📿PART - 22📿 🍀സ്വലാത്തിന്റെ ഈരടികൾ🍀
🍀സ്വലാത്തിന്റെ ഈരടികൾ🍀
🔹〰️〰️🔻❤🩹🔻〰️〰️🔹
📿PART - 22📿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
"ഹെലോ ആയിഷാ..." കാൾ കട്ട് ചെയ്യാൻ പോയ ആയിഷ റസിയയുടെ സ്വരം കേട്ടു. "ഹാ നീ എവിടെരുന്നു? കുറെ നേരായി വിളിക്കാൻ തുടങ്ങീട്ട്.." " ടാ ന്റെ ഭാവി അമ്മായിയപ്പൻ വന്നിരുന്നു. അങ്ങനെ അവരോട് സംസാരിക്കുകയായിരുന്നു ". "ന്തെങ്കിലും പ്രശ്നമുണ്ടോ? " "ഹേയ് നീ പേടിക്കണ്ട. ഇന്ന് നിന്റെ വാപ്പി അജ്മലിന്റെ വീട്ടിൽ പോയിരുന്നല്ലേ?"
"മ്മ്. അത് പറയാനാ വിളിച്ചേ ". "ആഹ് അജ്മൽ വിളിച്ചിട്ട് പറയാ, ഞാനാ അവന്റെ കല്യാണം മുടക്കിയെന്ന്... ഞാൻ ന്റെ ഉമ്മാരടുത്തു പറഞ്ഞു.ഉമ്മ ഇക്കാന്റെ വീട്ടുകാരോടും." "ന്നിട്ട്? "
"അങ്ങനെ അതിനെപ്പറ്റി സംസാരിക്കാനാ ഉപ്പ വന്നത്. അജ്മലിനെ പേടിക്കണ്ട ഞങ്ങൾക്ക് നിങ്ങളെ നല്ല വിശ്വാസമാണെന്ന് പറഞ്ഞു ". "അല്ഹംദുലില്ലാഹ് ". ആയിഷയുടെ ചുണ്ടുകൾ റബ്ബിനെ സ്തുതിച്ചു കൊണ്ട് ചലിച്ചു."ഫോൺ റൂമിൽ വെച്ചിട്ടാ പോയത്.... അനിയത്തി ആരോ വിളിക്കുന്നു എന്ന് പറഞ്ഞപ്പോഴാ റൂമിൽ വന്നത്". "അല്ലാ റസീ.... ഇനി ഇതിന്റെ പേരിൽ കുടുംബക്കാർ തമ്മിൽ ന്തേലും പിണക്കമുണ്ടാകോ "... ആയിഷയുടെ ഉള്ളിൽ ഭീതിയുടെ ചാഞ്ചാട്ടം പൊടുന്നനെ പ്രത്യക്ഷമായി. " ഹേയ് നീയുമായുള്ള marriage അവന്റെ parents ഇഷ്ടപ്പെടാത്തൊണ്ട് ഇപ്പോൾ എല്ലാവരും വഴക്ക് പറയുന്നത് അജ്മലിനെയാ.... എനിക്ക് തോന്നുന്നത് അവനിക്കും ഇപ്പോൾ ഇന്ട്രെസ്റ്റൊക്കെ മാറീന്നാ.... ഞാൻ അതിനുള്ള വകയൊക്കെ പറഞ്ഞു... ആദ്യം നല്ല ചൂടിലാ സംസാരിച്ചതെകിലും ലാസ്റ്റ് fully silent ആയിരുന്നു. അവന്റെ കസിൻ നിന്റെയത്ര വരില്ലെങ്കിലും കാണാനൊക്കെ മൊഞ്ചത്തി തന്നെയാ...... അതെല്ലാമൊക്കെ ഞാൻ പറഞ്ഞപ്പോൾ പുള്ളിക്കാരന്റെ മനസ്സിനെന്തോ ഒരു unbalance ഫീൽ ആയിന്നാ തോന്നുന്നത് ". ചിരിച്ചുകൊണ്ട് റസിയ പറഞ്ഞു നിർത്തി. " അൽഹംദുലില്ലാഹ്. അല്ലാഹു എല്ലാം റാഹത്താക്കി ". "മ്മ്. ഞാനും ദുആ ചെയ്തു. " ആഹ് ടാ.... പിന്നെ നിന്റെ കല്യാണം ഫിക്സ് ആക്കിയോ? " "ആഹ്. എക്സാം കഴിഞ്ഞയുടനെ ഉണ്ടാകും ".....
