📿PART - 15📿 🍀സ്വലാത്തിന്റെ ഈരടികൾ🍀

 

🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 15📿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


   "വല്ലിക്കയായിരുന്നോ.... ഇന്നലെ അങ്ങോട്ട് കണ്ടില്ലല്ലോ? "അൻവറാണെന്ന്  മനസ്സിലാക്കികൊണ്ട് ആയിഷ തിരക്കി."ആഹ്. ഞാൻ വരാനിറങ്ങിയതും നിന്റെ വാപ്പ ഫോൺ ചെയ്ത് കാര്യങ്ങൾ ഒക്കെ പറഞ്ഞു. പിന്നെ ഞാൻ വരുന്നതിൽ കാര്യമില്ലല്ലോ..... അല്ലാ, നിങ്ങളെവിടെക്കാ? ഇത് റൈഹാന അല്ലെ?"  

"മ്മ്. റൈഹുന്റെ വീട്ടിലേക്ക്". "ആഹാ, റൈഹാനയ്ക്ക് സുഖമല്ലേ?" നിഖാബിൽ മറഞ്ഞ മുഖത്തെ മിഴികളിലേക്ക് നോക്കികൊണ്ട് അവൻ ചോദിച്ചു. "മ്മ്.അൽഹംദുലില്ലാഹ്" മിഴികളുയർത്താതെ അവൾ മറുപടി നൽകി. "മ്മ്.നിന്റെ ബാഗിൽ ഈ തൂങ്ങിക്കിടക്കുന്ന കുട കണ്ടപ്പോഴാ ആയിഷയാണെന്ന് മനസ്സിലായത്". ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു.

 പുസ്തകങ്ങൾ കൊണ്ട് നിറച്ച ബാഗിൽ കുടയും കൂടി കുത്തിക്കേറ്റുന്ന പരിപാടി കാരണം സിബ് പൂർണമായി അടക്കാൻ കഴിയുമായിരുന്നില്ല.അതുകൊണ്ട് കുടയുടെ പിടിക്കുന്ന ഭാഗം ഒരൽപ്പം വെളിയിൽ കിടക്കും. സ്കൂളിൽ പഠിക്കുമ്പോൾ കുട്ടികളുടെ കൂട്ടത്തിൽ നടക്കുന്ന ആയിഷയെ അൻവർ identifie ചെയ്യുന്നതങ്ങനെയായിരുന്നു.....പിന്നെയത് അവൾക്ക് ശീലമായി.

ആയിഷ നിഖാബിനുള്ളിൽ ചമ്മിയ ചിരി പാസ്സാക്കി.

"എന്നാ ശെരി ഞാൻ പോട്ടെ ". "ആഹ് ".

അൻവർ ബൈക്കുമായി പോയി. ഇരുവരും ബസ് സ്റ്റോപ്പിലേക്ക് കേറിയതും ബസ്സ് വന്നു. രണ്ടുപേരും ബസ്സിൽ കയറി. Working day ആയതിനാൽ ബസ്സിൽ നന്നേ തിരക്കായിരുന്നു. ഇരിക്കാൻ സീറ്റ്‌ കിട്ടിയിരുന്നില്ല. അവർ പുറകെ വശത്തെ സീറ്റില്ലാത്ത ഭാഗത്തേക്ക് കേറി നിന്നു. സ്കൂൾ പെൺകുട്ടികളും ആൺകുട്ടികളും ഇടകലർന്ന് നിൽക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് റൈഹാനയുടെ ശ്രദ്ധയിലത് പെട്ടത്.അവളുടെ പല്ലുകൾ ദേഷ്യം കൊണ്ട് ഇറുകെ അമർത്തി.

"ആയിഷു നമ്മുടെ നേരെയുള്ള ആ കമ്പിയിൽ ചാരി നിൽക്കുന്ന പെൺകുട്ടിയെ കണ്ടോ?".ആയിഷ റൈഹാന പറഞ്ഞ ഭാഗത്തേക്ക് നോക്കി.

