🌷വരി ⁦⁦2️⃣⁦⁦9️⃣⁩🌷

 


🔹🔸🔹🔸🔹🔸🔹🔸🔹🔸

* ഖസ്വീദത്തുൽ ബുർദ*

*ആശയം, വിശദീകരണം -  ⁦⁦2️⃣⁦⁦9️⃣⁩*

〰️〰️〰️〰️〰️〰️〰️〰️〰️〰️

🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘


🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨

عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨


കാവ്യത്തിന്റെ *മൂന്നാം ഭാഗം* ഇവിടെ തുടങ്ങുന്നു.


_*الفصل الثالث في مدح سيد المرسلين*_

*(ശുദ്ധമായ തിരുനബി ﷺ കീർത്തനങ്ങളാണ് ﷺ പ്രതിപാദന വിഷയം)*


*🌷വരി ⁦⁦2️⃣⁦⁦9️⃣⁩🌷*

       

*ِ🌹ظلَمْتُ سُـنَّةَ مَنْ أَحْيَى الظَّلاَمَ إِلَى*✨

 *أَنِ اشْتَكَتْ قَدَمَاهُ الضُّرَّ مِنْ وَرَمِ*🌹 


*നീരുവന്നു പ്രയാസപ്പെടുന്നതായി കാലുകൾ പരാതി പറയുവോളം നിന്നു നിസ്ക്കരിച്ചു രാത്രിയെ ജീവിപ്പിച്ച തിരുനബിയുടെ ﷺ ചര്യയോടു ഞാൻ അക്രമം കാണിച്ചു.*


**********************************

*പദാനുപദ അർത്ഥം*


ظَلَمْتُ =

ഞാൻ അക്രമം കാണിച്ചു 



سُـنَّةَ مَنْ =

ഒരാളുടെ ചര്യയോട് 


أَحْيَى =

ആ വ്യക്തി ജീവൻ നൽകി 


الظَّلاَمَ =

ഇരുട്ടിന് (ഇരുണ്ട രാത്രിക്ക്)


إِلَى أَنِ اشْتَكَتْ =

വേവലാതിപ്പെടുന്നത് വരെ 


قَدَمَاهُ =

ആ മഹോന്നത വ്യക്തിത്വത്തിന്റെ രണ്ടു പാദങ്ങൾ 


الضُّرَّ =

വിഷമത്തെ പറ്റി 


مِنْ وَرَمِ =

നീർകെട്ടിനാലുള്ള 


**********************************

_കാവ്യത്തിന്റെ മൂന്നാം ഭാഗം ഇവിടെ തുടങ്ങുന്നു. ശുദ്ധമായ തിരുനബി ﷺ കീർത്തനങ്ങളാണിനി. ഉപദേശം, പശ്ചാത്താപം, ഖേദം എന്നിവയ്ക്കൊക്കെ ശേഷം പുന്നാര ഹബീബോരെ ﷺ പുകഴ്ത്തിത്തുടങ്ങാൻ സ്വന്തം ശരീരത്തെ പാകപ്പെടുത്തുകയായിരുന്നു കവി رضي الله عنهഇതുവരെ. ജീവിതത്തിൽ ഒരുപാടു വീഴ്ചകൾ വരുത്തി, വലിയ പുണ്യങ്ങൾ കൂടുതലായി ചെയ്തിട്ടുമില്ല. ആരാധനകളിൽ താൻ വരുത്തിയ ഉദാസീനതയെക്കുറിച്ച് പരിതപിച്ച ശേഷം കവി رضي الله عنه തിരുനബിയുടെ ﷺ ആരാധനാനിരതമായ രാവുകളിലേക്ക് അനുവാചകന്റെ ശ്രദ്ധ ആകർഷിക്കുന്നു. രാത്രി അല്പം മാത്രം ഉറങ്ങി ബാക്കി സമയമത്രയും ആരാധനകളിൽ മുഴുകിയിരുന്ന കാരണം കാലിൽ നീരു വന്നു പോയ മുത്ത് നബിയോട് ﷺ 'അവിടുത്തേക്ക് ﷺ മുമ്പും പിമ്പുമുള്ള മുഴുവൻ പാപങ്ങളും അല്ലാഹു പൊറുത്തു തന്നിട്ടുണ്ടല്ലോ' എന്നു അവിടുത്തെﷺപ്രിയ പത്നി  ആയിഷ ബീവിرضی الله عنها ചോദിച്ചപ്പോൾ അവിടുത്തെ ﷺ മറുപടി 'ഞാനൊരു നന്ദിയുള്ള അടിമയാവേണ്ടയോ' എന്നായിരുന്നു._


_മുത്ത് നബിയിൽ ﷺ അങ്ങേയറ്റം ഇഷ്ടം വെക്കുന്ന നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു, നാമെല്ലാം നന്ദിയുള്ള അടിമകളാണോ എന്ന്. കാലഘട്ടത്തെ കുറ്റപ്പെടുത്തിക്കൊണ്ട് ഇന്നത്തെക്കാലത്ത് ഇങ്ങനെയൊക്കെയേ പറ്റൂ എന്നു പറഞ്ഞ് തെറ്റുകളെ നിസ്സാരവൽക്കരിക്കുന്ന, നന്മകളിൽ നിന്നും വിട്ടുനിൽക്കുന്ന, വേണ്ടത്ര ആരാധനകളിൽ മുഴുകാതിരിക്കുന്ന നമ്മൾ നന്ദികെട്ടവരായിപ്പോകുന്നുവോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു._


_നമുക്ക് വേണ്ടി അവിടുന്ന് ﷺ അനുഭവിച്ച കഷ്ടതയെക്കുറിച്ച് ഓർക്കുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه അടുത്ത വരിയിൽ._


(തുടരും, إن شاء الله).

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


*ധാരാളം നന്മകൾ ചെയ്യണം. ഫലമുണ്ടാകും വിധം ഇഖ്ലാസോടെ മറ്റുള്ളവരെ നന്മകളാൽ ഉപദേശിക്കണം. ഉപദേശിക്കുന്നവ ജീവിതത്തിൽ പകർത്തണം. മുത്ത്‌ നബി ﷺ  തങ്ങളുടെ യഥാർത്ഥ   ആശിഖീങ്ങളിൽ ഉൾപ്പെടണം.*

*നീ   തൗഫീഖ് ചെയ്യണേ الله...*

*امين امين امين يا ارحم الراحمين...*

  ▪▪▪▪▪▪▪▪▪▪


GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