📿PART - 9📿🍀സ്വലാത്തിന്റെ ഈരടികൾ🍀

 

🍀 സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 9📿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

     ആയിഷയുടെ കയ്കാലുകൾ വിറയ്ക്കാൻ തുടങ്ങി. അവളുടെ ഹൃദയമിടിപ്പ് വേഗത്തിലായ്ക്കൊണ്ടിരുന്നു.... "അജ്മൽ " ബൈക്കിലിരിക്കുന്നയാളെ മനസ്സിലാക്കിക്കൊണ്ട് അവൾ മനസ്സിൽ പറഞ്ഞു. 

"Hi ആയിഷാ, നീ മുഖം മറയ്ക്കാനൊക്കെ തുടങ്ങിയല്ലേ?എന്നാലും മൊഞ്ചത്തിയാ. എനിക്ക് ഒരു കുട്ടീട്ടെ ചോദിച്ചപ്പോഴാ ആയിഷയെ മനസ്സിലായത് ".അജ്മലിന്റെ സംസാരം അവളിൽ വെറുപ്പുളവാക്കുന്നതായിരുന്നു. അവൾ മുഖം തിരിച്ചു മുന്നോട്ട് നടന്നു."ഹാ, അങ്ങനെയങ്ങ് പോയാലെങ്ങനെ? ന്റെ മൊഞ്ചത്തിക്കുട്ടീനെ കാണാനാ ഹോസ്പിറ്റലിൽ ഹാഫ് ഡേയ് ലീവ് എടുത്ത് വന്നത്"ബൈക്ക് അവളുടെ മുൻപിലായി വഴിതടഞ്ഞു നിർത്തിക്കൊണ്ട് അവൻ പറഞ്ഞു.

 "Pls, എന്നെ വെറുതെ വിടു. എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യമില്ല".അവൾ മുഖമുയർത്താതെ പറഞ്ഞു."എന്നാൽ എനിക്കുണ്ട്. ഇന്നലെ റസിയ വിളിച്ചുകാണുമല്ലോ അല്ലെ?"

."മ്മ് ".

"ഞാൻ നിന്റെ വാപ്പാട്ടെ ഇന്നലെ കല്യാണത്തെ പറ്റി പറഞ്ഞിരുന്നു, നേരിൽകണ്ട്. എനിക്കുറപ്പുണ്ട് കല്യാണത്തിന് സമ്മതിക്കുമെന്ന്... ആലോചിക്കാമെന്ന് അദ്ദേഹം വാക്ക് തരുകയും ചെയ്തു". ആയിഷ അമ്പരപ്പോടെ തലഉയർത്തി.

"ന്തേ ഒരു ഞെട്ടൽ?"

സ്വാർത്ഥമായ ചിരിയോടെ അവൻ ചോദിച്ചു.

"എനിക്ക് താല്പര്യമില്ല നിങ്ങളെ വിവാഹം ചെയ്യാൻ. , പിന്നെ ഒരു കാര്യം പറയാം. നിങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി പാവം റസിയയുടെ ജീവിതം തകർക്കരുത് ".

"നീ സമ്മതിച്ചേ പറ്റു ആയിഷാ, മറ്റുള്ളവരുടെ മുൻപിൽ വീമ്പു പറയാനേ ഈ അജ്മലിന് കഴിയു എന്ന് ആരെയും കളിയാക്കാൻ ഞാൻ സമ്മതിക്കില്ല. ഇതെന്റെ വാശിയാണ്.നിനക്ക് സുഖമായി ജീവിക്കാനുള്ള സമ്പത്തും സൗന്ദര്യമൊക്കെ എന്റെ കയ്യിലുണ്ട്. പിന്നെന്തിനാണ് ഡിയർ, നീ വിഷമിക്കുന്നത് "

"അങ്ങനെയെങ്കിൽ ഇതൊക്കെ ആഗ്രഹിക്കുന്ന പെൺകുട്ടിയെ നിങ്ങൾ വിവാഹം കഴിക്ക്. എന്തിന് എന്നെ കെട്ടണമെന്ന് വാശി പിടിക്കുന്നു?" "നിന്നെപ്പോലെയുള്ള നല്ല സ്വഭാവവും മൊഞ്ചുമുള്ള പെൺകുട്ടിയെ വേറെ എവിടെക്കിട്ടാനാണ്? നിന്നെ കണ്ടപ്പോൾ മുതലേ ഉള്ളിൽ കുറിച്ചിട്ടതാ നിന്നെ സ്വന്തമാക്കണമെന്ന് "

"നോക്കൂ, ഞാൻ ആഗ്രഹിക്കുന്നത് ദീനുള്ള ഒരാളെയാണ്"

 "എനിക്കത് ഉണ്ടല്ലോ പിന്നെന്താണ് problem?"

