴി പരിചയം. ആദ്യം ഞങ്ങൾ ഒരേ റൂമിലായിരുന്നു. പിന്നീടാണ് സ്വന്തമായിട്ടൊക്ക മാർക്കറ്റ് ആയത്. നല്ല പയ്യനാ.. സ്വഭാവമൊക്കെ ماشاءالله!. അവന്റെ ഉപ്പ മരിക്കുന്നതിന് മുന്നേ അവനെയും കൂട്ടി ഖത്തറിൽ വന്നിട്ടുണ്ട്. അങ്ങനെയാണ് പരിചയപ്പെട്ടത്".
"ഹ്മ്മ്.... അവന്റെ പെരുമാറ്റം എനിക്കും ഇഷ്ട്ടമായി ". ആയിഷയുടെ വാപ്പി ചാരിയിരുന്നു കൊണ്ട് പറഞ്ഞു.അയാൾ മുകളിലേക്ക് കണ്ണുകളുയർത്തി. ചിന്തകളിലൂടെ ഇഴയുന്ന ഹൃദയത്തിനൊപ്പം ആ മിഴികളും ചലിച്ചു.
അന്നത്തെ ദിവസം മണിക്കൂറുകളിലൂടെ കൊഴിഞ്ഞുപോയി.
"hello..... അയിഷാ...." നേഴ്സ് ഇടതു കയ്യിൽ ട്രിപ്പ് മാറ്റുന്നതിനിടയിൽ വിളിച്ചു.കാതുകളിൽ വന്നു പതിച്ച ശബ്ദം ആയിഷയിൽ മാറ്റങ്ങളുളവാക്കി.അവളുടെ മിഴികൾ മെല്ലെ തുറന്നു വന്നു. അതിനേക്കാൾ അതിശക്തമായ മയക്കം കണ്പോളകളെ വീണ്ടും കൂട്ടിയടുപ്പിച്ചു.
🔘إن شاء الله🔘
(തുടരും)
✍🏻shahina binth haroon
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്
😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘
❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹
Post a Comment