📿PART - 20📿 🍀സ്വലാത്തിന്റെ ഈരടികൾ🍀

 🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 20📿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

       'മഹ്റം ആരൊക്കെ? ' അവൾ ഹെഡിങ് വായിച്ചു. താഴെ വ്യക്തമായി പോയിന്റ്സ് ആയി കൊടുത്തിട്ടുണ്ട്. ആയിഷ വായിക്കാൻ തുടങ്ങി.


*കുടുംബ ബന്ധം കൊണ്ട് -------›7 വിഭാഗം

----------------------------------------------------------------

ഉമ്മ, മകൾ, പിതാവിന്റെ സഹോദരി, ഉമ്മയുടെ സഹോദരിമാർ, സഹോദരി, സഹോദരന്റെ മകൾ സഹോദരിയുടെ മകൾ


*വിവാഹ ബന്ധം കൊണ്ട് --------› 4 വിഭാഗം

------------------------------------------------------------------

അമ്മായിമ്മ, ഭാര്യയുടെ മകൾ, പിതാവിന്റെ ഭാര്യ, മകന്റെ ഭാര്യ


*മുലകുടി ബന്ധം കൊണ്ട് -------› 7 വിഭാഗം

------------------------------------------------------------------

*കുടുംബ ബന്ധത്തിൽ ആരൊക്കെ മഹ്റം ആയിരുന്നോ ആ രീതിയിൽ മുലകുടി ബന്ധത്തിലും മഹ്‌റമാകും.


മദ്രസയിൽ പഠിച്ചിട്ടുള്ളതാണെങ്കിലും എപ്പോഴും ഇക്കാര്യത്തിൽ സംശയമാ. Plus one ൽ കുട്ടികളുടെ പഠന നിലവാരം അറിയാൻ, മുഫദിഷ്,എഴുന്നേറ്റ് നിന്ന് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ പറഞ്ഞത് ആയിഷയുടെ ഓർമയിൽ തെളിഞ്ഞു. സാധാരണ പോലെ എല്ലാവരും നിസ്കാരത്തിന്റെ ദിക്റുകളും ദുആകളും പഠിച്ചു വെച്ചു. പക്ഷെ ഉസ്താദ് വേറെ ലെവൽ എന്ന് പറയാം..... അദ്ദേഹം ദിക്റുകളോ ദുആയോ ചോദിച്ചില്ല.മയ്യിത്ത് നിസ്കാരത്തിന്റെ ഫർളുകളും ഓളൂയ് മുറിയുന്ന കാര്യങ്ങളും... അങ്ങനെ ഒരു മുസ്ലിം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അന്ന് തന്നോട് ചോദിച്ചത് മഹ്റം എത്ര പേർ ? എന്നായിരുന്നു. "ഹോ, ഇത്ര സിമ്പിളാണോ question" എന്ന് കരുതി 18 എന്ന് ഉഷാറായി പറഞ്ഞു. ഇപ്പോൾ ഇരിക്കാൻ പറയുമെന്ന് കരുതി സന്തോഷിച്ചിരുന്നപ്പോഴാണ് അടുത്ത ചോദ്യം! "മിടുക്കി. ഇനി ആരൊക്കെ എന്ന് കൂടി പറയ് "."പെട്ടു!". മുൻപേതോ ക്ലാസ്സിൽ പഠിച്ചതാണ്. വീട്ടിൽ മഹ്റം എന്നോ അന്യരെന്നോ വേർതിരിച്ചു കാണിക്കാത്തതിനാൽ മറന്നും പോയി. എണ്ണം മാത്രം നല്ല ഓർമയുണ്ട്. എങ്കിലും എങ്ങനെയൊക്കെയോ അഞ്ചാറെണ്ണം തപ്പി തടഞ്ഞു പറഞ്ഞു.മുഫദിഷിന്റെ അടുത്തിരുന്നു റഹീംഉസ്താദ് പറയാനായി ആംഗ്യം കാണിക്കുന്നുണ്ട്. എന്ത് പറയാൻ!അറിയാമെങ്കിലല്ലേ  പറയൂ. തന്റെ തപ്പിതടയൽ കണ്ടിട്ട് മുഫദ്ദിഷിന് കാര്യം മനസ്സിലായി. അദ്ദേഹം ക്ലാസ്സിലെല്ലാവരോടുമായി വ്യക്തമായി മഹ്റം ആരൊക്കെയെന്നത് പറഞ്ഞു കൊടുത്തു . എന്നിട്ട് സദർ ഉസ്താദിനെ നോക്കി കൊണ്ട് അദ്ദേഹം ചോദിച്ചു."ഇവിടെ മുതിർന്ന കുട്ടികൾക്കും മഹ്റം ആരൊക്കെന്ന് അറിയില്ലേ റഹീംഉസ്താദേ?" പാവം വിളറി വിയർത്തു. ആകെ ആയിഷയിൽ മാത്രമായിരുന്നു ഉസ്താദിന് പ്രതീക്ഷ ഉണ്ടായിരുന്നത്. അതും നഷ്ട്ടമായി..... അന്ന് തന്റെ ഹൃദയമിടിപ്പ് അടുത്തിരിക്കുന്നയാൾക്കും കേൾക്കാമെന്നോണം മിടിച്ചിരുന്നു. ഓർമ്മകൾ നുരന്ന് പൊന്തിയപ്പോൾ ആയിഷയുടെ ചുണ്ടുകളിൽ ചിരി പടർന്നു.

