📿PART - 8📿 🍀സ്വലാത്തിന്റെ ഈരടികൾ🍀
🍀സ്വലാത്തിന്റെ ഈരടികൾ🍀
〰️〰️🔻❤🩹🔻〰️〰️🔹
📿PART - 8📿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
"റസീടെ call ആണല്ലോ" ഫോണിലേക്ക് നോക്കി കൊണ്ട് ആയിഷ പറഞ്ഞു. അവൾ സമയം നോക്കി.10.17pm. "ഇവളെന്തിനാ ഈ നേരത്ത്......? ഇനീ....." ആയിഷ എന്തെക്കോയാ ഓർത്തെടുക്കാൻ ശ്രമിച്ചു.യാ അല്ലാഹ് ഇനി ആ കാര്യത്തെപ്പറ്റി സംസാരിക്കാനാണോ ഇവൾ വിളിക്കാൻ പറഞ്ഞത്???"ആയിഷയുടെ മനസ്സ് ഭയത്താൽ തിളച്ചുമറിഞ്ഞു. അവൾ ബെഡ്ൽ ഇരുന്നു. അവൾക്കെന്തോ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു....അവൾ സ്വലാത്ത് ചൊല്ലാൻ തുടങ്ങി....
اللهم صل على سيدنا محمد وعلى آله وصحبه وسلم
3തവണ ചൊല്ലി ദുആ ചെയ്തു."യാ അല്ലാഹ്, ഞാൻ ഭയപ്പെടുന്ന കാര്യങ്ങളെതൊട്ട് നിന്നോട് ഞാൻ കാവൽ തേടുന്നു, നീയാണെനിക്കഭയം... നിന്നെ ഞാൻ തവക്കലാക്കുന്നു.. നാഥാ നിന്റെ ഹബീബിനെ ഹൃദയത്തോട് ചേർത്തുവെച്ച ഈ പാപിയെ നീ കൈവിടരുതേ... എല്ലാം ഖൈറിലാക്കണേ...
3 സ്വലാത്തോട് കൂടി ദുആ അവസാനിപ്പിച്ചപ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസം തോന്നി. അവൾ റസിയയ്ക്ക് call ചെയ്തു. മറുതലയ്ക്കൽ റസിയ call attend ചെയ്തു."ഹലോ, ആയിഷാ " "ഹാ എന്താടീ ഈ നേരത്ത് ഇത്ര അത്യാവശ്യം?" ആയിഷ സൗമ്യമായി സംസാരിച്ചു.
"ഞാൻ അജ്മലിന്റെ കാര്യം പറയാനാണ് വിളിക്കാൻ പറഞ്ഞത് "
"I do not want to talk about it. Please leave me alone"ആയിഷ റസിയയുടെ വാക്കുകൾക്ക് നീരസത്തോടെ മറുപടി നൽകി.
"ok ok. നിനക്കത് താല്പര്യമില്ലായിരിക്കും. പക്ഷെ അതെന്റെ ജീവിതത്തെയും കൂടി ബാധിക്കുന്ന കാര്യമാണ്. അത് നീ മനസ്സിലാക്കണം". "നിന്റെയോ?" കാര്യങ്ങൾ മനസ്സിലാകാതെ അവൾ ചോദിച്ചു. "ആഹ്, അതെ. ഞാൻ പറയുന്നതാദ്യം ശ്രദ്ധിച്ചു കേൾക്ക്. എന്നിട്ട് നിനക്ക് സംസാരിക്കാം."
"Ok. You tell ". ആയിഷ സമ്മതം നൽകി.
