📿PART - 19📿 🍀സ്വലാത്തിന്റെ ഈരടികൾ🍀

 

🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 19📿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


        "ഉമ്മാ......" ഉച്ചത്തിൽ വിളിച്ചുകൊണ്ടു ആയിഷ ഞെട്ടിയുണർന്നു. അടുത്ത് കിടന്ന റൈഹാന ആയിഷയുടെ നിലവിളി കേട്ട് ചാടി എഴുന്നേറ്റു. "ന്താ ആയിഷ!? " അവൾ പേടിയോടെ ചോദിച്ചു. ആയിഷ നന്നായി വിയർത്തിരുന്നു. ഫാൻ ഫുൾ സ്പീഡിൽ ആയിരുന്നിട്ടും.... അവൾ റൈഹാനയുടെ ചോദ്യം കേട്ടില്ലെന്ന് തോന്നുന്നു. കണ്ണുകൾ ഏതോ കോണിലേക്ക് തറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു. അവളുടെ മുഖം ഭയത്താൽ തിളച്ചുമറിയുന്നു..... കാണുന്നവർക്ക് അവളുടെ വികാരം വായിച്ചെടുക്കാൻ അസാധ്യമെന്നോണം ആയിഷയുടെ മുഖത്ത് ഭാവങ്ങൾ മിഞ്ഞി മറഞ്ഞു.

"ആയിഷ! " റൈഹാന തട്ടിവിളിച്ചു. ആയിഷ ഞെട്ടിതിരിഞ്ഞു നോക്കി. " എന്താ നീ പേടിപ്പിക്കുന്ന ന്തേലും സ്വപ്നം കണ്ടോ? " ആയിഷ റൈഹാനയെ നോക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല. "ഡീ നിന്നോടാ ചോദിക്കുന്നത്. ആകെ വിയർക്കുന്നുണ്ടല്ലോ " മറുപടി കിട്ടാണ്ടിരുന്നപ്പോൾ റൈഹാന വീണ്ടും ചോദിച്ചു.

"ഹാ...." ആയിഷയുടെ വാക്കുകളിൽ ഭയം നിഴലിച്ചിരുന്നു. "മ്മ്... നീ ആദ്യം പോയി മുഖം കഴുകി വാ " relax ചെയ്യാതെ കാര്യങ്ങൾ ചോദിച്ചറിയുന്നത് പന്തികേടല്ലെന്ന് മനസ്സിലാക്കികൊണ്ട് അവൾ പറഞ്ഞു.ആയിഷ പതിയെ ബെഡ്ൽ നിന്നും ഇറങ്ങി. അവൾ വാശ് റൂമിലേക്ക് പോയി. ആയിഷ മുഖം കഴുകുമ്പോഴും താൻ കണ്ട കാര്യങ്ങളെ ഓർത്തെടുക്കുന്നുണ്ടായിരുന്നു. തന്റെ കവിളിൽ നുള്ളിക്കൊണ്ട് പുറത്തേക്ക് പോയ ആളാരാണ്? അദ്ദേഹത്തിന്റെ പതിഞ്ഞ സ്വരം ആയിഷയുടെ ചെവികളിൽ മുഴങ്ങുന്നതായി തോന്നി. അയാളുടെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു.ഇല്ല... ഓർമയിൽ തെളിയുന്നില്ല. അവൾ കണ്ണുകൾ ഇറുകെ അടച്ചു നോക്കി, ഓർമയിൽ വരുത്താൻ ശ്രമിച്ചു.

ശ്രമം വിഫലം! അവന്റെ മുഖം ഓർത്തെടുക്കാൻ കഴിയുന്നില്ല. പക്ഷെ അവന്റെ  കുപ്പായത്തിൽ നിന്നുമുള്ള സുഗന്ധം അപ്പോഴുമവൾക്ക് ആസ്വദിക്കാൻ കഴിയുന്നതായി തോന്നി. ആ വെള്ളക്കുപ്പായത്തിലേക്ക് താൻ നോക്കിയിരുന്നത് അവളുടെ ഓർമയിൽ വന്നു....

തനിക്കെന്താണ് സംഭവിച്ചത്!? താൻ നിലവിളിച്ചിരുന്നല്ലോ!? തനിക്ക് ആക്‌സിഡന്റ് പറ്റിയിരുന്നോ! നൂറ് നൂറ് ചോദ്യങ്ങൾ അവളുടെ മനസ്സിലേക്ക് ഇരച്ചു കയറി.

