📿PART - 6📿 🍀സവലാത്തിന്റെ ഈരടികൾ🍀
🔹〰️〰️🔻❤🩹🔻〰️〰️🔹
📿PART - 6📿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
"നീയെന്താ ഇന്ന് വൈകിയേ? സാധാരണ ഇതിലുംനേരത്തെ വീട്ടിലെത്താറുണ്ടല്ലോ...."റൈഹാന പരിഭവിച്ചു."ഹ്മ്മ് ചില പരിചയപ്പെടലുകൾ നടന്നതിന്നാലും ബസ്സ് താമസിച്ചതിനാലും ഞാൻ വൈകിയ വിവരം വിനയപൂർവ്വം അറിയിച്ചുകൊള്ളുന്നു. അങ്ങുന്ന് എന്നോട് ക്ഷമിക്കണം". ചിരിച്ചുകൊണ്ട് ആയിഷ മറുപടി നൽകി."oooh ക്ഷമിക്കാനും പൊറുക്കാനുമല്ലയോ ഞങ്ങളെ പോലെയുള്ളവർ നിനക്കൊക്കെ നാത്തൂനായി തന്നിരിക്കുന്നത് ". റൈഹാനയും വിട്ട് കൊടുത്തില്ല."ഹോ, എന്റെ ഭാഗ്യം "(ആയിഷ )."അല്ലാ, ആരെ പരിചയപ്പെട്ടകാര്യമാ നീ പറഞ്ഞത്?" ഡയലോഗ് ഓർത്തു പിടിച്ചു സംശയത്തോടെ അവൾ ചോദിച്ചു. ആയിഷ, മെഹ്റിനെ കണ്ടതും സംസാരിച്ചതുമെല്ലാം റൈഹാനയോടായി പറഞ്ഞു. "പാവം കുട്ടി "വലിയൊരു നിശ്വാസത്തോടെ അവൾ പറഞ്ഞു."നീ ന്തായാലും നല്ലൊരു കാര്യാ ചെയ്തത്". ആയിഷയുടെ പ്രവർത്തിയെ അഭിനന്ദിക്കാനും മറന്നില്ല."അല്ലാ നീയെവിടെ പോയതാ " "കോളേജ് ലത്തേക്ക് വേണ്ടി കുറച്ചു സാധനങ്ങൾ വാങ്ങിക്കാൻ പോയതാ, ഒരാഴ്ചയെ ലീവുള്ളു assignments ഒത്തിരിയാ " "നിനക്ക് പിന്നെ ചെയ്ത് തരാൻ ബനാലൊത്തിരി കൂട്ട് കാരുണ്ടല്ലോ " "ഹ്മ്മ്. അവർക്കുള്ളത് ചെയ്യാൻ തന്നെ നേരമില്ല, പിന്നെയാ എനിക്കും കൂടി "
സംസാരിച്ചു വീടെത്തിയത് അവർ അറിഞ്ഞില്ല.
