സ്വലാത്തുൽ ഫാതിഹിന്റെ 50 മഹത്വങ്ങൾ
മുത്ത് നബിﷺക്ക് ഏറ്റവും പ്രിയപ്പെട്ട സ്വലാത്താണ് സ്വലാത്തുൽ ഫാതിഹ്. സ്വലാത്തുൽ ഫാതിഹിന്റെ 50 മഹത്വങ്ങൾ ഇവിടെ കൊടുക്കുന്നു...
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
മഹത്വങ്ങൾ
01) മുത്ത് നബിﷺയുടെ മേൽ അല്ലാഹു ﷻ ചൊല്ലിയ സ്വലാത്ത്. ഇത് തന്നെയാണ് സ്വലാത്തുൽ ഫാതിഹിന്റെ ഏറ്റവും വലിയ മഹത്വവും.
02) അല്ലാഹുﷻവിനും മുത്ത് നബിﷺക്കും ഏറ്റവും പ്രിയങ്കരമായ സ്വലാത്ത്.
03) മലക്കുകൾ ചൊല്ലുന്ന സ്വലാത്ത്.
04) മുത്ത് നബിﷺയുടെ മേൽ മുഹ്'യിദ്ധീൻ ശൈഖ് (റ), ശാഹ് നഖ്ഷബന്ധി (റ) തുടങ്ങിയ മഹത്തുക്കൾ പതിവാക്കിയിരുന്ന സ്വലാത്തുകളിലൊന്ന്.
05) ഒരൊറ്റ തവണ ചൊല്ലിയാൽ മറ്റ് സ്വലാത്തുകൾ 600000 തവണ ചൊല്ലിയാൽ ലഭിക്കുന്ന പ്രതിഫലം ലഭിക്കുന്ന സ്വലാത്ത്.
06) ഒരു തവണ ചൊല്ലിയാൽ ആദം നബി (അ) മുതൽ അന്ത്യനാൾ വരെയുള്ള മുഴുവൻ പേരും ചൊല്ലിയ സ്വലാത്തുകളുടെ പ്രതിഫലം ലഭിക്കാൻ കാരണമാകുന്ന സ്വലാത്ത്.
07) ഏറ്റവും മഹത്തായ സ്വലാത്ത് തനിക്ക് അറിയിച്ച് തരണമെന്നുള്ള ശൈഖ് മുഹമ്മദുൽ ബക്'രി (റ) തങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരമായ് അല്ലാഹു ﷻ അറിയിച്ച് കൊടുത്ത സ്വലാത്ത്.
08) ഇതിനേക്കാൾ മഹത്തരമായ മറ്റൊരു സ്വലാത്ത് കൊണ്ടും ഒരാളും എന്റെ മേൽ സ്വലാത്ത് ചൊല്ലിയിട്ടില്ല എന്ന് മുത്ത് നബി ﷺ, അഹ്'മദ് തിജാനി തങ്ങളോട് പറഞ്ഞ സ്വലാത്ത്.
09) മുത്ത് നബിﷺയെ സ്വപ്നത്തിൽ കാണാൻ ഏറ്റവും ഉത്തമമായ സ്വലാത്ത്.
10) മുത്ത് നബിﷺയെ ഉണർവിൽ തന്നെ കാണുന്നതിന് സഹായിക്കുന്ന സ്വലാത്ത്.
11) തിജാനി ത്വരീഖത്തിലെ ഉന്നതരായ ശൈഖ് മാഹി ഹൈദറ (റ) പറയുന്നു: "സ്വലാത്തുൽ ഫാതിഹ് 100 തവണ ചൊല്ലുകയും എന്നിട്ട് മുത്ത് നബിﷺയെ കാണുകയും ചെയ്യാത്ത ഒരുത്തന്റെ കാര്യത്തിൽ ഞാൻ അത്ഭുതം കൊളളുന്നു"
12) മുത്ത് നബിﷺയെ സ്വപ്നത്തിൽ കാണാൻ വെള്ളിയാഴ്ച രാവിലോ തിങ്കളാഴ്ച രാവിലോ ആയിരം തവണ സ്വലാത്തുൽ ഫാതിഹ് ചൊല്ലുവാൻ ഔലിയാക്കൾ ഉപദേശിക്കുന്നു.
13) ഇരു ലോകത്തേയും ഹാജത്തുകൾ നിറവേറാൻ സഹായകരമാകുന്ന സ്വലാത്ത്.
14) സർവ്വ രോഗങ്ങൾക്കും (ആത്മീയവും ശാരീരികവും മാനസികവുമായ) ശിഫയാണ് സ്വലാത്തുൽ ഫാതിഹ്.
