📿PART - 25📿🍀സ്വലാത്തിന്റെ ഈരടികൾ🍀

 🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 25📿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


        "ഇത്താ...". അറിയാതെ അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു. അവൻ തന്റെ വലതു കൈ നെഞ്ചിന്റെ ഇടത് ഭാഗത്തു വെച്ചു. ഹൃദയതാളം  അതിവേഗം ഉയർന്നു പൊങ്ങുന്നു. വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. കട്ടിലിൽ നിന്നും ഇറങ്ങിയപ്പോൾ താഴെ കൗണ്ടർ കിടക്കുന്നത് കണ്ടു. അവൻ മെല്ലെ അത് കുനിഞ്ഞെടുത്തു. സമയം നോക്കിയപ്പോൾ അസർ ബാങ്ക് വിളിക്കാൻ കുറച്ചു ടൈം കൂടിയേ ഉള്ളു. ആദിൽ വാശ്‌റൂമിൽ പോയി മുഖം കഴുകി. പുറത്ത് നല്ല ഇളം കാറ്റടിക്കുന്നുണ്ട്. അവൻ സിറ്റ് ഔട്ടിൽ കിടക്കുന്ന  വാപ്പിയുടെ ചാര് കസേരയെ ലക്ഷ്യം വെച്ചു നടന്നു.


    "ആയിഷു എക്സാം എങ്ങനെയുണ്ടായിരുന്നു?" ആദ്യത്തെ ബാച്ച്കാർ ലാബിൽ നിന്നിറങ്ങിയപ്പോൾ ഷഹാന ആയിഷയുടെ അടുത്തേക്ക് ഓടിപ്പോയി ചോദിച്ചു. " അൽഹംദുലില്ലാഹ്. കുഴപ്പമില്ല". ആയിഷയുടെ മുഖത്ത് സന്തോഷത്തിന്റെ കിരണങ്ങൾ പ്രതിഫലിച്ചു. 

" എക്സാമിനർ എങ്ങനെയാ? കോപ്പി അടിക്കാനൊക്കെ എളുപ്പമുണ്ടോ? " അവളുടെ ടെൻഷൻ നിറഞ്ഞ ചോദ്യം ആയിഷയെ ചിരിപ്പിച്ചു.

 " കുഴപ്പമൊന്നുമില്ല. നീ നന്നായി പഠിച്ചല്ലോ.. എളുപ്പമാകും ". അവൾ ഷഹാനയ്ക്ക് കോൺഫിഡൻസ് നൽകി. 

"ഹ്മ്മ് നീ ബുജിയായതു കൊണ്ട്  അങ്ങനെയൊക്കെ പറയും. ഞാൻ വെറും ബജി!.... വല്ലാത്ത പേടി തോന്നുന്നു". 

"ഹയ്യടാ ബജിയാണ് പോലും.... ന്നിട്ടാണോ ഇന്റെർണൽ എക്സാമിനു മാർക്ക് വാരിക്കൂട്ടിയത്?..... നീ ആവശ്യമില്ലാൻണ്ട് ടെൻഷനടിക്കാതെ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്ക്. ദാ ഈ ദിക്ർ ചൊല്ലിക്കൊണ്ട് കേറിക്കോ".. ആയിഷ പുറത്ത് തൂണോട് ചാരി വെച്ചിരുന്ന ബാഗിൽ നിന്നും തന്റെ ഒരു കുഞ്ഞു ബുക്ക്‌ എടുത്തിട്ട് ദിക്ർ എഴുതിയ ഭാഗം തുറന്ന് കാണിച്ചു കൊടുത്തു.ഷഹാന അത് അവളിൽ നിന്നും വാങ്ങി.അതിൽ എങ്ങനെയെന്നു വ്യക്തമായി എഴുതിയിരിക്കുന്നത് അവൾ കണ്ടു.

*اللھم صل على سيدنا محمد محي النفوس صلاة تسعدنا بما في جميع الدروس وعلى آله وصحبه وسلم*

തഹജ്ജുദിന് ശേഷവും പരീക്ഷയ്ക്ക് മുൻപും =4 തവണ.

പരീക്ഷാ ദിവസങ്ങളിൽ = 12 തവണ.


*وقل رب أدخلني مدخل صدق واخرجني مخرج صدق وجعل لي منلدنك سلطان نصيرا*

പരീക്ഷഹാളിൽ പ്രവേശിക്കുമ്പോൾ.


ഷഹാന രണ്ടാമത്തെ ദിക്ർ ചൊല്ലിക്കൊണ്ടിരുന്നപ്പോൾ രണ്ടാമത്തെ ബാച്ചുകാർ ഹാളിലേക്ക് കേറാനുള്ള ഓർഡർ വന്നു. അവൾ ആയിഷയുടെ കയ്യിൽ ബുക്ക് കൊടുത്തു."താങ്കു ആയിഷു..... ഞാൻ എന്നാ പോട്ടെ.... നീ ദുആ ചെയ്യണേ ". ആയിഷയുടെ കരങ്ങളിൽ ഷഹാനയുടെ തണുത്ത കരങ്ങൾ ഇറുകി .

