📿PART - 18📿 🍀സ്വലാത്തിന്റെ ഈരടികൾ🍀
🍀സ്വലാത്തിന്റെ ഈരടികൾ🍀
🔹〰️〰️🔻❤🩹🔻〰️〰️🔹
📿PART - 18📿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
"എന്ത് ഗുഡ് ന്യൂസ്!?" ആയിഷ ആകാംക്ഷയോടെ ചോദിച്ചു."ഞാൻ നിന്നോട് പറഞ്ഞിരുന്നല്ലോ അജ്മലിന്റെ കസിൻ ആണ് എന്നെ കെട്ടാൻ പോകുന്നതെന്ന് . "
"ആഹ്. അതെ".
"നിന്റെ വിഷമം കണ്ടപ്പോൾ എനിക്കെന്തോ പോലെയായി. ഞാൻ അജ്മൽ എന്നെ ഭീഷണിപ്പെടുത്തിയ കാര്യം വീട്ടിൽ പറഞ്ഞു".
"ന്നിട്ട്! ". ആയിഷ ഇരുന്നിടത്തുനിന്നും ചാടിയെഴുന്നേറ്റു. എന്റെ വാപ്പ അവന്റെ കസിനോട് പറഞ്ഞു. അവരുടെ ഫാമിലി compleat ഇക്കാര്യം അറിഞ്ഞു".
"യാ റബ്ബീ, ന്തേലും പ്രശ്നം ഉണ്ടായോ?".ആയിഷ അസ്വസ്ഥതയായി.
"ന്ത് പ്രശ്നം!ഞാൻ കാണിച്ചത് മണ്ടത്തരമായിന്ന് ഇപ്പോഴാ തോന്നുന്നത്. വീട്ടിൽ നേരത്തെ ഇക്കാര്യം പറയാമായിരുന്നു". റസിയയ്ക്ക് സ്വയം കുറ്റബോധം തോന്നി. "പിന്നെ നിനക്കറിയോ? അവന്റെ വാപ്പാക്കും ഉമ്മാക്കും അവന്റെ മുറപ്പെണ്ണിനെ കൊണ്ട് കെട്ടിക്കാനായിരുന്നു ആഗ്രഹം. അവന് നിന്നെ മതി എന്ന് പറഞ്ഞതുകൊണ്ടാ അത് ക്യാൻസൽ ചെയ്തത്. എന്റെ വീട്ട് കാരും അവന്റെ അമ്മായിയുമൊക്കെ അവനെ നല്ലോണം പൊരിച്ചു." ചെറിയൊരു ചിരിയോടെ റസിയ പറഞ്ഞു. "ഹ്മ്മ്.... ന്നിട്ട് ഇപ്പോൾ അജ്മലിന്റെ പേരെന്റ്സ് എന്താണ് പറയുന്നത്? ". അവർക്കിപ്പോഴും നിങ്ങൾ തമ്മിലുള്ള വിവാഹം ഇഷ്ട്ടമല്ല. അവന്റെ മുറപ്പെണ്ണില്ലേ, അവളുടെ വാപ്പ ദുബായിൽ ജ്വല്ലറി കടയാ ഇട്ടിരിക്കുന്നത്. പോരാത്തതിന് നല്ല സ്ത്രീധനവും കൊടുക്കുമെന്ന് പറഞ്ഞിരുന്നു"
"പണത്തിനോട് ഇത്രയ്ക്കും അത്യാഗ്രഹമോ! " ആയിഷയ്ക്ക് അത്ഭുതം തോന്നി.
" don't worry my dear. Everything will be fine ". റസിയ ആയിഷയ്ക്ക് ധൈര്യം നൽകി." توكلت على الله " ആയിഷ കണ്ണുകളടച്ചുകൊണ്ട് പറഞ്ഞു. ഹൃദയത്തിന് കുളിർമ അനുഭവപ്പെടുന്നതായി അവൾക്ക് തോന്നി."പിന്നെ ശെരി ടാ, ഇനി ന്തായാലും അവന്റെ കളിയൊന്നും നടക്കില്ല".