 "ഹ്മ്മ് കണ്ടാലും തോന്നും "ആയിഷ മനസ്സിൽ പറഞ്ഞു. "ന്താ ആയിഷ മറുപടി ഇല്ലാത്തെ?"

"വാക്കുകൾ കൊണ്ടല്ല ദീനുള്ളവരാകുന്നത്, പ്രാക്ടിക്കൽ ആയിട്ടാണ്". വയലിലേക്ക് നോക്കി കൊണ്ടവൾ പറഞ്ഞു.

"ഓഹോ " വളരെ നീരസത്തോടെ അവൻ അവളുടെ വാക്കുകളെ പുച്ഛിച്ചു .

"വഴിമാറ് എനിക്ക് പോകണം". അവളുടെ വാക്കുകളിൽ അജ്മലിനോടുള്ള ദേഷ്യം നിഴലിച്ചിരുന്നു. "Ok ഞാൻ മാറിത്തരാം. But ഇന്ന് ആയിഷക്ക് വലിയൊരു സർപ്രൈസ് ആയിരിക്കും വാപ്പി തരുക "

. ഭീകരതയുടെ ചിരി അവന്റെ മുഖത്ത് നിറഞ്ഞു. 

"Ok dear, bye ". അജ്മൽ ബൈക്കമെടുത്ത് പോയി. അതുവരെ പിടിച്ചുവച്ചിരുന്ന കണ്ണുനീർ ഒഴുകാൻ തുടങ്ങി.

"യാ അല്ലാഹ് ഇതെന്തൊരു പരീക്ഷണം!!". അവളുടെ ഉള്ള് പിടഞ്ഞു.

"ആയിഷാ, അത് അജ്മൽ അല്ലെ പോയത്?"

പുറകിൽ നിന്നും ഓടിവന്നുകൊണ്ട് ഷഹാന ചോദിച്ചു.

"മ്മ്." നമ്മളുടെ സീനിയർ, നിന്റെ പുറകെ നടന്ന ..... ഉറപ്പിക്കാൻ വേണ്ടി അവൾ വീണ്ടും ചോദിച്ചു.

"മ്മ് ". ആയിഷയ്ക്ക് ഒന്നും പറയാൻ നാവ് പൊങ്ങുന്നില്ലെരുന്നു.

"നീ എന്താ കരയേണോ?"

ആയിഷയുടെ മൗനം കണ്ടുകൊണ്ട് ഷഹാന സംശയിച്ചു.

"ഏയ് ഇല്ല ". അവൾ ഒഴിഞ്ഞുമാറി. അവർ വയൽ മുറിച്ചുകടന്ന് കോളേജ്ന് പുറകുവശത്തെത്തി. ദൂരെ നിന്നും വരുന്നവർക്ക് കോളേജിലേക്ക് എത്താനുള്ള കുറുക്കുവഴിയാണ് ആ വയൽ. ഷഹാനയുടെ മനസ്സിൽ ആയിരം ചോദ്യങ്ങളുയർന്നു കൊണ്ടേയിരുന്നു... എല്ലാം ആയിഷയോട് ചോദിക്കണമെന്നുണ്ട്. അവൾ മറുപടി തരാനുള്ള മൂടിലല്ലെന്ന് മനസിലാക്കി പിന്നീട് ചോദിക്കാമെന്നു വെച്ചു.

ടീച്ചർ ക്ലാസ്സ്‌ എടുത്തുകൊണ്ടിരുന്നപ്പോഴെല്ലാം ആയിഷയുടെ മനസ്സ് മുഴുവൻ അജ്മലിന്റെ വാക്കുകളായിരുന്നു. അവൾ വീട്ടിലേക്കെത്താൻ മനസ്സിൽ ധൃതി കൂട്ടി. ഫുഡ്‌ കഴിക്കാനായി ഇന്റർവെൽ കൊടുത്തപ്പോൾ ഷഹാന ആയിഷയുടെ അടുത്ത് വന്നിരുന്നു. 

"ആയിഷാ ക്യാ ഹുവാ? ടീക് ഹെ ന?"

എല്ലാവരും ഫുഡ്‌ കഴിക്കാൻ തയ്യാറായിട്ടും ആയിഷ മാത്രം എഴുന്നേൽക്കാത്തതുകണ്ട് അവൾ തിരക്കി.

"ഹാം "ആയിഷ ചിരി വരുത്തിക്കൊണ്ട് പറഞ്ഞു.