"ആയിഷാ കഴിഞ്ഞില്ലേ?" അവളെയും കാത്തിരുന്ന റൈഹാന വിളിച്ചു ചോദിച്ചു. "ആഹ് ". ആയിഷ വുളൂഅ് ചെയ്തുകൊണ്ട് അവളുടെ അരികിൽ വന്നിരുന്നു."നീ ന്താ കണ്ടത്?" റൈഹാന ആയിഷയുടെ മുഖത്തേക്ക് നോക്കി. "എനിക്ക് ഒന്നും വ്യക്തമാകുന്നില്ല. എന്തോ ആക്‌സിഡന്റ് പറ്റിയതായി ഞാൻ കിടക്കുന്നു.... അതേ ഓർമയിൽ വരുന്നുള്ളു...." അവൾ തല ഉയർത്താതെ പറഞ്ഞു.

"നീ കിടക്കുമ്പോൾ ചൊല്ലേണ്ട ദിക്ർ ചൊല്ലീലെരുന്നോ?"

 "ആഹ് ". 

"ഹ്മ്മ്... സാരല്യ അല്ലാഹുവിൽ തവക്കുലാക്കി, പിശാചിൽ നിന്നും കാവൽ തേടി സ്വലാത്ത്  ചൊല്ലി കിടന്നോ.." റൈഹാന നിർദ്ദേശം നൽകി. 

"മ്മ്.."ആയിഷ അപ്പോഴും സ്വപ്നത്തിൽ നിന്നും തിരികെ എത്തിയിട്ടില്ലായിരുന്നു. അവൾ ചിന്തയിലായി കിടക്കാനൊരുങ്ങി. ഒരു നിമിഷം തല മുകളിലേക്ക് ഉയർത്തി ക്ലോക്കിൽ സമയം നോക്കി. കൃത്യം 2 മണി. അവൾ ഒരു ദീർഘനിശ്വാസം വിട്ടു. സ്വലാത്ത് ചൊല്ലിക്കൊണ്ട് വലത് ചെരിഞ്ഞു കിടന്നു.റൈഹാനയും കിടന്നു.


   പുതിയ പുലരിയെ ദിക്റിനാൽ അവർ വരവേറ്റു. ആയിഷ നിസ്കാരം കഴിഞ്ഞിട്ടും ചിന്തയിൽ ആയിരുന്നു. "ആയിഷാ, നീ ഒരു പാട്ട് പാടോ? ഇനി എത്ര ദിവസം കഴിഞ്ഞാലാ കാണാൻ പറ്റുന്നത്? " ആയിഷയുടെ എക്‌സൈറ്റ്മെന്റ് മാറിയില്ലെന്ന് മനസ്സിലാക്കിയ റൈഹാന പറഞ്ഞു. "പാട്ടോ...! അതിനുള്ള മൂടൊന്നും ഇല്ലെടീ " ആയിഷ നിരുത്സാഹം കാണിച്ചു. "ന്താ ആയിഷു, നീ നന്നായി പാടുന്നത് കൊണ്ടല്ലേ ..... ഇനി കോളേജിൽ നിന്ന് എക്സാം ലീവിനല്ലേ വരാൻ പറ്റു... അപ്പോഴല്ലേ നിന്റെ പാട്ട് കേൾക്കാൻ കഴിയു ". ആയിഷയുടെ മൂഡ് ഓൺ ആക്കാൻ സൈക്കോളജിക്കൾ മൂവ്മെന്റ് നടത്തി.

"ok. ഞാൻ പാടാം... പോരെ " ആയിഷ ചിരിച്ചു കൊണ്ട് പറഞ്ഞു. "മ്മ്... എന്നാൽ വേഗമാകട്ടെ " റൈഹാന ആവേശം നൽകി.


ആയിഷ തൊണ്ട ശെരിയാക്കി. അവളുടെ മനസ്സ് മദീനയിലേക്ക് പറഞ്ഞു വിട്ടു. അതെ. മദ്ഹ് പാടാൻ തുടങ്ങുമ്പോൾ മുത്തുനബിയെ ﷺ ഓർക്കും.... അവിടുത്തെﷺ  മദീനാപ്പള്ളിയിൽ അദബോടെ പച്ചക്കുബ്ബയെ നോക്കി  ഇരിക്കും. എന്നിട്ടവൾ എല്ലാം മറന്ന് പാടാൻ തുടങ്ങും.കണ്ണുകളടച്ചു....... ആയിഷയുടെ ചുണ്ടുകളിൽ മദ്ഹിൻ ശീലുകൾ താളം വെച്ചു.

 "മദീനത്തെ മലർമണ്ണിൽ മരതക മണലിന്റെ കവിളിൽ ചുണ്ട് ചേർത്തൊരു ചുംബനം ഞാൻ കാത്തിരിപ്പുണ്ട്......