15) സർവ്വ പ്രയാസങ്ങൾക്കും പരിഹാരവുമാണ് സ്വലാത്തുൽ ഫാതിഹ്.
16) മുത്ത് നബിﷺയോട് പ്രണയമുണ്ടാകുവാൻ ഏറ്റവും സഹായകരമായ സ്വലാത്ത്.
17) വളരെ വേഗംമുത്ത് നബിﷺയുടെ സ്നേഹം ലഭിക്കാൻ കാരണമാകുന്ന സ്വലാത്ത്.
18) വിലായത്തിലേക്കുള്ള വാതിലാണ് സ്വലാത്തുൽ ഫാതിഹ്.
19) മരണപ്പെട്ടവർക്ക് ഹദ്'യ ചെയ്യാൻ ഏറ്റവും ഉത്തമമായ സ്വലാത്ത്.
20) സൂഫികളിലൊരാൾ പറയുകയുണ്ടായി "എന്റെ മരണശേഷം ആരെങ്കിലും എനിക്ക് ഒരു സ്വലാത്തുൽ ഫാതിഹ് ചൊല്ലി ഹദ്'യ ചെയ്താൽ എനിക്ക് അത് മതിയാകും."
21) വല്ല ഒരുത്തരും സ്വലാത്തുൽ ഫാതിഹ് ദിനേന ഒരു തവണ എങ്കിലും ചൊല്ലിയാൽ അവർ ഈമാൻ കിട്ടിയല്ലാതെ മരണപ്പെടില്ല.
22) ദിനേന ഒരു തവണ എങ്കിലും പതിവാക്കിയവർ നരകത്തിൽ പ്രവേശിക്കില്ല.
23) ഖുർആന്റെ ഖുർആൻ എന്ന് ശൈഖ് ഇബ്റാഹീം നിയാസെ (റ) വിശേഷിപ്പിച്ച സ്വലാത്ത്.
24) മറ്റ് സ്വലാത്തുകൾ 600000 തവണ ചൊല്ലുമ്പോൾ മുത്ത് നബിﷺയോട് ലഭിക്കുന്ന സാമീപ്യം ഒരൊറ്റ തവണ ചൊല്ലൽ കൊണ്ട് ലഭിക്കുന്ന സ്വലാത്ത്.
25) ഏറ്റവും ഉന്നതമായ നിധി എന്ന് ശൈഖ് ഇബ്'റാഹീം നിയാസെ (റ) തങ്ങൾ വിശേഷിപ്പിച്ച സ്വലാത്ത്.
26) അസ്മാഉൽ ഹുസ്‌നയുടെ സിർ റുകൾ സ്വലാത്തുൽ ഫാതിഹിൽ അടങ്ങിയിരിക്കുന്നു.
27) സർവ്വസ്വലാത്തുകളുടേയും രഹസ്യങ്ങൾ ഉൾകൊളളുന്ന സ്വലാത്ത്.
28) തെറ്റുകളിൽ നിന്നുള്ള കവചമാണ് സ്വലാത്തുൽ ഫാതിഹ്.
29) പുകവലി, മദ്യം തുടങ്ങിയ കാര്യങ്ങൾക്ക് അടിമപ്പെട്ടവർ സ്വലാത്തുൽ ഫാതിഹ് പതിവാക്കുക. അത്തരം മോശത്തരങ്ങളിൽ നിന്നും മോചനം ലഭിക്കും.
30) മഅരിഫത്തിലേക്കുള്ള കവടമാണ് മഹത്തായ സ്വലാത്തുൽ ഫാതിഹ്.
31) സ്വർഗത്തിന്റെ താക്കോൽ എന്നറിയപ്പെടുന്ന സ്വലാത്ത്.
32) സ്വലാത്തുൽ ഫാതിഹിന്റെ അഹ്'ലുകാർക്ക് ഖബറിൽ ഒരു പ്രയാസവും നേരിടേണ്ടി വരില്ല. ഇൻ ശാ അല്ലാഹ്.
33) രിസ്ഖിൽ വിശാലതയുണ്ടാകുവാൻ സ്വലാത്തുൽ ഫാതിഹ് പതിവാക്കുക.
34) നിങ്ങളൊരു സ്വലാത്തുൽ ഫാതിഹ് ചൊല്ലുമ്പോൾ അതിൽ നിന്നും അല്ലാഹു ﷻ600000 മലക്കുകളെ സൃഷ്ടിക്കുകയും അന്ത്യനാൾ വരെ ആ മലക്കുകൾ മുത്ത് നബിﷺയുടെ മേൽ ചൊല്ലുന്ന മുഴുവൻ സ്വലാത്തുകളുടേയും പ്രതിഫലത്തെ നിങ്ങളുടെ പേരിൽ രേഖപ്പെടുത്തി വെക്കുകയും ചെയ്യും.