വിശേഷങ്ങൾ പറഞ്ഞു ഇരുവരും കാൾ കട്ട് ആക്കിയപ്പോൾ ആയിഷയുടെ മനസ്സ് മുഴുവൻ ആനന്ദത്തിന്റെ തിരയേറ്റമായിരുന്നു. അവൾ റബ്ബിനെ സ്തുതിച്ചു കൊണ്ടേ ഇരുന്നു. റൈഹാനയോട് കാര്യങ്ങൾ പറയാൻ മനസ്സ് ആവേശം കൊണ്ടു. പക്ഷെ കഴിയില്ലല്ലോ. അവൾ അമ്മായിയെ വിളിച്ചു കാര്യങ്ങൾ റൈഹാന വിളിക്കുമ്പോൾ പറയാൻ വേണ്ടി ആവശ്യപ്പെടാം. അവൾ മനസ്സിൽ കരുതി. കാര്യങ്ങളൊക്കെ വിളിച്ചു പറഞ്ഞു.......
ജീവിതം എത്രയോ അത്ഭുതം നിറഞ്ഞതാണ്. നിരാശ പലപ്പോഴും പിടികൂടുമ്പോൾ ജീവിതം മടുത്തു എന്ന് പറയുന്നവരുണ്ട്. എന്നാൽ അതിശയകരമാം വിധം ഇരട്ടി മധുരമായി ആഗ്രഹങ്ങൾ സഫലമാകുമ്പോൾ എന്തിനായിരുന്നു ഈ ജീവിതത്തെ ഇത്രയും ഞാൻ വെറുത്തുപോയതെന്ന് ആശ്ചര്യത്തോടെ മനസ്സിനോട് ചോദിക്കേണ്ടിവരാറുണ്ട്...... നമ്മുടെ ആഗ്രഹങ്ങളെ ഒത്തിരി ക്ഷമയോടെ കാത്തിരിക്കുന്നു. ആ ആഗ്രഹത്തിന്റെ അടുത്ത് ഏത്താറാകുമ്പോൾ പടച്ചവന് ഒരൽപ്പം പിന്നോട്ട് മാറ്റിയ്ക്കും. വീണ്ടും നമ്മളത് നേടാൻ ക്ഷമയോടൊപ്പം പരിശ്രമിക്കും. വീണ്ടും അതിനോടടുക്കുമ്പോൾ പടച്ചവൻ ഒരൽപ്പം പിന്നോട്ട് വെയ്ക്കും.... അവസാനം നമ്മളത് നേടുമ്പോൾ കിട്ടുന്ന സന്തോഷം, അത് മറ്റൊന്നിനും പകരം വെയ്ക്കാനാകാത്തതാണ്. അതെ. ആ ആഗ്രഹത്തിന്റെ value പടച്ചവന് മനസ്സിലാക്കിത്തരാൻ വേണ്ടിയായിരുന്ന അൽപ്പം പിന്നിലേക്ക് വെച്ചത്........
ചിന്തകളുടെ കൊടുമുടിയിലായി ആയിഷ നിദ്രയിലേക്ക് വഴുതി വീണു.
