📿PART - 27📿🍀സ്വലാത്തിന്റെ ഈരടികൾ🍀

 

🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹



               📿PART - 27📿



🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


       റബീഅ് പോക്കറ്റിൽ നിന്നുമെടുത്ത ഡയറിയിലേക്ക് നോക്കി.'ആയിഷയുടെ ഡയറി'.ഇത് വായിച്ചു കൊണ്ടിരുന്നപ്പോഴാണ് നേഴ്സ് എന്തോ ആവശ്യത്തിനായി വിളിച്ചത്. ഉടനെ പോക്കറ്റിൽ ഇടുകയായിരുന്നു. പിന്നീട് വായിക്കാമെന്ന് കരുതികൊണ്ട് ....

ആവശ്യം കഴിഞ്ഞ് അവിടെ ഇരുന്നപ്പോഴാണ് ആയിഷയുടെ ഉപ്പയും ഇക്കാക്കകയും വന്നത്. പിന്നെ ഡയറി തിരിച്ചേൽപ്പിക്കാൻ മറക്കുകയും ചെയ്തു.

"റബീ..... " ആലോചനയിൽ മുഴുകിയിരുന്ന റബീഅ്  ഉമ്മയുടെ വിളി കേട്ടു. "എന്താലോചിച്ചു നിൽക്കുവാ?വീട്ടിലൊന്നും കേറുന്നില്ലേ?". "ആഹ്. പിന്നെ കേറാതെ..." ഡയറി പോക്കറ്റിൽ ഇട്ടു കൊണ്ട് അവൻ വീട്ടിനുള്ളിലേക്ക് ബിസ്മി ചൊല്ലി പ്രവേശിച്ചു. "ഞാൻ കേറിയില്ലെങ്കിൽ ന്റെ ഖൈറുത്ത എങ്ങനെ കിടന്നുറങ്ങും....?" അവൻ കൊഞ്ചിക്കൊണ്ട് ഉമ്മാടെ തോളിൽ കയ്യിട്ടു ചേർത്തുനിർത്തി. "ടാ ആരാടാ നിന്റെ ഖൈറുത്ത...? ഉമ്മായേ പേര് വിളിക്കുന്നോ..." അവർ അടിക്കാൻ പോകുന്നത് പോലെ കയ്യോങ്ങി.

 "അല്ലോഹ് ന്നെ തല്ലല്ലേ.... " അവൻ ചിരിച്ചു കൊണ്ട് കൈ കൊണ്ട് അടിയെ പ്രതിരോധിക്കാനെന്നോണം ഉയർത്തി വെച്ചു.

 " വാപ്പാന്റെ മോൻ തന്നെ! " അവർ ചിരിച്ചു കൊണ്ട് കയ്യിൽ ചെറിയൊരു അടികൊടുത്തുകൊണ്ട് പറഞ്ഞു. " മ്മ്... ഇങ്ങളെന്റെ വാപ്പാന്റെ മൊഞ്ചത്തി ഖൈറുന്നിസ അല്ലെ "...അവൻ ഉമ്മാടെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു."മോൻ കൂടുതൽ കൊഞ്ചാണ്ട് പോയി ഫ്രഷ് ആയി വാ... " നാണം പുഞ്ചിരിയിലൂടെ മറച്ചുപിടിച്ചു കൊണ്ട് ഉമ്മ  അടുക്കളയിലേക്ക് നടന്നു. ന്തോ ഓർമ വന്നതു പോലെ തിരിഞ്ഞപ്പോഴാണ് റബീഇന്റെ ഖമീസിൽ പുരണ്ട ചോര ശ്രദ്ധയിൽ പെട്ടത്. 

"അല്ലോഹ് ഇതെന്താടാ...? ഇതെന്തു പറ്റിയതാ!? " അവർ ഖമീസിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.

 റബീയ്‌ പേടിച്ചരണ്ട ഉമ്മയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.

