📿PART - 7📿🍀സ്വലാത്തിന്റെ ഈരടികൾ🍀

  🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 7📿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


   നബി തങ്ങളെ ആർക്കെങ്കിലും  സ്വപ്നത്തിൽ ദർശിക്കാൻ ഉദ്ദേശവും ആഗ്രഹവും ഉണ്ടെങ്കിൽ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാവ് ഇശാ നിസ്കാരത്തിനു ശേഷം  കുളിച്ചു പുതുവസ്ത്രങ്ങളണിഞ്ഞു സുഗന്ധവസ്തുക്കൾ പൂശി വുളൂഅ പുതുക്കി 170 പ്രാവശ്യം ഓതിയ ശേഷം അങ്ങനെതന്നെ കിടന്നുറങ്ങുക. ഒരു പ്രാവശ്യം കൊണ്ട് കണ്ടില്ലെങ്കിൽ നിരാശ വേണ്ട 11 പ്രാവശ്യം തുടരുക തീർച്ചയായും കാണാം.

 "ഇൻഷാ അള്ളാ" ആയിഷ ചുണ്ടുകൾകൊണ്ട് മനസ്സിന് ഉറപ്പുനൽകി.

"ആഹ്,മോള് വന്നോ?" "മ്മ്.ഇങ്ങളെ ചോദിച്ചപ്പോൾ നഫീസ ഇത്താന്റെ വീട്ടിൽ പോയി എന്ന് പറഞ്ഞു ". "ആശുപത്രിയിൽ നിന്ന് കൊണ്ടുവന്നപ്പോൾ കാണാൻ പോയതാ"

"അവർക്ക് ഇപ്പോൾ എങ്ങനെയുണ്ട്?എന്താ പറ്റിയെ?"

" പെട്ടെന്നൊരു നെഞ്ചുവേദന വന്നത് ഞാൻ പോയപ്പോൾ കിടക്കുന്നു". 

"മ്മ്മ്..."

."അല്ലാ, നിങ്ങളാരും ന്റെ കുട്ടിക്ക് കഴിക്കാനൊന്നും കൊടുത്തില്ലേ?". റൈഹാന യോടും ആമിനയോട് അമ്മായി ദേഷ്യപ്പെട്ടു. "അവൾക്ക് ഉമ്മച്ചി യോടൊപ്പം കഴിച്ചാൽ മതിയെന്ന് പറഞ്ഞു" ഒരു വഴക്ക് ഒഴിവാക്കാനായി ചമ്മിയ ചിരിയോട് കൂടി റൈഹാന പറഞ്ഞു. ആമിനായും ആയിഷയും റൈഹാനയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു . "ആണോ ആയിഷാ,എന്നാൽ വാ ഞാൻ തരാം  ഇതുങ്ങളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല". അമ്മായി ആയിഷയുടെ കൈകളിൽ പിടിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി. അമ്മായിക്ക് ആയിഷയെ വലിയ ഇഷ്ടമാണ്.അവൾ വരുമ്പോഴൊക്കെ എന്തെങ്കിലും സ്പെഷ്യൽ അവർ ഉണ്ടാക്കിക്കൊടുക്കും. "ആയിഷ,all the best " റൈഹാന ആയിഷ കഴിക്കാനിരുന്നതുകണ്ട് കളിയാക്കി.

 "പോടീ "ആയിഷയും വിട്ടുകൊടുത്തില്ല.

 "ഞാൻ ഇന്നിവിടെ ഉണ്ടാകും. നീ ഇന്ന് stay ആക്കിക്കോ "(ആമി ).

"മ്മ്. നിൽക്കണമെന്നുണ്ട്.പക്ഷേ നാളെ എനിക്ക് കോളേജിൽ പോകണം പിന്നെ വാപ്പി പ്രത്യേകം പറഞ്ഞാ വിട്ടിരിക്കുന്നത്, സന്ധ്യ കടക്കരുതെന്ന് "

ആയിഷയുടെ മുഖത്ത് നിൽക്കാൻ പറ്റാത്തത്തിലുള്ള വിഷമം പ്രകടമായിരുന്നു. ആമി ഇത്താന്റെ വിവാഹ ശേഷം ഇങ്ങനൊരു അവസരം ഇപ്പോഴാണ് കിട്ടിയത്. തന്റെ ഹബീബിലേക്ക് അടുക്കാൻ സ്വലാത്തിന്റെ വെളിച്ചം പകർന്നു തന്നത് ആമി ഇത്തയാണ്. അതുകൊണ്ട് ഉള്ളിൽ എന്നും ഇത്താനോട് ബഹുമാനവും ഇഷ്ടവുമാണ്.

