📿PART - 21📿🍀സ്വലാത്തിന്റെ ഈരടികൾ🍀
🍀സ്വലാത്തിന്റെ ഈരടികൾ🍀
🔹〰️〰️🔻❤🩹🔻〰️〰️🔹
📿PART - 21📿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
"ഓ...." റൂമിൽ നിന്നുമിറങ്ങിക്കൊണ്ട് ആയിഷ പ്രത്യുത്തരം ചെയ്തു. "ഇങ്ങോട്ട് വാ " അദ്ദേഹം ആക്ഞ്ജ നൽകി. "അവൾ സ്റ്റെപ്പിറങ്ങി വാപ്പീരടുത്തെത്തി."ന്താ വാപ്പീ?" സംശയത്തോടെ അവൾ തിരക്കി.
"ഇവിടിരിക്ക് ". അയാൾ തന്റെയടുത്തു ഇരിക്കാൻ കയ്കൊണ്ട് സൂചന നൽകി.അവൾ അനുസരണയോടെ ഇരുന്നു.
"ഇന്ന് ഞാൻ അജ്മലിന്റെ വീട്ടിൽ പോയിരുന്നു. അവന്റെ വാപ്പായെ ഡിസ്ചാർജ് ചെയ്തു"
. "മ്മ്..."
"ഞാൻ അവനെ കണ്ടു. ഉടനെ തന്നെ എൻഗേജ്മെന്റ് നടത്തിയാലൊന്ന് ചോദിച്ചു ". "ന്നിട്ട് വാപ്പി ന്ത് പറഞ്ഞു?". തല കുനിച്ചുകൊണ്ട് അവൾ ചോദിച്ചു.
" ഈ വിവാഹം വേണ്ടെന്ന്.... എന്റെ മകൾക്ക് ഇതിനോട് തീരെ താല്പര്യമില്ലെന്ന്..... " അദ്ദേഹം ഇടക്കണ്ണിട്ട് ആയിഷയെ നോക്കി. അവൾ പൊടുന്നനെ തല ഉയർത്തി. സ്വപ്നമാണോ എന്ന സംശയത്താൽ അവൾ മിഴിച്ചു നോക്കികൊണ്ടിരുന്നു.
"വാപ്പി എന്നെ കളിപ്പിക്കയാണോ?" അത്ഭുതത്തോടെയും അതിലേറെ സംശയത്തോടെയും അവൾ ചോദിച്ചു.
"ഇന്ന് ഞാൻ സഅദിനെ കണ്ടിരുന്നു. നിന്റെ കൂട്ടുകാരിയുടെ..... മറ്റേ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഒരു പയ്യൻ കെട്ടാനിരുന്നത്..." അയാൾ ആയിഷയുടെ ഓർമ്മയിൽ കൊണ്ടുവരാൻ നോക്കി.
"മ്മ്. ഈ ഞായറാഴ്ചയല്ലേ അവളുടെ കല്യാണം ". ആയിഷ ഓർത്തെടുത്തുകൊണ്ട് പറഞ്ഞു.
"മ്മ്. അത് മുടങ്ങി. പയ്യന് ബാംഗ്ലൂരിൽ ഏതോ പെണ്ണുമായി ബന്ധമുണ്ടെന്ന് അറിയാനിടയായി. വീട്ടിക്കാർക്കൊന്നും അതിനെ പറ്റി അറിയില്ല."
"ഓഹോ.... പക്ഷെ അവർ തമ്മിൽ വിളിക്കുന്നവരാണല്ലോ".
"ഹ്മ്മ് ന്റെ കുട്ടി പറഞ്ഞത് ശെരിയാ... പണം കണ്ട് കണ്ണ് മഞ്ഞളിക്കുമ്പോൾ സ്വന്തം മക്കളുടെ ജീവിതം എന്താകുമെന്ന് ചിന്തിക്കില്ല.പണത്തിന്റെ കൂടെ ദീനും നോക്കണം അപ്പോൾ പെണ്മക്കളുടെ ജീവിതം ഖൈറിലാകും". ആയിഷയ്ക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. തന്റെ വാപ്പിയാണോ ഇത് പറയുന്നത്! അവൾ ആകെ ഒരു excitement ൽ ആണ്.
" ഇന്നോളീം കട്ടൻചായ ". ഉമ്മ കട്ടൻചായ വാപ്പിക്കായി നീട്ടി. വാങ്ങിക്കൊണ്ട് അവരോടായി പറഞ്ഞു.
"ഞാൻ ഈ കല്യാണം വേണ്ടെന്ന് പറഞ്ഞപ്പോഴും അജ്മലിന്റെ വാപ്പാക്ക് പ്രത്യേകിച്ച് ഒരു ഏതിർപ്പും തോന്നിയില്ല. അയാൾ ഒരു ഒഴുകിയ മട്ടായിരുന്നു". അവന്റെ പേരെന്റ്സ് ന് ഈ വിവാഹത്തോട് ആദ്യം തന്നെ താല്പര്യമില്ല " ആയിഷ വാപ്പയുടെ സംശയം തീർത്തു. "അതെങ്ങനെ നിനക്കറിയാം?" ഉമ്മി സംശയത്തോടെ അവളെ നോക്കി.
"അവന്റെ കസിൻ ആണ് എന്റെ ഫ്രണ്ട് റസിയയെ കെട്ടാൻ പോകുന്നത്. അവളെന്നോട് പറഞ്ഞു ".
