📿PART - 26📿 🍀സ്വലാത്തിന്റെ ഈരടികൾ🍀
🍀സ്വലാത്തിന്റെ ഈരടികൾ🍀
🔹〰️〰️🔻❤🩹🔻〰️〰️🔹
📿PART - 26📿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
"മിടിക്കുന്നുണ്ട് . വേഗം പിടിക്കീം. നമ്മുടെ കാറിൽ കേറ്റാം".റഷീദും മറ്റു ആളുകളും ആയിഷയെ പിടിച്ചുയർത്താൻ മുന്നോട്ട് വന്നു. അവളുടെ കാലുകൾ ചേർത്തു പിടിക്കാൻ പോയപ്പോഴാണ് കാൽമുട്ടിന്റെ ഭാഗം വസ്ത്രം കീറി ഇരിക്കുന്നത് കണ്ടത്. അവളെ എടുത്തുയർത്തിയാൽ കീറിയ തുണിഭാഗം അവിടെ നിന്ന് മാറി, ഔറത് വെളിവാകും എന്ന് Rabee'a മനസ്സിലാക്കി. പെട്ടെന്ന് തന്റെ തലപ്പാവായി കെട്ടിയിരുന്ന ഷാൾ അഴിച്ചു മാറ്റി അവളുടെ കാൽ മുട്ടിൽ കീറിയ തുണിയോടൊപ്പം ചേർത്തു കെട്ടി.അവൻ അവളെ നിവർത്തിക്കിടത്തി. അപ്പോഴും മുറുകെ പിടിച്ചിരുന്ന അവളുടെ കയ്യിലെ കൗണ്ടർ റബീഇന്റെ ശ്രദ്ധയിൽ പെട്ടു. അവന്റെ മുഖത്ത് നേർത്തപുഞ്ചിരി പ്രത്യക്ഷമായി.പതിയെ അവന്റെ മിഴികൾ ആയിഷയുടെ മുഖത്തേക്ക് പതിച്ചു. സ്കാർഫ് വെച്ചു പകുതി മറച്ച മുഖം! തലയിലേറ്റ മുറിവ് കാരണമായി മുഖത്തേക്ക് രക്തം പടർന്നിട്ടുണ്ട്. പൂർണമായും അവളുടെ മുഖം കാണാൻ കഴിഞ്ഞില്ലെങ്കിലും നീണ്ട, അടുങ്ങിയ കൺപീലികൾ ആ മറച്ച മുഖത്തിന്റെ അഴക് കൂട്ടിയിരുന്നു . ഉറങ്ങുന്നു എന്ന് തോന്നും വിധം ആയിഷയുടെ മുഖത്തെ പ്രകാശം റബീഇന് എന്തോ ഒരു ആകർഷണീയത തോന്നിച്ചു.
എല്ലാവരും കൂടി അവളെ എടുത്തുയർത്തി, കാറിന്റെ പിൻസീറ്റിൽ കിടത്തി.
"മാമ.... ഇങ്ങൾ അവളുടെ തല ഭാഗം ഇരുന്നോളീൻ. ചിലപ്പോൾ കാറിന്റെ സ്പീഡ് കൂടിയാൽ വീഴാൻ ചാൻസ് ഉണ്ട്". കാറിൽ കേറുന്നതിനിടയിൽ അവൻ പറഞ്ഞു.ആരോ ഒരാൾ ആയിഷയുടെ ബാഗും കാറിലോട്ടെടുത്തുവെച്ചു. റബീഅ് കാർ സ്റ്റാർട്ട് ചെയ്തു.
"ഇവിടെ അടുത്ത് എവിടെയാണ് ഹോസ്പിറ്റൽ? "
"നേരെ പോയിട്ട് ഇടത്തോട്ട് തിരിയുമ്പോൾ പോസ്റ്റ് ഓഫീസ് കാണും. അതിന്റെ ഓപ്പോസിറ്റ് ആയിട്ട് ഒരു പ്രൈവറ്റ് ഹോസ്പിറ്റലുണ്ട്. അവിടേക്ക് വിട്ടോ..." നാട്ടുകാരൻ ആയതിനാൽ റഷീദിന് സ്ഥലങ്ങളെ പറ്റി നല്ലൊരു ബോധം ഉണ്ടായിരുന്നു.
