📿PART - 29📿🍀സ്വലാത്തിന്റെ ഈരടികൾ🍀

 🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 29📿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


        " മുത്ത് നബിയ്ക്കൊരു ﷺ കത്ത് "

 റബീഅ് തുടർന്ന് വായിച്ചു.

*الصلاة والسلام عليك يا رسول الله* 

*الصلاة والسلام عليك يا نبي الله* 

*الصلاة والسلام عليك يا حبيب الله*

മൂന്ന് നിറങ്ങളിൽ മനോഹരമായ കയ്യക്ഷരത്തിൽ അവൾ എഴുതിയത് കണ്ടു.


*യാ ഹബീബീ ﷺ,*

           *എവിടെ നിന്ന് തുടങ്ങണമെന്നറിയാതെ വിതുമ്പുകയാണീ പാപി.... കറ പുരണ്ട ഖൽബിന്ന് കുളിരായി,  ഹബീബീ ﷺ അങ്ങ് കുളിരിൻ തെന്നലായി വന്നിടുമോ....?* 

*അറിയാം തങ്ങളെ ﷺ എവിടെയും എത്തിയില്ലെന്ന്...... പ്രണയമാണെന്ന് നാവ് മൊഴിയുമ്പോഴും ഹൃദയം നിഷേധത്തോടെ വിറകൊള്ളുകയാണ്...... ഇത് പ്രണയമോ അഭിനയമോ എന്നറിയാതെ ഉള്ള് കിടുങ്ങുകയാണ്......*

*ദുനിയാവിലെ മറ്റേതൊരു ആസ്വാദനങ്ങൾക്കും നൽകാൻ കഴിയാത്ത അനുഭൂതിയാണ് അങ്ങയുടെﷺ പ്രണയ ലോകം. ഇഷ്‌ഖിന്റെ ഉച്ചകോടിയിൽ എത്തിയ അങ്ങയുടെ ﷺ പ്രിയ ആഷിഖീങ്ങൾ വെറുപ്പോടെ ഈ പാപിയെ നോക്കിടുമ്പോൾ ഹബീബെ ﷺ അങ്ങും ഇവളെ കയ്യൊഴിയരുതേ....! അങ്ങയുടെ ﷺ* *അനുരാഗത്തിനായി ദാഹിച്ചു വലഞ്ഞിതാ ഈ പാപി സ്വലാത്തിന്റെ തോണിയിൽ കേറിയിരിക്കുന്നു..... ഇഷ്‌ഖിന്റെ ഒഴുക്ക് കുറഞ്ഞ ഇവൾ അവിടുത്തെ ﷺ സന്നിധിയിലെത്തിടുമോ എന്നറിയാതെ കണ്ണുനീർ ഒഴുകുകയാണ്.....*

*പുലർകാലത്തു വിരിഞ്ഞ റോസാദളത്തിന് ചുറ്റും പാറി നടക്കുന്ന കരിവണ്ടിനെപ്പോലെ,* *പാപഭാരത്താൽ കറുത്ത ഖൽബുമായി മദീനയിലെ രാജകുമാരനെ തേടി താപത്താൽ ഉരുകുന്ന ഉള്ളുമായി ഞാനിതാ എന്റെ യാത്ര തുടങ്ങുകയാണ് തങ്ങളെ ﷺ..... പൂർണമാക്കി അങ്ങയിൽﷺ അലിയാൻ ഇവൾക്കെന്നാണ് ഭാഗ്യം നേടുക...!?*

*അഞ്ചിത മൊഞ്ചിൽ ലങ്കിടുന്ന മദീനയിലെ മൊഞ്ചിലും മൊഞ്ചായ തങ്ങളെ ﷺപുഞ്ചിരി കണ്ടവരുടെ ഖൽബകം മരതക മൊഞ്ചു പോൽ ലെങ്കുന്നല്ലോ.... എൻ ഖൽബകം കേണിടുന്നത് അങ്ങ് ﷺ കാണുന്നില്ലേ തിങ്കളെ ﷺ ഇവളുടെ ഖൽബകവുമെന്നാ ഇഷ്‌ഖിനാൾ ലങ്കുന്നത്...!?*

 *തിന്മയിൽ മുങ്ങിടുന്ന നേരവും ഞാനോർത്തിരുന്നില്ല വേർപാടിന്റെ നിമിഷങ്ങളിലും അങ്ങ് ﷺ  ഞങ്ങൾക്കായി പൊഴിച്ച കണ്ണുനീർ......*

