🌷വരി ⁦⁦3️⃣1️⃣🌷

 

🔹🔸🔹🔸🔹🔸🔹🔸🔹🔸

* ഖസ്വീദത്തുൽ ബുർദ*

*ആശയം, വിശദീകരണം -  ⁦⁦3️⃣1️⃣*

〰️〰️〰️〰️〰️〰️〰️〰️〰️〰️

🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘


🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨

عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨


*🌷വരി ⁦⁦3️⃣1️⃣🌷*


*🌹ورَاوَدَتْهُ الْجِبَـالُ الشُّـمُّ مِـنْ ذَهَـبٍ*✨

*عَـنْ نَفْسِـهِ فَـأَرَاهَا أَيَّـمَا شَـمَـمِ*🌹


*ഉയർന്ന സ്വർണ്ണ പർവ്വതങ്ങൾ അവിടുത്തേക്കു ﷺ വേണ്ടി സ്വയം സമർപ്പിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ, തിരുനബി ﷺ  അതിനോട് ശക്തമായ വിമുഖത കാണിക്കുകയാണ് ചെയ്തത്.*


**********************************

*പദാനുപദ അർത്ഥം*


وَرَاوَدَتْهُ =

(മുത്ത് നബിﷺയോട്) സന്നദ്ധത കാണിച്ചു 


الْجِبَـالُ =

പർവ്വതങ്ങൾ 


الشُّـمُّ مِـنْ ذَهَـبٍ =

സ്വർണ്ണത്താലുള്ള ഉയർന്നു നിൽക്കുന്ന പർവ്വതങ്ങൾ 


     عَـنْ نَفْسِـهِ =

അവിടുത്തേക്ക് ﷺ വേണ്ടി (സ്വയം സമർപ്പിക്കാൻ)


 فَـأَرَاهَا =

അപ്പോൾ അവിടുന്ന് ﷺ അവയ്ക്കു നേരെ പ്രകടിപ്പിച്ചു 


أَيَّـمَا شَـمَـمِ =

ശക്തമായ വിമുഖത 


*********************************

_പുണ്യ റസൂൽ ﷺ അനുഭവിച്ച ദാരിദ്ര്യത്തെക്കുറിച്ച് പ്രതിപാദിച്ചു കഴിഞ്ഞപ്പോൾ, മുത്ത് നബിക്ക് ﷺ ധന സമ്പാദനത്തിനുള്ള അവസരം നൽകാത്തതിനാലാണോ ഇങ്ങനെ ദാരിദ്ര്യത്താൽ പ്രയാസപ്പെടേണ്ടി വന്നത് എന്ന് ആരെങ്കിലും ചിന്തിച്ചുപോയാൽ അതിനുള്ള ഉത്തരമാണ് ഈ വരി. ഒരാൾക്കും ചിന്തിക്കാൻ പോലും പറ്റാത്തത്ര സമ്പത്തിന്റെ സ്രോതസുകൾ പുന്നാര ഹബീബിനു ﷺ മുന്നിൽ റബ്ബ് തുറന്നു വെച്ചിട്ടുണ്ടായിരുന്നു. എന്നാൽ ആ സമ്പത്തിനോട് യാതൊരു താൽപര്യവും കാണിക്കാതെ അവിടുന്ന് ﷺ തിരിഞ്ഞു കളയുകയാണ് ചെയ്തിട്ടുള്ളത്._