"എന്നാൽ കുഴപ്പമില്ല.നമുക്ക് എല്ലാവർക്കും കൂടി നിന്റെ കല്യാണം പ്രമാണിച്ച് ഒരുമിച്ചു കൂടുമ്പോൾ അടിച്ചുപൊളിക്കാം". ആമിന സമാധാനിപ്പിച്ചു.

"ഏഹ് കല്യാണമോ?". "ആഹ്.ന്തേ കല്യാണം വേണ്ടേ?" "അതല്ല, നിങ്ങളിനി എന്റെ കല്യാണം കൂടാനായിട്ടേ വീട്ടിലേക്ക് വരൂ?".

"ആഹ് അതെ". ചെറിയൊരു കള്ളച്ചിരിയോടെ  ആമിന മറുപടി പറഞ്ഞു." ഓഹോ അപ്പോൾ നമ്മളെയൊന്നും കാണാൻ പൂതി ഇല്ലല്ലേ ".

"പോടീ  പെണ്ണെ ഞാൻ തമാശ പറഞ്ഞതല്ലേ, ഞങ്ങൾ ആയിച്ചു കുട്ടിയെ കാണാൻ വരാണ്ടിരിക്കോ?"ആമി ആയിഷയെ ചേർത്തുപിടിച്ചു.

"ഇന്നെന്തായാലും ഇത്തായും ആയിഷയും ഉണ്ടല്ലോ നമുക്ക് വൈകുന്നേരം ബുർദ മജ്‌ലിസ് വച്ചാലോ? "

"ആഹ്. ശെരിയാ. ആമി ഇത്താനെ ഇങ്ങനെ കിട്ടണമെന്നില്ല, പിന്നീട് ഞാൻ വന്നാൽ കാണണം എന്നുമില്ല". ആയിഷ റൈഹാനയുടെ അഭിപ്രായത്തോട് യോജിച്ചു."എന്നാൽ ശരി". ആമിയും സമ്മതിച്ചു.

     അസർ നിസ്കാര ശേഷം ബുർദയ്ക്ക് വേണ്ടി തയ്യാറെടുത്തു. മൂവരും ബുർദയിൽ ലയിച്ചുകൊണ്ട് ചൊല്ലി.

*مولاي صل وسلم دائما ابدا* 

*على حبيبك خير الخلق كلهم* 


*امن تذكر جيران بذي سلم* 

*مزجت دمعا جري من مقلة بدم*

 


ബുർദാവരികളിലൂടെ അവർ ആസ്വദിച്ചു നീങ്ങി. അവരോടൊപ്പം മോനുസും ആസ്വദിച്ചു കൊണ്ട് ആടുന്നത് ആയിഷ കണ്ടു. അവൾക്ക് മനോഹരമായി ബുർദ ചൊല്ലിക്കൊടുക്കുന്ന ബുസൂരി ഇമാമിനെയും رضي الله عنهഅത് കേട്ടാസ്വദിച്ച് ഇളം കാറ്റിൽ മുളയെപ്പോലെ ആടുന്ന മുത്ത് നബിയെയുംﷺ  ഓർമയിലേക്കോടി വന്നു. മോനുസിനെ നോക്കിക്കൊണ്ടിരുന്ന ആയിഷയുടെ മുഖത്തു പുഞ്ചിരി വിടർന്നു.അവർ ഈണത്തിൽ ചൊല്ലിക്കൊണ്ടേയിരുന്നു....

*وشد من شغب احشاءه وطوي* 

*تحت الحجارة كشحا منرف الادم*

(വിശപ്പാൽ വയ്യാതെ വയറിനെ കെട്ടിയില്ലേ

തിരുനബി ﷺ പൂമേനിയിൽ കല്ലിനെ ചേർത്തില്ലേ )


മുപ്പതാമത്തെ വരി എത്തിയപ്പോൾ അത് വരെ ആയിഷയുടെ കണ്ണുകളിൽ ഉരുണ്ട് കൂടിയ കണ്ണുനീർ ഒലിക്കാൻ തുടങ്ങി.രത്ന കല്ലുകളെ പോലെ തിളങ്ങുന്ന ആ കണ്ണുനീർ തുള്ളികൾ അവളുടെ കൈകളിൽ പതിച്ചു.