കമ്പിയുടെ മേൽ ചാരി , അടുത്തുള്ള സീറ്റിൽ ഒരു കയ്കൊണ്ട് താങ്ങി നിൽക്കുന്ന തട്ടമിട്ട ഒരു  പെൺകുട്ടി. അവളുടെ ശരീരത്തോട് ചേർന്ന്, ഒരു പയ്യൻ തൂങ്ങിപ്പിടിച്ചു കൊണ്ട് നിൽക്കുന്നു. തിരക്കിനിടയിൽ ആരും ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ ഇരുവരും ബസ്സിന്റെ ചലനതോടൊപ്പം ആളുകളുടെ തിരക്കിനിടയിൽ ആടിയുലയുന്നു. വേഷം കണ്ടാലറിയാം സ്കൂൾ കുട്ടികളാണെന്ന്.

 ആയിഷയുടെ മുഖം പുച്ഛത്തോടെ തിരിച്ചു. അവളുടെ നെറ്റി ചുളിഞ്ഞു.

"എന്ത് വൃത്തികേടാണവർ കാട്ടുന്നത്!" അവൾക്കും ദേഷ്യം വരുന്നുണ്ടായിരുന്നു. അപ്പോഴാണ് അങ്ങോട്ടേക്ക് ടിക്കറ്റ് എടുക്കാൻ കണ്ടക്ടർ തിരക്കിനിടയിലൂടെ  വന്നത്. ആണും പെണ്ണും ഇടകലർന്ന് നിൽക്കുന്നത് കണ്ട അദ്ദേഹം ഉടനെ പിൻ ഭാഗത്തേക്ക് നോക്കികൊണ്ട് വിളിച്ചു പറഞ്ഞു. "ആൺകുട്ടികളെല്ലാം മുന്നോട്ടേയ്ക്ക് വാ, പെൺകുട്ടികൾ പുറകിലും സൈഡിലുമായി ഒതുങ്ങി നിൽക്ക്. "അങ്ങനെ പുറക് വശത്തേക്ക് കൂടിനിന്ന ആൺകുട്ടികൾ മുന്നിലേക്ക് പോയി."മുന്നിലുള്ളവർ അൽപ്പം നീങ്ങിക്കെ "അദ്ദേഹം വീണ്ടും വിളിച്ചു പറഞ്ഞു." ആ പെൺകുട്ടിയിലേക്ക് ചേർന്ന് നിന്ന പയ്യനും എല്ലാവരും പോയത് കണ്ട് മുന്നോട്ട് പോയി. തന്റെ എന്തോ ഒന്ന് അടർത്തിയെടുത്ത പോലെയുള്ള വിഷമഭാവം ആ പെൺകുട്ടിയുടെ മുഖത്ത് ആയിഷ കണ്ടു. "അൽഹംദുലില്ലാഹ് " റൈഹാനയ്ക്ക് സമാധാനമായി.

ആദ്യത്തെ  സ്റ്റോപ്പ്‌ കഴിഞ്ഞപ്പോൾ പകുതികുട്ടികളും ഇറങ്ങി. അപ്പോൾ ബസ്സിനുള്ളിൽ കുറച്ചു വിശാലത തോന്നിച്ചു. പെട്ടെന്നാണ് നേരത്തെ അവർ കണ്ട പയ്യന് സീറ്റ് കിട്ടിയത്. അവൻ ആ പെൺകുട്ടിയെ അരികിലിരിക്കാൻ വിളിച്ചു. അവൾ ആർത്തിയോടെ പോയപ്പോഴേക്കും വേറൊരു പയ്യൻ ആ സീറ്റ് കൈവശമാക്കി. വല്ലാത്തൊരു നിരാശ ബോധം പെൺകുട്ടിയിൽ പ്രകടമായി. "ഇവൾക്കിതെന്തിന്റെ കേടാണ്!" റൈഹാനയോടായി ആയിഷ പറഞ്ഞു. ഇന്നേ വരെ mixing schoolil പഠിച്ചിട്ട് പോലും തന്റെ ശരീരത്ത് ഒരുത്തന്മാർക്കും തൊട്ടുനോക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടില്ല. എന്നാൽ ഇവളൊക്കെ തൊടാത്തതിന്റെ പരിഭവം കാണിക്കുന്നു. ആയിഷയ്ക്ക് അവളോട് അറപ്പ് തോന്നി.


