📿PART - 28📿 🍀സ്വലാത്തിന്റെ ഈരടികൾ🍀
🍀സ്വലാത്തിന്റെ ഈരടികൾ🍀
🔹〰️〰️🔻❤🩹🔻〰️〰️🔹
📿PART - 28📿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
"പാവല്ലേ ആ ഇത്താത്ത " കേട്ടുകഴിഞ്ഞപ്പോൾ റാഹിയുടെ മുഖത്ത് സങ്കടം പ്രകടമായി. "അല്ലാ അപ്പോഴേ......." ചോദിക്കില്ലെന്ന് ഉറപ്പ് നൽകിയ റിൻഷയുടെ നാവിൽ അറിയാതെ സംശയങ്ങൾ കുന്നുകൂടി.
"അപ്പോൾ ഒന്നുല്ല. നീ കഴിച്ചിട്ട് വേഗം പോകാൻ നോക്ക് ". ഇനി അവിടെ ഇരുന്നാൽ ചെവിക്ക് റിൻഷ പൊങ്കാല ഇടുമെന്നു മനസ്സിലാക്കി ആഹാരം കഴിച്ചു തീർത്തു റബീഅ് എഴുന്നേൽക്കാനായി ഒരുങ്ങി.
"പെണ്ണിനോട് ഒരു കാര്യം പറയാൻ കഴിയൂല". ഉമ്മയുടെ വക കൂടി കിട്ടിയപ്പോൾ റിൻഷ പറയാനൊരുങ്ങിയത് പൂട്ടിക്കെട്ടി.
" വല്ല കാര്യമുണ്ടായിരുന്നോ? " അമർത്തിയ ചിരിയിൽ റാഹില കളിയാക്കി. " പോടീ ഇത്താത്ത " പറഞ്ഞു തീർന്നതും റാഹിലയുടെ കാലിൽ ചവിട്ട് കിട്ടി. "ആ..... ഉമ്മച്ചിയെ ദാ ഇവളെന്നെ ചവിട്ടി " ചിണുങ്ങിക്കൊണ്ട് റാഹി ഉമ്മയോട് പരാതിപ്പെട്ടു."മിണ്ടാണ്ടിരുന്ന് കഴിച്ചിട്ട് എഴുന്നേൽക്കാതെ രണ്ടും കൂടി അടി ഉണ്ടാക്കെണോ...? ഞാൻ രണ്ടെണ്ണം തന്നാലുണ്ടല്ലോ... ആ " ഉമ്മാടെ ഭീഷണി കേട്ട് അടങ്ങിയിരിക്കുന്ന രണ്ട് പേരെയും നോക്കി റബീഅ് ചിരിക്കാൻ തുടങ്ങി. "കേകെകെകേക്കേകേകെ....." ഇരുവരും ഒരുമിച്ച് ഇക്കാക്കാനെ നോക്കി കോക്രി കാണിച്ചു.
"ആദി, നീ അൻവറിനെ വിളിച്ചിട്ട് വരാൻ പറ. എനിക്ക് ആയിഷയെ കാണണം". ബെഡിൽ തളർന്നുകിടക്കുകയായിരുന്ന ഉമ്മ ആദിലിനെ വിളിച്ചു. ആദിലിന്റെ മനസ്സും ആയിഷയെ കാണാൻ വെമ്പുകയായിരുന്നു.അവൻ മറുത്തൊന്നും പറയാതെ സ്പീക്കറിൽ ഇട്ട് കാൾ ചെയ്തു."ഹെലോ" മറുതലയ്ക്കൽ അൻവറിന്റെ ശബ്ദം കേട്ടപ്പോൾ അത് വരെ അടക്കിവെച്ചിരുന്ന സങ്കടം കണ്ണുനീരായി ഒഴുകാൻ തുടങ്ങി. "ഇക്കാക്ക എനിക്കും ഉമ്മാക്കും ഇത്താനെ കാണണം......". വിതുമ്പലോടെ അവൻ പറഞ്ഞു.
"ഇപ്പോൾ ആരെയും കാണിക്കില്ല മോനെ, ഞങ്ങളും കണ്ടിട്ടില്ല. ഉമ്മാട്ടെ പറയ് ".
അൻവറിന്റെ സംസാരം കേൾക്കുകയായിരുന്ന ഉമ്മ ആദിലിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി.