മഹാരാജ റസൂലെന്നെ മാടി മാടി വിളിച്ചു കണ്ട് മഹിത ഭൂമിയിലൊന്ന് ചെല്ലണ പൂതിയും പൂണ്ട്‌.....

............................

............................

പാടുന്ന ആയിഷയും കേൾക്കുന്ന റൈഹാനയും ഇപ്പോൾ മദീനയുടെ ഇളം തെന്നലുമാസ്വദിച്ചിരിപ്പാണ്...... മദ്ഹ് പാടി പാടി ആയിഷയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

അതാണല്ലോ പ്രണയം..... പ്രവാചക ﷺ പ്രണയം. ആസ്വദിച്ചു തുടങ്ങിയാൽ മടുപ്പ് തോന്നാതെ ആർത്തിയോടെ പ്രണയമെന്ന സാഗരത്തിലേക്ക് ലയിച്ചു ചേരും.

ആയിഷയുടെ പതിഞ്ഞ, മനോഹര ശബ്ദത്തിൽ വിരിയുന്ന മദ്ഹ് ന്റെ മലർമൊട്ടുകളുടെ സൗരഭ്യത്താൽ റൈഹാനയുടെ കണ്ണുകളും നിറഞ്ഞു.... പാടി കേൾപിച്ചപ്പോൾ ആയിഷ തന്റെ കാൽ മുട്ടുകളെ മടക്കി കുത്തി കൈകൾ കൊണ്ട് ചുറ്റി അതിനുള്ളിലേക്ക് മുഖം പൂഴ്ത്തി വെച്ചു."ആയിഷാ നമ്മളെന്നാവും ആ ഹബീബിന്റെﷺ അടുത്ത് ചെല്ലുക?" ഇടറുന്ന ശബ്ദത്തോടെ റൈഹാന ചോദിച്ചു.... "അറിയില്ല...അർഹതയില്ലാത്ത ഇവളെന്ത് പറയാൻ? നിങ്ങളൊക്കെ അവിടെ എത്തും.... അപ്പോൾ ഈ പാപിക്ക് വേണ്ടി ദുആരക്കണം...."ആയിഷ അപേക്ഷയോടെ തല ഉയർത്തി.

"എന്താ ആയിഷാ പറയണേ...!" റൈഹാന അവളുടെ വായ പൊത്തി. "മുത്തുനബിയെﷺ ഇഷ്ട്ടം വെയ്ക്കുന്ന ന്റെ ആയിഷക്കുട്ടിക്കും പോകാൻ ഭാഗ്യം കിട്ടും. ഇന്ഷാ അല്ലാഹ്. ഞാൻ ഒരു സ്വലാത്ത് പറഞ്ഞു തരാം. മദീനയിലെത്താൻ  ആഗ്രഹിക്കുന്നവർ പതിവാക്കേണ്ടതാണ്..."മ്മ് പറഞ്ഞു തരു ".

*ووفق لنا اللهم منك برحمة لكيما نزور المصطفى نعم شاكرا*

"ഇതാണ്... നീ എഴുതിവെച്ചോ".

 "മ്മ്.جزاك الله خيرا في الدنيا والآخرة "

"آمين وإياكم"

റൈഹാന മറുപടി നൽകി കൊണ്ട് എഴുന്നേറ്റു.ഇരുവരും ബെഡിലിരുന്നു. "ആയിഷു ഞാനൊരു ബുക്ക്‌ തരാൻ വെച്ചിട്ടുണ്ട് ".

"ഏത് ബുക്ക്‌?". റൈഹാന കോളേജിൽ കൊണ്ട് പോകാൻ എടുത്തുവെച്ച ബാഗിൽ നിന്നും ഒരു ബുക്ക്‌ എടുത്തു."ഇതാ..." ആയിഷയിലേക്ക് നീട്ടി. 'മുസ്ലിം സ്ത്രീ അറിയേണ്ടത്...' എന്ന് വലിയ അക്ഷരത്തിൽ അതിൽ എഴുതിയിരിക്കുന്നത് ആയിഷ കണ്ടു. അവൾ ആദ്യത്തെ താള് മറിച്ചു.. ഉള്ളടക്കം വായിച്ചു നോക്കി. ഓരോ ഹെഡിങ്സും ഒന്നിന് താഴെ ഒന്നായി നമ്പർ കൊടുത്തിട്ടുണ്ട്. അവളത് വായിച്ചു നോക്കി. അതിലൊരു ഹെഡിങ്ങിന്റെ  നേരെയുള്ള പേജ് നമ്പർ നോക്കി അവൾ ആ ഭാഗം എടുത്തു...


(തുടരും )


✍🏻 *Shahina binth haroon*

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


🥰മത്ത് നബിയ്ക്കൊരു ﷺസ്വാലാത് ചൊല്ലാം😘


*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*


(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