" ന്താ ആയിഷാ ചിരിക്കുന്നത്? അതിൽ ന്തേലും കോമഡി ഉണ്ടോ? " ആയിഷയുടെ ചിരി കണ്ട് റൈഹാന തിരക്കി.ഹേയ് ഇതിലല്ല... ഞാൻ മദ്രസയിലെ നിമിഷങ്ങളൊന്ന് ഓർത്തു പോയി. Raihu, I really miss my madrasa days".

"മ്മ്. എന്തേയ്യാനാ കാലത്തെ ഒരിക്കലും തിരിച്ചെടുക്കാനാകില്ലല്ലോ".

റൈഹാനയുടെ മുഖത്തും വ്യസന ഭാവം പ്രകടമായി.


"മക്കളെ ആഹാരം കഴിക്കാൻ വാ, റൈഹൂ നിനക്കിന്നു പോകേണ്ടതല്ലേ? " ഡെയിനിങ് ടേബിളിൽ ധൃതിയിൽ ഇരുവർക്കും ഭക്ഷണമെടുത്ത് വെയ്ക്കുന്നതിനിടയിൽ അമ്മായി വിളിച്ചു പറഞ്ഞു.

"ആ ഉമ്മാ. ദാ വരുന്നൂ ". റെഡി ആകുന്നതിനിടയിൽ റൈഹാന വിളിച്ചു പറഞ്ഞു.ഇരുവരും പർദ്ധയും നിക്കാബുമിട്ട് കൈകഴുകി ഭക്ഷണം കഴിക്കാനായി ഇരുന്നു. നിക്കാബിനെ ഉയർത്തിക്കൊണ്ട് റിസ്ഖിൽ വിശാലത കിട്ടുവാനായി സൂറത്തുൽ കുറയ്ഷ് ഓതി ഭക്ഷണം കഴിക്കാൻ തുടങ്ങി.


"സൈനൂ, ഞാൻ ഇറങ്ങുകയാ. ഇന്ന് വൈകുന്നേരം അജ്മലിന്റെ വീട്ടിൽ പോകും".  "ആഹ്". "ന്തായാലും ഞാൻ വരുന്നത് വരെ ആയിഷയോട് ഇതിനെപ്പറ്റി പറയണ്ട ". "മ്മ് ". "ശെരി എന്നാൽ അസ്സലാമു അലൈക്കും ". വ അലൈകുമുസ്സലാം ". ആയിഷയുടെ വാപ്പി കാറുമെടുത്തു ഗേറ്റിന് വെളിയിലേക്ക് പോയി.