 " ഇന്ന് ഞങ്ങൾ മാമാടെ വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുന്നതിനിടയിൽ വഴിയിൽ ഒരു പെൺകുട്ടി ആക്‌സിഡന്റ് പറ്റി കിടക്കുന്നുണ്ടായിരുന്നു.അവളെ എന്റെ കാറിൽ ആണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത്. കാറിൽ പിടിച്ചു കിടത്തുന്നതിനിടയിൽ അവളുടെ ബ്ലഡ്‌ എന്റെ ഡ്രെസ്സിലും ആയി." ചെറിയൊരു നിശ്വാസത്തോടെ റബീഅ് പറഞ്ഞു നിർത്തി. 

"ന്റെ മുഹ്‌യുദ്ധീൻ തങ്ങളെ.... ന്നിട്ട് ഇപ്പോൾ എങ്ങനെയുണ്ട്. അതിന്റെ വീട്ടുകാരൊക്കെ അറിഞ്ഞോ? ജീവൻ തിരിച്ചു കിട്ടിയോ ". ടെൻഷനോട്  കൂടെ ഉമ്മ ചോദ്യങ്ങൾ ശരം കണക്കെ ചോദിച്ചു. റബീഅ് നടന്നത് വിശദീകരിച്ചു.

    "നിന്റെൽ നമ്പർ ഉണ്ടെങ്കിൽ വിളിച്ചു ചോദിക്ക്. ചിലപ്പോൾ ഓപ്പറേഷൻ കഴിഞ്ഞുകാണും ". 

"ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. കഴിയുമ്പോൾ വിളിക്കാൻ".


" ഹ്മ്മ്.... അല്ലാഹു കാക്കട്ടെ... " അവർ പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടന്നു. റബീ മുറിയിലേക്കും......


പോക്കറ്റിൽ നിന്നും കാറിന്റെ കീയും ആയിഷയുടെ ഡയറിയും ടേബിളിന്  പുറത്തു വെച്ചു. മെല്ലെ അവന്റെ കണ്ണുകൾ ക്ലോക്കിൽ പതിച്ചു. 

"7.30..... യാ റബ്ബീ മഗ്‌രിബ് നിസ്കരിച്ചിട്ടില്ല ". ധൃതിയിൽ ഡ്രസ്സ്‌ മാറ്റി വുളൂഅ് ചെയ്യാൻ പോയി.


"ഡോക്ടർ..., എന്റെ മോള്.... " തിയേറ്ററിൽ നിന്നും ഇറങ്ങി വരുന്ന ഡോക്റ്ററിനെ കണ്ട് ആയിഷയുടെ ഉപ്പ ഇടറുന്ന സ്വരത്തിൽ ചോദിച്ചു. " പേടിക്കണ്ട, ഓപ്പറേഷൻ സക്സസ്സ് ആയി". ആശ്വാസത്തിന്റെ കുളിർമഴ ഹൃദയത്തിൽ പെയ്തിറങ്ങുന്ന ആ വാക്കുകൾ ആയിഷയുടെ വാപ്പിയ്ക്കും അൻവറിനും സന്തോഷം പകർന്നു.

"പിന്നെ.... "

 "ന്താണ് ഡോക്ടർ!?" പരിഭ്രമത്തോടുകൂടി അവർ ഡോക്ടറിന്റ മുഖത്തേക്ക് നോക്കി. 

" ആയിഷയ്ക്ക്. തലയ്ക്കു നല്ല ഇടി പറ്റീട്ടുണ്ട്. അതുകൊണ്ട് ബോധം വരാൻ ചിലപ്പോൾ ദിവസങ്ങളെടുക്കും .ശരീരം മരുന്നിനോട് പ്രതികരിച്ചു തുടങ്ങുന്നതെ ഉള്ളു.".......

"ഡോക്റ്ററിന്റെ വാക്കുകൾ ആയിഷയുടെ വാപ്പിക്ക് തെല്ലൊരു ആശ്വാസം കൊടുത്തെങ്കിലും മനം നിറയെ അവളുടെ പ്രാണഭയം ആയിരുന്നു.