"നമ്മൾ first year ലും അവൻ second year ലും ആയിരുന്ന time ൽ തന്നെ നിന്നെ അവന് ഇഷ്ട്ടമാണെന്ന് പറഞ്ഞിരുന്നു. But നിനക്കില്ലെന്ന് നീയും. പിന്നെ നിന്റെ വക കുറേ ഉപദേശങ്ങൾ അവനിക്ക്. അന്ന് അവനെ ഒഴിവാക്കാൻ നീ പലകാരണങ്ങളും പറഞ്ഞു. കഴിഞ്ഞയാഴ്ച നിന്നെ വിളിച്ചപ്പോഴും അതേ അവസ്ഥ.ഇന്ന് വൈകുന്നേരം അവൻ എന്നെ വിളിച്ചിരുന്നു. ഞാൻ എന്റെ കസിന്റെ കല്യാണത്തിലായിരുന്നു. അതുകൊണ്ടാണ് നിന്നെ വിളിക്കാൻ ലേറ്റ് ആയത്." റസിയ ഒരൽപ്പം പറഞ്ഞു നിർത്തി. "അവന്റെ അമ്മായിന്റെ മോനാണ് എന്നെ കെട്ടുന്നത്. അവൻ കോളേജിൽ ഉണ്ടായിരുന്ന time ൽ തന്നെ നിന്റടുത് അവന്റെ പ്രൊപ്പോസ് എന്നെ വിട്ടിട്ടാണല്ലോ നടത്തിയത്. അതെന്തിനായിരുന്നെന്നറിയോ? ഒന്നാമത്തെ കാര്യം നമ്മളൊരുമിച്ചാ ക്ലാസ്സിൽ ഇരിക്കാറ്, രണ്ടാമത്തെ കാര്യം അവന്റെ കസിൻ എന്നെ കെട്ടാനിരിക്കുന്നു എന്നുള്ളതും. കഴിഞ്ഞയാഴ്ചയും ഇതിനെപ്പറ്റി നിന്നോട് സംസാരിച്ചപ്പോഴൊക്കെ അവന്റെ ഇഷ്ട്ടം കണക്കിലെടുത്തു മാത്രമാ നിന്നോട് ഞാൻ സംസാരിച്ചത്. എന്നാൽ ഇന്ന് നിനക്ക് അവനെ കെട്ടുന്നത് ഇഷ്ട്ടമാണെന്ന് നിന്നെക്കൊണ്ട് പറയിച്ചില്ലെങ്കിൽ അവൻ എന്റെ കല്യാണം മുടക്കുമെന്നാ പറയുന്നത്. എന്നെക്കുറിച്ച് കഥകൾ മെനഞ് എല്ലാവരുടെ മുൻപിലും നാണം കെടുത്തുമെന്ന് . Pleas Ayisha, Only you can help me. നീ വിചാരിച്ചാൽ എന്റെ ജീവിതം അപകടത്തിലാവില്ല."
റസിയ ഒരു അപേക്ഷയോടെ പറഞ്ഞുനിർത്തി.
തീർത്തും നിശബ്ദത. "അവനിക്കെന്താ വേറെ പെൺകുട്ടികളെ കിട്ടില്ലേ, എന്തിനാണ് എന്റെ പുറകെ നടക്കുന്നത്? " ആയിഷയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. "അതെനിക്കറിയില്ല, പക്ഷെ നീ നല്ല മൊഞ്ചത്തിയാ, class topers ൽ ഒരാളും പിന്നെ.. നിന്റെ ഉപ്പ നല്ല പൈസക്കാരനുമാണല്ലോ.... ചെറിയൊരു ജാള്യതയോടെ റസിയ പറഞ്ഞു.
"ഓഹോ അവനിക്കെന്റെ ഉപ്പാന്റെ പണമാണോ വേണ്ടത്?"
"ആയിഷ നീ ഒരു കാര്യം അറിയണം, അവനിപ്പോൾ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നുണ്ട്, കൂടാതെ അവരും നല്ല പൈസക്കാർ തന്നെയാ, നിന്റെ ഉപ്പ എന്തായാലും ഈ കല്യാണത്തിന് സമ്മതിക്കും."
"നോക്ക് റസീ, എനിക്ക് പണമുള്ള ഒരാളെയല്ല, ദുനിയാവിലും പരലോകത്തും എന്റെ വിജയത്തിന് സഹായിക്കുന്ന ദീനുള്ള ഒരാളെയാണ് വേണ്ടത് ". "ആയിക്കോട്ടെ, അവനിക്ക് നിന്നെ വല്യ ഇഷ്ട്ടമാണ്. അവൻ നിന്നെ പൊന്നുപോലെ നോക്കും"
"എനിക്കറിയാം നീ ഇത്രത്തോളം നിർബന്ധിക്കുന്നത് നിന്റെ കല്യാണം മുടങ്ങുമെന്ന് പേടിച്ചിട്ടാണെന്ന്, Am i right? ".