റബീഅ് ആക്സിലറേറ്ററിൽ വലതു കാലിന്റെ തള്ളവിരലമർത്തി. കാർ കുതിച്ചു പാഞ്ഞു.
"അവളുടെ ഡീറ്റെയിൽസ് ബാഗിലെന്തെങ്കിലും ഉണ്ടോന്ന് നോക്കിയേ..... " ഡ്രൈവിങ്ങിനിടെ അവൻ ഉത്തരവാദിത്തതോടെ പറഞ്ഞു. റഷീദ് ബാഗ് എടുക്കാൻ പോയപ്പോൾ ആയിഷയുടെ കഴുത്തിലെ id കാർഡ് കണ്ടു.
"അതിന്റെ ആവശ്യമില്ല. ഈ പെൺകുട്ടിയുടെ കഴുത്തിൽ id കാർഡ് ഉണ്ട്. എക്സാം കഴിഞ്ഞ് പോയതാകും".
"അങ്ങനെയെങ്കിൽ അവളുടെ പേരെന്താന്ന് നോക്കിയേ..." റബീഇന്റെ വാക്കുകളിൽ അറിയാനുള്ള ആവേശം നിറയുന്നുണ്ടായിരുന്നു.
" *ആയിഷ മറിയം* " id കാർഡിലേക്ക് നോക്കി അദ്ദേഹം വായിച്ചു. റാബീഇന്റെ ചുണ്ടുകൾ ആ നാമം ആവർത്തിച്ചു. കാൽ മണിക്കൂറിനകത്തു അവൻ ഹോസ്പിറ്റലിൽ എത്തിച്ചേർന്നു. വേഗം കാർ നിർത്തി പുറത്തിറങ്ങി ഹോസ്പിറ്റലിലേക്ക് ഓടിക്കയറി. സ്‌ട്രക്ചറുമായി സ്റ്റാഫിനെയൊക്കെ കൂട്ടി വന്നു. അവർ വേഗത്തിൽ അവളെ അതിലേക്ക് കിടത്തി.
ആയിഷയെ ഒപ്പറേഷന് വേണ്ടി കേറ്റിയപ്പോൾ അവളുടെ id കാർഡും ഓർണിമെന്റ്സും റബീഇന് അഴിച്ചു നൽകി.അവളുടെ ഡീറ്റൈൽസ് അധികൃതർ എഴുതി എടുത്തു. നമ്പർ ചോദിച്ചപ്പോൾ അവന്റേത് തന്നെ പറഞ്ഞു കൊടുത്തു.
റബീഅ് ആയിഷയുടെ id കാർഡിലേക്ക് നോക്കി. അവളുടെ ഫോട്ടോയുടെ സ്ഥാനത് സ്റ്റിക്കർ കൊണ്ട് മറച്ചിരുന്നു. "എന്തിനായിരിക്കും ഇവളുടെ ഫോട്ടോ പോലും മറച്ചുവെച്ചത്?ഹബീബിന്റെ ﷺപ്രണയിനി ആകുമോ? " മനസ്സുമുഴുവൻ ആയിഷയെ പറ്റിയുള്ള സംശയങ്ങൾ ഉദികൊണ്ടേയിരുന്നു.
"ആയിഷയുടെ കൂടെ വന്നയാൽ ആരാ? ".നേഴ്സ് തീയേറ്ററിന് വെളിയിൽ വന്നു കൊണ്ട് ചോദിച്ചു.
"ഞാനാണ് " പുറത്തിരിക്കുകയായിരുന്ന റബീഅ് ഓടി അടുത്തേക്ക് പോയി. ഇവിടെ പാഷ്യൻസിന് ആവശ്യമായ ബ്ലഡ് തികയുകയില്ല .ഒത്തിരി ബ്ലഡ് നഷ്ട്ടമായിട്ടുണ്ട്. ജീവൻ രക്ഷപ്പെടണമെങ്കിൽ ഉടനെ ആവശ്യമായ ബ്ലഡ് എത്തിക്കണം".