" ഹ്മ്മ്. അജ്മൽ... പക്ഷെ കാരണം ചോദിച്ചു വന്നു. നീ പറഞ്ഞതും സഅദിന്റെ മോളുടെ കല്യാണം മുടങ്ങിയതും എല്ലാം കൊണ്ട് എനിക്കൊരു കാര്യം മനസ്സിലായി, എന്റെ മോള് അവനിക്ക് ചേരുന്നതല്ല...." അയാൾ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു. "അവസാനം ഞാൻ കാറിൽ കേറുന്നതിന് മുൻപ് തറപ്പിച്ചു പറഞ്ഞതിന് ശേഷമാണ് അവൻ പിന്മാറിയത്".
"അപ്പോൾ ഇതോടുകൂടി ഈ ആലോചന ക്യാൻസൽ ആയോ!? " ഉറപ്പിക്കാനെന്നോണം ആയിഷ ചോദിച്ചു.
"ന്താ വിശ്വാസം വരുന്നില്ലേ? " അവൾക്ക് ആ ചോദ്യം മനസ്സിൽ സന്തോഷത്തിന്റെ കുളിർക്കാറ്റ് വീശിയതായി അനുഭവപ്പെട്ടു. " നീ ആഗ്രഹിക്കുന്ന ഒരാളുടെ കയ്യിലെ വാപ്പി ഏൽപ്പിക്കുകയുള്ളു ". അദ്ദേഹത്തിന്റെ കരങ്ങൾ ആയിഷയുടെ കരങ്ങളുടെ മുകളിൽ വെച്ചു.ആയിഷയ്ക്ക് തുള്ളിച്ചാടാൻ തോന്നി."അൽഹംദുലില്ലാഹ് " അവൾ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് വാപ്പിയെ പുണർന്നു.
"ന്റെ മോളെന്നോട് പൊറുക്കണം.... ഈ വാപ്പി മോളുടെ നല്ല ഭാവി മാത്രേ ഉദ്ദേശിച്ചുള്ളൂ.... ദീൻ വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ ആദ്യം ആലോചിച്ചത് ദീനുള്ളവരെ തിരക്കിയിറങ്ങിയാൽ ഉസ്താദ്മാരെ കിട്ടുകയുള്ളു എന്ന്, അവർക്കാണേൽ ശമ്പളം കുറവാണല്ലോ..... ന്റെ മോളുടെ ജീവിതത്തിൽ ഒരു കുറവും വരുത്താൻ പാടില്ല എന്ന് ഞാൻ ആഗ്രഹിച്ചു. ഈ വാപ്പിയോട് ക്ഷമിക്കണം. ഇഷ്ടമില്ലാത്ത ഒരു വിവാഹത്തിന് നിർബന്ധിച്ചതിന്... " അദ്ദേഹത്തിന്റെ ഹൃദയം വിതുമ്പുന്നത് ആയിഷയ്ക്ക് അനുഭവപ്പെട്ടു. "ന്താ വാപ്പീ..... ഇങ്ങനെയൊന്നും പറയാൻ പാടില്ല. എനിക്കറിയാം എന്നോട് എന്റെ വാപ്പിക്ക് സ്നേഹം മാത്രേ ഉള്ളുന്ന്. എല്ലാ വാപ്പമാരെപ്പോലെ ഇങ്ങളും ചിന്തിച്ചു അത്രേ ഉള്ളു ". അവൾ അദ്ദേഹത്തിന്റെ വായപൊത്തിക്കൊണ്ട് പറഞ്ഞു. "എന്തായാലും കഴിഞ്ഞ കാര്യത്തെപ്പറ്റി ഇനി പറയേണ്ടതില്ല". അവൾ പറഞ്ഞു. "മ്മ്..... മോള് പോയി പടിക്ക് ".
"മ്മ് ". അവൾ തന്റെ റൂമിലേക്ക് പോയി. ശുക്റിന്റെ സുജൂദ് ചെയ്തു. ആയിഷയുടെ മനം കുളിർത്തു.
"അജ്മലിന്റെ വാപ്പാക്ക് കുറവുണ്ടോ ഇപ്പോൾ? " ചിന്താമക്ഞനായി കട്ടൻചായ കുടിക്കുന്ന വാപ്പയോട് ഉമ്മ തിരക്കി. " അവർക്കിപ്പോൾ കുഴപ്പമില്ല. ഞാൻ പോയപ്പോൾ ആഹാരം കഴിക്കുകയായിരുന്നു". "മ്മ്...ഇങ്ങളെപ്പോഴാ നിങ്ങടെ കൂട്ടുകാരൻ സഅദിനേ കണ്ടത്?".
"പച്ചക്കറി വാങ്ങാൻ കേറിയപ്പോൾ ".
" മ്മ്. ഏതായാലും കാര്യങ്ങൾ നേരത്തെ അറിഞ്ഞതുകൊണ്ട് ആ പെങ്കൊച് രക്ഷപ്പെട്ടു. ഇങ്ങൾ പോയി ഫ്രഷ് ആയി വരീം. ഞാൻ ആഹാരമെടുത്തു വെയ്ക്കാം ".അവർ അടുക്കളയിലേക്ക് നടന്നു.
ആയിഷ റസിയയ്ക്ക് കാൾ ചെയ്തു. Trim trim.... Trim trim.....bell
അടിക്കുന്നതല്ലാതെ ഒരു പ്രതികരണവും ഉണ്ടാകുന്നില്ല. ആയിഷ കാൾ കട്ട് ചെയ്തിട്ട് വീണ്ടും വിളിച്ചു. Trim.... Trimm...... ആയിഷയുടെ നെറ്റി ചുളിഞ്ഞു...... സംശയങ്ങൾ ചോദ്യങ്ങളായി മനസ്സിൽ ഉയർന്നു.
(തുടരും )
✍🏻 Shahina binth haroon
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
🥰
*മുത്ത് നബിയ്ക്കൊരു ﷺസ്വാലാത് ചൊല്ലാം.😘
*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*
(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)
Post a Comment