വരി 2️⃣4️⃣
* ഖസ്വീദത്തുൽ ബുർദ*
*ആശയം, വിശദീകരണം - 2️⃣4️⃣*
〰️〰️〰️〰️〰️〰️〰️〰️〰️〰️
🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘
🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
*🌷വരി 2️⃣4️⃣🌷*
*ِ🌹وخَالِفِ الـنَّفْـسَ وَالشَّـيْـطَانَ وَاعْصِـهِمَـا*✨
*وَإِنْ هُـمَا مَـحَّضَاكَ الـنُّـصْحَ فَاتَّـهِمِ*🌹
*ദേഹേച്ഛയോടും പിശാചിനോടും നീ പുറംതിരിഞ്ഞു നിൽക്കുക. അവ രണ്ടിനോടും അനുസരണക്കേട് കാണിക്കുകയും അവയുടെ ആത്മാർത്ഥമെന്നു തോന്നാവുന്ന ഉപദേശങ്ങളെ സംശയത്തോടെ കാണുകയും ചെയ്യുക.*
**********************************
*പദാനുപദ അർത്ഥം*
وَخَالِفِ =
നീ പുറം തിരിഞ്ഞു നിൽക്കുക
الـنَّفْـسَ=
ശരീരത്തോട്
وَالشَّـيْـطَانَ =
പിശാചിനോടും
وَاعْصِـهِمَـا =
അവ രണ്ടിനോടും അനുസരണക്കേട് കാണിക്കുകയും ചെയ്യുക
وَإِنْ هُـمَا=
അവർ രണ്ടു പേരും (ശരീരവും പിശാചും)
مَـحَّضَاكَ=
നിന്നോട് ആത്മാർത്ഥത പ്രകടിപ്പിച്ചാലും
الـنُّـصْحَ =
ഉപദേശത്തിൽ
فَاتَّـهِمِ =
(അവരെ നീ) സംശയിക്കുക/ തെറ്റിദ്ധരിക്കുക
**********************************
_ദേഹേച്ഛയും പിശാചും എപ്പോഴും നിഷിദ്ധമായവയെ ഏറ്റവും ആകർഷണീയമായി തോന്നിപ്പിക്കും. പിശാച് മനുഷ്യന്റെ ജന്മശത്രുവാണ്. പിശാചിന്റെ സൗഹൃദ ഭാവം കപടമാണ്. ആദം നബിയെയും عليه السلام ഹവ്വാ ബീവിയേയും رضي الله عنها കപടമായ സൗഹൃദം അഭിനയിച്ചുകൊണ്ടാണല്ലോ പിശാച് വിലക്കപ്പെട്ട പഴം കഴിക്കാൻ പ്രേരിപ്പിച്ചത്. ഈ ഓർമ്മ ആദം സന്തതികളായ നമുക്കുണ്ടാവണം._
_പിശാചിന്റേയും ശരീരത്തിന്റേയും പ്രേരണകൾ എത്ര ആത്മാർത്ഥമായി തോന്നിയാലും അതിനെ സംശയത്തോടെ മാത്രമേ ബുദ്ധിയുള്ള മനുഷ്യൻ നോക്കിക്കാണാവൂ. അത്തരം സാഹചര്യങ്ങളെ പരിശുദ്ധ ദീനിന്റെ വിധിവിലക്കുകളെ അടിസ്ഥാനപ്പെടുത്തി ചിന്തിക്കേണ്ടതാണ്. ഒരു തിന്മയുടെ വാതിലിൽ കൊണ്ടുപോയി വീഴ്ത്താൻ തൊണ്ണൂറ്റിയൊൻപതു നന്മയുടെ വാതിലുകൾ പിശാച് തുറന്നിടുമെന്ന് മഹാന്മാർ പറഞ്ഞത് നാം ഈ വരിയോട് ചേർത്തു വായിക്കേണ്ടതാണ്._
_ഇവിടെ ആദ്യം ശരീരത്തെ എന്നാണ് കവി പറഞ്ഞത്. പിശാചിനെക്കാൾ കൂടുതൽ അപകടം ശരീരമാണെന്നു സൂചിപ്പിക്കാനാണത്. ശരീരം ചങ്ങാതിയുടെ വേഷത്തിലാവുന്നതുകൊണ്ട് തിരിച്ചറിയാൻ പ്രയാസമാണ്. സ്വന്തം ദേഹേച്ഛയോടുള്ള സമരമാണ് ഏറ്റവും വലിയ സമരമെന്ന് മുത്ത് നബി ﷺ പഠിപ്പിച്ചത് 19-ാം വരിയുടെ വിശദീകരണത്തിൽ നമ്മൾ പറഞ്ഞിരുന്നുവല്ലോ._
_പിശാചിന്റെ ന്യായവാദങ്ങളെക്കുറിച്ചും, കുതന്ത്രങ്ങളെക്കുറിച്ചും അടുത്ത വരികളിൽ മഹാനായ ബൂസ്വീരി ഇമാം رضي الله عنه മുന്നറിയിപ്പു നൽകുന്നു._
(തുടരും, إن شاء الله).
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*ദേഹേച്ഛയുടെയും പിശാചിന്റെയും മുഴുവൻ കെണിവലകളിൽ നിന്നും രക്ഷപ്പെടാൻ മുത്ത് നബിയുടെ ﷺ കാവൽ വേണം. മുത്ത് നബി ﷺ തങ്ങളുടെ യഥാർത്ഥ ആശിഖീങ്ങളിൽ ഉൾപ്പെടണം.*
*നീ തൗഫീഖ് ചെയ്യണേ الله...*
*امين امين امين يا ارحم الراحمين...*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
▪▪▪▪▪▪▪▪▪▪
GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം
Contact Us
whatsapp
Follow us on
Instagram
▪▪▪▪▪▪▪▪▪▪
Post a Comment