📿PART - 17📿 🍀സ്വലാത്തിന്റെ ഈരടികൾ🍀
🔹〰️〰️🔻❤🩹🔻〰️〰️🔹
📿PART - 17📿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
"റൈഹൂ "
"മ്മ്?".
"ഞാൻ അടുക്കളയിൽ പോയപ്പോൾ മെഹ്റിന്റെ ഉമ്മ എന്നോട് അവളുടെ വാപ്പിയെ പറ്റി പറഞ്ഞു". "എന്തെന്ന്?" റൈഹാന ആയിഷയുടെ മുഖത്തേക്ക് നോക്കി. "അൽഹംദുലില്ലാഹ്,സ്വലാത്ത് എവിടെയും പരിഹാരമാണല്ലോ.....ഞാൻ പറഞ്ഞില്ലേ നിന്നോട്, സ്വലാത്തുൽ ഫാത്തിഹ് പതിവാക്കാൻ മെഹ്‌റൂനോട് പറഞ്ഞിരുന്നു എന്ന്...."
"മ്മ്. അതെ ". അവൾ ഉമ്മയോടും അതിനെപ്പറ്റി പറഞ്ഞിരുന്നു. അവർ രണ്ട് പേരും അവളുടെ വാപ്പിയുടെ മാറ്റത്തിനായി സ്വലാത്ത് ചൊല്ലി."
"ന്നിട്ട്?" ബാക്കി അറിയാനുള്ള ആകാക്ഷയോടെ റൈഹാന ചോദിച്ചു. "അൽഹംദുലില്ലാഹ്, ഇപ്പോൾ വീട്ടിൽ വന്നുകേറുന്നത് കുടിച്ചിട്ടാണെങ്കിലും അടിയോ വഴക്കോ ഇല്ല. ആഹാരം കഴിച്ചു നേരെ ഉറങ്ങാൻ കിടക്കാറാണ് ഇപ്പോഴത്തെ പതിവെന്ന് അവർ പറഞ്ഞു ". "അൽഹംദുലില്ലാഹ് "റൈഹാനയ്ക്ക് സന്തോഷം തോന്നി. "എനിക്കുറപ്പുണ്ട്... ഈ ഒരാഴ്ച കൊണ്ട് ഇത്രയൊക്കെ മാറിയെങ്കിൽ വളരെ കുറഞ്ഞ സമയം കൊണ്ട് പൂർണമായും നല്ലൊരു വാപ്പയാകും അദ്ദേഹം."
"മ്മ്. അത്പ്പിന്നെ പറയണോ, മുത്ത് നബിയുടെ ﷺ സ്വലാത്ത് ഏത് മാറ്റത്തിനാ പരിഹാരമാകാത്തത്?"
"മ്മ്. അതെ"
."അദ്ദേഹമെങ്ങനെയാ ഈ അവസ്ഥയിലെത്തിയെന്ന് പറഞ്ഞോ? ".
"ആഹ്. മീൻകച്ചവടമാണ്. എല്ലാവരെയും സഹായിക്കാൻ നല്ല മനസ്സാ. അങ്ങനെ ഒരാൾ കടം ചോദിച്ചു സഹായം തേടി. ആള് പറ്റിക്കുമെന്ന് പാവത്താൻ കരുതീല. അദ്ദേഹം ആദ്യം തന്റെ വരുമാനത്തിൽ നിന്നും കൊടുത്തു. വീണ്ടും സഹായം തേടിക്കൊണ്ട് അത്യാവശ്യമാണെന്നൊക്കെ പറഞ്ഞു പോയി. അപ്പോൾ മാറ്റാരുടെയോ അടുക്കൽ നിന്നും കടം വാങ്ങി കൊടുത്തു. ആരെയും കണ്ണടച്ചു വിശ്വസിക്കുന്ന പ്രകൃതം ആയതിനാൽ മറ്റേയാൾക്ക് പറ്റിക്കാൻ എളുപ്പമായിരുന്നു. ഏകദേശം ഒരു ലക്ഷം ആയി ഈ 'കടം'. അവസാനം കടം കൊടുത്തയാൾ മെഹറിന്റെ ഉപ്പാനോട് ചോദിച്ചു വന്നു. അന്നന്നുള്ള ചിലവ് കണ്ടെത്തുന്നവരുടെ കയ്യിലെവിടെയാണ് കൊടുക്കാനുള്ളത്?!. അദ്ദേഹം ബാങ്ക് ലോൺ എടുത്ത് അവസാനം കടം വീട്ടി. ഇപ്പോൾ ലോൺ അടയ്ക്കാൻ ബുദ്ധിമുട്ടുന്നു. അവസാനം കൂട്ട്കാർ ടെൻഷൻ മാറ്റിച്ചു മാറ്റിച്ചു ഒരു മദ്യപാനിയാക്കി."