"കേറി വാ ആയിഷു, ഇന്ന് നിനക്കൊരു സർപ്രൈസ് ഉണ്ട്."അകത്തേക്ക് വിളിച്ചുകൊണ്ടു റൈഹാന വീട്ടിനകത്തേക്ക് പ്രവേശിച്ചു. بسم الله ولجنا وبسمالله خرجنا ربنا على الله توكلنا
ദിക്ർ ചൊല്ലിക്കൊണ്ട് ആയിഷ കടന്നു."എന്താ റൈഹു സർപ്രൈസ് ?" ബാഗ് ബെഡിൽ വെച്ചുകൊണ്ട് ആയിഷ തിരക്കി. "കാട്ടിത്തരാം. കണ്ണടയ്ക്ക് ". റൈഹാന ആയിഷയുടെ കണ്ണുകളെ പുറകിൽ നിന്ന് പൊത്തി. അവൾ അടുക്കളയിലേക്ക് ആയിഷയെ കൊണ്ട് പോയി."നീ എവിടെക്കാ എന്നെ കൊണ്ട് പോകുന്നത്?"ആകാംക്ഷ അടക്കാനാകാതെ അവൾ ചോദിച്ചു. റൈഹാന കൈകൾ മാറ്റി. "നോക്ക് ആയിഷു നിനക്കുള്ള സർപ്രൈസ് ". അവൾ മെല്ലെ കണ്ണുകൾ തുറന്നു. "ആമി ഇത്താ..."സന്തോഷത്തോടെ അവൾ ആമിനായെ കെട്ടിപ്പിടിച്ചു."ന്നാലും ന്റെ റൈഹു നിനക്കെന്നോട് നേരത്തെ പറഞ്ഞൂടെ, മോനുസിന് വേണ്ടി ന്തേലുമൊക്കെ വാങ്ങിക്കാമായിരുന്നു "."അവനിക്കൊന്നും വേണ്ട, നീയാണ് മിടായി കൊടുത്ത് ശീലിപ്പിച്ചത് "ആമിന മകന്റെ കാര്യത്തിൽ കണിഷക്കാരിയായി. "അല്ലാ, അമ്മായി എവിടെ?സാധാരണ ഞാൻ വരുന്നു എന്നറിയുമ്പോൾ അടുക്കളയിൽ speciel ഫുഡിന്റെ മണമടിക്കാറുണ്ടല്ലോ". പുറത്തേക്ക് തിരഞ്ഞുകൊണ്ട് അവൾ ചോദിച്ചു."ഉമ്മച്ചി നഫീസ ഇതാന്റെ വീട്ടിൽ പോയതാ, അവർക്ക് സുഖമില്ലാന്ന് പറയുന്നത് കേട്ടു". (റൈഹാന )."ആയിഷു വാ ഇങ്ങനെ നിൽക്കാണ്ട് നമുക്ക് റൂമിലിരിക്കാം"(ആമിന ).
"ഇത്താ, ഇത് പുതിയ ബുക്ക് ആണോ?"മേശപ്പുറത്തിരിക്കുന്ന 'ഫാത്തിമ رضي الله عنها ' എന്നെഴുതിയ ബുക്ക് എടുത്തുകൊണ്ടു അവൾ ചോദിച്ചു.
ആമിനടെ അടുത്തുള്ള മുഴുവൻ ബുക്ക്‌കളും വായിക്കുന്നത് കൊണ്ട് അവളുടെ ബുക്കുകളെല്ലാം ആയിഷക്ക് സുപരിചിതമാണ്.
"മ്മ്. വന്നപ്പോൾ കൊണ്ട് വന്നതാ. ഇന്ന് നീ വരുമെന്നറിഞ്ഞതുകൊണ്ട് ഞാൻ തന്നെയാ റൈഹുന്റലും ഉമ്മാട്ടേലും നിനക്ക് സർപ്രൈസ് ആയിക്കോട്ടെന്ന് പറഞ്ഞത് ".
"ഹ്മ്മ് " എന്നാലും പറയാമായിരുന്നു എന്ന മട്ടിൽ ആമിനായെ ഇരുത്തി നോക്കികൊണ്ട് ആയിഷ ബുക്ക് വായിക്കാൻ തയ്യാറെടുത്തു. അവളുടെ വിരലുകൾ ബുക്കിന്റെ പുറം ചട്ടയിൽ തലോടി. ആയിഷയുടെ ചുണ്ടുകൾ മന്ത്രിച്ചു
*هو الحبيب الذي ترجى شفاعته*
*لكل هول من الاهوال مقتحم*
മനോഹരമായ ബുർദ ശകലങ്ങൾ ആലേഖനം ചെയ്ത, മുത്തുനബി ﷺവിശ്രമിക്കുന്ന മുറിയുടെ വാതിലിന്റെ ചിത്രമാണ് അത്. Dr. മുഹമ്മദ് അബ്ദു യമാനി എഴുതിയതിനെ മുഹമ്മദ് ഫാറൂഖ് നഈമി വിവർത്തനം ചെയ്ത ബുക്ക്.
