📿PART - 23📿 🍀സ്വലാത്തിന്റെ ഈരടികൾ🍀

     

🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 23📿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


        "അതിന് മുത്ത് നബി ﷺ കനവിൽ വരണം. അപ്പോൾ നമ്മളുടെ വിഷമങ്ങളും ആഗ്രഹങ്ങളുമൊക്കെ തങ്ങളോട് ﷺ പറയാം. പക്ഷെ......"

 "പക്ഷെ? " അവൻ ആകാംക്ഷയോടെ ചോദിച്ചു. "തങ്ങൾ ﷺ  അങ്ങനെ പെട്ടെന്നൊന്നും വരില്ല. അതിന് കുറച്ചു ബുദ്ധിമുട്ടേണ്ടതായി വരും. കൃത്യമായി സ്വലാത്ത്  പതിവാക്കണം . അതും അദബോടെ.....".

 "മ്മ്. ഞാൻ ചൊല്ലാറുണ്ടല്ലോ "

" എത്ര ചൊല്ലാറുണ്ട്? ദിവസത്തിൽ.... ".

 " 100 " അവൻ ചമ്മലോടെ പറഞ്ഞു. 

"അൽഹംദുലില്ലാഹ്. നല്ല കാര്യം. ഇന്ന് നിനക്ക് ഒരു 1000 ചൊല്ലാമോ? നിങ്ങൾ കുട്ടികളല്ലേ പെട്ടെന്ന് സ്വീകരിക്കപ്പെടും".

"മ്മ്. Ok തങ്ങൾ ﷺ വരാൻ വേണ്ടി അല്ലെ. ഞാൻ ചൊല്ലും ". അവൻ ഉള്ളിന്റെ ഉള്ളിൽ ദൃഢ പ്രതിജ്ഞ എടുത്തു".

 "ശെരി. നീ ന്തായാലും മഗ്‌രിബ് നിസ്കരിച്ചിട്ട് തുടങ്ങ്. മഗ്‌രിബിന് ശേഷം 500, ഇശാഇന് ശേഷം 500. ന്തായാലും കുറച്ചുകഴിഞ്ഞാൽ ബാങ്ക് വിളിക്കും".

 "മ്മ്. ന്നാ ഞാൻ താഴെ പോകുന്നു ". അവൻ അവളുടെ റൂമിൽ നിന്നുമിറങ്ങി. ആയിഷ അവനെ തന്നെ നോക്കി ഇരുന്നു. അവൾക്ക് അവനെ കുറിച്ചു അഭിമാനം തോന്നി.

മഗ്‌രിബ് നിസ്കാരവും ഖുർആൻ പാരായാണവും കഴിഞ്ഞ് ആദിലിനെ കാണാനായി അവൾ താഴെക്കിറങ്ങി. അവൻ ഉമ്മാരോടൊപ്പം നിസ്കാരപ്പായയിൽ ഇരിക്കുന്നുണ്ട്. അവന്റെ കയ്യിലിരിക്കുന്ന കൗണ്ടറിന്റെ ബട്ടൻ വേഗത്തിൽ അമരുന്നുണ്ട്. സ്പീഡിൽ അവൻ അതിനെ താഴ്ക്കുന്നതിനാൽ ടിക് ടിക് എന്ന ശബ്ദം തിടുക്കത്തിലായി കേൾക്കാം. അവൾ ആദിലിന്റെ ചുണ്ടുകളിലേക്ക് നോക്കി. അവന്റെ ചുണ്ടുകൾക്കിടയിൽ വേഗത്തിലായി സ്വലാത്ത് ചൊല്ലിക്കൊണ്ട് നാവ് ചലിക്കുന്നുണ്ട്. മുഴുവനായുള്ള അവളുടെ വീക്ഷണം കഴിഞ്ഞപ്പോൾ, ആയിഷ രണ്ട് കയ്യും ഇടുപ്പിൽ വെച്ചു."ആദിലെ......" അവൾ നീട്ടി വിളിച്ചു. അത് വരെ കൗണ്ടറിൽ സ്പീഡിൽ മിഞ്ഞിക്കൊണ്ടിരുന്ന നമ്പറിൽ നോക്കിയിരുന്ന ആദിൽ തല ഉയർത്തി. " ആഹ്, ഇത്താ ഞാൻ ഇപ്പോൾ തന്നെ 500 ആകും ". അവൻ സന്തോഷം പ്രകടിപ്പിച്ചു . 

