📿PART - 14📿 🍀സ്വലാത്തിന്റെ ഈരടികൾ🍀
🔹〰️〰️🔻❤🩹🔻〰️〰️🔹
📿PART - 14📿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
"ആഹ് ഇങ്ങൾ വന്നോ? അവിടുത്തെ കാര്യങ്ങളെന്തായി?" കാറിൽ നിന്നും ഇറങ്ങി വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്ന ആയിഷയുടെ ഉപ്പയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ഉമ്മ തിരക്കി.
"ഇപ്പോൾ ICU ലാ, ഹാർട്ടറ്റാക്ക് വന്നതാ. നല്ല റസ്റ്റ് വേണമെന്ന് dr പറഞ്ഞുവത്രെ". "ഓഹ്, അള്ളാഹു വേഗം ശിഫ നൽകട്ടെ, ആമീൻ " ഉമ്മ അടുക്കളയിലേക്ക് പോയി. "വന്നവരെല്ലാം പോയോ? ആഹാരമൊക്കെ നീ അവർക്ക് കൊടുത്തോ?". ആളനക്കമില്ലാത്ത വീട് ശ്രദ്ധിച്ചുകൊണ്ട് അയാൾ ചോദിച്ചു."ആഹ് കൊടുത്തു. റൈഹാന ഉണ്ട്. ആയിഷക്ക് നാളെ മുതൽ എക്സാമിന്റെ സ്റ്റഡി ലീവ് ആയോണ്ട് അവളിന്നിവിടെ നിൽക്കണമെന്ന് ആയിഷു വാശിപ്പിടിച്ചു. മറ്റന്നാൾ റൈഹാന കോളേജിലേക്കും പോവേല്ലേ. അതുകൊണ്ട് ഇന്നിവിടെ നിൽക്കാമെന്ന് സമ്മതിച്ചു."
"മ്മ് ".
ആയിഷയുടെ വാപ്പിയുടെ മനസ്സിൽ ആശുപത്രിയിലെ രംഗങ്ങൾ ഒരിക്കൽ കൂടി അരങ്ങേറുകയായിരുന്നു . അയാൾ ദിവാൻ കോട്ടിൽ ചാരിക്കിടന്നു. ആലോചനകളുടെ മലമുകളിൽ കയറാൻ തുടങ്ങി.....
"റൈഹു നീ വന്നപ്പോൾ ഏതെങ്കിലും കുട്ടി അവിടെ ആരെയെങ്കിലും കാത്ത് നിൽക്കുന്നത് കണ്ടോ?"
"ആഹ് കണ്ടു. ന്താ നിനക്കറിയോ?".
"മ്മ്. ഞാനന്ന് പറഞ്ഞില്ലേ മെഹ്റിൻ സുൽത്താന, അന്ന് നിന്റെ വീട്ടിലേക്ക് ഞാൻ വരുന്ന വഴിയിൽ പരിചയപ്പെട്ട കുട്ടി....." റൈഹാനയുടെ ഓർമയിൽ കൊണ്ട് വരാനായി വ്യക്തമായി പറഞ്ഞു."ആഹ്... അതവളാണോ? ഇറക്കത്തിന്റെ അവിടെ ബാഗും പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. നി ഇന്നവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞിരുന്നോ? "
"മ്മ്. എന്റെ സ്വലാത്തിന്റെ ഡയറി അവളുടെ കയ്യിലാ. ഇന്ന് നിന്റെ വീട്ടിലേക്ക് വരുമ്പോൾ തിരികെ വാങ്ങിച്ചോളാമെന്ന് പറഞ്ഞിരുന്നു.പക്ഷേ... കാര്യങ്ങൾ ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയില്ലല്ലോ". "ഹ്മ്മ് . നീ ഇത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഉമ്മച്ചിട്ടേ പറഞ്ഞു വിടായിരുന്നല്ലോ. അവളൊത്തിരി നേരം വെയിറ്റ് ചെയ്തുകാണും ". "ആഹ്... ഞാനത് ഓർത്തില്ല. ഏതായാലും നാളെ വൈകുന്നേരം നമുക്കൊരുമിച്ചു പോകുമ്പോൾ അവളുടെ വീട്ടിൽ കേറാം. ഇന്ഷാ അല്ലാഹ്. നീ എന്ത് പറയുന്നു?".
"മ്മ്. അങ്ങനെ ചെയ്യാം ".
"ഇങ്ങളെന്താ വന്നതു മുതൽ ആലോചിക്കണേ? ഞാൻ കുറെ നേരമായി ശ്രദ്ധിക്കുന്നു. കിടന്ന ഉടനെ ഉറങ്ങുന്നയാൾക്ക് ഇന്നെന്ത് പറ്റി?"
"ഏയ് ഒന്നുല്ലാടി, ഞാൻ നമ്മളെ മോളെക്കുറിച്ച് ആലോചിക്കുകയായിരുന്നു". "മ്മ്? എന്ത്? ".