"അവളുടെ ബ്ലഡ് ഗ്രൂപ്പ്......? " ആശങ്കയോടെ അവൻ തിരക്കി. "O+. ഈ ബ്ലഡ് ഗ്രൂപ്പുകാർക്ക് മറ്റു ഗ്രൂപ്പുകൾ സ്വീകരിച്ചുകൂടാ. അത് നെഗറ്റീവ് ആക്ഷൻ ഉണ്ടാക്കും." അവർ ഗൗരവത്തോടെ പറഞ്ഞു.
"O പോസിറ്റീവോ...! " അവന്റെ കണ്ണുകൾ തിളങ്ങി.
"എന്റേത് സെയിം ഗ്രൂപ്പാണ് "
."ok. എങ്കിൽ എന്റെയൊപ്പം വരൂ " . റബീഇന്റെ കയ്യിലിരുന്ന ആയിഷയുടെ സാധനങ്ങൾ റഷീദിനെ ഏൽപ്പിച്ചു. അവൻ നഴ്സിനോടൊപ്പം പോയി.
"നീ id കാർഡിലെ ഫോൺ നമ്പറിൽ വിളിച്ചിരുന്നോ? "
"മ്മ്... കിട്ടുന്നില്ല... പരിധിക്ക് പുറത്തെന്ന് പറയുന്നു. റെയ്ഞ്ച് problem ആയിരിക്കും ".
"വേറെ നമ്പർ ഏതെങ്കിലും ഉണ്ടായിരുന്നെങ്കിൽ......."
"ഹാ അവളുടെ ബാഗ് എടുക്കീം. കോളേജ് സ്റ്റുഡന്റ ആണെന്ന് തോന്നുന്നു. ഫോൺ ഉണ്ടാവാതിരിക്കില്ല". ഓർത്തെടുത്തത് പോലെ അവൻ ബാഗിനായി കൈ നീട്ടി. റഷീദ് ഉരഞ്ഞു കീറിയ ബാഗ് അവനിലേക്ക് നീട്ടി. അതിലെ വലിയ രണ്ട് അറകൾ തുറന്നപ്പോഴും ബുക്സ് അല്ലാണ്ട് മറ്റൊന്നും കിട്ടിയില്ല. അപ്പോഴാണ് മുന്നിലെ ചെറിയൊരു അറ അവന്റെ കണ്ണുകളിൽ തടഞ്ഞത്. റബീഅ് കൈ അറയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. പുറത്തെടുത്തപ്പോൾ ഒരു ഡയറിയും ഫോണും കയ്യിൽ വന്നു.ഡയറി ബാഗിന് പുറത്ത് വെച്ചു.വീഴ്ചയുടെ ശക്തിയിൽ ഫോണിന്റെ ഗ്ലാസ് പോറിയിട്ടുണ്ട്. മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. അവൻ ഫോൺ ഓൺ ആക്കി. സ്‌ക്രീനിൽ പച്ചക്കുബ്ബയുടെ ചിത്രം തെളിഞ്ഞു.റബീഇന്റെ മനം കുളിരുന്നൊരനുഭൂതി.
അവൻ കോണ്ടാക്ട്സ് എടുത്തു.സ്ക്രോൽ ചെയ്തുകൊണ്ടിരുന്നപ്പോൾ ' *കാൽചുവട്ടിലെ സ്വർഗ്ഗം* എന്നൊരു കോൺടാക്ട് കണ്ടു. "ഉമ്മ ആയിരിക്കണം ". അവൻ മനസ്സിൽ പറഞ്ഞു. റബീഅ് ആ നമ്പറിലേക്ക് കാൾ ചെയ്തു. കുറച്ചുകഴിഞ്ഞു ഒരു കാൾ അറ്റൻഡ് ആയി.
"ഹലോ, ഇത്താ " ഒരു ആൺകുട്ടിയുടെ ശബ്ദം അവൻ കേട്ടു. "ഹലോ ആയിഷയുടെ വീടല്ലേ? " റബീ സംശയത്തോടെ തിരക്കി. "അതെ. ഇത്താന്റെ ഫോണിന്ന് ഇതാരാ? " മറുതലയ്ക്കൽ ആദിൽ പരിഭ്രമത്തോടെ ചോദിച്ചു.