."യാ അല്ലാഹ്! കടം മനുഷ്യനെ ഏത് വരെ എത്തിച്ചു! പലിശയുമായി വരെ ബന്ധപ്പെടേണ്ടി വന്നു. നമ്മളാരേയും കടക്കാരനാക്കാതെ മരിപ്പിക്കണേ റബ്ബേ... ആമീൻ. നിനക്കറിയോ ആയിഷു, കടം വീട്ടാതെ മരിച്ച ശഹീദിനു പോലും സ്വർഗ്ഗ പ്രവേശനമില്ലെന്നാണ്"
"ഹ്മ്മ് "
."ന്നിട്ട് ബാങ്ക് ലോൺ അടയ്ക്കുന്നുണ്ടോ ഇപ്പോഴും ". റൈഹാനയ്ക്ക് സംശയമായി.
"പാവം ആ ഉമ്മ വീട്ടിജോലികൾക്ക് പോയി കിട്ടുന്ന തുച്ചമായ രൂപ കൂട്ടി കൂട്ടി അടയ്ക്കും.അവരുടെ വിഷമം കണ്ടപ്പോൾ ഞാനൊരു ദുആ എഴുതിക്കൊടുത്തു. കടം വീടാനുള്ള....".
"എന്ത് ദുആയാണ്?".
"ഇന്നലെ സ്വലാത്ത് ഗ്രൂപ്പിൽ വന്നതാ....
*أللهم فارج الهم كاشف الغم مجيب الدعوة المضطرين .رحمان الدنيا والآخرة ورحيمهما أنت ترحمني فارحمني رحمة تغنينا بها عمن سواك*
ഈസ നബി عليه السلام ഖവാരീജീങ്ങൾക്ക് പറഞ്ഞു കൊടുക്കാരുണ്ടായിരുന്നു എന്ന് നബി തങ്ങൾ ﷺ അബൂബക്കർ رضي الله عنه നും തുടർന്ന് അദ്ദേഹം ആയിഷ ബീവിക്കും رضي الله عنها പറഞ്ഞു കൊടുത്ത ദുആയാണിത് ".
അള്ളാഹു എല്ലാം ഖൈറിലാക്കി കൊടുക്കട്ടെ "."ആമീൻ "....
അവർ സംസാരിച്ചുകൊണ്ട് റൈഹാനയുടെ വീട്ടിലേക്ക് കടന്നു."അസ്സലാമു അലൈക്കും യാ ഉമ്മീ..."അകത്തേക്ക് നോക്കികൊണ്ട് റൈഹാന പറഞ്ഞു."വ അലൈകുമുസ്സലാമു വറഹ്മതുല്ലഹി വബറകാത്തുഹു.ആഹാ ആയിഷുവും ഉണ്ടല്ലോ ". ഉള്ളിൽ നിന്നും റൈഹാനയ്ക്ക് മറുപടി നൽകി കൊണ്ട് വന്ന അമ്മായി ആയിഷയെ കണ്ടു.
"കേറിവാ രണ്ടുപേരും.". "അവൾക്ക് രണ്ടാഴ്ച സ്റ്റഡി ലീവാ, അതുകൊണ്ട് കോളേജിൽ ക്ലാസ്സ് ഇല്ല. നാളെ എനിക്ക് പോകണമല്ലോ. അപ്പോൾ ഇവളെയും അവിടെ ഡ്രോപ്പ് ചെയ്യാന്ന് കരുതി.". റൈഹാനയാണ് മറുപടി നൽകിയത്.
അവർ ഇരുവരും റൂമിലേക്ക് പോയി. അപ്പോഴേക്കും മഗ്‌രിബിന് പള്ളിയിൽ നിന്നുമുള്ള ബാങ്കിന്റെ ശബ്ദം അലയടിക്കാൻ തുടങ്ങി. അവർ ബാങ്കിന് മറുപടിയും കൊടുത്ത് ദുആയും ചെയ്ത് വുളൂഅ് ചെയ്യാനായി പോയി.