" റൈഹു, നീ കേറുന്നില്ലേ വീട്ടിൽ? വാ കേറീട്ട് പോകാം". കാറിന്റെ പിൻ സീറ്റിൽ നിന്നും ഇറങ്ങുന്നതിനിടയിൽ ആയിഷ ക്ഷണിച്ചു. "ഇല്ലെടാ  അവിടെ മെനിങ്ങാന്ന് ഞാൻ വന്നതല്ലേ. ഇനി ഇപ്പോൾ നേരം ഒത്തിരി ആകും". "ഓഹ്, ന്നാ ok. അസ്സലാമു അലൈക്കും. മാമാ ഞാൻ പോണുട്ടാ ". ഡ്രൈവിംഗ് സീറ്റിലിരുന്ന റൈഹാനയുടെ ഉപ്പയെ നോക്കികൊണ്ട് ആയിഷ പറഞ്ഞു."ആഹ് മോളെ ". അദ്ദേഹം തലയാട്ടി. റൈഹാന സലാം മടക്കി കൊണ്ട് കയ്കാണിച്ചു. ആയിഷ വീടിനുള്ളിലേക്ക് കേറി."അസ്സലാമു അലൈകും... ന്റെ ഉമ്മുസ് എവിടെ?" അവൾ നേരെ അടുക്കളയിലേക്ക് പോയി." ആഹ് റൈഹാന നേരത്തെ പോയോ? ".അവർ സലാം മടക്കികൊണ്ട് ചോദിച്ചു. "ആഹ് "."നീ കഴിച്ചോ ന്തെങ്കിലും?". "മ്മ്. അമ്മായി തന്നു ". "അല്ലാ ആദിലെവിടെ?  " അവൾ ഹാൾ ലേക്ക് ബാഗ് മാറ്റിവെച്ചുകൊണ്ട് തിരഞ്ഞു. "അവൻ കുളിക്കാൻ പോയി". "ഏഹ്! അവനിക്കെന്തേലും മാനസാന്തരം സംഭവിച്ചോ? സാധാരണ സ്കൂൾ ബസ്സ് വരുന്നതിന് 5 മിനിറ്റ് മുൻപാണല്ലോ കുളിയും ഫ്രഷാവലുമൊക്കെ. ഈ ചെക്കനെന്ത് പറ്റി? " അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു. "ഇന്ന് അവനിക്ക് സ്കൂളിൽ പ്രോഗ്രാം ഉണ്ട്. എന്തോ സയൻസ് എക്സ്പിരിമെന്റ് എന്നാ പറഞ്ഞത്". "ഓഹ് വെറുതെയല്ല "... അവൾ തന്റെ റൂമിലേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു.ആയിഷ   ബെഡിൽ ഇരുന്നു. സ്റ്റഡി ലീവ് ആയതിനാൽ പഠിക്കാമെന്ന് കരുതി ബുക്സ് എടുത്തു മേശപ്പുറത്തു വെച്ചു. അവൾ ജനാല മുഴുവനായും തുറന്നു വെച്ചു. പെട്ടന്നടിച്ചു വീശിയ കാറ്റ് അവളുടെ തട്ടത്തിനെ തട്ടിമാറ്റിക്കൊണ്ട് മുടിയിഴകളിലൂടെ സഞ്ചരിച്ചു. ഷാൾ വീണ്ടും പഴയത് പോലെയാക്കി അവൾ കസേരയിൽ ഇരുന്നു. ബുക്ക്‌ തുറന്നപ്പോൾ എന്തോ ഒരു അലസത തോന്നി. അവൾ പേജുകൾ മറിച്ചു. മനസ്സ് മുഴുവൻ തന്റെ രാത്രിയിലെ സ്വപ്നം ആയിരുന്നു. റൈഹു ഉണ്ടായിരുന്നപ്പോൾ ആക്കാര്യം കുറച്ചു നേരത്തേക്കെങ്കിലും മറന്നുപോയതാണ്.ഇപ്പോൾ വീണ്ടും......