ദിവസങ്ങൾ എണ്ണപ്പെട്ടു... എക്സാമിനോട് അടുക്കുംതോറും മനസ്സിലൊരു ടെൻഷൻ!... എല്ലാ തവണയും വരാറുള്ളതെങ്കിലും ഇത് തന്റെ കോഴ്സിന്റെ ഫൈനൽ എക്സാം ആണല്ലോ.... അവൾ ബുക്ക് തുറന്ന് പഠിക്കാനായി ഒരുങ്ങുമ്പോൾ മുത്ത് നബിയുടെ ﷺ പേരിലും മുഴുവൻ അമ്പിയാക്കളുടെ പേരിലും ബദ്രീങ്ങളുടെ പേരിലും ഷെയ്ഖ്മാരുടെ പേരിലും അങ്ങനെ അവൾക്കറിയുന്ന മുഴുവൻ മഹാത്തുക്കളുടെ പേരിലും ഫാത്തിഹ ഓതി 15 വട്ടം നാരിയ്യത് സ്വലാത്തും ചൊല്ലി തുടങ്ങും. ഒരു ദിവസം പതിവുപോലെ ആയിഷ ഇങ്ങനെ ചെയ്തു. ഇതു കണ്ട ആദിൽ കളിയാക്കി ..."ഇത്ത ഇത്രേം ഓതി തീരുന്ന സമയം കൊണ്ട് പകുതി subjectm പഠിച്ചുകഴിയാല്ലോ". അവൻ കുലുങ്ങി ചിരിച്ചു. ആയിഷ പുഞ്ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി.
"മ്മ്മ്... പഠിച്ചു കഴിഞ്ഞാലും എക്സാമിനു ഓർമ കിട്ടണമെങ്കിൽ മഹാന്മാരെ പിടിച്ചാലെ പറ്റു ". അവൾ തമാശരൂപേണെ പറഞ്ഞു.
ഒരു നിമിഷം ആയിഷ എന്തോ ആലോചിച്ചു."ഇത്ത എന്താ ആലോചിക്കണേ ".... ആയിഷയുടെ ചിന്താനിർഭരമായ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ആദിൽ ചോദിച്ചു. "എനിക്കൊരു ചരിത്രം ഓർമവന്നു. തങ്ങളുടെയും ﷺ സഅദ്رضي الله عنه വിന്റെയും." ആണോ എന്നാ പറ, ഇത്താട്ടെന്ന് ചരിത്രം കേട്ടിട്ട് കുറെയാവുന്നു " അവൻ ആവേശം കാണിച്ചു.
"മ്മ്.... മ്മ്...." അവൾ ഇരുത്തിമൂളി.മുത്ത് നബിയുടെ ﷺ ചരിത്രങ്ങൾ വലിയ വലിയ പാഠങ്ങളാ...." ആദിൽ മൗനം കാണിച്ചു. അവൻ ചരിത്രം കേൾക്കാൻ വേണ്ടി കാതുകൾ കൂർപ്പിച്ചു. ആയിഷ ആദിലിന്റെ മൗനം ശ്രദ്ധിച്ചു. അവൾ അവനെ തന്നെ തറപ്പിച്ചു നോക്കി. "മുഹമ്മദ് മുസ്തഫാ ﷺ..." അവൾ അവന്റെ ചുണ്ടുകളിൽ നോക്കികൊണ്ട് പറഞ്ഞു. "മുഹമ്മദ് മുസ്തഫാ ﷺ...." അവൾ ആവർത്തിച്ചു. ആദിലിന് സംശയമായി. ആവർത്തനം എന്തിനാണെന്ന്.... "മുഹമ്മദ് മുസ്തഫാ ﷺ " അവൾ മൂന്നാമതും ആവർത്തിച്ചു. ആദിൽ അന്തം വിട്ട് ആയിഷയെ മിഴിച്ചു നോക്കുന്നുണ്ടായിരുന്നു. പൊടുന്നനെ ആയിഷയുടെ കരങ്ങൾ മേശയിൽ പതിച്ചുകൊണ്ട് ശബ്ദം പുറപ്പെടുവിച്ചു. "ആദിൽ! " അവളുടെ നെറ്റി ചുളിഞ്ഞിട്ടുണ്ട്. "നീ എന്താണ് മുത്ത് നബിയുടെ ﷺ പേര് കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തെ!? " അവൾ ഗൗരവത്തോടെ ചോദിച്ചു. അപ്പോഴാണ് ആയിഷയുടെ ആവർത്തനം എന്തിനായിരുന്നു എന്ന് ആദിലിന് മനസ്സിലായത്.