ചിന്തകളിലൂടെ ഇഴയവേ ഇരുവർക്കുമുള്ള സ്റ്റോപ്പ് എത്തി. അവർ ബസ്സിൽ നിന്നുമിറങ്ങി നടന്നു. ഇടവഴിയിലേക്ക് കേറി. "ഹോ എന്ത് മോശമാണല്ലേ ആ പെൺകുട്ടി കാട്ടിയത്! "."മ്മ്. ഇങ്ങനെയൊക്കെ തന്റെ മക്കൾ കാട്ടുന്നുണ്ടോ എന്ന് മാതാപിതാക്കൾ ശ്രദ്ധിക്കാത്തതുകൊണ്ടല്ലേ, ഇത്രയ്ക്കും അതിരുകവിയുന്നത് ".

"ഹ്മ്മ്..... നമ്മുടെ മാതാപിതാക്കൾ നമ്മളിൽ നൽകുന്ന വിശ്വാസം എത്രയോ മടങ്ങാണെന്ന് ഇങ്ങനെയുള്ളവർ മനസ്സിലാക്കിയിരുന്നെങ്കിൽ....."  നീണ്ട നിശബ്ദത ഇരുവർക്കുമിടയിൽ ചിന്തകൾക്ക് വഴികാട്ടി.

  "ആയിഷാ നിനക്കവരെ കണ്ടപ്പോൾ,അന്യരെന്ന ബോധം വെടിഞ്ഞു പ്രവർത്തിച്ചപ്പോൾ ദേഷ്യം വന്നില്ലേ?". നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് റൈഹാന ചോദിച്ചു.

"മ്മ്. വന്നു. ഒരുപാട്."

"എന്നാൽ പിന്നെ നീ അന്യപുരുഷന്മാരോട് നോക്കുന്നതിൽ നിന്നും മിണ്ടുന്നതിൽ നിന്നും പിന്മാറാത്തതെന്തേ?"

"നീ ന്തൊക്കെയാ റൈഹു പറയുന്നേ! ഞാൻ ഏത് അന്യപുരുഷനോട് മിണ്ടിയെന്നാ!? "

 "നമ്മൾ ബസ്റ്റോപ്പിലേക്ക് പോയപ്പോൾ അൻവറിക്ക വന്നില്ലെരുന്നോ. അപ്പോൾ നീ മുഖം മറച്ചിരുന്നിട്ടും കണ്ണുകൾ കൊണ്ട് നോക്കാതിരുന്നില്ലല്ലോ....?... മിണ്ടാതെയുമിരുന്നില്ല....."

"അതെന്റെ ഇക്കാക്ക അല്ലെ റൈഹു...! ആദ്യം തൊട്ടേ ഞങ്ങൾ വല്യ കമ്പനി അല്ലെ.... പെട്ടെന്നെങ്ങനെയാ......." ആയിഷയുടെ വാക്കുകൾ മുറിഞ്ഞു.

"മ്മ്. ഇക്കാക്ക തന്നെയാ.... പക്ഷെ ഇസ്‌ലാമിന്റെ കാഴ്ചപ്പാടിൽ അവരൊന്നും മഹ്റമാകുന്നില്ല. നിനക്ക് മുത്തുനബിയെ ﷺ കാണണ്ടേ ആയിഷു?"

"മ്മ്. തീർച്ചയായും കാണണം."പെട്ടന്നവളുടെ കണ്ണുകൾ നിറഞ്ഞു.

 "അതിന് ഹറാം കാണാത്ത കണ്ണ് വേണം.മുഴുവൻ ഹറാമിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. തീർച്ചയായും നിനക്കതിനു കഴിയും. കാരണം സ്വലാത്ത് നിന്റെ ഹൃദയത്തിൽ ചെറിയൊരു തളിരായി വന്നത് കൊണ്ടാണ് നീ നിക്കാബിനെ അഭിമാനത്തോടെ അണിഞ്ഞത്. ഈ വേഷത്തോട് ഇഷ്ട്ടം വെച്ചത്. ദീനുള്ളയാളെ പങ്കാളിയാക്കണമെന്ന് ആഗ്രഹിച്ചത്.ആണും പെണ്ണും ഇടകലർന്നപ്പോൾ ദേഷ്യം തോന്നിയത്  നിന്നിലെ മാറ്റം എനിക്ക് നന്നായി അറിയാൻ സാധിക്കുന്നുണ്ട്. ആ മാറ്റം പൂർണമാകുമ്പോൾ നീയൊരു അവസ്ഥയിലെത്തിച്ചേരും. നിന്റെ നാവ് സ്വലാത്തിനെ വിട്ട് പിരിയാൻ മടിക്കും. നിന്റെ ഹൃദയം ഹബീബിന്റെ ﷺ സാന്നിധ്യത്തിനായി അങ്ങേയറ്റം കൊതിക്കും.അപ്പോൾ നീ ഇന്നത്തേക്കാൾ നാളെ, നാളെത്തേക്കാൾ മറ്റന്നാളെ അങ്ങനെ സ്വലാത്തിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കും.അവസാനം ആശിക്കീങ്ങൾ ആർത്തിയോടെ കാണാൻ കാത്തിരിക്കുന്ന ആ തിരുവദനം  ﷺ നിന്റെ കനവിലായി തെളിയും...." റൈഹാന പറഞ്ഞുനിർത്തിയപ്പോൾ ആയിഷ ഏങ്ങിക്കരയാൻ തുടങ്ങി.