" ഹ്മ്മ് ഇങ്ങനെയാണേൽ നിനക്ക് 5 mnt കൊണ്ട് തന്നെ 1000 അടിച്ചു തീർക്കാല്ലോ ". അവളൊന്നു ആക്കി. ആയിഷ ആദിലിനോട് ചേർന്നിരുന്നു. 

" നീ എണ്ണം ഇത്ര വേഗത്തിലായി ഇതിൽ അടിച്ചു തീർത്തിട്ട് ആരെ കാണാൻ പോവുകയാണ്? " അവൾ തറപ്പിച്ചു ചോദിച്ചു.

 . അവൻ മൗനം പാലിച്ചു.ഞാൻ നിനക്കൊരു ചരിത്രം പറഞ്ഞു തരാം.

നബിതങ്ങളുടെﷺ മേൽ ഒത്തിരി സ്വലാത്ത്  ചൊല്ലുന്ന... അവിടുത്തെ ﷺ പൂമുഖം എന്നും കിനാവിൽ കാണുന്ന ഒരാളുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം സ്വലാത്ത്  ചൊല്ലിക്കൊണ്ടിരിക്കെ നിസ്കാരത്തിന്റെ സമയമായി. നിസ്കരിക്കാനുള്ള ധൃതിയിൽ അദ്ദേഹം എന്നും ചൊല്ലുന്ന കണക്കെത്തിക്കാൻ വേഗത്തിൽ ചൊല്ലാൻ തുടങ്ങി. അന്ന് രാത്രിയും തങ്ങൾ ﷺ വന്നു. പക്ഷെ അവിടുന്ന്ﷺ തിരിഞ്ഞു നിൽക്കുകയാണ് ചെയ്തത്. "എന്തിനാ തങ്ങളെ ﷺ തിരിഞ്ഞു നിൽക്കുന്നത്? എന്ന ചോദ്യത്തിന് എന്തായിരുന്നു മറുപടി എന്നറിയോ?..." അവൾ ഒന്ന് നിറുത്തിയിട്ട് തുടർന്നു. "നീ വേഗത്തിലാണ് ഇന്ന് സ്വലാത്ത് ചൊല്ലിയത്. എന്തിനായിരുന്നു ധൃതി കാണിച്ചത്?. നിസ്കാരം കഴിഞ്ഞിട്ട് സമാധാനത്തോടെ ചൊല്ലിക്കൂടെരുന്നോ? ധൃതി പിശാചിന്റേതാണ്.... എന്നായിരുന്നു മറുപടി. നിനക്ക് തങ്ങൾ വന്നാൽ മാത്രം മതിയോ? തങ്ങളെ കാണണ്ടേ? " " മ്മ്.. കാണണം. " അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. "എന്നാൽ ഒന്നേന്ന് തുടങ്ങ് സ്വലാത്ത്  ചൊല്ലാൻ.... " അവൾ പറഞ്ഞു. ആദ്യം ചെറിയൊരു മടി തോന്നിയെങ്കിലും അവൻ മനസ്സ് കൊണ്ട് തയ്യാറാകാൻ തുടങ്ങി.

