🌷വരി ⁦⁦2️⃣⁦6️⃣


* ഖസ്വീദത്തുൽ ബുർദ*

*ആശയം, വിശദീകരണം - ⁦⁦2️⃣⁦6️⃣*

〰️〰️〰️〰️〰️〰️〰️〰️〰️〰️

🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘



🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨

عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨



*🌷വരി ⁦⁦2️⃣⁦6️⃣🌷*



*🌹أسْـتَغْـفِرُ اللهَ مِنْ قَـوْلٍ بِلاَ عَمَـلٍ*✨

*لَـقَدْ نَسَـبْتُ بِهِ نَسْـلاً لِـذِى عُقُـمِ*🌹



*പല കാര്യങ്ങളും പറയുകയും എന്നാൽ അവ ഞാൻ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നതിൽ നിന്നും അല്ലാഹുവിനോട് ഞാൻ പൊറുക്കലിനെ തേടുന്നു. വന്ധ്യത ബാധിച്ചവനിൽ പിതൃത്വം ആരോപിക്കുകയാണല്ലോ അതുവഴി ഞാൻ ചെയ്യുന്നത്.*

**********************************

*പദാനുപദ അർത്ഥം*


أَسْـتَغْـفِرُ اللهَ =

അല്ലാഹുവിനോട് ഞാൻ പൊറുക്കലിനെ തേടുന്നു 


َ مِنْ قَـوْلٍ =

വാക്കിൽ നിന്നും 


 بِلاَ عَمَـلٍ=

കർമ്മങ്ങൾ ഇല്ലാത്ത 


لَـقَدْ نَسَـبْتُ بِهِ =

അതുകൊണ്ട് ഞാൻ ആരോപിച്ചിരിക്കുന്നു 


نَسْـلاً =

സന്താനങ്ങളെ 


لِـذِى عُقُـمِ =

വന്ധ്യത ബാധിച്ചവനിൽ 


**********************************

_മുൻ കഴിഞ്ഞ വരികളിൽ ദേഹേച്ഛകളിൽ നിന്നുള്ള മുന്നറിയിപ്പുകളെ കുറിച്ച് വായനക്കാരെ ഓർമ്മപ്പെടുത്തിയപ്പോൾ തനിക്ക് ഒരല്പം അഹംഭാവം വന്നുപോയോ എന്നു ചിന്തിച്ചു പോവുകയാണ് കവി رضي الله عنه. അതിനാലാണ് തുടർന്ന് ഇങ്ങനെ പാടുന്നത്, താൻ പ്രവർത്തിക്കാതിരിക്കുകയും മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്യുന്നതിനെത്തൊട്ട് ഞാൻ അല്ലാഹുവിൽ കാവൽ തേടുന്നു എന്ന്._


_"നിങ്ങളെന്തിനു ചെയ്യാത്തതു പറയുന്നു? നിങ്ങൾ ചെയ്യാത്തതു പറയുക എന്നതാണ് അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും കോപമുണ്ടാക്കുന്ന കാര്യം", എന്ന് വിശുദ്ധ ഖുർആൻ (61:2,3). താൻ ചെയ്യാത്ത നന്മകൾ മറ്റുള്ളവരോട് ചെയ്യാൻ കൽപ്പിക്കുന്നതും, തനിക്ക് ഒഴിഞ്ഞു നിൽക്കാൻ കഴിയാത്ത തെറ്റുകൾ മറ്റുള്ളവരോട് അത് ചെയ്യരുത് എന്ന് പറയുന്നതും ആക്ഷേപാർഹമാണ്. അത്തരക്കാർ അന്ത്യദിനത്തിൽ നരകത്തിലേക്ക് എറിയപ്പെടുകയും അവന്റെ കുടൽമാലകൾ പുറത്തു ചാടപ്പെടുകയും ചെയ്യും. എന്നിട്ടവൻ ചക്കിനു ചുറ്റും കഴുത കറങ്ങുന്നതുപോലെ കുടൽമാലയാൽ ബന്ധിതനായി കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും എന്ന് മുത്ത് നബി ﷺ പഠിപ്പിക്കുന്നു. ഇത്തരക്കാരെ ഇമാം ശാഫിഈ رضي الله عنه ഉപമിച്ചത് മാലിന്യം മൂലം മുഷിഞ്ഞു നാറുന്ന വസ്ത്രം ധരിച്ച് അന്യരുടെ മലിനമായ വസ്ത്രം കഴുകാൻ കൊണ്ടുപോകുന്നവരോടാണ്._


_വാക്കുകളുടെ ഉൽപ്പന്നമായിരിക്കണം കർമ്മം. ഒരാളുടെ വാക്കുകൾ കർമ്മങ്ങൾക്ക് ജന്മം നൽകുന്നില്ലെങ്കിൽ അവൻ വന്ധ്യത ബാധിച്ചവനാണ്. വന്ധ്യത ബാധിച്ചവനു സന്താനങ്ങളുണ്ടാവുകയില്ല എന്നതുപോലെ പ്രവൃത്തി സാക്ഷ്യപ്പെടുത്താത്ത സാരോപദേശം ഫലശൂന്യമായി ഭവിക്കും. അതിൽ നിന്നും സൽഫലം ഉണ്ടാവുകയില്ല._


_ഈ വരിയുടെ ആശയം മഹാനായ ബൂസ്വീരി ഇമാം رضي الله عنه ലളിതമായി ഒന്നുകൂടെ വിശദീകരിക്കുകയാണ് അടുത്ത വരിയിൽ._


(തുടരും, إن شاء الله).

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


*ധാരാളം നന്മകൾ ചെയ്യണം. ഫലമുണ്ടാകും വിധം ഇഖ്ലാസോടെ മറ്റുള്ളവരെ നന്മകളാൽ ഉപദേശിക്കണം. ഉപദേശിക്കുന്നവ ജീവിതത്തിൽ പകർത്തണം. മുത്ത്‌ നബി ﷺ തങ്ങളുടെ യഥാർത്ഥ ആശിഖീങ്ങളിൽ ഉൾപ്പെടണം.*

*നീ തൗഫീഖ് ചെയ്യണേ الله...*

*امين امين امين يا ارحم الراحمين...*

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

 ▪▪▪▪▪▪▪▪▪▪


GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