"ഉമ്മാ ഞാൻ ഇവിടെ വെച്ചിരുന്ന കാർഡ് ബോർഡ് എവിടെ?" താഴെ നിന്നും ആദിലിന്റെ ശബ്ദം കേൾക്കാം. സ്കൂളിൽ പോകുന്നതിന് മുമ്പ് ആയിരം ചോദ്യമെങ്കിലും ഉമ്മാനോട് ചോദിക്കും. "ഒരു സൂക്ഷ്മത ഇല്ല!നീ വെച്ച സ്ഥലത്ത് നോക്ക് ". ഉമ്മാടെ അടുത്ത ഡയലോഗും വന്നു. ആയിഷ തുറന്ന ബുക്ക്‌ അടച്ചു വെച്ചു. അവൾ അടുക്കളയിലേക്ക് നടന്നു. "ദാ ഇതാണോ? " സെറ്റിയിൽ ഇരിക്കുന്ന ബുക്കിനടിയിലെ കാർഡ്ബോർഡ് എടുത്തു കൊണ്ട് അവൾ അവനോടായി ചോദിച്ചു. " ആഹ്. ഇതെവിടെയിരുന്നു? " അവൻ സന്തോഷത്തോടെ വാങ്ങിക്കൊണ്ട് ചോദിച്ചു. "ദേ അവിടെ". അവൾ കൈചൂണ്ടിക്കൊണ്ട് പറഞ്ഞു."ഇത്ത എപ്പോൾ വന്നു? " "നീ കുളിച്ചു കൊണ്ടിരുന്നപ്പോൾ. അല്ലാ നീ ന്താ ഇന്നത്തെ ദിവസം മാത്രമായി നന്നായൊ? നേരത്തെ കുളിച്ചല്ലോ ". അവൾ കളിയാക്കി. "ആയിഷാ.... വെറുതെ ഇരിക്കുന്ന ചെക്കനെ ദേഷ്യം പിടിപ്പിച്ചിട്ട് അവനാ അടി ഉണ്ടാക്കീന്ന് പറയല്ലും. എന്നാ നീ ആയിരിക്കും എന്റെ കയ്യീന്ന് മേടിക്കുന്നത് ". ആയിഷ പറയുന്നത് കേട്ട ഉമ്മ വാണിംഗ് നൽകി. ഇതുകേട്ട ആദിൽ കോക്രി കാണിച്ചു കൊണ്ട് അവിടെ നിന്നും പോയി. അവൾ അടുക്കളയിൽ ഉമ്മായേ സഹായിക്കാമെന്നും കരുതി അടുത്തുകൂടി.


സമയം നീങ്ങിക്കൊണ്ടേ ഇരുന്നു...... ഇഷ നിസ്കാരത്തിന് ശേഷമുള്ള ദുആ പള്ളിയിൽ നിന്നും കേൾക്കാമായിരുന്നു.പുറത്ത് ഗേറ്റ് കടന്ന് കാർ പാർക്ക്‌ ചെയ്യുന്ന ശബ്ദം കേട്ട് ആദിലും ഉമ്മയും സിടൗട്ടിൽ ൽ പോയി. ആയിഷയുടെ ഉപ്പ കാറിൽ നിന്നും വീട്ടു സാധനങ്ങൾ എടുത്തു ഇറങ്ങി."സൈനൂ ഒരു കട്ടൻ ചായ ഇട്". സാധനങ്ങൾ ഉമ്മാടെ കയ്യിൽ വെച്ചു കൊടുത്തു കൊണ്ട് പറഞ്ഞു. അയാളുടെ മുഖത്ത് പ്രകടമായ മൗനം എന്തിനെന്നു ചിന്തിച്ചു കൊണ്ട് അവർ അടുക്കളയിലേക്ക് നടന്നു.  "ആയിഷാ...."ഉപ്പ സെറ്റിയിലിരുന്നു കൊണ്ട് ആയിഷയെ വിളിച്ചു.


(തുടരും )


✍🏻 Shahina binth haroon

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


🥰

 *മുത്ത് നബിയ്ക്കൊരു ﷺസ്വാലാത് ചൊല്ലാം.* 😘


*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*


(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