"ഞങ്ങളുടെ കുട്ടിയുടെ ജീവനാണ് വലുത്. നിങ്ങൾ രക്ഷിക്കണം " കൊച്ചുകുട്ടിയെ പോലെ അയാൾ കരയാൻ തുടങ്ങി. "Hey don't worry..... Everything will be fine.ആയിഷ പൂർണാരോഗ്യത്തോടെ വരും...." ആയിഷയുടെ വാപ്പിയുടെ തോളിൽ തട്ടിക്കൊണ്ടു ഡോക്ടർ സമാശ്വാസിപ്പിച്ചു. "ഡോക്ടർ, ഞങ്ങൾക്ക് അവളെ കാണാൻ കഴിയുമോ?" അത് വരെ മിണ്ടാതിരുന്ന അൻവർ ആശങ്കയോടെ തിരക്കി.

Sorry......ഇൻഫെക്ഷൻ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതുണ്ട് .so ആയിഷയെ കാണാൻ ഇപ്പോൾ അനുവദിക്കില്ല". തങ്ങളുടെ കർണപടങ്ങളിൽ തട്ടിയ ആ വാക്കുകൾ അവരുടെ മുഖത്തിന് വിഷമഭാവം കയ്കൊണ്ടു.....


......................................................


"റബീ....  അവർ നിന്നെ വിളിച്ചിരുന്നോ? ",

ചോറ് വിളമ്പുന്നതിനിടയിൽ ഉമ്മ ചോദിച്ചു."ആഹ്. ഉമ്മാട്ടെ പറയാൻ മറന്നുപോയി. ഇഷ നിസ്കരിക്കാൻ കേറിയപ്പോഴാണ് വിളിച്ചത്". "ആഹാ ന്ത്‌ പറഞ്ഞു? " ആവേശത്തോടെ അവർ തിരക്കി.

 "അൽഹംദുലില്ലാഹ്.ഒപ്പറേഷൻ സക്സസ്സ് ആയി.പക്ഷെ  infection ഉണ്ടാകാതിരിക്കാൻ വേണ്ടി ആരെയും കാണിക്കില്ലെന്ന് പറഞ്ഞു". "പടച്ചോൻ കാക്കും. ഇത് വരെയും എത്തിച്ചത് അവനല്ലേ.... ഒന്നും വരുത്തൂല...."

അവർ സ്വയം ആത്മവിശ്വാസം നൽകി. 

"

ആരുടെ കാര്യമാ നിങ്ങൾ പറയുന്നത്? " ഇരുവരുടെയും സംസാരം ശ്രദ്ധിക്കുകയായിരുന്ന റാഹില തിരക്കി. " ഹോ... അതൊക്കെ വലിയൊരു കഥയാണ് മോളെ... " റബീയ്‌ പെങ്ങളുടെ മുഖത്തേക്ക് നോക്കി ദീർഘശ്വാസം എടുത്തു. "കഥയോ എന്നാ എനിക്കും കേൾക്കണം. ഇക്കാക്ക വേഗം പറഞ്ഞേരീ... " അടുത്തിരുന്ന റിൻഷ ചോറ് വായിനുള്ളിൽ കേറ്റുന്നതിനിടയിൽ പറഞ്ഞു. "ഹ്മ്മ് പറഞ്ഞു തരാം. റിനൂ നീ എന്നോട് ഒന്നും ഇങ്ങോട്ട് ചോദിക്കരുത്. ഡിമാൻഡ്.... Ok " ഒരു കാര്യം പറഞ്ഞുകൊടുത്താൽ പതിനായിരം സംശയങ്ങൾ ആ 11 വയസ്സുകാരിയുടെ കുഞ്ഞുതലയിൽ പൂത്തുലയും എന്നതിനാൽ ആദ്യം തന്നെ അവൻ ഡിമാൻഡ് വെച്ചു. "മ്മ്മ്... Ok " പറഞ്ഞുകഴിഞ്ഞിട്ടുള്ള കാര്യമല്ലേ... അപ്പോൾ നോക്കാം എന്ന് ആലോചിച്ചു അവൾ സമ്മതിച്ചു. റബീഅ് രണ്ട് അനിയത്തിമാരുടെയും മുഖങ്ങളിലേക്ക് മാറി മാറി നോക്കി കൊണ്ട് സംഭവങ്ങളുടെ വിഷദീകരണക്കെട്ടഴിച്ചു.


(തുടരും )


✍🏻 Shahina binth haroon

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂



🥰മത്ത് നബിയ്ക്കൊരു ﷺസ്വാലാത് ചൊല്ലാം😘


*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*


(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