 "മ്മ്.. പിന്നെന്താ കഴിക്കാതെ? ആഹാരം പാഴാക്കരുത് എന്ന് നീയല്ലേ ഞങ്ങളോട് ബാക്കി വെയ്ക്കുമ്പോൾ പറയാറ്". ഷഹാന വിടാനൊരുക്കമല്ലായിരുന്നു.

"ഞാൻ കഴിക്കാനായി എഴുന്നേൽക്കുകയായിരുന്നു ". ആയിഷ ഷഹാനായെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു."ഓഹോ എന്നിട്ട് ഞാൻ കണ്ടത് ചിന്താമഗ്നയായ സീതെപ്പോലെ ഇരിക്കുന്നതാണല്ലോ"

ആയിഷയുടെ മൂഡ് ഓൺ ആക്കാൻ ഷഹാന ശ്രമിച്ചു.

"ഒന്നുല്ലേയ് ഞാൻ ദാ കഴിക്കാൻ പോണു."ചിരിച്ചുകൊണ്ട് ആയിഷ പറഞ്ഞു.

"ഹ്മ്മ്, very good ". അവർ ഒന്നിച്ചിരുന്നു ആഹാരം കഴിച്ചിട്ട് സീറ്റിൽ തന്നെ വന്നിരുന്നു. ഷഹാന ആയിഷടെ അടുത്ത് സ്ഥാനം പിടിച്ചു.

"ഡീ ആയിഷാ ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യസന്ധമായി മറുപടി തരുമോ?" 

"ആഹ് തരാല്ലോ. പക്ഷെ ഒരു കാര്യമേ ചോദിക്കാവൂ ". ഷഹാനയുടെ ചോദ്യം എന്തെന്ന്

ആത്മഗതം ചെയ്തു കൊണ്ട് ആയിഷ മറുപടി നൽകി. "അയ്യോ എന്നാൽ പറഞ്ഞതിൽ കുറച്ചു മാറ്റം വരുത്തുകയാ. കുറച്ചു കാര്യങ്ങൾ ഞാൻ ചോദിക്കട്ടെ " ചിരിച്ചുകൊണ്ട് ഷഹാന ചോദിച്ചു.

"ഹ്മ്മ്. നീ ചോദിക്ക് ". 

"ഇന്ന് രാവിലെ ആ അജ്മൽ എന്തിനാ വന്നേ? നിന്റടുത് മിണ്ടുന്നതും നീ ചൂടാകുന്നതും അവൻ പോയപ്പോൾ കരയുന്നതും കണ്ടല്ലോ. എന്തിനായിരുന്നു?" "എനിക്കറിയാം നീ ചോദിക്കുന്നത് ഇതായിരിക്കുമെന്ന് "

ആത്മഗതം ചെയ്തു കൊണ്ട് ആയിഷ തുടർന്നു.

"അവനിക്കിപ്പോൾ എന്നെ കെട്ടണമത്രേ, എനിക്കാണെങ്കിൽ അതിനൊട്ടും താല്പര്യവുമില്ല"

"ഏഹ് അപ്പോൾ അവനിതുവരെയും നിന്നെ വിട്ടില്ലേ?" തെല്ലൊരു അത്ഭുതത്തോടെ ഷഹാന സംശയിച്ചു.

"ഇല്ല. ഇന്നലെ ന്റെ വാപ്പീരടുത്തു കാര്യങ്ങൾ പറഞ്ഞുവെന്ന്..." വിഷമം കൊണ്ട് ആയിഷയുടെ വാക്കുകൾ മുറിഞ്ഞു. "അപ്പോൾ നീ എന്തിനാ ഞാൻ വന്നപ്പോൾ കരഞ്ഞത്?"."അവൻ പറഞ്ഞത് ന്റെ വാപ്പി ആലോചിക്കട്ടെന്ന് പറഞ്ഞുവെന്നാണ്.... എന്റെ ആഗ്രഹങ്ങൾക്കും വിലയില്ലാണ്ടായോ???"അവൾ സ്വയം ചോദിച്ചുകൊണ്ട് കരയാൻ തുടങ്ങി."പോട്ടെ ആയിഷാ, നീ സമാധാനിക്ക്. നീ ആഗ്രഹിക്കാത്തത് നിനക്കിന്നേവരെ പടച്ചോൻ തന്നിട്ടുണ്ടോ?? നിന്നോട് കൂടിയതിനു ശേഷമാ പടച്ചവനിലുള്ള എന്റെ വിശ്വാസത്തിന് കനം വെച്ചത്. നീയാണെനിക്ക് സ്വലാത്ത് എല്ലാത്തിനും പരിഹാരമെന്ന് പഠിപ്പിച്ചു തന്നത്. അതെനിക്കനുഭവിച്ചറിയാനും കഴിഞ്ഞിട്ടുണ്ട്.അങ്ങനെയൊക്കെ ഞങ്ങളെ മാറ്റിയെടുത്ത ആയിഷുക്കുട്ടി കരയുവാണോ?"ഷഹാന ആയിഷയെ സമാധാനിപ്പിച്ചു.

