🌷വരി ⁦⁦2️⃣⁦7️⃣

🔹🔸🔹🔸🔹🔸🔹🔸🔹🔸
* ഖസ്വീദത്തുൽ ബുർദ*
*ആശയം, വിശദീകരണം -  ⁦⁦2️⃣⁦7️⃣*
〰️〰️〰️〰️〰️〰️〰️〰️〰️〰️
🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘

🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦2️⃣⁦7️⃣🌷*

*🌹أمَرْتُكَ الْخَيْرَ لَكِنْ مَا ائْتَـمَرْتُ بِهِ*✨
*وَمَا اسْـتَـقَمْتُ فَمَا قَوْلِى لَكَ اسْـتَقِمِ*🌹

*ഞാൻ നിന്നോടു നന്മ കൽപ്പിക്കുന്നു, ഞാൻ അതനുസരിച്ച് പ്രവർത്തിക്കുന്നുമില്ല. ഞാൻ നേരെ ജീവിക്കാതെ നീ നേരെ ജീവിക്കണം എന്ന എന്റെ വാക്കിന് എന്തർഥമാണുള്ളത്?*

**********************************
*പദാനുപദ അർത്ഥം*

أَمَرْتُكَ =
ഞാൻ നിന്നോട് കല്പിക്കുന്നു 

الْخَيْرَ =
നന്മ ചെയ്യാൻ 

َ لَكِنْ =
പക്ഷെ 

مَا ائْتَـمَرْتُ بِهِ =
ഞാനത് പ്രവർത്തിക്കുന്നില്ല

وَمَا اسْـتَـقَمْتُ =
ഞാൻ നേരെ നടക്കുന്നുമില്ല 

 فَمَا قَوْلِى=
പിന്നെ എന്റെ വാക്കിനെന്തർത്ഥം 

 لَكَ =
നിന്നോട് 

 اسْـتَقِمِ =
നേരെ പോകൂ എന്ന

**********************************
_ഈ  വരി മുമ്പുള്ള വരിയുടെ വിശദീകരണമാണ്. "നിങ്ങൾ ജനങ്ങളെ നന്മ ഉപദേശിക്കുകയും സ്വന്തത്തെ മറക്കുകയും ചെയ്യുകയാണോ" എന്ന വിശുദ്ധ ഖുർആന്റെ ചോദ്യം (2:44) ഇവിടെ ഓർമ വരണം. യഹൂദ സമുദായത്തിന്റെ പതന കാരണം അവരിലെ പണ്ഡിതന്മാർ ജനങ്ങളെ നന്മ ഉപദേശിക്കുകയും, അതേസമയം സ്വയം പാപത്തിൽ മുഴുകുകയും ചെയ്തതാണെന്നു ഖുർആനിൽ നിന്നു ഗ്രഹിക്കാം._ 

_എന്നാൽ, 'ഉപദേശത്തിനു കർമം നിബന്ധനയാണോ' എന്ന ചർച്ചയിൽ അല്ല എന്ന് അഭിപ്രായമുണ്ട്. കാരണം, ഉപദേശം എന്നത് സ്വന്തം നിലയ്ക്കൊരു പുണ്യ കർമ്മമാണ് എന്നതു തന്നെ. പുണ്യത്തിനു പശ്ചാത്താപം ആവശ്യമില്ലല്ലോ. താൻ ചെയ്യേണ്ട നന്മ ചെയ്യാതിരിക്കുക എന്നത് പുണ്യത്തെ ഒഴിവാക്കലാണ്. ആ അർഥത്തിൽ അത് പശ്ചാത്താപം ആവശ്യമായ മറ്റൊരു പാപമാണ്.  പണ്ഡിതന്മാരും പ്രഭാഷകരുമെല്ലാം അവർ ചെയ്യുന്ന കാര്യങ്ങൾ മാത്രമേ ഉപദേശിക്കൂ എന്നു തീരുമാനിച്ചാൽ പല അറിവുകളും ജനങ്ങളിലേക്ക് എത്താതെ വരികയും ചെയ്യും._

(തുടരും, إن شاء الله).
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

*ധാരാളം നന്മകൾ ചെയ്യണം. ഫലമുണ്ടാകും വിധം ഇഖ്ലാസോടെ മറ്റുള്ളവരെ നന്മകളാൽ ഉപദേശിക്കണം. ഉപദേശിക്കുന്നവ ജീവിതത്തിൽ പകർത്തണം. മുത്ത്‌ നബി ﷺ  തങ്ങളുടെ യഥാർത്ഥ   ആശിഖീങ്ങളിൽ ഉൾപ്പെടണം.*
*നീ   തൗഫീഖ് ചെയ്യണേ الله...*
*امين امين امين يا ارحم الراحمين...*

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


  ▪▪▪▪▪▪▪▪▪▪


GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