"നീ ദുആ ചെയ്യണംട്ടോ എനിക്ക് വേണ്ടി " ആയിഷയുടെ വാക്കുകളിൽ പ്രതീക്ഷ നിഴലിച്ചു.
"Sure. See the exam " വാക്കുകൾ പൂർത്തിയാക്കികൊണ്ട് റസിയ കാൾ കട്ട് ചെയ്തു.
അതുവരെ ആയിഷയുടെ മുഖഭാവങ്ങൾ ശ്രദ്ധിക്കുകയായിരുന്ന റൈഹാന തൊണ്ടയനക്കി. "ന്താ ആയിഷു മുഖത്തൊരു ഭാവ പ്രകടനം? എന്നോട് പറയാൻ പറ്റുന്ന കാര്യമാണോ?" സംശയത്തോടെ അവൾ ചോദിച്ചു. ആയിഷ നിറഞ്ഞ ചിരിയോടെ റൈഹാനയുടെ അടുത്ത് പോയിരുന്നു. അവളുടെ കൈകൾ തന്റെ കൈകളിലേക്ക് എടുത്തു വെച്ചു. "പടച്ചവൻ കൂടെയുണ്ട്ട്ടോ...." ആയിഷയുടെ മനസ്സ് സന്തോഷത്തിന്റെ കിരണങ്ങളാൽ നിറഞ്ഞു. "അത് ഇപ്പോഴാണോ നീ അറിയുന്നത്? ഞാൻ പണ്ടേ അറിഞ്ഞ കാര്യമാ ". റൈഹാനയ്ക്ക് തമാശ തോന്നി."എന്റെ റൈഹു, നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ ക്ലാസ്സ്‌മേറ്റ് റസിയയെപ്പറ്റി.... അവളാ ഇപ്പോൾ വിളിച്ചത്. അവൾ അജ്മൽ ടോർചറി ചെയ്തതിനെപ്പറ്റി വീട്ടിൽ പറഞ്ഞു".
"ആഹാ ന്നിട്ടെന്തായി ". റൈഹാന ഒരൽപ്പം കൂടി ആയിഷയോട് ചേർന്നിരുന്നു.ആയിഷ റസിയ പറഞ്ഞതെല്ലാം റൈഹാനയോടായി പറഞ്ഞു കൊടുത്തു."അൽഹംദുലില്ലാഹ്. ഇനി നിന്റെ വാപ്പീന്റെ മനസ്സും കൂടി മാറിയാൽ മതി". ഒരു നിമിഷം ആയിഷയുടെ മുഖത്ത് ഞെട്ടൽ ഉളവായി.
"ശെരിയാ വാപ്പിയും കൂടി അനിഷ്ടം പറയാനുണ്ട് ല്ലേ, ഞാൻ അക്കാര്യം മറന്നു.". അത് വരെ പ്രസന്നമായ ആയിഷയുടെ മുഖം വാടി. അവൾ തല കുനിച്ചു."അതൊക്കെ ശെരിയാവുമെന്നെ, ഇത്രയൊക്കെ അള്ളാഹു എത്തിച്ചില്ലേ. റബ്ബാണ് ഹൃദയങ്ങളെ നിയന്ത്രിക്കുന്നവൻ. നീ ബേജാറാകേണ്ട ". റൈഹാന സമാധാനിപ്പിച്ചു. "മ്മ്. " ആയിഷയുടെ കവിളുകളിൽ നുണക്കുഴിയുണ്ടാക്കികൊണ്ട് പുഞ്ചിരി വിടർന്നു.
"സൈനു, നാളെ അജ്മലിന്റെ വാപ്പായെ ഡിസ്ചാർജ് ചെയ്യും. നാളെ വൈകീട്ട് ഞാനങ്ങോട്ട് പോകാം. ഈ കല്യാണത്തിന് താല്പര്യമില്ലെന്ന് അറിയിക്കാം".
"മ്. അങ്ങനെ ചെയ്യീം ".
"ഇനി അവരെന്തെങ്കിലും കരുതുമോ.... പെട്ടെന്നിങ്ങനെ പോയി പറയുമ്പോൾ " അയാളുടെ ഉള്ളിൽ ആത്മാഭിമാനത്തിന്റെ ലജ്ജ ഉദിച്ചു.
