📿PART - 16📿 🍀സ്വലാത്തിന്റെ ഈരടികൾ🍀

 

🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 16📿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


      "മിഥ്ലാജ് " റൈഹാനയുടെ ചുണ്ടുകൾ മന്ത്രിച്ചു. "ഇവന്റെ ഫോട്ടോ എങ്ങനെ ഇവിടെ...!?". അവളുടെ മനസ്സിൽ സംശയക്കുഴപ്പങ്ങൾ ഉണ്ടാക്കി. ആ ഡയറിയുടെ പുറം ചട്ട തുറന്നു. ഒരു ആൺകുട്ടിയും പെൺകുട്ടിയും കൈ കോർത്തുനിൽക്കുന്നത് കാർട്ടൂൺ രീതിയിൽ വരച്ചിട്ടുണ്ട്. താഴെ വലുതായി എഴുതിയിരിക്കുന്നു ' *ഇക്കാക്കായും പെങ്ങളൂട്ടിയും* '. "മിഥ്ലാജ് മെഹ്റിന്റെ ഇക്കാക്കയാണോ?" അവൾ സ്വയം ചോദിച്ചു.


മദ്രസയിൽ തന്റെയൊപ്പം പത്താം ക്ലാസ്സുവരെയും പഠിച്ചയാളാണ്.  Plus one ൽ  താൻ അറബിക് കോളേജിൽ പഠിക്കാൻ പോയതിൽ പിന്നെ മിഥ്ലാജിനെ കണ്ടിട്ടില്ല. അവധിക്ക് നാട്ടിൽ വന്നപ്പോഴാണ് മിഥ്ലാജിന്റെ മരണവാർത്ത അറിയുന്നത്. മദ്രസയിൽ ഉസ്താദിന്റെ പ്രിയ ശിഷ്യൻ. ഹാഫിള് ആയതുകൊണ്ട് ഒരു പ്രത്യേക സ്നേഹം ഉസ്താദിന് അവനോടുണ്ടായിരുന്നു. സ്വരമാധുര്യത്തോടെ ഖുർആൻ പാരായണം ചെയ്യുന്നത് കേൾക്കാൻ നല്ല രസമാണ്. പാഠം എടുത്തുകഴിഞ്ഞാൽ പിന്നെ മിഥ്ലാജിനെ കൊണ്ട് ഖുർആൻ പാരായണം ചെയ്യിക്കലും മദ്ഹ് പാടിപ്പിക്കലും ഒക്കെ നടത്താറുണ്ട്. നബിദിന പരിപാടികളിൽ എപ്പോഴും ഫസ്റ്റ് വാങ്ങുന്ന കുട്ടി. എല്ലാവരെയും ആകർഷിക്കുന്ന, ചുറുചുറുക്കോടെ സംസാരിക്കുന്ന കുട്ടി. മദ്രസയിലേക്ക് വരുമ്പോൾ തന്റെയൊപ്പം കൂട്ടുന്ന കുഞ്ഞു പെങ്ങളെ റൈഹാനയ്ക്ക് ഓർമ വന്നു. നാലാം ക്ലാസ്സിൽ ശ്രദ്ധയോടെ കുട്ടികൾക്കിടയിൽ കൊണ്ടിരുത്തും ആ ഇക്കാക്ക. പോകുമ്പോൾ അവളെയും എടുത്തുകൊണ്ടു പോകും. നാണം കൊണ്ട് നടന്നോളാമെന്ന് അവൾ പറഞ്ഞാലും അവൻ സമ്മതിക്കില്ല. ആ സ്നേഹതീരങ്ങളുടെ സംസാരം താൻ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. മെഹ്റിൻ ആണ് മിഥ്ലാജിന്റെ  അനിയത്തിയെന്ന് ഇപ്പോഴാണ് വ്യക്തമായത്.

അവളുടെ  കാതുകളിൽ അവന്റെ ഖിറാഅത് മുഴങ്ങി. അവൾ ഡയറിയുടെ ഓരോ താളുകളായി മറിക്കാൻ തുടങ്ങി.ഇക്കാക്കയോടുള്ള പെങ്ങളൂട്ടിയുടെ സംസാരമായിരുന്നു ആ ഡയറി മുഴുവൻ. ചില വരികൾ റൈഹാനയുടെ മിഴികളിൽ നനവ് പടർത്തി. അവൾ മെഹ്റിൻ എഴുതി വെച്ച അവസാനത്തെ ഭാഗം എടുത്തു. കഴിഞ്ഞ ഞായറാഴ്ചത്തേത് അവളുടെ കണ്ണിൽ പെട്ടു.