*ഞാൻ  തിരിച്ചറിഞ്ഞില്ലാ, പ്രപഞ്ച നാഥാനുമായുള്ള കൂടിക്കാഴ്ചയിൽ ഈ സമുദായത്തെ ഓർത്ത ഇഷ്‌ഖിന്റെ ബഹ്‌റെ ﷺ അങ്ങയുടെ ഇഷ്‌ഖ്........*

*ഔദാര്യത്തിന്റെ ആരാമമായ ഹബീബീ ﷺ.......,ഞാൻ ചെയ്തിടുന്ന ഓരോ പാപങ്ങൾക്കും അങ്ങ്ﷺ പൊറുക്കലിനെ തേടി നാഥനുമുന്നിൽ പൊട്ടിക്കരയുമ്പോൾ ഈമാന്റെ വെളിച്ചം കുറഞ്ഞ ഈ ഖൽബ് അപ്പോഴും അചഞ്ചതലയോടെ പാപത്താൽ നിലകൊണ്ടിടുന്നു.....*

*പാമ്പിന്റെ വിഷം കഠിന വേദന നൽകിയപ്പോഴും എന്റെ തങ്ങളുടെ ഉറക്കം* *തടസ്സപ്പെടരുതെന്നാഗ്രഹിച്ച അബൂബക്കറല്ലാ ഞാൻ........, അങ്ങയുടെﷺ അനുരാഗത്തിലായി  അലിഞ്ഞു ചേർന്ന് മദ്ഹിൻ മഹാകാവ്യം തീർത്ത ബുസൂരി ഇമാമല്ല رضي الله عنه ഞാൻ.........., മുത്തിന്റെ ﷺ മദീന മണ്ണിൽ അദബിനാൾ തീർത്ത ഇഷ്‌ഖിന്റെ പ്രഭാവം കാരണമായി ചെരുപ്പില്ലാതെ നടന്ന മാലിക്ക് رضي الله عنه ഇമാമല്ലാ ഞാൻ........., അങ്ങില്ലാത്ത ﷺ ഈ മദീനയുടെ മണ്ണിൽ ഒരു നിമിഷം പോലും എനിക്ക് നിൽക്കാനാകില്ല എന്ന് പൊട്ടിക്കരഞ്ഞു നാട് വിട്ട ബിലാലവരല്ല رضي الله عنه ഞാൻ........., എന്റെ ഹബീബ് ﷺ മരണപ്പെട്ടു എന്ന് പറയുന്നവന്റെ തല കൊയ്യുമെന്ന് ആക്രോശിച്ച ധീരർ ഉമറവരുമല്ല رضي الله عنه ഞാൻ..........*


*ഞാൻ.... ഞാനൊരു പാപി.... ദുഷ്ടരിൽ ദുഷ്ടരായ പാപികളിൽ പാപിയായ ഈ പെണ്ണിനെ എന്തർഹതയാണ് തങ്ങളെ ﷺ അവിടുത്തെ ഹുബ്ബ്‌ മോഹിക്കാൻ....!*

*മനം നീറിടുന്ന ഖൽബുമായി ചോദിക്കുകയാണ് തങ്ങളെ ﷺ നിശയിലായി എൻ കണ്ണുകളടഞ്ഞിടുമ്പോൾ പതിനാലാം രാവിലുദി കൊണ്ട അമ്പിളിയും നാണിച്ചുനിന്നിടുന്ന തിരു ﷺ പൂമുഖം കനവിലായൊന്ന് തെളിയുമോ....?*

*അവിടുത്തെ ﷺ മധുരമാർന്ന സ്വരമൊന്ന് കാതുകൾ ശ്രവിക്കുമോ...?*

*അവിടുത്തെ നിഷ്പ്രഭാവം ഈ ഹൃദയത്തിലായി അടങ്ങുമോ.....?*

*അർഹതയില്ലെങ്കിലും ആഗ്രഹിക്കാതിരിക്കാൻ കഴിയുന്നില്ല നബിയെﷺ.......സിരകളിലായി അങ്ങയോടുള്ള ﷺ പ്രണയമലിഞ്ഞു ചേർന്നിടുന്ന നാൾ വിളിച്ചിടുമോ മഹ്ബൂബേﷺ.......,അഴകിന്റെ വശ്യതയിൽ മരതക മാണിക്യ കൊട്ടാരങ്ങൾ* *തോറ്റിടുന്ന ആ മദീനത്തെ മലർ മണ്ണിലേക്ക്...........*