"ആമി ഇത്താ ഇത് ഞാൻ കൊണ്ട് പോവാണ് ട്ടോ എനിക്കിത് ഇഷ്ട്ടായി." "മ്മ്. നിനക്കല്ലെങ്കിൽ ഏത് ബുക്കാ ഇഷ്ടപ്പെടാതെ?"ഒന്ന് ആക്കികൊണ്ട് ആമിന ആയിഷയെ നോക്കി. അവൾ പുഞ്ചിരിച്ചു.
ഫാത്തിമ ബീവിന്റെ رضي الله عنها ചരിത്രം ഇഷ്ടപ്പെടാണ്ടിരിക്കുന്നതെങ്ങനെ? ഉമ്മു അബീഹാ എന്ന പേരിനുടമയല്ലേ, അന്ധന്മാരുടെ മുന്നിലും മുഖം മറച്ചവർ,മറിച്ചു കഴിഞ്ഞാൽ ന്റെ ശരീരത്തിന്റെ വടിവ് അന്യ പുരുഷന്മാർ കാണുമോ എന്ന് ഭയപ്പെട്ട സ്വർഗീയ റാണി,മുത്താറ്റലോരുടെ ﷺ കരളിന്കഷ്ണമായ ആ ചെമ്മലർ മോട്ടിനോടെങ്ങനെ ഇഷ്‌ക് വെയ്ക്കാണ്ടിരിക്കും!!!???
താൻ പർദ്ധയും ഹിജാബും ധരിക്കുമ്പോൾ,, നീയെന്താ കിളവിയാണോ ഇതൊക്കെ ഇട്ടു നടക്കാൻ? എന്ന് ചോദിക്കുന്നവരോടൊക്കെ അഭിമാനത്തോടെ പറയാറുള്ളത് സ്വർഗീയ റാണി ഫാത്തിമാ ബീവിയാണ് رضي الله عنها എന്റെ റോൾമോഡൽ എന്നാണ്. ചിലർക്കൊരു വിചാരമുണ്ട്, പെൺകുട്ടികൾ അണിഞ്ഞൊരുങ്ങി നടക്കേണ്ടവരാണെന്ന്, എപ്പോഴാണോ പെൺകുട്ടികളുടെ വേഷവിധാനത്തിൽ മോഡൽ എന്ന പേരിൽ ഔറത് മറയ്ക്കാത്ത വിധം വസ്ത്രങ്ങൾ കാണപ്പെട്ടത്, അപ്പോൾ മുതൽ പത്രവാർത്തകളിൽ പീഡനക്കേസുകളും വർധിച്ചു... ഈ സമൂഹം മറ്റുള്ളവരുടെ അനുഭവങ്ങൾ കണ്ടാലും പഠിക്കതില്ല.....
