🌷വരി ⁦⁦3️⃣0️⃣🌷

 


🔹🔸🔹🔸🔹🔸🔹🔸🔹🔸

* ഖസ്വീദത്തുൽ ബുർദ*

*ആശയം, വിശദീകരണം -  ⁦⁦3️⃣0️⃣*

〰️〰️〰️〰️〰️〰️〰️〰️〰️〰️

🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘


🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨

عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨


*🌷വരി ⁦⁦3️⃣0️⃣🌷*


*🌹وشَـدَّ مِـنْ سَـغَـبٍ أَحْـشَاءَهُ وَطَـوَى*✨

 *تَحْـتَ الْحِجَـارَةِ كَـشْحًا مُـتْرَفَ الْأَدَمِ*🌹


*വിശപ്പിന്റെ  കാഠിന്യം മൂലം തിരുനബി ﷺ അവിടുത്തെ ഉദരം വരിഞ്ഞു കെട്ടുകയും മൃദുല ചർമമുള്ള അവിടുത്തെ ﷺ വയറിനെ കല്ലിനടിയിൽ ചുരുട്ടി വെക്കുകയും ചെയ്തു.*


*********************************

*പദാനുപദ അർത്ഥം*


وَشَـدَّ=

അവിടുന്ന് ﷺ കെട്ടി 


َّ مِـنْ سَـغَـبٍ =

വിശപ്പിനാൽ 


أَحْـشَاءَهُ=

അവിടുത്തെ ﷺഉദരത്തെ 


ُوَطَـوَى =

ചുരുട്ടി വെക്കുകയും ചെയ്തു 


تَحْـتَ الْحِجَـارَةِ =

കല്ലുകൾക്കിടയിൽ 


ِ كَـشْحًا =

ആമാശയത്തെ (വയറിനെ)


 مُـتْرَفَ الْأَدَمِ =

മൃദുല ചർമ്മങ്ങളുള്ള 


**********************************

_മുത്തു  നബിയുടെ ﷺ ത്യാഗസന്നദ്ധയുടെ മറ്റൊരു ചിത്രം കൂടി നമുക്ക് കാണിച്ചു തരികയാണ് ഈ വരികളിൽ. കഠിനമായ വിശപ്പിൽ വളഞ്ഞു പോകാതിരിക്കാൻ വയറ്റിൽ കല്ലുവെച്ച് തുണി കൊണ്ട് ചുറ്റിക്കെട്ടി അല്പമൊരാശ്വാസത്തിനുവേണ്ടി യത്നിക്കുന്ന രംഗം!_


_ഖൻദഖിന്റെ ചരിത്രം നാം അറിയുന്നവരാണ്. ശത്രുക്കളിൽ നിന്നുള്ള ആക്രമണം ചെറുക്കാൻ മദീനക്കു ചുറ്റും കിടങ്ങ് കുഴിക്കുക എന്ന പ്രതിരോധ തന്ത്രം സൽമാനുൽ ഫാരിസി رضي الله عنه നിർദ്ദേശിച്ചു. ഇരുപത് (ഏഴ് എന്നും അഭിപ്രായമുണ്ട്) ദിവസം വേണ്ടിവന്നു കിടങ്ങ് കുഴിക്കാൻ. പുണ്യ മദീനയിലെ പട്ടിണിയുടെ ആ കാലത്ത് വിശപ്പടക്കാൻ മാർഗമൊന്നുമില്ലാതെ വളഞ്ഞുപോവാതിരിക്കാൻ വയറ്റത്ത് കല്ലുകെട്ടി കിടങ്ങു കുഴിയിൽ ഏർപ്പെട്ട മുത്ത് നബിയെ ﷺ നിറകണ്ണുകളോടെയല്ലാതെ ഓർക്കാൻ അനുരാഗികൾക്ക് സാധിക്കുകയില്ല._


_പാപികളായ  നമുക്ക് വേണ്ടി തുല്യതകളില്ലാത്ത എത്രയെത്ര ബുദ്ധിമുട്ടുകളാണ് യാ സയ്യിദീ ﷺ അവിടുന്ന് ﷺ സഹിച്ചത്. യാ സയ്യിദീ യാ റസൂലല്ലാഹ് ﷺ... അവിടുത്തേക്ക് ﷺ ആയിരമായിരം സലാം..._


(തുടരും, إن شاء الله).

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


*ധാരാളം നന്മകൾ ചെയ്യണം. ഫലമുണ്ടാകും വിധം ഇഖ്ലാസോടെ മറ്റുള്ളവരെ നന്മകളാൽ ഉപദേശിക്കണം. ഉപദേശിക്കുന്നവ ജീവിതത്തിൽ പകർത്തണം. മുത്ത്‌ നബി ﷺ  തങ്ങളുടെ യഥാർത്ഥ   ആശിഖീങ്ങളിൽ ഉൾപ്പെടണം.*

*നീ   തൗഫീഖ് ചെയ്യണേ الله...*

*امين امين امين يا ارحم الراحمين...*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

 ▪▪▪▪▪▪▪▪▪▪


GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