"ആയിഷയുടെ ഉമ്മയുണ്ടോ? " കുട്ടികളോട് ഇത്തരം കാര്യങ്ങൾ പറയുന്നത് ഉചിതമല്ല എന്ന് മനസ്സിലാക്കി റബീഅ് ഉമ്മയെ തിരക്കി.
"ഉമ്മാ ദാ ഇത്താരെ ഫോണിൽ നിന്നാരോ വിളിക്കുന്നു " റബീഇന് മറുപടി കൊടുക്കാതെ ആദിൽ ഉമ്മാട്ടെ ഫോൺ കൊണ്ട് കൊടുത്തു.
"ഹലോ ആരാണ്? " അവർ പരിഭ്രമത്തോടെ ഫോൺ ചെവിയോടടുപ്പിച്ചു കൊണ്ട് ചോദിച്ചു. റബീഅ് കാര്യങ്ങൾ വേഗത്തിൽ പറഞ്ഞു നിർത്തി. "ഹെലോ കേൾക്കുന്നുണ്ടോ? " ആയിഷയുടെ ഉമ്മയുടെ ഭാഗത്തു നിന്നും മറുപടി കിട്ടാണ്ട് വന്നപ്പോൾ റബീഅ് call cut ആയോ എന്ന സംശയത്തിൽ ചോദിച്ചു.
ഉമ്മയുടെ കയ്യിൽ നിന്നും ഫോൺ താഴേക്ക് പതിച്ചു. "അല്ലോഹ് ന്റെ കുട്ടി......" പറഞ്ഞു മുഴുവനാക്കും മുന്നേ ബോധരഹിതയായി തറയിൽ വീണു. സ്പീക്കർ ഓൺ ചെയ്തിരുന്നതിനാൽ ആദിൽ എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവൻ ഉമ്മയെ എങ്ങനെയോ താങ്ങിപ്പിടിച്ചു. എന്തെന്നില്ലാതെ ആദിലിന്റെ കണ്ണുകളും നിറഞ്ഞൊഴുകി. തറയിൽ വീണ ഫോൺ ബാക്ക് ഭാഗം ഇളകി ബാറ്ററി തെറിച്ചു കിടക്കുന്നുണ്ടായിരുന്നു.അവൻ അത് ശരിയായി സെറ്റ് ചെയ്ത് ഫോൺ സ്വിച്ച് ഓൺ ആക്കി. അവൻ വാപ്പിയെ വേഗം കാൾ ചെയ്തു. കാര്യബോധമുള്ള ഒരു വ്യക്തിയെപ്പോലെ അവൻ പെരുമാറി. രണ്ട് തവണ വിളിച്ചിട്ടും കിട്ടാത്തതിനാൽ അവൻ അൻവറിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ആദിലിന്റെ കരച്ചിലിനിടയിൽ മുങ്ങിപ്പോയ വാക്കുകൾ അൻവർ ഊഹിച്ചെടുത്തു. "വാപ്പിയെ വിളിച്ചിട്ട് കിട്ടുന്നില്ല. വല്ലിക്ക വിളിച്ചുനോക്കോ...?" അവൻ കരഞ്ഞു കൊണ്ട് ചോദിച്ചു. അൻവർ ആകെ ഷോക്കിങ്ങിലായിരുന്നു.
"ആഹ് " ആദിലിനെ സമാധാനിപ്പിച്ചുകൊണ്ട് അൻവർ കാൾ കട്ട് ചെയ്തു. നേരെ അവൻ വണ്ടിയെടുത്തു ആയിഷയുടെ വാപ്പിയെ കാണാൻ പോയി. സ്റ്റിയറിങ് തിരിക്കുന്നതിനിടയിൽ അൻവറിന്റെ കണ്ണിൽ നിന്നും അടർന്നുവീണ കണ്ണുനീർതുള്ളി കയ്യിൽ പതിച്ചു.