"മ്മ്. Yes"
"നീ മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്. പടച്ചവന്റെ കളാഇനപ്പുറം ഒന്നും സംഭവിക്കില്ല. ആര് എന്ത് നന്മ നമുക്ക് ചെയ്യാൻ ഉദ്ദേശിച്ചാലും തിന്മ ചെയ്യാനുദ്ദേശിച്ചാലും പടച്ചവൻ കൂടി കരുതണം അതിന്.നീ പേടിക്കണ്ട,ഖൈറിന് വേണ്ടി ദുആ ചെയ്യ്"
റസിയ കുറച്ചു നേരത്തേക്ക് മിണ്ടാതിരുന്നു. "ഹലോ റസീ" കേൾക്കുന്നുണ്ടോ എന്നറിയാൻ സംശയത്തോടെ ആയിഷ വിളിച്ചു."നീ പറഞ്ഞത് എന്റെ ജീവിതത്തിൽ അവൻ കാരണമായി കുഴപ്പങ്ങളുണ്ടാവില്ല എന്നാണോ?"
"അതെ"
"നിനക്കെങ്ങനെയാണ് ആയിഷ ഈയൊരു സിറ്റുവേഷൻ ഇത്രയ്ക്കും പെർഫെക്ട് ആയി ഹാൻഡ്‌ൽ ചെയ്യാൻ കഴിയുന്നത്!"
ആയിഷയുടെ കോൺഫിഡൻസ് നിറഞ്ഞ സംസാരം റസിയയെ അത്ഭുതപ്പെടുത്തി. "ഞാൻ ഭരമേൽപ്പിച്ചത് സർവ്വശക്തനായ അല്ലാഹുവിലാണ് "ആയിഷയുടെ മറുപടി പെട്ടെന്നായിരുന്നു."ok dear. Good night ". ആയിഷയുടെ
വാക്കുകളിൽ നിന്നും ആശ്വാസം കിട്ടിയത് പോലെ റസിയ കാൾ കട്ട് ചെയ്തു.
ആയിഷ ഫോൺ മേശപ്പുറത്തു വെച്ചു. അവൾ ഒരു നിമിഷം അവളോട് തന്നെ അത്ഭുതം തോന്നി. തനിക്കിത്രയും ധൈര്യം എവിടുന്നാണ്??അവൾ റസിയയോട് പറഞ്ഞ കാര്യങ്ങൾ ഓർത്തു നോക്കി. അവൾക്ക് അജ്മലിന്റെ മുഖം ഓർമ വന്നു.one side full മുടി നീട്ടിവളർത്തി, ഇടയ്ക്കിടയ്ക്ക് ഫാഷൻ എന്നോണം തലകൊണ്ട് മുകളിലേക്ക് പൊക്കി മുടിയെ മുഖത്ത് നിന്നും മാറ്റിക്കൊണ്ട് നോക്കുന്ന അവന്റെ മുഖം അവളിൽ അരോചകത തോന്നിച്ചു. ഇവനോടൊപ്പം ജീവിച്ചാലെങ്ങനെയാണ് ഇരുലോക വിജയികളിൽ ഉൾപ്പെടുക??അവളുടെ കണ്ണുകൾ ഇഷ്ടമില്ലായ്മയോടെ,ഓർമയിൽ നിന്നു മായ്ച്ചു കളയാനെന്നോണം ഇറുകെ അടച്ചു. അവൾ റസിയയെ ഓർത്തു. താൻ കാരണം അവളുടെ ജീവിതം നശിക്കാനിടയായാൽ..... ആയിഷയുടെ ഉള്ളിൽ ഒരു തീക്കൊളളി വീണപോലെ അനുഭവപ്പെട്ടു. കുറച്ചു മുൻപ് റസിയയ്ക്ക് കോൺഫിഡൻസ് കൊടുത്തു. ഇപ്പോൾ..... അല്ലാഹ് നീ എന്നെ കൈവിടല്ലേ.... അവൾ ഉള്ള് കൊണ്ട് ദുആ ചെയ്തു. ആയിഷ വാശ്‌റൂമിൽ പോയി വുളൂഅ് ചെയ്തു വന്നു. രണ്ട് റകഅത് സുന്നത് നിസ്കരിച്ചു.33 തവണ നാരിയത്ത് സ്വലാത്ത് ചൊല്ലി ദുആ ചെയ്തു. മനസ്സിന് വല്ലാത്തൊരു ആശ്വാസം അവൾക്കനുഭവപ്പെട്ടു.