" ഇതെന്താ ഐസോ!...."

"ന്തേയ്യാനാ ടെൻഷൻ! ". 

"നീ പേടിക്കണ്ടാടീ... പിന്നേ ഞാൻ പോകുംട്ടാ..... ഇപ്പോഴാണേൽ രണ്ട് ബസ്സ് ഉണ്ട് ".

 "ആഹ് ന്നാ ശരി". ധൃതിയിൽ പറഞ്ഞു കൊണ്ട് ഷഹാന ലാബിൽ കേറാൻ വേണ്ടി ലൈനിൽ നിന്നു. ആയിഷ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി. അവസാനമായി അവളാ കോളേജിനെ നോക്കി.


കൂടെപ്പോകാൻ കുട്ടികൾ ഇല്ലാത്തത് കൊണ്ട് ഇടവഴിയിൽ കടക്കാതെ മെയിൻ റോഡ്‌ വഴി ബസ്റ്റോപ്പിലേക്ക് നടന്നു. ലാസ്റ്റ് ഡേ ആയതിനാൽ മറ്റു കുട്ടികളെയും കാത്ത് എക്സാം കഴിഞ്ഞവർ കോളേജിന് പുറത്ത് തന്നെ നിലയുറപ്പിച്ചു. റോഡിൽ തിരക്ക് കുറവാണ്. എക്സാം കൂടി ആയോണ്ട് കുട്ടികളുടെ ഒച്ചപ്പാടും ബഹളവും വഴിയോരങ്ങളിൽ ഇല്ല. പൊടി അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടുകൊണ്ട് പായുന്ന, വിരലിലെണ്ണാവുന്ന കുറച്ചു വാഹനങ്ങളുടെ ശബ്ദം ഒഴിച്ചാൽ തീർത്തും റോഡ്‌ വിജനമാകും .  ആയിഷ ബസ്സ് കിട്ടാനുള്ള ധൃതിയിൽ ബസ്റ്റോപ്പിലേക്ക് നടന്നു. തന്റെ നേരെ ഒരു പശുവിനെയും കൊണ്ട് ഒരാൾ വരുന്നത് കണ്ടു. സൈഡ് ഒതുങ്ങിപ്പോയാൽ റോഡിന്റെ മധ്യത്താകും താൻ. മറുവശത്തേക്ക് കടക്കുന്നതാണ് നല്ലതെന്ന് കരുതി ആയിഷ ഇരു സൈഡും നോക്കി മറികടക്കാനായി ഓടി....

പൊടുന്നനെ ആയിഷ വായുവിൽ ഉയർന്നു പൊങ്ങി.... അവളുടെ കണ്ണുകൾ മുകളിലേക്ക് ദൃഷ്ടി പായിച്ചു....  ചുണ്ടുകൾ എന്തോ മൊഴിഞ്ഞു.... ഇടിയുടെ ആഖാതത്തിൽ ശബ്ദം പുറത്ത് വരാതെ തൊണ്ടയിൽ കുടുങ്ങി നിന്നു....അവൾ റോഡിനു സൈഡ് ലായി ഉരുണ്ട് വീണു.അവളെ തട്ടിയിട്ട ബൈക്കിന് സ്പീഡ് കൺട്രോൾ ചെയ്യാൻ കഴിയാത്തതിനാൽ നിർത്താതെ പോയി.

" ഓടി വായൊ ഒരു പെങ്കൊച്ചിനെ വണ്ടി ഇടിച്ചേ.... " പശുവിന്റെ കയറിൽ പിടിച്ചു കൊണ്ട് അപകടം നേരിൽ കണ്ട അയാൾ അലറി വിളിച്ചു. അധികമാരും ആ സമയത്ത് റോഡിൽ ഇല്ലായിരുന്നു. കണ്ടവർ ആയിഷയുടെ അകത്തേക്ക് ഓടിക്കൂടി. വലത് ഭാഗത്തേക്ക് ചെരിഞ്ഞു രക്തത്തിൽ കുളിച്ചു കിടക്കുന്നുണ്ട്. വന്നു ചേർന്ന ആളുകൾ വഴിയിലേക്ക് പോകുന്ന വാഹനങ്ങളെ കയ്കാണിച്ചു നിർത്താൻ ശ്രമിക്കുന്നു. പക്ഷെ ആരും നിർത്താതെ പോയി.ആരോ ഒരാൾ ആംബുലൻസ്നെ വിളിക്കാനൊരുങ്ങി.