"എനിക്കവിടം വരണം അൻവറേ,നീ ഇങ്ങ് വാ..." ഇടറുന്ന സ്വരത്തിൽ അവർ പറഞ്ഞു.
" ഇങ്ങൾ പേടിക്കണ്ട. ആയിഷയ്ക്ക് ഒരു കുഴപ്പവും ഇല്ല എന്ന് ഡോക്ടർ പറഞ്ഞു. ICU ൽ ആക്കീട്ട് കാണാം. ഇങ്ങൾ കരഞ്ഞു അസുഖം വരുത്തണ്ട. നിസ്കരിച്ചു ദുആ ചെയ്യീം. ആയിഷയ്ക്ക് സുഖമാവാൻ".
"അവൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലെ " സ്വയം വിശ്വസിപ്പിക്കാനെന്നോണം അവർ വീണ്ടും ചോദിച്ചു. "ഇല്ലെന്നേ...... ഞാൻ കൊച്ചപ്പാനെ അവിടേക്ക് കൊണ്ട് വരുന്നുണ്ട്. ഇവിടെ ഇപ്പോൾ ഒരാൾടെ ആവശ്യമേ ഉള്ളു. പിന്നെ രാത്രി ഉറക്കമൊഴിക്കുന്നത് നല്ലതല്ലല്ലോ".
" മ്മ്..... അല്ലാഹു ന്റെ കുട്ടിക്ക് വേഗം ശിഫ നൽകട്ടെ... ആമീൻ " ഒഴുകുന്ന കണ്ണുനീർ തുള്ളിയുടെ ഉപ്പുരസം നാവിൽ പകർന്നു. എവിടെ നിന്നോ ഒരു ധൈര്യം ഉള്ളിൽ സൃഷ്ടിക്കപ്പെടുന്നതുപോലെ തോന്നി.
റബീഅ് ഫോണെടുത്ത് കട്ടിലിൽ ചാരി ഇരുന്നു . കാൾ ലോഗ് ലേക്ക് അവന്റെ വിരലുകളമർന്നു. ആയിഷയുടെ ഉപ്പയുടെ നമ്പറിലേക്ക് കാൾ ചെയ്യാൻ അവന്റെ ഉള്ള് കൊതിച്ചു.
"വേണ്ടാ..... ചിലപ്പോൾ അവർക്കിഷ്ടപ്പെടില്ല..." ചിന്ത അവന്റെ ശ്രമം ഒഴിവാക്കി . ഉമ്മാടെയും പെങ്ങളുടെയും മുന്നിൽ കൂൾ ആയി സംസാരിക്കുമ്പോഴും ഹൃദയത്തിൽ എവിടെയോ ആയിഷയുടെ ജീവന് വേണ്ടിയുള്ള പ്രാർത്ഥനയിലായിരിക്കും. നേരിൽ കണ്ടിട്ടില്ല.... മുൻപൊരിക്കലും പരിചയവുമില്ല..... ന്നിട്ടും നിസ്കാരങ്ങൾക്ക് ശേഷം നാഥനിലേക്ക് കൈകളുയർത്തിയപ്പോഴും ചോരയിൽ കുളിച്ചു കിടക്കുന്ന ആയിഷയെയാണ് ഓർമയിൽ തെളിഞ്ഞത്. അവളുടെ ജീവന് വേണ്ടി ദുആ ചെയ്തപ്പോഴും എപ്പോഴോ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി..... ഒരു പക്ഷെ....., അല്ലാഹു ഇഷ്ടപ്പെടുന്നവരെ അവന്റെ അടിമകളെ കൊണ്ടും ഇഷ്ടപ്പെടീക്കുമല്ലോ.... അതുകൊണ്ടായിരിക്കണം കണ്ണു കൊണ്ട് നേരിൽ കാണാത്ത ആ personality യോടൊരു attraction !.