"നമ്മുടെ മോള് പറഞ്ഞതിലും കാര്യമില്ലേ!?..... ഇന്ന് ഞാൻ ഹോസ്പിറ്റലിൽ പോയപ്പോൾ അജ്മൽ എന്നെ കണ്ടതും എഴുന്നേൽക്കുന്നതിന് പകരം നിവർന്നിരിക്കുകയാണ് ചെയ്തത് നമ്മുടെ മോളാണ് ആ സ്ഥാനത്തെങ്കിലോ ആദിൽ മദ്രസ വിട്ട് ഖുർആനും കയ്യിൽ പിടിച്ചു വരുമ്പോൾ പോലും ഇരിക്കുകയാണെങ്കിൽ അറിവിനെയും ഖുർആനിനെയും ബഹുമാനിക്കണം എന്ന് പറഞ്ഞു എഴുന്നേൽക്കും". കുറച്ച്നേരത്തേക്ക് ആശുപത്രിയിൽ നടന്ന കാര്യങ്ങൾ അയാൾ remind ചെയ്തു. തെല്ലൊരു അത്ഭുതം ഉപ്പയുടെ മുഖത്ത് വരുന്നതായി ഉമ്മി കണ്ടു. അയാൾ തുടർന്നു...
"ഞാൻ കരുതിയത് വാപ്പാക്ക് സുഖമില്ലാത്തതിന്റെ വിഷമം കൊണ്ടായിരിക്കണം എഴുന്നേൽക്കാത്തതെന്ന്... പക്ഷെ....."
"പക്ഷെ?"ഉമ്മിക്കും ആകാംക്ഷയായി.
"അവനെന്നോട് ചോദിച്ചതെന്തെന്ന് അറിയോ? ആയിഷയെ നാളെ കാണാൻ വരട്ടെന്ന്! "
."ഏഹ്!!!" ഉമ്മാടെ മുഖത്തും അത്ഭുതം നിഴലിച്ചു നിന്നു. "നിങ്ങൾക്കല്ലേ ഭയങ്കര നിർബന്ധം!...പണമുള്ള വീട്ടുകാരാ, അതാണ് ഇതാണ് എന്നൊക്കെ ".
"ഹ്മ്മ് എന്റെ മോൾക്ക് നല്ലൊരു ജീവിതമേ ഞാൻ ആഗ്രഹിച്ചിട്ട് ഉള്ളു. പക്ഷെ അജ്മൽ എനിക്ക് തരാത്ത ബഹുമാനത്തെക്കാൾ അത്ഭുതം തോന്നിയത് അവന്റെ വാപ്പയോട് അവനുള്ള ഇഷ്ട്ടത്തെയാണ്"
"ഇപ്പോൾ മനസ്സിലായില്ലേ ആയിഷ പറഞ്ഞതെത്ര സത്യമാണെന്ന്. നിങ്ങളെ കേൾപ്പിക്കാനായി അവൾ പ്രസംഗം വെച്ചപ്പോൾ പോലും ഒന്നും കേൾക്കാത്തതുപോലെ ഇരുന്നില്ലേ? ഒരുപക്ഷെ അവൾ കാരണം അവനും മാറിയാലോ എന്ന് കരുതീട്ടാ ഞാൻ നിങ്ങളൊടൊപ്പം നിന്നത്."പ്രസംഗമോ? " ഒരു നിമിഷം അവരെന്തിനെ പറ്റിയാണ് പറയുന്നതെന്ന് അയാളുടെ ഓർമയിൽ കൊണ്ടുവരാൻ ശ്രമിച്ചു.
"പ്രിയപ്പെട്ട എന്റെ ഉപ്പമാരെ നിങ്ങളുടെ പെണ്മക്കൾക്ക് ഇണകളായി ദീനുള്ളവരെ തിരഞ്ഞെടുക്കുക. അല്ലയോ ചെറുപ്പക്കാരെ നിങ്ങൾ ഇണകളായി ദീനുള്ള പെണ്ണിനെ തിരഞ്ഞെടുക്കുക. സമ്പത്തും സൗന്ദര്യവും മാത്രം നിങ്ങൾ നോക്കിക്കൊണ്ടിരുന്നാൽ എന്റെ പോന്നു ചെറുപ്പക്കാരാ, ഓ പെങ്ങളെ,നിങ്ങൾക്ക് നാളെ സ്വർഗത്തിന്റെ പരിമളം ആസ്വദിച്ചുകൊണ്ട് നിന്റെ ഇണയോടൊപ്പം കഴിയാനാകൂലാ... നിങ്ങൾ ഇണകളെ സെലക്ട് ചെയ്യുമ്പോൾ 4 കാര്യങ്ങൾ ശ്രദ്ധിച്ചാൽ നീ വിജയിച്ചവനായി.1. കുടുംബമഹിമ 2. സൗന്ദര്യം 3. സമ്പത്ത് 4. ദീൻ. ഇത് നാലും ഇല്ലെങ്കിലും ദീൻ മാത്രം ഉണ്ടായാൽ മതി നീ രക്ഷപ്പെട്ടു. എന്നാൽ ദീൻ ഒഴികെ ബാക്കി എന്തൊക്കെ ഒത്താലും നീ വട്ടപ്പൂജ്യമാണ്........."