"എന്റെ പൊന്നു ഇക്കാക്കയ്ക്ക് ഒരു സർപ്രൈസ് തരട്ടെ,...." മെഹ്റിൻ ഇക്കാക്കയുടെ അടുത്തിരുന്ന് സംസാരിക്കുമ്പോലെ  എഴുതിയിരിക്കുന്നു. റൈഹാന തുടർന്നു വായിച്ചു. "ഇന്ന് ഞാനൊരാളെ പരിചയപ്പെട്ടു. ഇക്കാക്ക എപ്പോഴും പറയുലെ ന്റെ കുഞ്ഞോൾ വല്യ കുട്ടിയാകുമ്പോൾ നന്നായി മുഖം മറച്ചൊക്കെ നടക്കാവുന്ന്.... അതുപോലെ നിക്കാബ് ഒക്കെ ഇട്ട ഒരു ഇത്താനെ കണ്ടു. നല്ല ഇത്താത്ത.ആയിഷ മറിയം എന്നാ പേര്. ന്ത്‌ മൊഞ്ചുള്ള പേരാല്ലേ....നമ്മളെ വാപ്പിച്ചാന്റെ കള്ള് കുടിയൊക്കെ മാറാനായിട്ട് ഒരു അടിപൊളി ഐഡിയ പറഞ്ഞു തന്നു. ന്താണെന്നറിയോ..? സ്വലാത്തുൽ ഫാത്തിഹ്. നല്ലൊരു ഡയറി ഉണ്ടാക്കിയിട്ട് അതിൽ പൊളിയായിട്ട് എഴുതീട്ടുണ്ട് ആയിഷ ഇത്ത. ഞാനും എഴുതും അതുപോലെ...............................

................................................................................................എന്നാലും ഇക്കാക്ക വേണമായിരുന്നു.... ഈ കുഞ്ഞോളെ കൂടെ സ്വലാത്ത്  ചൊല്ലാൻ.... ഇക്കാക്കന്റെ ഖിറാഅത് കേൾക്കാൻ കുഞ്ഞോൾക്ക് കൊതിയാവാ .... വാപ്പിച്ച ഇക്കാക്ക ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും ആവില്ലെരുന്നു.വാപ്പിച്ച കള്ള് കുടിക്കാൻ തുടങ്ങിയോടെ  കുഞ്ഞോൾക്ക് ഉറങ്ങുമ്പോൾ മുത്തുനബിയുടെ ﷺ ചരിത്രം പറഞ്ഞേരാൻ ഇപ്പോൾ ആരുമില്ല. ഇക്കാക്കാന്റെ അടുത്തെന്നാ ഈ കുഞ്ഞോളും വരിക..?കിനാവിൽ നല്ല അത്തർ പൂശിക്കൊണ്ട്, നല്ല ആഹാരമൊക്കെ കഴിച്ചു ഈ കുഞ്ഞോളെ കൊതിപ്പിക്കാണ്ട് ഒന്ന് വേഗം കൊണ്ട് പോവോ........

റൈഹാനയുടെ തൊണ്ടയിൽ നൊമ്പരം കുരുങ്ങിയ വേദന അനുഭവപ്പെട്ടു. അവളറിയാതെ കണ്ണുകൾ കണ്ണുനീർ പൊഴിക്കാൻ തുടങ്ങി.കണ്ണുനീർ ചാലായി ഡയറിയുടെ താളുകളിൽ വന്നുപതിച്ചു.

"റൈഹു, ഇതാ ചായ". കയ്യിൽ ചായയും പിടിച്ചുകൊണ്ടു വന്ന ആയിഷ റൈഹാനയ്ക്ക് നേരെ നീട്ടി."നീ ന്താ കരയുവാണോ!? ". ഡയറിലെ വരികളിൽ നോക്കി കരയുന്ന റൈഹാനയുടെ കണ്ണുനീർ  കണ്ട ആയിഷ അത്ഭുതത്തോടെ തിരക്കി. "ആയിഷു ഇത് വായിച്ചുനോക്ക് " കയ്യിലെ ഡയറി ആയിഷയ്ക്ക് നേരെ നീട്ടി. അവൾ തന്റെ കയ്യിലുള്ള ഗ്ലാസ്‌ മേശപ്പുറത്തു വെച്ചു. ആയിഷ നിശബ്ദമായി വായിച്ചുകൊണ്ടേയിരുന്നു....