വിശപ്പ് സഹിക്കാൻ കഴിയാതെ വളഞ്ഞു പോകാണ്ടിരിക്കാൻ അണികൾ വയറ്റിൽ ഒരു കല്ല് വെച്ചു കെട്ടി വിശപ്പിനെക്കുറിച്ച് പരാതി പറഞ്ഞപ്പോൾ രണ്ട് കല്ല് വെച്ച ആ നേതാവ്ﷺ സമാധാനിപ്പിക്കുകയാണ് ചെയ്തത്.ലോകത്തിന് തന്നെ സഹനത്തിന്റെ പാഠം പറഞ്ഞുകൊടുത്ത പ്രകാശദീപം നബി മുഹമ്മദ്‌ മുസ്തഫാ ﷺ......

 മനസ്സു മുഴുവൻ ഹബീബിനെ നിറച്ചുകൊണ്ട് അവൾ ബുർദ ചൊല്ലിക്കൊണ്ടേയിരുന്നു......

    ബുർദയ്ക്ക് സമാപ്‌തം കുറിച്ചപ്പോൾ അമ്മായി ചീരണിയുമായി എത്തി. എല്ലാവർക്കും കൊടുത്തു.

"ഇച്ചു മോന് ഏടെ?" അതുവരെ ക്ഷമയോടെ കാത്തിരുന്ന റിസ് വാൻ ചോദിച്ചു. "കഷ്ട്ടായല്ലോ റബ്ബേ ഇച്ചു മോന് ആരും തന്നില്ലേ, ഉമ്മാമ്മ തരാമല്ലോ " അവന്റെ കൈകളിൽ fruits വെച്ച് കൊടുത്ത് അമ്മായി പറഞ്ഞു.ആയിഷ എല്ലാവരോടും സലാം പറഞ്ഞു വീട്ടിലേക്ക് തിരിച്ചു.

പാതിരാത്രിയുടെ നിശബ്ദതയിൽ ചീവീടുകൾ ഒച്ചവയ്ക്കുന്നുണ്ടായിരുന്നു.

ആയിഷ ബെഡിന് സൈഡിലായി ഇട്ടിരിക്കുന്ന study table ന് നേരെയുള്ള ജനാല പൂർണമായും തുറന്നുവെച്ചു. രണ്ടാം നിലയിലെ ആ മുറിയിൽ ജനാലയിൽക്കൂടി പാതിരാക്കാഴ്ച കാണാൻ അവൾക്ക് വല്യ ഇഷ്ട്ടമാണ്.അവളുടെ മനോഹരമായ മിഴികൾ തുറന്നുവെച്ചു.ദൂരെ മലനിരകൾക്ക് നേർമുകളിലായി മേഘക്കീറുകൾക്കിടയിൽ പകുതി മറഞ്ഞ ചന്ദ്രനെ അവൾ നോക്കി. "എന്തൊരു വശ്യതയാർന്ന സൗന്ദര്യം "അവൾ ചിന്തിച്ചു. ഈ അമ്പിളിക്കിത്ര ചന്തമാണെങ്കിൽ എന്റെ ഹബീബിന്റെ ﷺവദനം ഇതിനുമെത്രയോ മടങ്ങ് സൗന്ദര്യമേറിയതാണ്... ഹബീബിനോടുള്ള ﷺ പ്രണയർദ്രമായ ചിന്തകളാൽ ആയിഷയുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു. പകുതി മറഞ്ഞിട്ടും ആ ചന്ദ്രനിൽ നിന്നും പൊഴിയുന്ന നിലാവ്  മലഞ്ചരുവിന്റെ തിളക്കം കൂട്ടി. ജനാല പഴുതിൽക്കൂടി കടന്ന ഇളം തെന്നൽ ആയിഷയുടെ ചുവന്ന കവിളിൽ മുത്തം വെച്ചു.

      Zig zig ചെറിയൊരു വൈബ്രേഷനോടുകൂടി കാൾ കട്ട്‌ ആയി. ആയിഷ മേശപ്പുറത്തിരിക്കുന്ന ഫോണിലേക്ക് നോക്കി. ഒരു missed call. പെട്ടന്നൊരു മെസ്സേജ് അലെർട്.

"Ayisha, I have a few things to talk about. Call back. Iam waiting for your call "ആയിഷയുടെ മനസ്സ് ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കി....


🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