"ആയിച്ചുമ്മാ എപ്പളാ എത്തിയെ"ഓടി മടിയിൽ കേറിയിരുന്ന മോനുസിന്റെ ചോദ്യം കേട്ട് ആയിഷ ചിന്തകളുടെ കോട്ടയിൽ
നിന്നുമിറങ്ങി. അവൾ അവന്റെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി.രണ്ട് വയസ്സായ അവന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്. അവന്റെ അബി കളിയാക്കി വിളിക്കുന്നത് കേട്ടിട്ടാകണം അവനും ആയിച്ചുമ്മാന്ന് വിളിച്ചു തുടങ്ങിയത്."മോനുസ് എവിടെ ആയിരുന്നു ഇത്രേം നേരം?"അവന്റെ കവിളിൽ നുള്ളിക്കൊണ്ട് അവൾ ചോദിച്ചു."ഇച്ചു മോൻ കളിചേരുന്നു "അവൻ അവളുടെ കൈകൾ പരതി. മിടായ്ക്ക് വേണ്ടിയിട്ടുള്ള തിരച്ചിലാണെന്ന് മനസ്സിലാക്കി കൊണ്ട് ആയിഷ അവനോടായി പറഞ്ഞു "മോനുസെന്താ വരുന്നകാര്യം പറയാതെ, അറിഞ്ഞിരുന്നെങ്കിൽ സ്വീറ്സ് ഒക്കെ വേടിച്ചേനെ ". അവൻ തിരിഞ്ഞു ഉമ്മിന്റെ മുഖത്തേക്ക് നോക്കി."ഉമ്മി ന്താ ഞമ്മൾ വരൂന്ന് ആയിച്ചുമ്മാന്റെ പറയാതെ? ഇച്ചു മോനുന് ഇന്നും ചീസ്ച് കഴിക്കാൻ പറ്റില്ലേ? അവൻ പരാതിപ്പെട്ടു."അയ്യടാ നിന്റെ പല്ല് മുഴുവൻ വെറുതെ ചീത്തയാക്കണ്ട, ഉപ്പച്ചിനോടൊപ്പം പുറത്തേക്ക് പോയപ്പോൾ കാര്യമായിട്ട് വാങ്ങി കഴിച്ചതല്ലേ, അത് മതി."ഉമ്മിട്ടെ മോനുസ് മിണ്ടില്ല, ആയിച്ചുമ്മാട്ടേലും മിണ്ടില്ല". ചിണുങ്ങിക്കൊണ്ട് അവൻ വരാന്തയിൽ പോയി ഇരുന്നു."പാവം ന്റെ കുട്ടി " ആയിഷക്ക് വിഷമമായി. "ഓഹ്, അവൻ ഇതൊക്കെ കുറച്ചു നേരത്തു തന്നെയാ. രാവിലെ എന്നോടും പിണങ്ങിയതാ "റൈഹാന ആയിഷയെ സമാധാനിപ്പിച്ചു.
"ഇത്താ പിന്നെ എനിക്കൊരു സ്വാലാത് ബുക്ക് തരാമെന്ന് പറഞ്ഞിരുന്നല്ലോ, എവിടെ?"ആയിഷ ഓർത്തുകൊണ്ട് പറഞ്ഞു."ഹാ. റൈഹു ആ ബാഗ് എടുത്തേ" റൈഹാന മേശപ്പുറത്തിരുന്ന ബാഗ് എടുത്തു കൊടുത്തു. ആമിന ബാഗിൽ നിന്ന് സ്വാലാത്തിന്റെ മഹത്വങ്ങൾ എന്ന പേരുള്ള ഒരു ബുക്ക് എടുത്ത് ആയിഷാക്ക് നീട്ടി. അവൾ അതെടുത്തു തുറന്നു നോക്കി. പേജുകൾ മറിച്ചു നോക്കുന്നതിനിടയിൽ ഒരു സ്വാലാത് അവളുടെ കണ്ണുകളിലുടക്കി. *"സ്വലാത്തു താജ്"*. അവൾ ഉറക്കെ പറഞ്ഞു. "ഹാ നീയത് പതിവാക്കാറുണ്ടോ, ഞാൻ അന്ന് വാട്സ്ആപ്പ് ൽ അയച്ചുതന്നിരുന്നല്ലോ, മുത്ത് നബിയെﷺ സ്വപ്നദർശനം ഉണ്ടാകാൻ ഇത് പതിവാക്കിയാൽ മതി". (ആമിന )." മ്മ്. പതിവാക്കുന്നുണ്ട്. സ്വലാത്തിൽ നിന്നും കണ്ണെടുക്കാതെ ആയിഷ പറഞ്ഞു. അവൾ മനസ്സിൽ സ്വലാത്തിനെ ഉരുവിട്ടു.....