കമ്പനിയിൽ എത്തിയ അൻവർ വാപ്പിയെ കണ്ടു കാര്യങ്ങൾ സംസാരിച്ചു. ആയിഷയുടെ ഉപ്പാക്ക് കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. തന്റെ കാതുകൾ കേട്ടത് സത്യമാകരുതേ എന്ന ആഗ്രഹത്തോടെ അദ്ദേഹം അൻവറിനൊപ്പം കാറിൽ കേറി. ആദിൽ പറഞ്ഞതനുസരിച് ഹോസ്പിറ്റലിൽ ചെന്നു. Enquiry ഓഫീസിൽ നിന്നും വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി.അവർ റബീഅ് ഇരിക്കുന്ന ഭാഗത്തേക്കായി പോയി. അവരെ കണ്ടയുടനെ സംശയത്തോടെ അവൻ എഴുന്നേറ്റു. രക്തം പറ്റിയ വെളുത്ത ഖമീസിട്ട റബീഇനെ അൻവർ കണ്ടു. അടുത്ത് മുണ്ട് മുഴുവൻ ആയ രക്തത്തെ വെള്ളം വെച്ചു തുടയ്ക്കാൻ ശ്രമിക്കുന്ന റഷീദിനെയും....
"ആയിഷായെ ....." പതിയെ റബീഇനെ നോക്കി അൻവർ മൊഴിഞ്ഞു.
"ആയിഷയുടെ പേരെന്റ് ആണോ? ". അവനും സംശയത്തോടെ തിരക്കി. "ആഹ് ഞാൻ അവളുടെ ഇക്കാക്ക, ഇത് അവളുടെ വാപ്പ ". ചെയറിൽ തളർന്നിരുന്ന ആയിഷയുടെ ഉപ്പയെ ചൂണ്ടിക്കൊണ്ട് അൻവർ പറഞ്ഞു. റബീഅ് സംഭവങ്ങൾ വിശദമാക്കി.
"ഇതൊരു ബൈക്ക് ആക്‌സിഡന്റ് എന്നാണ് സംഭവം കണ്ടവർ പറഞ്ഞത്". അവൻ അൻവറിനോട് പറഞ്ഞു നിർത്തി.
"ഉമ്മാ..... എഴുന്നേൽക്കീം ഇത്താക്ക് ഒന്നും വരൂല..." ആദിൽ കരഞ്ഞുകൊണ്ട് ഉമ്മയെ കുലുക്കി വിളിച്ചു. അവൻ അടുത്ത വീട്ടിലെ ഖദീജ ഇത്തായേ വിളിച്ചുകൊണ്ടു വന്നു. അവർ ഓടി വന്ന് ഉമ്മയുടെ അടുത്തിരുന്നു.
"മോനെ ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്തുകൊണ്ട് വാ " അവർ ആദിലിനോടായി ആവശ്യപ്പെട്ടു.ആദിൽ കൊണ്ട് കൊടുത്ത വെള്ളം സൈനബയുടെ മുഖത്ത് തളിച്ചു. രണ്ടാമത്തെ തവണയുള്ള ശക്തമായ കുടയലിൽ അവരുടെ ബോധം തിരികെ വന്നു. "ഉമ്മാ... എഴുന്നേൽക്കീം..." ആദിൽ അടുത്ത് വന്നിരുന്നു. ഖദീജയും ആദിലും സൈനബയെ പിടിച്ചുയർത്തി, ചുമരോട് ചേർത്ത് ഇരുത്തി.
"ന്റെ മോളെവിടെ? ആദിലെ ഇത്തായേ വിളിക്ക്..... സ്ഥിരത നഷ്ടപ്പെട്ടവരെ പ്പോലെ അവർ സംസാരിക്കാൻ തുടങ്ങി. അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ അണപ്പൊട്ടി ഒഴുകി .
"ഉമ്മാ ഇങ്ങൾ കരഞ്ഞാൽ എനിക്കും കരച്ചിൽ വരും. കരയല്ലേ ഉമ്മാ...."വാക്കുകളുടെ ഇടർച്ച ഖദീജത്തയുടെ കണ്ണുകളിലും നനവ് പടർത്തി.
"നീ സമാധാനിക്ക്...ആയിഷയെ പടച്ചോൻ കാക്കും". അവർ സമാധാനപ്പെടുത്താൻ ശ്രമിച്ചു.
ഒപ്പറേഷൻ വൈകുന്തോറും റബീഇന്റെ ഉള്ളും എന്തിനെന്നറിയാതെ പരിഭ്രമിച്ചു.
"നിങ്ങൾ പോയിക്കോളൂ ഞങ്ങൾ ഇവിടുണ്ടല്ലോ, അടച്ച ക്യാഷ് എത്രെയെന്ന് പറയുമോ.... ഞാൻ ഗൂഗിൾ പേ വഴി അടച്ചുതരാം ". .