_ഈ വരിയെ ഒരു ആലങ്കാരിക പ്രയോഗമായി വ്യാഖ്യാനിക്കാം. ഭൗതിക പ്രലോഭനങ്ങൾക്കു വഴങ്ങാത്ത ആത്മീയ  വ്യക്തിത്വമായിരുന്നല്ലോ മുത്ത് നബി ﷺ. സത്യദർശനവുമായി രംഗത്തു  വന്നപ്പോൾ അതിൽ നിന്നും പിന്തിരിയാൻ തിന്മയുടെ ശക്തികൾ അവിടുത്തേക്ക് ﷺ സമ്പത്തും അധികാരവും ദാമ്പത്യവുമെല്ലാം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, സത്യ ദീൻ നമ്മിലേക്ക് എത്തിക്കാൻ മുത്ത് നബി ﷺ അതെല്ലാം നിരസിക്കുകയാണുണ്ടായത്. മാത്രവുമല്ല ഒരിക്കൽ പനയോലപ്പായയിൽ കിടന്ന് ശരീരത്തിൽ പാടുകൾ വീണത്, അതുകണ്ടപ്പോൾ നല്ലൊരു മെത്തയുണ്ടാക്കിത്തരട്ടെയോ എന്ന് പുണ്യ സ്വഹാബാക്കൾ رضي الله عنهم ചോദിച്ചപ്പോൾ എനിക്കെന്തിനാണ് ഈ നശ്വരവും നൈമിഷികമായ ദുനിയാവെന്നായിരുന്നു അവിടുന്ന് ﷺ പ്രതികരിച്ചത്._


_അതല്ല, ഇത്  യഥാർത്ഥ സംഭവത്തിലേക്കുള്ള സൂചനയാണെന്നാണ് മറ്റൊരു വ്യാഖ്യാനം. ഒരിക്കൽ ജിബിരീൽ عليه السلام തിരുനബിയുടെ ﷺ സവിധത്തിലെത്തി ഇങ്ങനെ പറഞ്ഞു: "അല്ലാഹു അങ്ങേക്ക് ﷺ അഭിവാദ്യമർപ്പിക്കുകയും ഈ പർവ്വതങ്ങൾ എപ്പോഴും അങ്ങയുടെ ﷺ കൂടെയുണ്ടാകും വിധം സ്വർണവും വെള്ളിയും ആക്കിത്തരട്ടെയോ എന്ന് ചോദിക്കാൻ ഏല്പിക്കുകയും ചെയ്തിരിക്കുന്നു" എന്ന്. മറുപടിയായി അവിടുന്ന് ﷺ പറഞ്ഞു: "ജിബിരീൽ عليه السلام..., ഈ ലോകം  വീടില്ലാത്തവന്റെ വീടാണ്. മുതലില്ലാത്തവന്റെ മുതലാണ്. വിഡ്ഢികൾ അതിനെ വാരിക്കൂട്ടുന്നു."_


_മറ്റൊരിക്കൽ  അവിടുന്ന് ﷺ പറഞ്ഞു. എന്റെ റബ്ബ് മക്കയുടെ കുന്നിൻപുറങ്ങൾ നിറയെ എനിക്ക് സ്വർണം കാണിച്ചുതന്നു. ഞാൻ പറഞ്ഞു: "വേണ്ട റബ്ബേ..., ഒരുനാൾ വിശന്നും അടുത്ത നാൾ തിന്നും ഞാൻ കഴിഞ്ഞുകൊള്ളാം. വയറു നിറയുമ്പോൾ നിന്നെ സ്തുതിക്കാം. വിശക്കുമ്പോൾ നിന്നെ വണങ്ങുകയും പ്രാർത്ഥിക്കുകയും ചെയ്യാം."_


(തുടരും, إن شاء الله).

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


*ദുനിയാവിന്റെ പ്രലോഭനങ്ങളിൽ മയങ്ങരുത്. ആഖിറം ലക്ഷ്യമാക്കി ആരാധനകളിൽ മുഴുകണം. നന്ദിയുള്ള അടിമകളാവണം. മുത്ത് നബി ﷺ തങ്ങളുടെ യഥാർത്ഥ ആശിഖീങ്ങളിൽ ഉൾപ്പെടണം.*

*നീ   തൗഫീഖ് ചെയ്യണേ الله...*

*امين امين امين يا ارحم الراحمين...*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

 ▪▪▪▪▪▪▪▪▪▪


GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