"ഓഹ്! അത് ഞാൻ ഓർമിച്ചില്ല " അവൻ കൈകകൾ മറന്നു പോയല്ലോ എന്ന സൂചനയാൽ നെറ്റിയിൽ കൈ വെച്ചു.
"ആഹാ അതുകൊള്ളാല്ലോ ആ മറവി!.... നിനക്കറിയോ ലോകത്തിലേറ്റവും വലിയ പിശുക്കാനാരാണെന്ന്? " അവളുടെ പെട്ടെന്നുള്ള ചോദ്യത്തിന് ആദിൽ തല ചെരിച്ചു കൊണ്ട് ആലോചിച്ചു. "ഇല്ല. ആരാ? "
"മുത്ത് നബിയുടെ ﷺ പേര് കേട്ടിട്ടും സ്വലാത്ത് ചൊല്ലാത്തവൻ! "
ആദിൽ തല താഴ്ത്തി.
"നിനക്കാരാകണം ഏറ്റവും വലിയ പിശുക്കനോ അതോ അവിടുത്തെ ﷺയാഥാർത ആഷിഖ്യോ? "
"സോറി ഇനി മറക്കൂല ". "മറക്കാതിരിക്കട്ടെ".
"അല്ലാ.... ചരിത്രം! ".... അവൻ ആയിഷയെ ഓർമപ്പെടുത്തി."മ്മ് കേട്ടോ "..........
"മദീനയിൽ സഅദ് എന്നൊരു കുട്ടി ഉണ്ടായിരുന്നു. പഠിക്കുന്നതൊക്കെ മറന്നു പോകും. എപ്പോഴും ചോദ്യങ്ങൾക്ക് മണ്ടത്തരം പറയും. അത് കേൾക്കുമ്പോൾ ഉസ്താദും കുട്ടികളും ഒരുപാട് ചിരിക്കും. കുട്ടികളെല്ലാം ഇന്റർവെൽ ടൈമിൽ കളിക്കാൻ പോകുമ്പോൾ സഅദ് കളിക്കാൻ പോകാതെ പഠിക്കും. ന്നിട്ടോ പിറ്റേ ദിവസം ഉസ്താദ് ചോദ്യം ചോദിക്കുമ്പോൾ കളിക്കാൻ പോയ കുട്ടികളെല്ലാം ആൻസർ പറയും. സഅദ് ഒക്കെ മറന്നു പോകും. ചോദിക്കുമ്പോൾ ഒന്നും പറയ്യാൻ കഴിയില്ല. അതുകൊണ്ട് കുട്ടികൾ സംസാരിക്കുന്നതിനിടയിൽ ആരെങ്കിലും മണ്ടത്തരം പറഞ്ഞാൽ "നീ സ്അദ് ആവല്ലേ എന്നാ പറയാറ് " അങ്ങനെ എല്ലാരും ഒരു വിഢിയായി കണ്ടു. കാലങ്ങൾ കടന്നു പോയി. സഅദിനെ പ്പറ്റി മുത്തുനബി ﷺ കേട്ടപ്പോൾ വല്ലാത്തൊരു ഇഷ്ട്ടം തോന്നി. തങ്ങൾക്ക് ﷺ അങ്ങനെയാണല്ലോ.....അവിടുന്ന്ﷺഎപ്പോഴും സാധുക്കളുടെ കൂടെയാണ്. അങ്ങനെ സഅദിനെ നബിതങ്ങൾ ﷺ വിളിച്ചു.രണ്ട് തവണ നിരസിച്ചെങ്കിലും തങ്ങളല്ലേ വിളിക്കുന്നതെന്ന് പറഞ്ഞപ്പോൾ മടിച്ചിട്ടാണെങ്കിലും പോയി." നബിയെ എല്ലാവരും എന്റെ വായിലേക്ക് നോക്കും ഞാൻ പറയുന്നത് കേട്ട് ചിരിക്കാൻ.... എനിക്കാണെങ്കിൽ പഠിച്ചതൊന്നും ഓർമയിലുണ്ടാവില്ല.