കാൾ ലോഗ് ലേക്ക് നോക്കി ചിന്തകളിലൂടെ ഒഴുകവേ മേശപ്പുറത്തിരിക്കുന്ന ആയിഷയുടെ ഡയറി ഓർമ വന്നു. അത് രണ്ട് ഭാഗങ്ങളായി അവൾ വേർതിരിച്ചിട്ടുണ്ട്. ഒന്ന് സ്വാലാത്തും ദിക്റുകളും. അതിലവൻ പരീക്ഷ എളുപ്പമാകാനുള്ള സ്വലാത്തും എഴുതിയിരുന്നത് കണ്ടിരുന്നു. മറുവശം അവൻ തിരിച്ചു പിടിച്ചു. മനോഹരമായ രീതിയിൽ പച്ചക്കുബ്ബയോട് ചേർത്ത് ചുവപ്പും ഇളം റോസും നിറത്തിൽ റോസാപ്പൂക്കൾ വരച്ചിരിക്കുന്നു. വരയോട് ചേർത്തൊരു വർണന! മനോഹരമായ കയ്യക്ഷരത്തിൽ അവളെഴുതിയ ഇഷ്‌ഖിന്റെ വരികളിൽ റബീഇന്റെ വിരലുകൾ തലോടി. അവന്റെ ചുണ്ടുകൾ വരികളേറ്റു പറഞ്ഞു.
" *ഈന്തപ്പനകുലകളുടെയും മുന്തിരിപ്പൂവള്ളികളുടെയും ശീതളഛായയിൽ പരിലസിക്കുന്ന മദീനാമുനവ്വറയിലെ.....ലങ്കിടുന്ന...വെളുപ്പിൽ ചുവപ്പ് കലർന്ന തങ്കമാർന്ന സുന്ദര സൂനമേﷺ.....ലേശം പോലും ഇഷ്‌ക് എത്തിടാത്ത വിതുമ്പുന്ന ഖൽബുമായി,പാപക്കറയേറിടുന്ന ഈ കരങ്ങൾ കൊണ്ട് അർഹതയില്ലെങ്കിലും എഴുതിടുന്ന ഈ പാപിയെസ്വീകരിക്കണേ തങ്ങളെ ﷺ .......*
"ഈ പാപിയേക്കാളും അർഹതയുണ്ട് ആയിഷാ..." റബീഇന്റെ കൺതടങ്ങളിൽ നനവ് പടർന്നു. അടുത്ത പേജിലേക്ക് അവന്റെ ദൃഷ്ടിയെ പായിച്ചു.
ചന്തത്തിൽ ചുവന്ന മഷികൊണ്ട് എഴുതിയിരിക്കുന്ന ആ വാക്ക് അവന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർത്തി.
പതിയെ അവൻ മൊഴിഞ്ഞു.......
(തുടരും )
പലർക്കും ആയിഷയുടേത് പോലെ ഡയറി തയ്യാറാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു 😊. അൽഹംദുലില്ലാഹ്💞. എങ്ങനെയെന്നു ചോദിച്ചു പലരും വന്നിരുന്നു. ആയിഷയ്ക്ക് ഒന്നല്ല ഡയറി എന്ന് ഒരൽപ്പം ശ്രദ്ധിക്കണംട്ടോ 😌.... അവൾ പാർട്ട് 4️⃣ൽ കൊടുത്തിരിക്കുന്നത് പോലെ സ്വലാത്തിന് മാത്രമായിട്ട് ഒരു ഡയറി തയ്യാറാക്കി. പിന്നെ ഇപ്പോഴിതാ മറ്റൊരു ഡയറി നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്.ഡയറി എന്നത് അവിടുത്തോട്ﷺ ഹുബ്ബ് വളർത്താൻ കാരണമാക്കുന്ന ഒരു മാധ്യമമാണ്. So ഹുബ്ബ് കൂട്ടാനുതകുന്ന എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് അതെല്ലാം അതിലുൾപ്പെടുത്തണം 😍. പരമാവധി നിങ്ങളതിൽ കുറിക്കുന്ന ഇഷ്‌ഖിന്റെ വരികൾ നിങ്ങളുടേത് തന്നെയാക്കുക....... വായിക്കുന്നവരിലേക്കും ആ ഹുബ്ബിൻ നറുമണം എത്താൻ കഴിയണം❤️.അവിടുത്തോടുള്ളﷺ ഇഷ്‌ക്കിനെ പൂർണമാക്കുന്നത് സ്വലാത്തുകളാണ് 😘.സ്വലാത്ത് include ആക്കുമ്പോൾ ഡയറി പൂർണമാകും 🥰🤝🏻.
✍🏻 *Shahina binth haroon*
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
🥰മത്ത് നബിയ്ക്കൊരു ﷺസ്വലാത്ത് ചൊല്ലാം😘
*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*
(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)
Post a Comment