"സ്വാലാത് തന്നെയാണെടി ഇപ്പോഴുമെന്റെ പ്രതീക്ഷ, എങ്കിലും അവനങ്ങനെ പറഞ്ഞപ്പോൾ എന്തോ പേടി "ആയിഷ പരിഭവം കൊണ്ടു.

"ഇന്ന് രാവിലെ നിന്നോട് വാപ്പി അതിനെപ്പറ്റി എന്തെങ്കിലും പറഞ്ഞിരുന്നോ?".

 "ഇല്ല ".

 "ഹാ അപ്പോൾ അവൻ നുണ പറഞ്ഞതാവും നീ എന്ത് പറയുന്നു എന്നറിയാൻ. നീ ധൈര്യമായി ഇരിക്ക് ആയിഷു, ആവശ്യമില്ലാൻണ്ട് ടെൻഷനടിക്കാതെ എക്സാമിന് വേണ്ടി prepare ചെയ്യ് " 

"മ്മ്". ഷഹാനയുടെ വാക്കുകൾ ആയിഷയ്ക്ക് ആശ്വാസം നൽകി.

"പിന്നെ... ഒരു പ്രശ്നം കൂടിയുണ്ട്".

"എന്ത്?" ആയിഷ റസിയയെപ്പറ്റി പറഞ്ഞു.

 "ഞാൻ കാരണം റസീന്റെ ഭാവി നശിച്ചാൽ...." അവൾ പറഞ്ഞു നിർത്തി. 

"ഓഹ് ശെരിയാണലോ ഇന്ന് റസിയ വന്നിട്ടില്ലല്ലോ ".

"അവളുടെ കസിന്റെ കല്യാണവുമായി ബന്ധപ്പെട്ടിട്ടാവും..."

."മ്മ്... എക്സാം അടുത്തെന്ന് അവൾക്ക് ഒരു ബോധവുമില്ല "കാര്യബോധമുള്ളവരെപ്പോലെ ഷഹാന പറഞ്ഞു."ആയിഷു നീ പേടിക്കണ്ട, നിയ്യത്ത് വെച്ചു സ്വാലാത് ചൊല്ലിക്കൊ. പടച്ചോൻ കൈ വിടില്ല ന്റെ ആയിഷുക്കുട്ടീനെ" ആയിഷയ്ക്ക് കോൺഫിഡൻസ് കിട്ടിയതുപോലെ തോന്നി.

  ബസ്സിൽ നിന്നും ഇറങ്ങിയ ഉടനെ ആയിഷ ആദിലിന് വേണ്ടിയുള്ള സാധനങ്ങളും വാങ്ങിച്ചു വീട്ടിലേക്ക് ഓടി.സാധാരണ ആയിഷയാണ് ഗേറ്റ് തുറന്നു കേറാറുള്ളത്. സാധാരണയിൽ  വിപരീതമായി ഇന്ന് ഗേറ്റ് പൂർണമായും തുറന്നുകിടക്കുന്നു. ആയിഷ  ഉള്ളിലേക്ക് പ്രവേശിച്ചു. ഇന്നോവ കാർ പാർക്ക്‌ ചെയ്തിരിക്കുന്നത് അവൾ കണ്ടു.ആയിഷയുടെ ഉള്ളിൽ ഭയം കടന്നുകൂടി.

"അജ്മൽ പറഞ്ഞത് സത്യമാണോ?"

അവൾ സ്വയം ചോദിച്ചു.ആയിഷയുടെ കണ്ണുകളിൽ ഇരുട്ട് കേറാൻ തുടങ്ങി . അവൾക്ക് വീട്ടിനുള്ളിലെ സംസാരങ്ങളും പൊട്ടിച്ചിരികളും അവ്യക്തമായി തോന്നി. ആയിഷ ഹൃദയമിടിപ്പോടുകൂടി വീട്ടിനുള്ളിലേക്ക് കടന്നു.


(തുടരും )


✍🏻 Shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

 🥰മത്ത് നബിയ്ക്കൊരു ﷺസ്വാലാത് ചൊല്ലാം. 😘


*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ


(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