🌷വരി ⁦⁦2️⃣⁦8️⃣🌷


🔹🔸🔹🔸🔹🔸🔹🔸🔹🔸

* ഖസ്വീദത്തുൽ ബുർദ*

*ആശയം, വിശദീകരണം -  ⁦⁦2️⃣⁦8️⃣*

〰️〰️〰️〰️〰️〰️〰️〰️〰️〰️

🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘


🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨

عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦2️⃣⁦8️⃣🌷*


*🌹ولاَ تَـزَوَّدتُّ قَـبْلَ الْمَـوْتِ نَافِلَـةً*✨

*وَلَـمْ أُصَـلِّ سِـوَى فَـرْضٍ وَلَـمْ أَصُـمِ*🌹


*മരണം വരുന്നതിനുമുമ്പ് ഐഛികാരാധനകളുടെ (സുന്നത്തുകളുടെ) പൊതിച്ചോറ് ഞാൻ ഒരുക്കിയിട്ടില്ല. നിർബന്ധ നിസ്കാരവും നോമ്പുമല്ലാതെ ഞാൻ അനുഷ്ഠിച്ചിട്ടുമില്ല.*


**********************************

*പദാനുപദ അർത്ഥം*


وَلاَ تَـزَوَّدتُّ =

ഞാൻ പൊതിച്ചോറ് ഒരുക്കിയിട്ടില്ല 


قَـبْلَ الْمَـوْتِ =

മരണത്തിനു മുമ്പ് 


ِ نَافِلَـةً =

ഐച്ഛികമായ പുണ്യങ്ങൾ (സുന്നത്തുകൾ)


وَلَـمْ أُصَـلِّ=

ഞാൻ നിസ്കരിച്ചില്ല 


وَلَـمْ أَصُـمِ = 

ഞാൻ നോമ്പ് അനുഷ്ടിച്ചിട്ടുമില്ല 


سِوَی فَرْضٍ =

നിർബന്ധമായതല്ലാതെ 


**********************************

_മുത്ത് നബിയെ ﷺ സ്നേഹിക്കുന്നവർ ചെയ്യേണ്ടത് ഹബീബ് ﷺ തങ്ങളുടെ പാത പിന്തുടർന്ന് സുന്നത്തുകൾ ധാരാളമായി നിർവഹിക്കലാണ്. മുത്ത് നബി ﷺ എന്താണോ പറഞ്ഞത്, അത് അതേ പോലെ ജീവിതത്തിൽ പകർത്തലുമാണ്. മരണശേഷം ദീർഘമായ ഒരു യാത്ര പോകാനുള്ളതാണ്. അതിനൊരു പൊതിച്ചോറു വേണം. യാത്ര സാമഗ്രികൾ വേണം. തയ്യാറെടുപ്പുകൾ വേണ്ടപോലെ ചെയ്തില്ലെങ്കിൽ മരണശേഷമുള്ള ആ യാത്ര വലിയ പരാജയത്തിലായിപ്പോകും._


_യൗവനകാലത്ത് തന്റെ മനസ്സും ശരീരവും മറ്റു വഴിക്കു തിരിഞ്ഞതിനാൽ തനിക്ക് വേണ്ടത്ര തയ്യാറെടുപ്പുകൾ ചെയ്യാൻ സാധിച്ചില്ലെന്നു കവി رضي الله عنهഖേദത്തോടെ ഓർക്കുന്നു. പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കവി رضي الله عنهതാൻ ഒരുക്കിവച്ച പൊതിച്ചോറ്, അത് തന്റെ യാത്രയെ വിജയകരമായി പൂർത്തീകരിക്കാൻ ഉതകുന്നതല്ല എന്ന് മനസ്സിലാക്കുന്നു. യഥാർത്ഥത്തിൽ സ്വയം വിനീതനാവുകയാണ് ഈ വരികളിൽ മഹാനായ ബൂസ്വീരി ഇമാം رضي الله عنه. വീഴ്ചകൾ തന്നിലേക്ക്  ചേർത്തു പറയുന്നതിലൂടെ വായനക്കാരന്റെ ശ്രദ്ധ പ്രത്യേകമായി ആകർഷിക്കാൻ കവിക്കുرضي الله عنه കഴിയുന്നു._


_തന്റെ ഉമ്മത്ത് ഒരിക്കലും പരാജയപ്പെട്ടു പോകാൻ പാടില്ല എന്ന് മുത്ത് നബിയ്ക്ക് ﷺ നിർബന്ധമുള്ള ആ യാത്രയ്ക്കു വേണ്ടി എന്താണ് നാം ഒരുക്കി വെച്ചതെന്ന് നമ്മൾ ചിന്തിക്കേണ്ട സമയമാണിത്. യാത്രയുടെ വിജയത്തിന് തടസ്സമാകുന്ന പാഴ്ഭാണ്ഡങ്ങളെ വലിച്ചെറിഞ്ഞുകൊണ്ട് ഒരുപാട് നന്മകൾ ജീവിതത്തിൽ പകർത്തുവാനുള്ള വലിയ തീരുമാനം ഈ നിമിഷം തന്നെ നാം എടുക്കേണ്ടിയിരിക്കുന്നു._


_ബുർദയുടെ രണ്ടാമത്തെ ഫസ്വ്‌ല് ഇവിടെ പൂർത്തിയാവുന്നു. ശുദ്ധമായ തിരുനബി ﷺ കീർത്തനങ്ങളടങ്ങിയ മൂന്നാമത്തെ ഫസ്വ്‌ല് അടുത്ത വരിയിൽ തുടങ്ങുന്നു._


(തുടരും, إن شاء الله).

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


*ധാരാളം നന്മകൾ ചെയ്യണം. ഫലമുണ്ടാകും വിധം ഇഖ്ലാസോടെ മറ്റുള്ളവരെ നന്മകളാൽ ഉപദേശിക്കണം. ഉപദേശിക്കുന്നവ ജീവിതത്തിൽ പകർത്തണം. മുത്ത്‌ നബി ﷺ  തങ്ങളുടെ യഥാർത്ഥ   ആശിഖീങ്ങളിൽ ഉൾപ്പെടണം.*

*നീ   തൗഫീഖ് ചെയ്യണേ الله...*

*امين امين امين يا ارحم الراحمين...*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


  ▪▪▪▪▪▪▪▪▪▪


GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