അവിടുത്തോട് ﷺ തന്റെ വിഷമം അറിയിച്ചു .ഇതു കേട്ടപ്പോൾ "മോനെ സഅദേ ആ വായ ഒന്ന് തുറന്നു കാണിച്ചേ " എന്ന് തങ്ങൾﷺ പറഞ്ഞു. അങ്ങനെ സഅദ് അപ്രകാരം കാണിച്ചു. അവിടുത്തെﷺ ഷറഫാക്കപ്പെട്ട തുപ്പൽ ആ വായിലേക്ക് നിക്ഷേപിച്ചു. ന്നിട്ട് സഅദിനോട് പോയിക്കൊള്ളാൻ പറഞ്ഞു. പിറ്റേ ദിവസം ദറസിലേക്ക് പോയപ്പോൾ സഅദ് ഉസ്താദിനോടായി ഒരു സംശയം ചോദിച്ചു. കേട്ടപ്പോൾ ഉസ്താദിനൊരു കാര്യം മനസ്സിലായി. ഇത് കിത്താബ് നോക്കിയാലൊന്നും പറഞ്ഞു കൊടുക്കാൻ കഴിയില്ലെന്ന്. അദ്ദേഹം സഅദിനെ പിടിച്ചിരുത്തിക്കൊണ്ട് എല്ലാവരോടുമായി പറഞ്ഞു " ഇനി സഅദാണ് ഉസ്താദ് ". ആ സഅദ് ആരെന്നറിയോ? സഅദുദ്ധീൻ ത്വഫ്ത്താസാനി رضي الله عنه. ലോകമറിയുന്ന പ്രമുഖ പണ്ഡിതൻ. അവിടുത്തെ നാവ് ഇല്മിന്റെ മുത്തുമണികൾ പൊഴിച്ചിരുന്നെങ്കിൽ അത് മുത്ത് നബിയുടെ ﷺ തുപ്പല്നീര് കൊണ്ടാണ്.... അവിടുന്ന് ﷺ നമ്മുടെ എക്സാമിനൊക്കെ കൂടെയുണ്ടെന്കിലുണ്ടല്ലോ..... പിന്നെ ഒന്നും പേടിക്കണ്ട. അവളുടെ ചുണ്ടുകൾ എന്തോ മന്ത്രിച്ചു. " ആഹാ അടിപൊളി ചരിത്രം. ശേ ഇപ്പോഴും നബിതങ്ങൾ ﷺ ഉണ്ടായിരുന്നെങ്കിൽ അവിടുത്തെ ﷺ തുപ്പൽ നീര് എന്റെ വായിലും തരാൻ പറയാമായിരുന്നു. അങ്ങനെ ഞാൻ class toper ആയേനെ ". അവൻ ദിവാ സ്വപ്നം കാണാൻ തുടങ്ങി. "അതിന് ഇനിയും കഴിയും ". അവൾ തറപ്പിച്ചു പറഞ്ഞു." ഏഹ് അതെങ്ങനെ? "........
(തുടരും)
✍🏻 *Shahina binth haroon*
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
🥰മത്ത് നബിയ്ക്കൊരു ﷺസ്വാലാത് ചൊല്ലാം😘
*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*
(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)
Post a Comment