"റൈഹു നിനക്ക് ഒത്തിരി ചരിത്രമറിയാല്ലോ, എനിക്ക് നബിതങ്ങടെ ﷺ ഒരു ചരിത്രം പറഞ്ഞു തരുമോ? പ്ലീസ്...." ഖുർആൻ പാരായണവും കഴിഞ്ഞ് ആയിഷ കോളേജ് വർക്ക് ചെയ്യാനൊരുങ്ങുന്ന റൈഹാനയോടായി കെഞ്ചി. "എനിക്കറിയാവുന്നതൊക്കെ നിനക്ക് ഞാൻ പറഞ്ഞു തന്നല്ലോ. ഇനി എന്റെ കയ്യിലുണ്ടോ ആവോ ". ചിരിച്ചുകൊണ്ട് റൈഹാന പറഞ്ഞു."ഉണ്ടാവാതിരിക്കില്ല. ആ വല്യ തലയിൽ നിറച്ചും മുത്ത് നബീന്റെ ﷺ കിസ്സകളല്ലേ "ആയിഷയും ചിരിച്ചു.
"pls റൈഹു പറയടി ".
"ഹ്മ്മ് ഓക്കേ. ഞാൻ ഒന്ന് ആലോചിക്കട്ടെ " റൈഹാന ഒരുനിമിഷം കണ്ണുകളെ വലത് ഭാഗത്തേക്ക് തിരിച്ചു ചൂണ്ട് വിരൽ കവിളിലേക്ക് ചേർത്തുവെച്ച് ഓർമകളിൽ ചരിത്രം പരതിയെടുക്കാൻ ശ്രമം നടത്തി. "ആഹ് കിട്ടി പോയി! "അവൾ കണ്ണുകൾ വിടർത്തി ആയിഷയെ നോക്കി പറഞ്ഞു. "എനിക്കിത് ഉസ്താദ് പറഞ്ഞു തന്നതാ ". ആമുഖമായി അവൾ പറഞ്ഞു.
"മദീനയിലൊരിടത്തു ഒരു വിറക് വെട്ടുകാരനുണ്ടായിരുന്നു. അദ്ദേഹം എപ്പോഴും സ്വലാത്ത് ചൊല്ലുന്നയാളാ. വിറക് വെട്ടുമ്പോൾ സ്വലാത്ത്, അത് കെട്ടുമ്പോൾ സ്വലാത്ത്, വിറക് തലയിൽ വെയ്ക്കുമ്പോൾ സ്വലാത്ത്, നടക്കുമ്പോൾ സ്വലാത്ത്, ഇരിക്കുമ്പോൾ സ്വലാത്ത് അങ്ങനെ എല്ലായ്പ്പോഴും നാവിൽ സ്വലാത്ത് മാത്രമായിരുന്നു. അങ്ങനെയിരിക്കെ ഇദ്ദേഹത്തെ പറ്റി ജൂതന്മാർ അറിയാനിടയായി. മദീനയിലെ ഭരണം മോഹിച്ചിരുന്നവരാണവർ.നബിതങ്ങൾ ﷺ വന്നപ്പോൾ ആ മോഹമെല്ലാം പാഴായി പോയി. ഹബീബിനോട് ﷺ അവർക്ക് അസൂയ ആയി. ആ വിറക് വെട്ടുകാരൻ ഇത്രമേൽ നബിതങ്ങളെ ﷺ ഹുബ്ബ് വെയ്ക്കുന്നത് അവരെ ചൊടിപ്പിച്ചു. വിറക് വെട്ടുകാരൻ വരുന്ന വഴിയിൽ അവർ ഒളിച്ചിരുന്നു. അദ്ദേഹം തങ്ങളുടെ അടുത്തെത്തിയതും അവർ മുൻപിലേക്ക് ചാടി വീണു. "നീയാണല്ലേ എപ്പോഴും സ്വലാത്ത് ചൊല്ലുന്നവൻ."അവർ അട്ടഹാസത്തോടെ ചോദിച്ചു. അദ്ദേഹത്തിന്റെ നാവ് അപ്പോഴും സ്വലാത്തിനാൽ നനവ് പടരുന്നുണ്ടായിരുന്നു. "അതുകൊണ്ട് നിനക്കിനി ഈ നാവ് വേണ്ട ".... ക്രൂരമായ അട്ടഹാസത്തോടെ,രണ്ടുപേർ പിന്നിൽ നിന്നും ബലമായി പിടിച്ചു വെച്ച അദ്ദേഹത്തിന്റെ നാവ് ജൂതൻ മുറിക്കുകയും അദ്ദേഹത്തിന്റെ കയ്യിൽ വെച്ചു കൊടുക്കുകയും ചെയ്തു."