"ഈ പാപിക്ക് അതിനർഹതയുണ്ടോ?" അവൾ റൈഹാനയോട് ചോദിച്ചു. "പാപം ചെയ്യാത്തവരായി ആരുമില്ലടീ, ചെയ്ത പാപത്തിന് തൗബ ചെയ്യുന്നവരെയാണ് അല്ലാഹുവിന് കൂടുതൽ ഇഷ്ട്ടം. നീ സ്വലാത്തിനൊപ്പം തൗബയെ വർധിപ്പിക്ക്. അത് നിന്റെ ഹൃദയത്തെ പൂർണമായും ശുദ്ധമാക്കും"

 "മ്മ് തീർച്ചയായും ഇൻഷാ അല്ലാഹ് ".

"ഇനി നീ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അന്യർ എന്ന ബോധം കൊണ്ട് വരണം കേട്ടോ " ആയിഷയുടെ കണ്ണുകൾ തുടച്ചുകൊണ്ട് റൈഹാന പറഞ്ഞു. "മ്മ്. ഇന്ഷാ അല്ലാഹ് ".

"മിണ്ടാം.... ആവശ്യമായി വരുന്നുണ്ടെങ്കിൽ, ദൃഷ്ടികൾ താഴ്ത്തിക്കൊണ്ട് "

. "മ്മ് ".

അവർ നടന്ന് രണ്ടു വഴികളായി തിരിയുന്നിടത് നിന്നു. "ഇവിടെയാ ഇന്നലെയവൾ നിൽക്കുന്നത് കണ്ടത്. നീയാണോ എന്ന് കരുതീട്ടാവും, ഞാനവിടുന്ന് ഇറങ്ങി  വന്നപ്പോൾ എന്നെ അവൾ നോക്കുന്നുണ്ടായിരുന്നു". കയറ്റത്തിലേക്ക് ചൂണ്ടികൊണ്ട് റൈഹാന പറഞ്ഞു.

 "മ്മ്. ഇങ്ങോട്ടാ അവളുടെ വീട്ടിലെ വഴി. ഇടത്തോട്ടുള്ള വഴിയിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു."നിനക്ക് വീടറിയോ?" "അന്ന് പറഞ്ഞത് ഇടത്തേക്കുള്ള വഴിയിൽ ആദ്യം കാണുന്ന വീടാണെന്നാ. നമുക്ക് പോയി നോക്കാം".

 "മ്മ്". അവർ നടന്നു കുറച്ചെത്തിയപ്പോൾ അവരുടെ ഇടതുഭാഗത്തായിട്ട് തന്നെ ഒരു വീട് കണ്ടു. ഷീറ്റിട്ട അത്യാവശ്യം ചെറിയൊരു വീട്. പുറത്തൊരു സ്ത്രീ തസ്ബി മാലയും പിടിച്ചുകൊണ്ടു ദൂരേക്ക് നോക്കിയിരിപ്പുണ്ടായിരുന്നു.രണ്ട് ഹിജാബികൾ തന്റെ അടുത്തേക്ക് വരുന്നത് കണ്ട അവർ ആകാംക്ഷയോടെ എഴുന്നേറ്റു നിന്നു."മെഹ്റിൻ സുൽത്താനയുടെ വീടാണോ?" സംശയത്തോടെ ആയിഷ ചോദിച്ചു. 