*കൊതിയേറുന്നുണ്ട്........*

*ഇഷ്‌ഖിൻ പരിമളം വീശിടുന്ന മദീനയിൽ അദബോടെ നഗ്ന പാദവുമായി ഇടറുന്ന ചുവടുകളുമായി പച്ച കുബ്ബയുടെ കീഴിൽ വന്നിരിക്കണം..... കൺകുളിർക്കേ കണ്ടു കണ്ണുനീർ എൻ കവിൽത്തടങ്ങളിലായി ചാലായി മാറിടുമ്പോൾ ത്വയ്ബയുടെ മണ്ണിൽ സുഗന്ധം പടർത്താൻ അനുരാഗം മഴയായി പെയ്തിടേണം....*

*الصلاة والسلام عليك يا رسول الله........*.

*ഇടറുന്ന ശബ്ദത്തോടെ ആ നേരമിൽ സലാം ചൊല്ലണം....... ചെയ്തുപോയ പാപങ്ങളേറ്റ് പറയണം.....ഹൃദയത്തിനും ശരീരത്തിനും ഒരുപോലെ കുളിരായി മാറിടുന്നാ മഴയിൽ പൊട്ടിക്കരഞ്ഞൊരു മദ്ഹ് പാടി അവിടമിൽ ഇരിക്കണം...... കരഞ്ഞു തളർന്ന കണ്ണുകൾ മെല്ലെ നിദ്രയിലായി വഴുതണം....... തിങ്കളിൻﷺ ശോഭയാൽ തങ്കമുഖം കനവിലായി വരണം..... ഈ പാപിയുടെ നെറ്റിത്തടത് മുത്തം വെച്ചു അവിടുന്ന്ﷺ തിരിയുമ്പോൾ ഞെട്ടിപ്പിടഞ്ഞെഴുന്നേൽക്കണം...... നയനങ്ങൾ നിറഞ്ഞൊഴുകവേ മദീന മണ്ണിൽ ശുക്രിന്റെ സുജൂദ് ുന്ന നേരമിൽ ജസദിനെ വിട്ട് പോയിടുന്ന റൂഹിനെ പുഞ്ചിരിയോടെ നോക്കിക്കാണണം..............*


*ഓ ഹബീബീ ﷺ....,*

*കിനാവുകൾ യാഥാർഥ്യമാകുന്നതെന്നാണ്....? ഉള്ളകം അതിയായി ആശിച്ചു പോകുന്നു....... ആയുസ്സെന്ന പുസ്തകം എനിക്ക് മുന്നിലായി അടയുന്നതിനിനിയും കുറച്ചു നാൾ ബാക്കിയായി നിന്നിടുമ്പോൾ അങ്ങയെ ﷺകാണാതെ..... തിരുﷺ ചാരെ അണയാതെ ഹതഭാഗ്യയായി ഇവൾ.......*


റബീഇന്റെ നയനങ്ങളിൽ കണ്ണുനീർ ചാലായി കവിളിലേക്കിറങ്ങി. ഹൃദയം വിറകൊള്ളുന്നു.... തൊണ്ടയിലെന്തോ ഭാരം എടുത്ത് വെച്ചൊരു പ്രതീതി........ഡയറിയിലേക്ക് നോക്കി കൊണ്ടവന്റെ ചുണ്ടുകൾ വിതുമ്പലോടെ ചോദിച്ചു : "യാ റസൂലുല്ലാഹ് ﷺ നാളേറെ കടന്നു. ഇവനെന്നാ തങ്ങളെﷺ ആ പൂമുഖമൊന്ന് കാണുക....?"

കണ്ണുനീർ തുള്ളികൾ ഡയറിയുടെ താളിലേക്ക് പതിച്ചു.ഡയറി ടേബിളിന്   മുകളിൽ വെച്ചു. മെല്ലെ ബെഡ്ലേക്ക് ശരീരം ചാഞ്ഞുവീണു. മനം ഹബീബിനെ ﷺ നിറച്ചു മിഴികൾ നിദ്രയെ പുൽകി.