രസകരമായ രീതിയിൽ ഗൗരവത്തോടെയുള്ള ഒരു ഉസ്താദിന്റെ പ്രസംഗം ആയിഷ രണ്ട് ദിവസം മുൻപ് തനിക്ക് കേൾക്കാനെന്നോണം യൂട്യൂബിൽ ഇട്ടതായി അയാൾക്ക് ഓർമ വന്നു. അന്ന് താൻ അത്രയ്ക്ക് വലിയ കാര്യമായി എടുത്തില്ല. പക്ഷെ ഇപ്പോൾ...
അയാൾക്ക് സ്വയം ലജ്ജ തോന്നി.
"ഹ്മ്മ്. നമ്മളെ മോള് പറഞ്ഞതാ ശെരിയല്ലേ...."ഒരു നെടുവീർപ്പോടെ ഭാര്യയോടായി പറഞ്ഞു. "നിങ്ങൾ ബേജാറാകണ്ട. എന്തായാലും കാര്യങ്ങൾ അവരോട് പറയാം"
"ഹ്മ്മ് ".... ഒരു നെടുവീർപ്പോടെ അവർ നിദ്രയിലേക്ക് വീണു.
"ഉമ്മാ, ഞങ്ങളിറങ്ങുവാ. ഞാൻ നാളെ ഇവളെ കോളേജിൽ കൊണ്ടുവിടുമ്പോൾ ഇവിടിറങ്ങാം"
"മാമീ, പോയിട്ട് വരാം അസ്സലാമു അലൈക്കും " റൈഹാന ആയിഷയുടെ ഉമ്മയുടെ കവിളിൽ മുത്തം കൊടുത്തുകൊണ്ട് സലാം പറഞ്ഞിറങ്ങി. "വ അലൈകുമുസ്സലാമു വറഹ്മതുല്ലാഹി വബറകാത്തുഹു"
അവരും തിരിച്ചു മുത്തം കൊടുത്തു.വാതിലിൽ ചാരി നിന്ന് അവരെയും നോക്കി നിന്ന ആദിലിന്റെ തലയിൽ ആയിഷ ചെറിയൊരു കൊട്ടുകൊടുത്തു. "ടാ ആദി, ഞാൻ പോയിട്ട് വരാട്ടാ, നീ ഇവിടെ കുത്തിയിരുന്നോ. അസ്സലാമു അലൈക്കും "
"ഡീ, ഇത്താ കൂടോൽ ഷോ കാണിക്കല്ലേ. ഇത്തായേ കെട്ടിച് വിട്ടാൽ ഞാൻ അമ്മായിടെ വീട്ടിൽ പോയി പൊളിക്കും ". മുഖം വീർപ്പിച്ചുകൊണ്ട് ആദിൽ പറഞ്ഞു. കഴിഞ്ഞ തവണ ആമി ഇത്തായും മോനുസും ഉണ്ടായിരുന്നതും അവരോടൊപ്പമുള്ള വിശേഷങ്ങൾ പറഞ്ഞതുമെല്ലാം കൂടി കേട്ടതിന്റെ പരിഭവമാണ് ആദിലിന്. അമ്മായിടെ വീട്ടിൽ പോയാൽ ആദിലിന് പിന്നെ വീട്ടിൽ വരാൻ വല്ലാത്ത ബുദ്ധിമുട്ടായതിനാൽ സ്കൂൾ ദിവസങ്ങളിൽ ഉമമിയും വാപ്പിയും വിടത്തില്ല.ആയിഷ റൈഹാന ഉള്ളപ്പോഴൊക്കെ അവിടെ ഞായറാഴ്ചകളിൽ പോവാറുണ്ട്. "ഓഹ് ആയിക്കോട്ടെ sir തൽക്കാലം ഇവിടെനിന്നും പൊളിക്ക് ". ആയിഷ കളിയാക്കി. "രണ്ടുംകൂടി അടിയുണ്ടാക്കാണ്ടിരിക്കുന്നുണ്ടോ " ഉമ്മ തലയിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു. റൈഹാന ചിരിച്ചു. ആയിഷ പോട്ടെ എന്ന രീതിയിൽ തലയാട്ടികൊണ്ട് ഗേറ്റ് കടന്നു. ഇരുവരും ബസ് സ്റ്റോപ്പിലേക്ക് നടന്നു..... പെട്ടെന്ന് ഒരു ബൈക്ക് ആയിഷയുടെ അരികിലായി വന്നുനിന്നു. റൈഹാന ആളെ മനസ്സിലാക്കിയതോടെ ദൃഷ്ട്ടികൾ താഴ്ത്തി.
(തുടരും )
✍🏻 *Shahina binth haroon*
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
🥰മത്ത് നബിയ്ക്കൊരു ﷺസ്വാലാത് ചൊല്ലാം😘
*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*
(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)
Post a Comment