"അതെ. നിങ്ങളാരാ?"."എന്റെ പേര് ആയിഷ. എന്റെ ഒരു സ്വലാത്തിന്റെ ഡയറി മെഹ്‌റു ന്റെ കയ്യിലാണ്. ഞാൻ ഇന്നലെ വരുമ്പോൾ വാങ്ങിക്കാന്ന് പറഞ്ഞതായിരുന്നു. പക്ഷെ വരാൻ കഴിഞ്ഞില്ല "

 "ഓഹ് ആയിഷ മോളാണോ!മെഹ്‌റു എന്നോട് എല്ലാം പറഞ്ഞു. വാ മക്കളെ,വീട്ടിലോട്ട് കേറിവാ " അവർ വീടിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവാദം കൊടുത്തു.

 "ഇവിടെ ഇരിക്കീം ". രണ്ട് കസേര അവർക്ക് നേരെ നീക്കി ഇട്ടുകൊണ്ട് അവർ പറഞ്ഞു. "മെഹ്‌റു അവളുടെ മാമാരെ വീട്ടിലാ. ഇന്നലെ മോളെ കാത്തുനിന്നിട്ട് കാണാത്തൊണ്ട് അവൾ ഇങ്ങ് പോന്നു. മോള് വരുവാണേൽ തരാൻ  ഡയറി അവളുടെ മുറിയിലുണ്ട് കൊടുത്തോളാൻ പറഞ്ഞിട്ടാ പോയത്.അല്ലാ... ഇതാരാ? " റൈഹാനയെ നോക്കികൊണ്ട് ചോദിച്ചു. "എന്റെ അമ്മായിടെ മോള് "ആയിഷ പറഞ്ഞു. "മോളെ പേരെന്താ?" അവർ റൈഹാനയോടായി തിരക്കി. "റൈഹാന " അവൾ മറുപടി കൊടുത്തു. "ഞാൻ ചായ എടുക്കാം. മക്കളിവിടെ ഇരിക്ക്. ". "അല്ലോഹ് വേണ്ട, ഇങ്ങൾ ബുദ്ധിമുട്ടണ്ട. ഞങ്ങൾ ചായയൊക്കെ കുടിച്ചിട്ടാ വരുന്നത്." ആയിഷ അവരെ തടഞ്ഞു."അങ്ങനെ പറയരുത്. എന്റെ വീട്ടിൽ ആദ്യായിട്ടല്ലേ വരുന്നത്. ഒരു ചായ കുടിക്കാം. മെഹ്‌റുന് മോളെ കുറിച് പറയാൻ നൂറ് നാവാ". ആയിഷ പുഞ്ചിരിച്ചു.

 "മക്കളുടെ മുഖമൊന്നു കാണിക്കോ, നേരിൽ കണ്ട് മിണ്ടിയിട്ടും മുഖം കണ്ടില്ലെന്ന് മെഹ്‌റു പറഞ്ഞു". അതുവരെ നിക്കാബ്  പൊക്കാതിരുന്ന ഇരുവരും പരസ്പരം നോക്കി.

"പേടിക്കണ്ട ഇപ്പോൾ ഇവിടെ ഞാൻ മാത്രമേ ഉള്ളു. മെഹറുന്റെ വാപ്പി രാത്രിയാകും വരാൻ". അവർ പതിയെ തങ്ങളുടെ നിക്കാബ് പൊക്കി."മാഷാ അല്ലാഹ് മൊഞ്ചത്തി കുട്ടികൾ ". അവർ മുഖം കണ്ടപാടേ പറഞ്ഞു."ദാ അതാണ് മെഹ്‌റുന്റെ മുറി.മേശപ്പുറത് കാണും മോളെ ഡയറി. " അവർ റൂമിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.