" ടാ റബീ... " 

"മ്മ്... ".കാർ ഡ്രൈവിംഗ് ചെയ്യുന്ന റബീഇനെ നോക്കി അയാൾ പറയാൻ തയ്യാറെടുത്തു.

 "നീ ഖത്തറിലേക്ക് ഫ്‌ളൈറ്റ് കേറും മുന്നേ  നിനക്കൊരു പെണ്ണിനെ സെറ്റ് ആക്കാൻ നിന്റെ ഉമ്മ എന്നെയാ ഏൽപ്പിച്ചിരിക്കുന്നത് ".

 " കുറച്ചും കൂടി കഴിയട്ടെ...... ഞാൻ ടൈം ആകുമ്പോൾ മാമട്ടെ പറയാം. പെണ്ണിനെ സെറ്റ് ആക്കാൻ ". അവൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. " നിനക്ക് വയസ്സ് 25 ആയില്ലേ.... ഇനിയെപ്പോഴാ? എന്നും കൂടെ പെങ്ങളും ഉമ്മയും ഉണ്ടാകുമോ? ".

 " റാഹി ഇപ്പോൾ plus one ൽ ആയില്ലേ... ഒത്തിരി ആലോചനകൾ ഇപ്പോൾ തന്നെ വരുന്നുണ്ട്. അവളുടെ കല്യാണം കഴിഞ്ഞിട്ട് മതി എന്റേത് ". അവൻ പറഞ്ഞു കൊണ്ട് സ്റ്റിയറിങ് വലത്തോട്ട് തിരിച്ചു. " അതിന് ഇനിയും വർഷം കിടക്കെല്ലേ.... അവളെ കെട്ടിച്ചിട്ട് കെട്ടാൻ നിന്നാൽ നിനക്ക് പിന്നെ പെണ്ണ് കിട്ടൂല വയസ്സ് കൂടിയെന്ന കാരണം കൊണ്ട് ". "എനിക്കെന്റെ പെങ്ങന്മാരുടെ കാര്യം നോക്കാണ്ടിരിക്കാൻ പറ്റോ? വാപ്പ മരിച്ചില്ലെരുന്നെങ്കിൽ ഞങ്ങൾക്കിപ്പോഴും ഒരു തണലായി കൂടെയുണ്ടാവുമായിരുന്നു. എനിക്ക് നാട്ടിൽ തന്നെ ജോലി നോക്കാമായിരുന്നു "..... പറയുമ്പോൾ റബീഇന്റെ കണ്ഠം ഇടറി. പെട്ടെന്നായിരുന്നു അവരുടെ കണ്ണിൽ ആൾക്കൂട്ടം ശ്രദ്ധയിൽ പെട്ടത്.

"എന്തോ അപകടം നടന്നു എന്ന് തോന്നുന്നു..." സംശയത്തോടെ ആൾക്കൂട്ടത്തിലേക്ക് ഉറ്റു നോക്കി കൊണ്ട് അയാൾ റബീ ഇനോടായി പറഞ്ഞു. അവൻ ക്ലച്ച്ൽ കാൽ അമർത്തികൊണ്ട് ഗിയർ ഡൗൺ ചെയ്തു, വണ്ടി സ്ലോ ആക്കി.

തങ്ങളുടെ നേരെ വരുന്ന വെള്ളക്കാറിനെ നിർത്താനായി ആൾക്കൂട്ടത്തിൽ നിന്നവർ ആംഗ്യം കാണിച്ചു. അവൻ അവരുടെ അടുത്തായി ഒതുക്കി നിർത്തി.


ആദ്യം കാറിൽ നിന്നും റബീ ഇന്റെ മാമ റഷീദ് ഇറങ്ങി.അയാൾ ആൾക്കൂട്ടത്തിനിടയിലേക്ക് ധൃതിയിൽ കയറി. ഒരു പെൺകുട്ടി ചോരയിൽ കുളിച്ചു കിടക്കുന്നതയാൽ കണ്ടു. അവളുടെ മുഖം മറു വശത്തേക്ക് തിരിഞ്ഞു കിടക്കുന്നതിനാൽ അവളെ തിരിച്ചറിയാൻ സാധിക്കുന്നില്ല.റബീഉം വേഗത്തിൽ അയാളടുത്തേക്ക് വന്നു.

 " നിങ്ങൾ ആംബുലൻസ് വിളിച്ചില്ലേ? " 

"വിളിച്ചു. ഇവിടെയെങ്ങും ഹോസ്പിറ്റലുകൾ ഇല്ലാത്തതിനാൽ എത്താൻ വൈകും ". അവൻ ആയിഷയുടെ അടുത്തേക്ക് ഓടി. അവൻ അവളുടെ വലതുകയ്യിൽ  മിടിപ്പറിയാൻ  പിടിച്ചു. അവന്റെ കണ്ണുകൾ അത്ഭുതത്തോടെ റഷീദിനെ നോക്കി.


🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