വളരെ ഏതെങ്കിലും tension ൽ ആകുമ്പോഴൊക്കെ അവൾ കൂട്ടുപിടിക്കാറുള്ളത് നാരിയത്ത് സ്വാലാത്താണ്. മദ്രസയിൽ പ്ലസ് ടു കഴിഞ്ഞപ്പോഴും റമളാനിൽ റഹീമുസ്താദിന്റെ നസീഹത് ക്ലാസ്സിന് പോകും. അതുകൊണ്ട് തന്നെ റഹീമുസ്താദിന് ആയിഷയെ വല്യ ഇഷ്ട്ടമാണ്. ഉസ്താദിൽ നിന്നുമാണ് നാരിയത് സ്വലാത്തിനോട് ഇഷ്ട്ടം വെച്ചത്.കോളേജിൽ പോകാൻ നേരത്ത് ബസ്സ് താമസിക്കുമ്പോഴും എക്സാമിനു question ന് answer മറന്നു പോകുമ്പോഴുമൊക്കെ 33 തവണ നാരിയത് സ്വലാത്ത് ചൊല്ലും. അപ്പോൾ തന്നെ പ്രശ്നം സോൾവ് ആകും.
ആയിഷയുടെ മനസ്സ് ചിന്താനിർഭരമായി... അവൾ ദിക്റുകൾ ചൊല്ലി കിടന്നു. അവൾ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു. കൈകളിലെ തസ്ബീഹ് മാലയിലെ മുത്തുകളിൽ എണ്ണം പിടിച്ച വിരലുകൾ നിശ്ചലമായി.
Trim trim അലാറത്തിന്റെ ശബ്ദം കേട്ടവൾ എഴുന്നേറ്റു. الحمد الله الذي أحيانا بعدما أماتنا واليه النشور.
യാന്ത്രികമായി അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.അവൾ വാഷ്‌റൂമിലേക്ക് പോയി ഫ്രഷ് ആയി വന്നു. താഹജ്ജുദിനും സുബ്ഹി നിസ്കാരത്തിനും ശേഷം അവൾ രാത്രിയിലെ സംഭവങ്ങളെ കുറിച് ആലോചനയിലാണ്ടു. "ആയിഷാ കഴിക്കാൻ വാ കോളേജിൽ പോകുന്നില്ലേ ". "ആഹ് ദാ വരുന്നൂ ". ഉമ്മയുടെ വിളികേട്ട് അവൾ ചിന്തകളിൽ നിന്നുമുണർന്നു. ദുആ ചെയ്തുകൊണ്ട് ആയിഷ താഴെ ഉമ്മാന്റടുത്തേക്ക് പോയി."എന്താ ഉമ്മച്ചിയെ ഇന്നത്തെ സ്പെഷ്യൽ?" "ഓഹ്, പറയാൻ മാത്രം ഒരു സ്പെഷ്യല്മ് ഇവിടില്ല, കിഞ്ഞാരം ചോദിച്ചോണ്ടിരിക്കാതെ അവിടെ വച്ചിരിക്കുന്ന ആഹാരമെടുത്തു കഴിച്ചോണ്ട് പോവാൻ നോക്ക് ". ഉമ്മ അടുക്കള ജോലിയുടെ തിരക്കിലാണ്.