"ആഹ് ". എന്നാ ഞാൻ ഇപ്പോൾ ചായ എടുത്തിട്ട് വരാം ". അവർ ധൃതിയിൽ അടുക്കളയിലേക്ക് പോയി. അവർ ഇരുവരും റൂമിലേക്ക് പോയി.ആ കുഞ്ഞു മുറിയിൽ കട്ടിലിനോട് ചേർന്നു കിടക്കുന്ന മേശപ്പുറത്തു മനോഹരമായ രണ്ട് ഡയറി കണ്ടു. അതിലൊന്ന് ആയിഷയുടേതാണെന്ന് മനസ്സിലായി. മറ്റൊന്ന് ആയിഷയെ അനുകരിച്ചു കൊണ്ട് മെഹറുൻ തയ്യാറാക്കിയത്. ഗോൾഡൻ കവർ കൊണ്ട് പൊതിഞ്ഞത്. ആയിഷ തുറന്നു നോക്കി. തന്റെ ഡയറി യിൽ വരച്ചത് പോലെ അവളും പച്ചക്കുബ്ബ വരച്ചിട്ടുണ്ട്. പെർഫെക്ട് ആയില്ലെങ്കിലും കാണാൻ മനോഹരമാണ്. അവൾ അടുത്ത പേജ് മറിച്ചു. സ്വലാത്തുൽ ഫാത്തിഹ് പ്രത്യേകതയും നന്നായി എഴുതിയിരിക്കുന്നു."ആയിഷ മോളുടെ വീടെവിടെയാ?" അടുക്കളയിൽ നിന്നു കൊണ്ടും മെഹറിന്റെ ഉമ്മ വിളിച്ചു ചോദിച്ചു. ആയിഷ മറുപടി പറയാനായി അടുക്കളയിലേക്ക് പോയി. റൈഹാനയുടെ കണ്ണിൽ മെഹ്റിന്റെ  സ്വലാത്ത് ഡയറിയുടെ അടുത്തായി, പുറം ചട്ടയിൽ വൃത്തിക്ക് ചുവന്ന രണ്ട് ഹാർട്ട്‌ വരച്ച, വലിയൊരു ഡയറി കണ്ടു. അവൾ പതിയെ അതെടുത്തു . പേജുകൾക്കിടയിൽ  ഒരു ഫോട്ടോ അവളുടെ കാഴ്ചയിൽ തടഞ്ഞു. റൈഹാന അത് ഡയറിയിൽ നിന്നുമെടുത്തു. ഫോട്ടോയിലെ വ്യക്തിയെ കണ്ടിട്ടേന്നോണം റൈഹാനയുടെ മിഴികൾ അത്ഭുതം കൊണ്ട് വിടർന്നു. അവൾ ഏതോ പേര് ഓർമയിൽ നിന്നെടുക്കാൻ ശ്രമിച്ചു.


(തുടരും )


✍🏻 *Shahina binth haroon*


ഈ ഒരു പാർട്ട്‌ എഴുതുമ്പോൾ എനിക്ക് നിങ്ങളോടൊരു അനുഭവം പങ്ക് വെയ്ക്കണമെന്നുണ്ട്. ഞാൻ plus one and plus two mixing സ്കൂളിലാണ് പഠിച്ചത്. എന്റെ ക്ലാസ്സ്‌ തുടങ്ങുന്ന സമയം, അതായത് ഏകദേശം രണ്ട് മാസം വരെ സ്കൂളിലേക്ക് പോകുന്നത് റാഹത്തുള്ള കാര്യമായിരുന്നു. അത് കഴിഞ്ഞപ്പോൾ കുട്ടികൾ പരസ്പരം അടുക്കുകയായി, പല ഫ്രണ്ട്സ് gangukalum രൂപപ്പെട്ടു. ഞങ്ങൾക്ക് രണ്ടാം നിലയിലായിരുന്നു ക്ലാസ്സ്‌. ഒന്നാം നിലയിൽ നിന്നും രണ്ടാം നിലയിലെ ക്ലാസ്സിൽ പോകുന്ന വഴി മുഴുവൻ ഇന്നാലില്ലാഹ്....... കണ്ണുകൾ തുറക്കാൻ പറ്റാത്ത അത്രയും അവസ്ഥയിൽ couplesinte നീണ്ട നിരയാണ്. 10 th വരെ ഞാൻ ഇങ്ങനെ,ഇത്രയ്ക്കും കാണാൻ അറപ്പുളവാക്കുന്ന നിലയിൽ ചേർന്ന് കയ്കോർത്തു നിൽക്കുന്നതൊന്നും  കണ്ടിട്ടില്ല. ക്ലാസിനുള്ളിലേക്ക് ഇന്റർവെൽ കഴിഞ്ഞ് കേറുമ്പോൾ പെട്ടെന്ന് കണ്ണിൽ പെടുന്ന കാഴ്ചകൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഒരു ദിവസം സഹികെട്ടു ചോദിച്ചു പോയിട്ടുണ്ട്. രണ്ടുപേരോടായി നിനക്കൊന്നും നാണമില്ലേടോന്ന്. തിരിച്ചു ബഹളം വെയ്ക്കുമെന്നാ പ്രതീക്ഷിച്ചത്. പക്ഷെ അവർ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ദീനിനെതിരായി എന്തെങ്കിലും കണ്ടാൽ കയ്കൊണ്ടോ നാവ് കൊണ്ടോ തടയാൻ കഴിഞ്ഞില്ലെങ്കിൽ ഹൃദയം കൊണ്ടെങ്കിലും വെറുക്കണമെന്നാണ്.ഇതിനെയൊക്കെക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് ടീച്ചേർസ് കയ്യോടെ പിടിച്ചു പേരെന്റ്സ്നേ ഏല്പിക്കുമ്പോൾ അവർ കൊടുക്കുന്ന മറുപടി " എന്റെ കുട്ടി അങ്ങനെയൊന്നും കാണിക്കില്ല." അതല്ലെങ്കിൽ ഇങ്ങനെ "അവർ വലുതാകുമ്പോൾ കല്യാണം കഴിക്കാൻ തീരുമാനിച്ചുറപ്പിച്ചവരാ "