"കൊച്ചാപ്പ വരീം. ഞാൻ വീട്ടിലേക്ക് കൊണ്ട് പോവാം. ഉറക്കമൊഴിച് അസുഖം വരുത്തണ്ട. ഞാൻ മതിയാകും ഇവിടെ". അൻവർ നിർബന്ധിച്ചു കൊണ്ടേ ഇരുന്നു.

 "വേണ്ട വേണ്ട..... ഞാൻ ഇവിടെ നിന്നോളാം. മോൻ പോയിക്കോ ". ആ പിതാവിന്റെ ഹൃദയം മകളെ കാണാതെ വേദനിക്കുന്നുണ്ടായിരുന്നു. "വീട്ടിൽ അവർ മാത്രല്ലേ ഉള്ളു..., ഇങ്ങളപ്പോൾ ഇവിടെ നിന്നാലെങ്ങനെ....? ഇവിടെ ഒരാളെ ആവശ്യമേ ഉള്ളു. നാളെ വൈകുന്നേരമേ ആയിഷയെ ICU ൽ ആക്കുകയുള്ളു".  ദീർഘനേരത്തെ നിർബന്ധിക്കലിന് ശേഷം ആയിഷയുടെ ഉപ്പ സമ്മതിച്ചു. അൻവർ അയാളെ വീട്ടിലാക്കി കൊടുത്തു. ആയിഷയില്ലാത്ത വീട്ടിൽ അവർ ഉള്ളകം നീറവേ അടുത്ത പുലരിക്കായി കാത്തു.


" ഉമ്മാ ഞാനിറങ്ങുവാണെ...... "السلام علیکم"   ആയിഷയുടെ ഡയറി പോക്കറ്റിൽ വെച്ചുകൊണ്ട് ربيع ബൈക്കിൽ കയറിയിരിക്കുന്നതിനിടയിൽ ഉമ്മയോട് സലാം ചൊന്നു. "و عليكم السلام ورحمة الله وبركاته" വീടിന്റെ അകത്തളത്തിൽ നിന്നും ഉമ്മ ഓടി വന്ന് കൊണ്ട് സലാം മടക്കി. റാബീå നേരെ ഹോസ്പിറ്റലിൽ വിട്ടു. ചിലപ്പോൾ തന്റെ വരവ് അവർ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി യാത്ര ഉപേക്ഷിച്ചതാണ്. പക്ഷെ പോകാതിരിക്കുന്തോറും മനസ്സിൽ വല്ലാത്തൊരു അസ്വസ്ഥത!ളുഹായോട് അടുത്തപ്പോൾ കാലുകൾ ധൃതികൂട്ടി. ആയിഷയെ മനസ്സിലാക്കിതുടങ്ങിയതുമുതൽ അവളെ കൂടുതലാറിയാൻ ഉള്ള് കൊതിക്കുകയാണ്. യാത്രയിലുടനീളം ആയിഷ ഡയറിയിൽ കുറിച്ച ഇഷ്‌ഖിൻ വരികളായിരുന്നു. അവളുടെ പ്രണയം അവനെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഇക്കാലത്തും.......വെറും ഭൗതീക വിദ്യാഭ്യാസം നേടുന്ന ഒരു പെൺകുട്ടി...! അത്ഭുതം തന്നെ!. സുബഹി നിസ്കാര ശേഷവും ആ ഡയറി മുഴുവനും വായിച്ചു. അപ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകി. എങ്ങനെ നിറയാതിരിക്കും? കാരണം ആ നയനങ്ങൾ കാണാൻ കൊതിക്കുന്നത് ഹബീബോരുടെ ﷺ പൂമുഖമല്ലയോ.

ചിന്തകളിലായി മനസ്സ് ഒഴുകി നടക്കവേ ഹോസ്പിറ്റലിന്റെ മെയിൻ ഗേറ്റിനുള്ളിലേക്ക് ബൈക്ക് പ്രവേശിച്ചു. മെല്ലെ റബീയ്å വണ്ടിയിൽ നിന്നുമിറങ്ങി. ഹോസ്പിറ്റലിനുള്ളിലേക്ക് പ്രവേശിക്കാനായി ഗ്ലാസ്‌ ഡോറിലേക്ക് കൈ വെച്ചപ്പോഴേക്കും....

 "Rabee'a അല്ലെ? " പിന്നിൽ നിന്നും തോളിൽ തട്ടിക്കൊണ്ടൊരു ചോദ്യം അവന്റെ കാതുകളിൽ പതിച്ചു.


🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