"ഹോ, ഞാൻ ഇങ്ങളോടല്ലാതെ പിന്നെയാരോടാ കിഞ്ഞാരം പറയാ " ആയിഷ ചിണുങ്ങി. "ന്നാ ഇവിടെ എന്റടുത്തു മിണ്ടീം പറഞ്ഞും നിന്നോ,7 മണിക്കല്ലേ ബസ്സ്"
"ഹ്മ്മ് " ഒരു നെടുവീർപ്പോടെ അവൾ dinning table ൽ വെച്ചിരുന്ന ആഹാരം കഴിക്കാൻ തുടങ്ങി. "بسم الله الرحمن الرحیم"
"ഇത്ത റെഡി ആയോ? " "മ്മ്. ന്താടാ " ഇത്ത ഇങ്ങോട്ട് വരുമ്പോൾ ആ ഹാജിഉപ്പുപ്പാന്റെ കടേന്ന് കുറച്ചു സാധനം വാങ്ങിക്കൊണ്ട് വരണം". "മ്മ്. ന്താ സാധനങ്ങളുടെ പേര്?" "അതൊക്കെ ഞാൻ ലിസ്റ്റ് എഴുതി ബാഗിൽ വെച്ചിട്ടുണ്ട് "."ഉമ്മച്ചിയെ ന്തോ കള്ളത്തരം മണക്കുന്നില്ലേ?"ആയിഷ ആദിലിനെ സംശയത്തോടെ നോക്കിക്കൊണ്ട് ഉമ്മായേ വിളിച്ചു."ഏയ് എന്ത് കള്ളത്തരം?". ആദിൽ ചെറിയൊരു അത്ഭുതം വരുത്തിക്കൊണ്ട് ചോദിച്ചു. "ഹ്മ്മ് ക്യാഷ് എവിടെ?" "അതും ബാഗിൽ വെച്ചിട്ടുണ്ട്".
ആയിഷ ആഹാരം കഴിച്ചു നേരെ റൂമിലേക്ക് പോയി. സ്കാർഫ് കൊണ്ട് മുഖം മറച്ച് ബാഗുമെടുത്ത് താഴെ ഇറങ്ങി വന്നു. സിറ്റ്ഔട്ടിൽ കള്ളിമുണ്ടും ബനിയനും ധരിച്ചു പത്രവും പിടിച്ചു വാപ്പി ഇരിക്കുന്നതവൾ കണ്ടു. ഉമ്മച്ചീ, വാപ്പച്ചീ, ആദിലെ ഞാൻ പോയിട്ട് വരാം. അസ്സലാമുഅലൈക്കും. ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു."നീ എന്തിനാ കോളേജിൽ പോകുമ്പോഴും മുഖം മറയ്ക്കുന്നത്? മറ്റുള്ളവർ കണ്ടാലിത്ര കുഴപ്പമെന്താ?"
പത്രം താഴ്ത്തിവെച്ചുകൊണ്ട് വാപ്പി ആയിഷനോട് തിരക്കി.
"അതാണെനിക്കിഷ്ട്ടം " ആയിഷ പതിയെ പറഞ്ഞു.
വ അലൈകുമുസ്സലാമു വറഹ്മതുള്ളാഹി വബറകാത്തുഹു "അകത്തു നിന്നും ഉമ്മി സലാം മടക്കിക്കൊണ്ട് ഇറങ്ങി വന്നു.
"7 മണി ആകാറായി "കൂടുതൽ സംസാരം നീട്ടാണ്ടിരിക്കാൻ ആയിഷയോട് പോകാൻ സൂചന നൽകി.
"بسم الله توكلت على الله لا حول ولا قوه إلا بالله العلي العظيم "
ആയിഷ ധൃതിയിൽ ബസ് സ്റ്റോപ്പ്‌ലേക്ക് ഓടി.
വിശാലമായ നെൽപ്പാടത്തിനപ്പുറമാണ് കോളേജ്. ബസ്സിൽ നിന്നിറങ്ങി 5 minute നടന്നുകഴിഞ്ഞാൽ നെൽപ്പാടം എത്തും. ആയിഷ വയലിനടുത്തെത്തിയതും പുറകിൽ നിന്നും നിർത്താതെ ബൈക്ന്റെ ഹോണടി ശബ്ദം മുഴങ്ങി.അവൾ പിന്നിലോട്ട് നോക്കി...
🔘إن شاء الله🔘
(തുടരും)
✍🏻shahina binth haroon
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്
😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسلم😘
❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹
Post a Comment