"ഇങ്ങൾ പറഞ്ഞാൽ മതി. ആയിഷയ്ക്ക് ഒട്ടും താല്പര്യമില്ലാന്ന്. പിന്നെ നമ്മുടെ മോളെ ആരുടെ കയ്യിലേൽപ്പിക്കണമെന്ന് നമ്മളല്ലേ തീരുമാനിക്കേണ്ടത് ". "ഹ്മ്മ്മ്, എന്നാ പോയി പറയാല്ലേ " ഒരു നെടുവീർപ്പോടെ അയാൾ പറഞ്ഞു.
രാത്രിയുടെ നിശബ്ദതയിൽ, ചീവീടിന്റെ ഒച്ചകൾക്ക് മാത്രം വഴിയൊരുക്കികൊണ്ട് മനുഷ്യർ ഉറക്കത്തിലേക്ക് വഴുതി വീണു.
............
മറുവശത്തെ റോഡിന് സമീപം നിർത്തിയിട്ടിരിക്കുന്ന ഐസ്ക്രീം വണ്ടിയിലേക്ക് നോക്കി കൊണ്ട് അവന് പറഞ്ഞു. "ആയിഷു നിനക്ക് ഐസ്ക്രീം ഇഷ്ടമല്ലേ?"
"മ്മ്. ഇഷ്ട്ടാണ് "
"എന്നാൽ എന്റെ സുന്ദരിക്കുട്ടി ഇവിടിരിക്ക് കേട്ടോ. ഞാൻ ഇപ്പോൾ വരാം ". അവളുടെ താടിയിൽ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു."ഏഹ് ഞാനും വരുന്നു ". റെസ്‌റ്റോറെന്റനുള്ളിൽ ഇരുന്നവൾ പരിഭവിച്ചു."അല്ലോഹ് ന്റെ മുത്ത് വരണ്ട. റോഡിൽ നല്ല തിരക്കാ. വണ്ടിയൊക്കെ ചീറിപ്പാഞ്ഞാ പോകുന്നത്. ഞാൻ വാങ്ങിക്കൊണ്ട് വരാം. നല്ല കുട്ടിയായി മോളുസ് ഇരിക്ക് കേട്ടോ " അവൻ അവളുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു.അവൻ അവിടെ നിന്നും എഴുന്നേറ്റ് മറുവശത്തേക്ക് പോയി.
അവൾ അവനിലേക്ക് തന്നെ കണ്ണുകൾ പതിപ്പിച്ചിരുന്നു.പെട്ടെന്നെന്തോ ശബ്ദം കേട്ട് അവൾ തിരിഞ്ഞു.
ആരോ ഒരാൾ ഓപ്പോസിറ്റ് സീറ്റിൽ ഇരുന്ന് കൊണ്ട് തന്നെ ശ്രദ്ധിക്കുന്നതായി അവൾ കണ്ടു. ആയിഷയുടെ ഉള്ളിൽ ഭയം തിരയടിച്ചു കേറി.
. അവൾ പതിയെ റെസ്റ്റോറന്റ്ന് പുറത്തിറങ്ങി നിന്നു. അവൻ തങ്ങൾക്കായി രണ്ട് ഐസ്ക്രീം വാങ്ങുന്നത് കണ്ടു. പെട്ടന്നവളുടെ കണ്ണിൽ അടുത്ത് നിൽക്കുന്ന ഒരാളുടെ കയ്യിലെ ബട്ടർ സ്കോച് കണ്ടത്. തനിക്കത് വേണമെന്ന ആഗ്രഹം തോന്നി. അവൾ ആഗ്രഹം പറയുന്നതിനായി അവനിലേക്ക് ഓടി. "അല്ലോഹ്..... " ഒരു അലർച്ചയോടെ അവൾ തെറിച്ചു വീണു."ആയിഷാ........ "ഒരു നിലവിളിയോടെ അവൻ തിരിഞ്ഞു നോക്കി.
(തുടരും )
✍🏻 *Shahina binth haroon*
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
🥰മത്ത് നബിയ്ക്കൊരു ﷺസ്വാലാത് ചൊല്ലാം.😘
*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*
(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കല്ലേ 😘)
Post a Comment