(ശൈഖ് ഹിശാം ഖബ്ബാനി)
35) പാപങ്ങളെ മുഴുവൻ മായ്ച്ച് കളയുന്ന സ്വലാത്ത്.
36) ഇസ്മുൽ അഅ്‌ളമിന്റെ സുഗന്ധം എന്ന വിശേഷണവും സ്വലാത്തുൽ ഫാതിഹിനുണ്ട്.
37) നമുക്കും മുത്ത് നബിﷺക്കും ഇടയിൽ 70000 മറകളുണ്ട്. അവ ഓരോന്നായ് ഉയർത്തപ്പെടാൻ സ്വലാത്തുൽ ഫാതിഹ് നിദാനമാകുന്നു.
38) മുത്ത് നബിﷺയെ ഏറ്റവും ഉത്തമമായ രീതിയിൽ പ്രകീർത്തിക്കുന്ന സ്വലാത്ത്.
39) ഒരു ആത്മീയ ഗുരുവിനെ തേടുന്നവർ സ്വലാത്തുൽ ഫാതിഹ് പതിവാക്കട്ടെ.. ഇൻ ശാ അല്ലാഹ്, സ്വലാത്തുൽ ഫാതിഹിന്റെ ബറകത്താൽ അവർക്ക് അത് ലഭിക്കും.
40) ഒരൊറ്റ തവണ ചൊല്ലിയാൽ സ്വർഗ്ഗത്തിൽ 600000 കൊട്ടാരം അല്ലാഹു ﷻ അവർക്ക് പ്രതിഫലമായി നൽകും.
41) ഒരു തവണ ചൊല്ലിയാൽ 600000 ഹൂറുൽ ഈനുകളെ സ്വർഗ്ഗത്തിൽ അവനിക്ക് അല്ലാഹു ﷻ വിവാഹം ചെയ്തു കൊടുക്കും.
42) ഒറ്റ തവണ ചൊല്ലുന്നവന് അല്ലാഹുﷻ 600000 നന്മകൾ രേഖപ്പെടുത്തി വെക്കും.
43) ഒറ്റത്തവണ ചെല്ലിയാൽ 600000 പാപങ്ങൾ പൊറുക്കപ്പെടും.
44) ഒറ്റത്തവണ ചൊല്ലിയാൽ ആറ് ലക്ഷം നൻമകൾ അവന്റെ പേരിൽ രേഖപ്പെടുത്തപ്പെടും.
45) ഒറ്റത്തവണ ചൊല്ലിയാൽ അവന്റെ പേരിൽ ആറ് ലക്ഷം ദറജകൾ രേഖപ്പെടുത്തപ്പെടും.
46) സ്വലാത്തുൽ ഫാതിഹ് ജീവിതത്തിൽ ഒരു തവണയങ്കിലും ചൊല്ലിയവർ നരകത്തിൽ പോവില്ല എന്ന് ശൈഖ് മുഹമ്മദുൽ ബകരി എന്ന മഹാൻ പറയുന്നു.
47) ഏഴാകാശങ്ങളിലേയും ഭൂമികളിലേയും ജീവജാലങ്ങളെല്ലാം ഒരുമിച്ച്കൂടിയാൽ പോലും സ്വലാത്തുൽ ഫാതിഹിന്റെ മഹത്വം വർണിച്ച് തീർക്കാനാവില്ല. സ്വലാത്തുൽ ഫാതിഹിൻ്റെ സാഗര സമാനമായ മഹത്വങ്ങളിൽ നിന്നും ഒരു തുള്ളി മാത്രമേ നിങ്ങൾ കേട്ടിട്ടൊള്ളു. മറ്റെല്ലാം മറക്കപ്പെട്ടിരിക്കുന്നു...
(സയ്യിദിനാ അഹ്'മദ് തീജാനി (റ))
48) സ്വലാത്തുൽ ഫാതിഹ് അല്ലാഹുﷻവിൽ നിന്നുള്ള ഏറ്റവും ഉന്നതമായ നിധിയാണെന്ന് ശൈഖ് തിജാനി തങ്ങൾ പറയുന്നു.
49) ദിവ്യാനുരാഗത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്നു.
50) സ്വലാത്തുൽ ഫാതിഹ് ചൊല്ലുന്നവർക്ക് അല്ലാഹുﷻവിനെ തന്നെ ലഭിക്കുന്നു.
Post a Comment