"പിന്നെ

... നീ ചൊല്ലുമ്പോൾ അല്പം ശബ്ദത്തിൽ ചൊല്ല്. ആൺകുട്ടി തന്നെല്ലോ....ഏഴാനാകാശം വരെ അത് കേൾക്കും. ഇബ്നു മുലഖിനിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ നബി തങ്ങൾ ﷺ പറയുകയുണ്ടായി. "എന്റെ പേരിൽ ആരെങ്കിലും സ്വലാത്ത്  ചൊല്ലിയാൽ അവന്റെ പേരിൽ മലക്കുകൾ സ്വലാത്ത് ചൊല്ലും. ആരുടെയെങ്കിലും പേരിൽ മലക്കുകൾ സ്വലാത്ത് ചൊല്ലിയാൽ അവനിൽ അള്ളാഹു സ്വലാത്ത് ചൊല്ലും. അള്ളാഹു ആരുടെയെങ്കിലും പേരിൽ സ്വലാത്ത് ചൊല്ലിയാൽ ഏഴാനാകാശങ്ങളിലും ഏഴു ഭൂമികളിലും പക്ഷി മൃഗാദികളിലും ജീവജൻതുക്കളിലും ഒന്നും തന്നെ അവനിൽ സ്വലാത്ത് ചൊല്ലാത്തതുണ്ടാകില്ല ". അതുകൊണ്ട് ചൊല്ലുമ്പോൾ അലസത കാണിക്കാതെ അദാബോടെ ഇരുന്ന് ചൊല്ലിനോക്ക് ". അവൾ പറഞ്ഞു കൊണ്ട് എഴുന്നേറ്റു. 

"ഇനി ന്തായാലും ഇശാഅ നിസ്കരിച്ചു ആഹാരവും കഴിച്ചിട്ട് നീ ഇരുന്ന് ചൊല്ല്. ഇപ്പോൾ ബാങ്ക് വിളിക്കും ". അതുവരെ അവരുടെ സംസാരം ശ്രദ്ധിക്കുകയായിരുന്ന ഉമ്മ ആദിലിനോട് പറഞ്ഞു.അതാണ് നല്ലതെന്ന് അവനിക്കും തോന്നി. അപ്പോൾ വുളൂഓട് കൂടി ഉറങ്ങാമല്ലോ. അവൻ കരുതി.


ആദിൽ മുഴുവനായും സ്വലാത്ത് ചൊല്ലാൻ തയ്യാറായി. അവൻ വുളൂഅ് ചെയ്ത് കിബിലയ്ക്ക് മുന്നിട്ട് കൊണ്ടിരുന്നു. ആയിഷയുടെ വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങി.അവൻ അല്പം ശബ്ദത്തിൽ സാവധാനം ചൊല്ലാൻ തുടങ്ങി.

"صلي الله على محمد صل الله عليه وسلم..........."

ആദിൽ ശെരിക്കും സ്വലാത്തിന്റെ മാസ്മരിക്കത അനുഭവിക്കുന്നത് പോലെ തോന്നി.1000 സ്വലാത്ത് ഇടവേളകളില്ലാതെ ആ ഇരുപ്പിൽ തന്നെ അവൻ ചൊല്ലി തീർത്തു. സന്തോഷം! ഉള്ളിന്റെ ഉള്ളിൽ നിന്നും അണപ്പൊട്ടി ഒഴുകുന്ന ഒരു വികാരം അവനിൽ നിറയാൻ തുടങ്ങി. നേരമൊത്തിരിയായി.... അവൻ മാത്രമായിരുന്നു ഉറങ്ങാതിരുന്നത്... തങ്ങൾക്ക് ﷺ വേണ്ടി... ആദിൽ അതിയായ ആഗ്രഹത്തോടെ വലത് ചെരിഞ്ഞു ദിക്‌റും സ്വലാത്തും ഉരുവിട്ട് കൊണ്ട് മിഴികൾ അടച്ചു.


"എവിടെ നിന്നാണ് ഈ പ്രകാശം? " ആദിൽ ആരോടെന്നില്ലാതെ ചോദിച്ചുകൊണ്ട് കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. അവൻ തന്റെ രണ്ട് വിരലുകളുടെ ഇടയിൽ കൂടി നോക്കാൻ ശ്രമിച്ചു. ചുറ്റിലും പ്രകാശം! മറ്റാരെയും കാണുന്നില്ല. ആ പ്രകാശം തന്നിലേക്ക് അടുക്കുന്നത് അവൻ കണ്ടു. ആദിൽ ശക്തിയോടെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു.