"അല്ലോഹ് എനിക്ക് ക്യാഷ് onnum വേണ്ട. പണത്തെക്കാൾ വലുതാണ് ജീവൻ. ഞാൻ അതേ നോക്കിയതുള്ളു. ഒപ്പറേഷൻ കഴിയാതെ ഞാൻ പോകുന്നത്.... ശെരിയുള്ള കാര്യമല്ലല്ലോ...? " റബീ ഇന്റെ പെരുമാറ്റം ആയിഷയുടെ വാപ്പി ശ്രദ്ധിച്ചു.
"അത് സാരമില്ല. നിങ്ങളുടെ ഡ്രെസ്സും ആകെ ബ്ലഡ് ഒക്കെ ആയിരിക്കുകയല്ലേ.... പോയിക്കോളൂ...." അൻവർ
സാമ്യതയോടെ നിർബന്ധിച്ചു. അൻവറിന്റെ നിർബന്ധത്താൽ റബീഅ് സമ്മതിച്ചു.
"എന്റെ നമ്പർ സേവ് ചെയ്തേക്കു. എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണം. ഒപ്പറേഷൻ കഴിയുമ്പോൾ വിളിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ?" അവൻ മടിച്ചു കൊണ്ട് ചോദിച്ചു.
" ഹേയ് ഇല്ല. നിങ്ങളെപ്പോലെയുള്ള നല്ല ആളുകൾ കുറവാ.... നിങ്ങളെ പടച്ചോനായിട്ടാ ഞങ്ങളുടെ കുട്ടീന്റടുത് എത്തിച്ചത്. ന്തായാലും ഒരുപാട് നന്ദിയുണ്ട് മോനെ.... ". മറുപടി ആയിഷയുടെ ഉപ്പയിൽ നിന്നായിരുന്നു.അവൻ ആയിഷയുടെ ബാഗും ഓർമെന്റ്സും ഒക്കെ വാപ്പിയുടെ കയ്യിൽ വെച്ചു കൊടുത്തു. "എന്നാൽ ഞാൻ പോകുന്നു. അസ്സലാമു അലൈക്കും. ഇന്ഷാ അല്ലാഹ് വീണ്ടും കാണാം ". റബീഅ് ആയിഷയുടെ വാപ്പിയുടെ കരം കവർന്നു കൊണ്ട് സലാം പറഞ്ഞു.
"വ അലൈകുമുസ്സലാമു വറഹ്മതുള്ളാഹി വബറകാത്തുഹു " ഇടറുന്ന ശബ്ദത്തോടെ അയാൾ സലാം മടക്കി. റബീഉം റഷീദും അവിടെ നിന്നും കാറിലേക്ക് കയറി. ഹോസ്പിറ്റലിൽ നിന്നും പോകുമ്പോൾ അവന്റെ മനം എന്തിനെന്നില്ലാതെ നൊമ്പരപ്പെട്ടു.
സന്ധ്യ സൂര്യൻ പടിഞ്ഞാറിൽ അസ്തമായതിനായി തയ്യാറെടുത്തു. ചുവന്നു തുടുത്ത ആകാശം ആരുടെയോ വിടവാങ്ങലിലെന്നോണം ദുഃഖം കൊണ്ട് കാർമേഘങ്ങളെ കൊണ്ട് വന്നു.
റഷീദിനെയും വീട്ടിൽ ഡ്രോപ്പ് ചെയ്ത്. റബീഅ് കാറിൽ നിന്നുമിറങ്ങി.കീ പോക്കറ്റിൽ ഇടാൻ പോയപ്പോൾ കയ്യിലെന്തോ തട്ടിയതായി അനുഭവപ്പെട്ടു. അവൻ കൈ പോക്കറ്റിനുള്ളിലേക്ക് പ്രവേശിച്ചു.
(തുടരും )
✍🏻 Shahina binth haroon
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
🥰മത്ത് നബിയ്ക്കൊരു ﷺസ്വാലാത് ചൊല്ലാം. 😘
*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*
(വളരെ ശ്രേഷ്ഠതയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)
Post a Comment