"യാ റബ്ബീ.."ആയിഷ ഇറുകെ കൈകൾ കൊണ്ട് കണ്ണ് പൊത്തി. തന്റെ മുൻപിലായി ആ സംഭവം നടക്കുന്നതായി അവൾക്ക് തോന്നി. റൈഹാന കഥ തുടർന്നു."പോയിക്കോ ഇതും കൊണ്ട് നിന്റെ പ്രവാചകന്റെ മുൻപിൽ. ഞങ്ങൾക്കൊന്ന് കാണണം ഈ മുറിനാവ് കൊണ്ടു പോകുന്ന നിന്നെ മുഹമ്മദ്ﷺ രക്ഷിക്കുന്നത്." ആ ജൂതന്മാർ പരിഹസിച്ചു കൊണ്ട് ചിരിച്ചു. അദ്ദേഹം കയ്യിൽ മുറിഞ്ഞ നാവും ചോര ഒലിക്കുന്ന വായയുമായി ഹബീബിന്റെ ﷺ ചാരത്തേക്ക് പോയി. ഓടി വരുന്ന അദ്ദേഹത്തിനെ സ്വഹാബത് കണ്ടു. അവർ കാര്യമന്നേഷിച്ചു. അദേഹത്തിന് കരയാനല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല. സ്വഹാബാക്കൾ മുത്തുനബിയെﷺവിവരമറിയിച്ചു. അവിടുന്ന് ﷺ വന്നപ്പോൾ വായ നിറയെ ചോര ഒലിക്കുന്ന നിലയിൽ കരയുന്ന മനുഷ്യനെയാണ് കണ്ടത് . അദ്ദേഹം ഹബീബിന്റെﷺ നേരെ തന്റെ കയ്യിലെ മുറിനാവ് കാണിച്ചു. അവിടുന്ന് ﷺ ഷറഫാക്കപ്പെട്ട കൈ കൊണ്ട് അദ്ദേഹത്തിന്റെ വായിലേക്ക് നാവിനെ ജോയിൻ ചെയ്തു. അതോട് കൂടി ചോരയുടെ ഒഴുക്ക് നിന്നു. "അൽഹംദുലില്ലാഹ് "ആയിഷയുടെ മുഖം തെളിഞ്ഞു."ജൂതന്മാർ കരുതിയത് സ്വലാത്ത് ചൊല്ലുന്നത് വെറുതെയാണെന്ന്, നബിതങ്ങൾക്ക് ﷺ ഒന്നും ചെയ്യാൻ കഴിയില്ലെന്ന്. സ്വലാത്ത് അധികാരിപ്പിക്കുന്നവരെ മുത്തുനബി ﷺ കൈവിടില്ല.അവിടുന്ന് ﷺ ഏത് പ്രതിസന്ധിയിലും താങ്ങാണ്.....ആയിഷ റൈഹാനയുടെ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു. അവൾ ഇപ്പോൾ മദീനാപ്പള്ളിയുടെ പച്ചക്കുബ്ബയെ നോക്കി നിൽക്കുവാണ്. അവളെറിയാതെ പതിയെ ആയിഷയുടെ നാവിൽ സ്വലാത്തുകൾ താളം വെയ്ക്കാൻ തുടങ്ങി.
"ആയിഷാ... ആരോ നിനക്ക് ഫോൺ ചെയ്യുന്നു. റിങ് ചെയ്യുന്നത് കേട്ടില്ലേ? " റൈഹാന തട്ടിവിളിച്ചപ്പോൾ ആയിഷ മദീനയിൽ നിന്നും മടങ്ങി വന്നു. അവൾ ഫോൺ നോക്കി. റസിയയുടെ കാൾ ആണ്. അവൾ കാൾ അറ്റൻഡ് ചെയ്തു."ഹെലോ " ആയിഷ റസിയയുടെ വാക്കുകൾക്കായി കാതോർത്തു. "ഹെലോ ആയിഷാ നിനക്കൊരു good news ഉണ്ട് "....
(തുടരും )
✍🏻 Shahina binth Haroon
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
🥰മത്ത് നബിയ്ക്കൊരു ﷺസ്വാലാത് ചൊല്ലാം😘
*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*
(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)
Post a Comment