"ആദിലെ ടാ, എഴുന്നേൽക്ക് നിസ്കരിക്കുന്നില്ലേ നീ " ഉറങ്ങിക്കിടക്കുന്ന ആദിലിനെ ഉമ്മ തട്ടിവിളിച്ചു. എഴുന്നേൽക്കാതെ ഗാഠനിദ്രയിലായിരുന്നു അവൻ. ഉമ്മ ഒരടി അവന്റെ കാൽമുട്ടിന് താഴെ കൊടുത്തു. അവൻ ഞെട്ടിപിടഞ്ഞെണീറ്റു. "ആദിൽ ചുറ്റും നോക്കി. നടുവിന് കയ്കൊടുത്തു നെറ്റിച്ചുളിച്ചു കൊണ്ട് നിൽക്കുന്ന ഉമ്മയെയല്ലാതെ അവൻ മറ്റൊന്നും കണ്ടില്ല. കുറച്ചു നേരം അവൻ അങ്ങനെ തന്നെ മിഴിച്ചു ഇരുന്നു.

"ഉറക്കത്തിൽ നിന്നെണീറ്റ് വീണ്ടും സ്വപ്നം കാണുന്നോ? " ഉമ്മ ദേഷ്യപ്പെട്ടു. 

"ഓഹ് എല്ലാം സ്വപ്നമായിരുന്നോ..... ഉമ്മ എല്ലാം കുളമാക്കി. ഇങ്ങക്ക് കുറച്ചു കഴിഞ്ഞ് വന്നൂടെരുന്നോ.. ന്നാലും അതെന്തായിരിക്കും". അവൻ താടിക്ക് കയ്കൊടുത്തുകൊണ്ട് വ്യസനത്തോടെ ബെഡ്ൽ ഇരുന്നു.

"കുന്തം. എഴുന്നേൽക്കുന്നുണ്ടോ സുബഹി ഖളാഅ് ആക്കാതെ ". ഉമ്മ ധൃതി കൂട്ടി. 

"ആ എഴുന്നേൽക്കാമെ " അവൻ ബെഡ്ൽ നിന്നുമിങ്ങി.


       "ഇത്താ....." ആയിഷയെ തിരക്കികൊണ്ട് ആദിൽ സ്റ്റെപ്പ് കേറി. അവൾ അവിടെയിരുന്ന് ഖുർആൻ പാരായണം ചെയ്യുന്നുണ്ടായിരുന്നു. " ഇത്തച്ചിയെ.... ഞാനൊരു സ്വപ്നം കണ്ട്ട്ടാ..... ".

" ന്ത്‌ സ്വപ്നം? "സ്വദക്കല്ലാഹ്  പറഞ്ഞു ഖുർആൻ അടച്ചു വെച്ചു കൊണ്ട് അവൾ തിരക്കി." അവൻ താൻ കണ്ടത് അവൾക്കു മുന്നിൽ വിശദീകരിച്ചു. ആയിഷയുടെ കണ്ണുകൾ തിളങ്ങുന്നത് അവൻ കണ്ടു.....


(തുടരും )


✍🏻 *Shahina binth haroon*


സാഹചര്യത്തിനനുസരിച് കഥയ്ക്ക് വേണ്ടി ചില തിരുത്തലുകൾ നടത്തിട്ടുണ്ടെങ്കിലും ഈ പാർട്ട്‌ തികച്ചും യാഥാർഥ്യമാണ്ട്ടോ 🥰.


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


🥰മത്ത് നബിയ്ക്കൊരു ﷺസ്വലാത്ത് ചൊല്ലാം. 😘


*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*


(വളരെ ശ്രേഷ്ഠതയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