തന്റെ മക്കൾ കാണിക്കുന്ന വേണ്ടാത്തരങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതിലൂടെ നാളെ അവർക്ക് പോലും ഉപകാരപ്പെടാത്ത രീതിയിൽ നരകവകാശികളായി മാറേണ്ടി വരുന്ന മുസീബത് വേറെയെന്തുണ്ട്. ഇത്തരം വൃത്തികേടുകൾ കാണിച്ചുകൂട്ടുന്നത് അധികവും മുസ്ലിം പെൺകുട്ടികളും ആൺകുട്ടികളും ആണെന്നതാണ് ദയനീയം 😥. അല്ലാഹു എല്ലാരേയും കാക്കട്ടെ.... Aameen😓.നിങ്ങളുടെ മക്കളുടെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു അപാകത കണ്ടാൽ ഉപദേശം കൊണ്ട് ശെരിയായില്ലെങ്കിൽ പ്രായം നോക്കാതെ തല്ലുകൊടുക്കുകയാ വേണ്ടത് 👍. ഒരു അന്യ പെണ്ണിനെ തൊടുന്നതിനേക്കാൾ കാഷ്ടത്തിൽ കിടക്കുന്ന പന്നിയെ തൊടുന്നതാണ് നല്ലതെന്നല്ലേ തിരു ﷺവചനം.

നാം ഓരു തെറ്റ് ചെയ്യാനൊരുങ്ങുമ്പോൾ നാം ആ കാര്യം ചെയത്കൊണ്ടിരിക്കുന്ന ടൈമിൽ നമ്മെ മരണം വന്നുപിടികൂടുന്നു. എങ്കിൽ നാം സ്വർഗ്ഗത്തിലോ നരകത്തിലോ എന്ന് ചിന്തിച്ചു നോക്കണം. നരകതീ നിങ്ങൾക്ക് സഹിക്കാൻ കഴിയുമെന്നാണെങ്കിൽ നിങ്ങളുടെ അടുക്കലുള്ള തീപ്പെട്ടിയിൽ നിന്നും ഒരു കൊള്ളി കത്തിച്ചു നോക്കൂ. ആ തീയിൽ നിങ്ങളുടെ ഒരു വിരൽ വെച്ചു നോക്കൂ.... നിങ്ങൾക്ക് സഹിക്കാൻ കഴിയുന്നുണ്ടോ???? ഈ തീയുടെ എഴുപത് ഇരട്ടി ചൂടാണ് നരക തീ....!!!!


നാമറിയണം ഹറാമുകളെ ഹലാലാക്കി കാണും മുൻപ് നമുക്ക് വേണ്ടി കരഞ്ഞ നമ്മുടെ തങ്ങളെ ﷺ😥😥😥....... മറ്റുള്ളവരിലേക്ക് തീർച്ചയായും എത്തിക്കുക 🛑


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


🥰മത്ത് നബിയ്ക്കൊരു ﷺസ്വാലാത് ചൊല്ലാം.* 😘


*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*


(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