*ﺍﻟﻠَّﻬُﻢَّ ﺻَﻞِّ ﻋَﻠﻰَ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤّﺪٍ ﺻَﺎﺣِﺐِ ﺍﻟﺘَّﺎﺝِ ﻭَﺍﻟْﻤِﻌْﺮَﺍﺝِ ﻭَﺍﻟْﺒُﺮَﺍﻕِ ﻭَﺍﻟْﻌَﻠَﻢِ ﺩَﺍﻓِﻊِ ﺍﻟْﺒَﻠَﺎﺀِ ﻭَﺍﻟْﻮَﺑَﺎﺀِ ﻭَﺍﻟْﻘَﺤْﻂِ ﻭَﺍﻟْﻤَﺮَﺽِ ﻭَﺍﻟْﺄَﻟَﻢِ ﺍِﺳْﻤُﻪُ ﻣَﻜْﺘُﻮﺏٌ ﻣَﺮْﻓُﻮﻉٌ ﻣَﺸْﻔُﻮﻉٌ ﻣَﻨْﻘُﻮﺵٌ ﻓِﻲ ﺍﻟﻠَّﻮْﺡِ ﻭَﺍﻟْﻘَﻠَﻢِ ﺳَﻴِّﺪِ ﺍﻟْﻌَﺮَﺏِ ﻭَﺍﻟْﻌَﺠَﻢِ ﺟِﺴْﻤُﻪُ ﻣُﻘَﺪَّﺱٌ ﻣُﻌَﻄَّﺮٌ ﻣُﻄَﻬَّﺮٌ ﻣُﻨَﻮَّﺭٌ ﻓِﻲ ﺍﻟْﺒَﻴْﺖِ ﻭَﺍﻟْﺤَﺮَﻡِ ﺷَﻤْﺲِ ﺍﻟﻀُّﺤَﻰٰ ﺑَﺪْﺭِ ﺍﻟﺪُّﺟَﻰٰ ﺻَﺪْﺭِ ﺍﻟْﻌُﻠَﻰ ﻧُﻮﺭِ ﺍﻟْﻬُﺪَﻯ ﻛَﻬْﻒِ ﺍﻟْﻮَﺭَﻯٰ ﻣِﺼْﺒَﺎﺡِ ﺍﻟﻈُّﻠَﻢِ ﺟَﻤِﻴﻞِ ﺍﻟْﺸِّﻴَﻢِ ﺷَﻔِﻴﻊِ ﺍﻟْﺄُﻣَﻢِ ﺻَﺎﺣِﺐِ ﺍﻟْﺠُﻮﺩِ ﻭَﺍﻟْﻜَﺮَﻡِ ﻭَﺍﻟﻠَّﻪُ ﻋَﺎﺻِﻤُﻪُ ﻭَﺟِﺒْﺮِﻳﻞُ ﺧَﺎﺩِﻣُﻪُ ﻭَﺍﻟْﺒُﺮَﺍﻕُ ﻣَﺮْﻛَﺒُﻪُ ﻭَﺍﻟْﻤِﻌْﺮَﺍﺝُ ﺳَﻔَﺮُﻩُ ﻭَﺳِﺪْﺭَﺓُ الْمُنْتَهَی ﻣَﻘَﺎﻣَﻪُ ﻭَﻗَﺎﺏَ ﻗَﻮْﺳَﻴْﻦِ ﻣَﻄْﻠُﻮﺑُﻪُ ﻭَﺍﻟْﻤَﻄْﻠُﻮﺏُ ﻣَﻘْﺼُﻮﺩُﻩُ ﻭَﺍﻟْﻤَﻘْﺼُﻮﺩُ ﻣَﻮْﺟُﻮﺩُﻩُ ﺳَﻴِّﺪِ ﺍﻟْﻤُﺮْﺳَﻠِﻴﻦَ ﺧَﺎﺗِﻢِ ﺍﻟﻨَّﺒِﻴِّﻴﻦَ ﺷَﻔِﻴﻊِ ﺍﻟْﻤُﺬْﻧِﺒِﻴﻦَ ﺍَﻧِﻴﺲِ ﺍﻟْﻐَﺮِﻳﺒِﻴﻦَ ﺭَﺣْﻤَﺔً ﻟِﻠْﻌَﺎﻟَﻤِﻴﻦَ ﺭَﺍﺣَﺔِ ﺍﻟْﻌَﺎﺷِﻘِﻴﻦَ ﻣُﺮَﺍﺩِ ﺍﻟْﻤُﺸْﺘَﺎﻗِﻴﻦَ ﺷَﻤْﺲِ ﺍﻟْﻌَﺎﺭِﻓِﻴﻦَ ﺳِﺮَﺍﺝِ ﺍﻟﺴَّﺎﻟِﻜِﻴﻦَ ﻣِﺼْﺒَﺎﺡِ ﺍﻟْﻤُﻘَﺮَّﺑِﻴﻦَ ﻣُﺤِﺐِّ ﺍﻟْﻔُﻘَﺮَﺍﺀِ ﻭَﺍﻟْﻐُﺮَﺑَﺎﺀِ ﻭَﺍﻟْﻤَﺴَﺎﻛِﻴﻦِ ﺳَﻴِّﺪِ ﺍﻟﺜَّﻘَﻠَﻴْﻦِ ﻧَﺒِﻲِّ ﺍﻟْﺤَﺮَﻣَﻴْﻦِ ﺍِﻣَﺎﻡِ ﺍﻟْﻘِﺒْﻠَﺘَﻴْﻦِ ﻭَﺳِﻴﻠَﺘِﻨَﺎ ﻓِﻲ ﺍﻟﺪَّﺍﺭَﻳْﻦِ ﺻَﺎﺣِﺐِ ﻗَﺎﺏَ ﻗَﻮْﺳَﻴْﻦِ ﻣَﺤْﺒُﻮﺏِ ﺭَﺏِّ ﺍﻟْﻤَﺸْﺮِﻗَﻴْﻦِ ﻭَﺍﻟْﻤَﻐْﺮِﺑَﻴْﻦِ ﺟَﺪِّ ﺍﻟْﺤَﺴَﻦِ ﻭَﺍﻟْﺤُﺴَﻴْﻦِ ﻣَﻮْﻟَﺎﻧَﺎ ﻭَﻣَﻮْﻟَﻰ ﺍﻟﺜَّﻘَﻠَﻴْﻦِ ﺍَﺑِﻲ ﺍﻟْﻘَﺎﺳِﻢِ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪِ ﺑْﻦُ ﻋَﺒْﺪِ ﺍﻟﻠّٰﻪِ ﻧُﻮﺭٍ ﻣِﻦْ ﻧُﻮﺭِ ﺍﻟﻠﻪِ ﻳَﺎ ﺍَﻳُّﻬَﺎ ﺍﻟْﻤُﺸْﺘَﺎﻗُﻮﻥَ ﺑِﻨُﻮﺭِ ﺟَﻤَﺎﻟِﻪِ ﺻَﻠُّﻮﺍ ﻋَﻠَﻴْﻪِ ﻭَﻋَﻠَﻰ ﺍٰﻟِﻪِ ﻭَ ﺍَﺻْﺤَﺎﺑِﻪِ ﻭَﺳَﻠِّﻤُﻮ ﺗَﺴْﻠِﻴﻤًﺎ
സ്വലാത്തിന് താഴെയായി അതിന്റെ പ്രത്യേകതകൾ ഒരുപാട് points ആക്കി കൊടുത്തിട്ടുണ്ട്. അവൾ ചൂണ്ട് വിരൽ കൊണ്ട് വരികളെ തലോടുന്നതൊപ്പം ചുണ്ടുകൾ അക്ഷരങ്ങളെ ചേർത്ത് പിടിച്ചുകൊണ്ടേയിരുന്നു. പെട്ടെന്നവളുടെ വിരൽ ഒരു പോയിന്റ് ൽ നിന്നു. അവൾ വീണ്ടും വീണ്ടും മെല്ലെ ആ വരികൾ വായിച്ചു കൊണ്ടേയിരുന്നു........
🔘إن شاء الله🔘
(തുടരും)
✍🏻shahina binth haroon
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്
😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘
❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹
Post a Comment