അവസാനത്തെ വരികൾ വായിക്കവേ ആയിഷയുടെ കണ്ണിൽ കണ്ണുനീർ ഉരുണ്ട് കൂടാൻ തുടങ്ങി. പതിയെ അതവളുടെ കവിളിലേക്ക് ഒഴുകാൻ തുടങ്ങി. അവൾ റൈഹാനയുടെ മുഖത്തേക്ക് നോക്കി. "റൈഹു, മെഹ്റിന് ഇക്കാക്ക ഉണ്ടോ? അവളുടെ ഇക്കാക്ക മരിച്ചുപോയോ? ഇതവളുടെ ഇക്കാക്കയോടല്ലേ പറയുന്നത്?..... ചാലായി ഒഴുകുന്ന കണ്ണുനീരോടെ അവൾ സംശയം പ്രകടിപ്പിച്ചു.റൈഹാന മിഥ്ലാജിന്റെ ഫോട്ടോ ആയിഷയ്ക്ക് കാണിച്ചുകൊടുത്തു. "ഇതാണ് അവളുടെ ഇക്കാക്ക. മിഥ്ലാജ്. എന്റെയൊപ്പം മദ്രസയിൽ പഠിച്ചിട്ടുണ്ട്." കണ്ണുകൾ തുടച്ചുകൊണ്ട് റൈഹാന ആയിഷയുടെ സംശയം ദുരീകരിച്ചു. "ന്താ മക്കളെ ചായ കുടിക്കാതെ? ന്തെങ്കിലും കുറവുണ്ടോ?"മെഹ്റിന്റെ ഉമ്മ പരിഭവിച്ചു കൊണ്ട് പുറകിൽ വന്നു നിന്നു . 

"ഏയ് കുറവൊന്നുമില്ല". ആയിഷ വേഗം കണ്ണുകൾ  തുടച്ചു."എന്താ രണ്ടുപേരുടെയും കണ്ണുകൾ കലങ്ങിയിരിക്കുന്നത്? " സംശയത്തോടെ അവർ തിരക്കി. റൈഹാനയുടെ കയ്യിലെ ഫോട്ടോയും ആയിഷയുടെ കയ്യിലെ ഡയറിയും അവരുടെ ശ്രദ്ധയിൽ പെട്ടു. മെഹ്റിന്റെ ഉമ്മാക്ക് കാര്യങ്ങൾ മനസ്സിലായി."നിങ്ങളീ ഡയറി വായിച്ചോ? "

"മ്മ് ". ആയിഷ മൂളി."ന്റെ മോള് അവളുടെ ഇക്കാക്കയോട് സംസാരിക്കുന്നതാ. ആശിച്ചുകിട്ടിയെ പെങ്ങളെ തലയിലേറ്റിയാ നടന്നത്.അവസാനം കൊതി തീരും മുന്നേ എന്റെ കുട്ടിയെ പടച്ചോൻ വിളിച്ചു. 

"ഉമ്മയുടെ കണ്ഠം ഇടറി. ഇടർച്ചയോടെ അവർ പറഞ്ഞു. നല്ലൊരു ഉസ്താദ് ആക്കണമെന്ന് ഞാനൊത്തിരി കൊതിച്ചതാ....പക്ഷെ പടച്ചോൻ നിനച്ചത് മറ്റൊന്നാ... അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. കൂട്ട്കാരോപ്പം പുഴയിൽ കുളിക്കാൻ പോയതാ. ന്റെ കുട്ടിക്ക് വലുതായിട്ടൊന്നും നീന്താനറിയില്ല. അവൻ ഒരറ്റത്തു നിന്നതെ ഉള്ളു. കൂടെയുള്ള കുട്ടികളുടെ നീന്തൽ കണ്ട് തിടുക്കം കൂട്ടി പോയപ്പോൾ ചെളിയിൽ കാൽ  പൂണ്ടു. അവസാനം നല്ല ഒഴുക്കിൽപ്പെട്ടു. കൂടെ നിന്ന ഒരു കുട്ടി രക്ഷിക്കാനായി അവന്റടുത്തേക്ക് നീന്തി. പടച്ചവനും കനിയണ്ടേ... രണ്ട് മക്കളെയും അവൻ എടുത്തു". പറഞ്ഞുനിർത്തിയോടെ അവരുടെ കണ്ണുനീർ അണപ്പൊട്ടി ഒഴുകി. ആയിഷയുടെയും റൈഹാനയുടെയും കണ്ണുകൾ നിറഞ്ഞു. അവർ അവരെ സമാധാനപ്പെടുത്തി."പോട്ടെ ഉമ്മാ, നാളെ ഇങ്ങളെയും മെഹ്റുനെയും ഉപ്പാനെയും സ്വർഗ്ഗത്തിൽ കൊണ്ടുപോവും ആ മകൻ. നിങ്ങൾ നല്ലൊരു ഹാഫിള് ആക്കീലേ, അതുകൊണ്ട് നാളെ പടച്ചവൻ മലക്കുകളുടെ അകമ്പടിയോടെ ഉമ്മാനേയും ഉപ്പാനെയും വെട്ടിത്തിളങ്ങുന്ന കിരീടം അല്ലയോ അണിയിക്കുന്നത്.അവനിക്കിഷ്ടമുള്ളവരെ അവൻ കൂടുതലായി പരീക്ഷിക്കും. ഇങ്ങളെയൊക്കെ ഒത്തിരി ഇഷ്ട്ടായോണ്ടാല്ലേ..... ക്ഷമയുള്ളവരോടൊപ്പമാണ് അല്ലാഹു. ഒരു തരത്തിൽ നമുക്ക് നഷ്ട്ടം ആണെന്ന് തോന്നുന്നത് മറ്റൊരു തരത്തിൽ ഖൈറായി നൽകും". റൈഹാന സമാധാനപ്പെടുത്തി. " എന്റെ മെഹ്‌റു ഉള്ളതുകൊണ്ടാ ഞാനിങ്ങനെ പോകുന്നത്. അവൾക്കും അവളുടെ വാപ്പാക്കും വേണ്ടിയാ ജീവിക്കുന്നത്". അവർ ഷോളിന്റെ തുമ്പറ്റം കൊണ്ട് കണ്ണുനീർ തുടച്ചു.

"ഇങ്ങൾ ബേജാറാകേണ്ട. പടച്ചവന്റെ കളാഇൽ അടിയുറച്ചു വിശ്വസിക്കണം. അവൻ നമ്മളെ കൈ വിടൂല ". ആയിഷ കോൺഫിഡൻസ് നൽകി.അവർ ചെറുതായൊന്ന് പുഞ്ചിരിച്ചു.

"മക്കളെന്താ ചായ കുടിക്കാതെ? ആറിപോയിട്ടുണ്ടാവും. ഇങ്ങെടുക്ക് ഞാൻ ചൂടാക്കിത്തരാം ". അവർ മേശപ്പുറത്തിരുന്ന ഗ്ലാസ്‌ എടുത്തു."അല്ലോഹ് വേണ്ട വേണ്ട. ചൂടാറിയതെന്നെ ഞങ്ങൾക്കിഷ്ട്ടം. ഇങ്ങൾ ബുദ്ധിമുട്ടണ്ട. ഇങ്ങോട്ട് തരീം. ഞങ്ങൾ കുടിച്ചോളാം". ആയിഷ അവരുടെ കയ്യിൽ നിന്നും ചായ വാങ്ങി. ഇട്ടിരുന്ന കസേരയിൽ ഇരുന്ന് ഇരുവരും കുടിച്ചു."എന്നാ ശെരിട്ടോ. നേരമൊത്തിരിയായി. ഞങ്ങൾ പോവുവാ "

"ആഹ് ഈ വഴിയൊക്കെ പോകുമ്പോൾ മക്കൾ കേറണം കേട്ടോ.... "

"ആഹ്, ഇന്ഷാ അല്ലാഹ്. അസ്സലാമു അലൈക്കും "ഇരുവരും സലാം പറഞ്ഞു കൊണ്ടിറങ്ങി."വ അലൈകുമുസ്സലാമു വറഹ്മതുല്ലാഹി വബറകാത്തുഹു". 

വഴിയിൽ നടക്കവേ ആയിഷയ്ക്ക് അടുക്കളയിൽ വെച്ചു മെഹ്റിന്റെ ഉമ്മയുമായുള്ള സംസാരം ഓർമയിൽ വന്നു. അവളത് റൈഹാനയോട് പറയാനായി മുതിർന്നു.


(തുടരും )


✍🏻 Shahina binth haroon

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


 😘മത്ത് നബിയ്ക്കൊരു ﷺസ്വാലാത് ചൊല്ലാം.😘


*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*


(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)


Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