📿PART - 5📿 🍀സ്വലാത്തിന്റെ ഈരടികൾ🍀

 

🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹



               📿PART - 5📿


🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


   കൂടി നിന്ന കുട്ടികളുടെ ഇടയിലേക്ക് ആയിഷയും കൂട്ടുകാരും കേറിച്ചെന്നു. ആയിഷ ആകാംക്ഷ യോടെ  കുട്ടികളുടെ ഇടയിൽ നിന്നും എത്തിനോക്കി.

 കമിഴ്ന്നു കിടക്കുന്ന ഒരാളുടെ പുറത്ത് മറ്റെയാൾ, കിടക്കുന്നവൻ രക്ഷപ്പെടാണ്ടിരിക്കാൻ അയാളുടെ രണ്ട് കൈകളെയും തന്റെ ഇടത്തെ കയ്കൊണ്ട് മുറുകെ പിടിച്ചിട്ട്, വലതു കൈയുടെ മുഷ്ടി ചുരുട്ടി കിടക്കുന്നയാളുടെ തലയിൽ ആഞ്ഞു ഇടിക്കുകയാണ്. മൂന്നാമതായാൽ മദ്യപിച്ചു അബോധാവസ്ഥയിൽ കിടക്കുന്നു.ആയിഷ എല്ലാവരുടെയും മുഖത്തേക്ക് നോക്കി. കുട്ടികളെല്ലാം  live അടികാണുന്ന ത്രില്ലിങ്ങിലാണ്.

"ആരെങ്കിലുമൊന്നു പിടിച്ചു മാറ്റ്, അല്ലെങ്കിൽ അവനെ നാസറിക്ക കൊല്ലും". ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ പറഞ്ഞു. നാട്ടുകാരും കമ്മിറ്റി ഭാരവാഹികളും കൂടി ബലത്തിൽ നാസറിക്കയെ പിടിച്ചുമാറ്റി. മറ്റേയാൾക്ക് ജീവൻ തിരിച്ചു കിട്ടിയ പ്രതീതി. "നാസറിക്ക ആരുടേയും കൈകളിൽ നിൽക്കാതെ കുതറിമാറുകയാണ്."ടാ നിനക്കെന്റെ ഭാര്യയെ കുറിച്  എന്തറിയാമെന്നാ പറഞ്ഞത്?? നിന്നെ ഞാനിന്ന് ശെരിയാക്കും ".

    നാസാറിക്കയുടെ ചുവന്ന കണ്ണുകളുടെ തുറിച്ചുനോട്ടം  ആയിഷയുടെ മനസ്സിൽ കടന്നുവന്നപ്പോൾ ഒരു വിറയലനുഭവപ്പെട്ടു.എന്തിനു വേണ്ടിയായിരുന്നു ആ തല്ലുകൂടൽ എന്ന് ആയിഷയ്ക്ക് ഇപ്പോഴുമറിയില്ല, പക്ഷെ ഒരു പെണ്ണിന്റെ കാര്യത്തിലാണ് അടിയുടെ തുടക്കമെന്ന് മനസ്സിലായി.


      നാസറിക്കയെ എല്ലാവർക്കുമറിയാം. തന്റെ വാപ്പിന്റെ  സഹപാഠിയും കൂടിയാണ്. മദ്യം ഉള്ളിൽ ചെന്നാലേ പ്രശ്നമുള്ളൂ. അല്ലെങ്കിൽ ആള് പരോപകാരിയാ. "അടങ്ങി നിൽക്ക് നാസറെ. നീ ജയിലിലായാൽ നിന്റെ കുടുംബത്തിന് ആരുമില്ലെന്ന് മനസ്സിലാക്കണം". കുതറി മാറാൻ ശ്രമിക്കുന്ന നാസറിക്കയെ തടഞ്ഞുകൊണ്ട് ഖരീമുസ്താദ് പറഞ്ഞു. ഉസ്താദിന്റെ അയൽക്കാരനാണ് നാസറിക്ക. അതുകൊണ്ട് ഖരീമുസ്താദിന് നനന്നായറിയാം.

    മദ്യത്തിന്റെ ലഹരിയിലും ഖരീമുസ്താദിത്തിന്റെ വാക്കുകൾ നാസാറിക്കയുടെ ബോധമണ്ഡലത്തെ പ്രകമ്പനം കൊള്ളിച്ചു.അയാൾ ഒന്നടങ്ങി. മറ്റെയാൾ പതിയെ എഴുന്നേറ്റു, കാലുകൾ നിലത്തു തൊടുന്നില്ല. എങ്കിലും ഇനിയുമിവിടെ നിൽക്കുന്നത് നല്ലതല്ലെന്ന് മനസ്സിലാക്കി ആടിക്കൊണ്ടയാൽ നടന്നു നീങ്ങി.

  "എന്ത് കാണാനാ നിങ്ങളൊക്കെ നിൽക്കുന്നത്, മഗ്‌രിബ് ബാങ്കിപ്പോൾ വിളിക്കും. ആൺകുട്ടികളെല്ലാം പള്ളിയിലേക്കും പെൺകുട്ടികൾ വീടുകളിലേക്കും പോകൂ ". സദർ ഉസ്താദിന്റെ അനൗൺസ്‌മെന്റും നടന്നതോട് കൂടി കുട്ടികളെല്ലാം പിരിഞ്ഞു. പിറ്റേ ദിവസം എല്ലാവർക്കും അവധി ആയിരുന്നു.അവധി കഴിഞ്ഞ് മദ്രസയിലെത്തിയപ്പോൾ കുട്ടികളുടെ ചർച്ച മുഴുവൻ നാസറിക്കയായിരുന്നു.

"ഡീ നാജി നിന്റെ വീട്ടിനടുത്തല്ലേ അയാളുടെ വീട്. പിന്നെന്തായി " നൂറയ്ക്ക് ക്ലൈമാക്സ്‌  അറിയാനുള്ള  തിടുക്കം. "എന്താവാൻ അയാളയാളുടെ വീട്ടിൽ പോയി " ചിരിച്ചുകൊണ്ട് നാജിയ പറഞ്ഞു. "ഓ, വല്യ തമാശ. ഞാൻ സീരിയസായിട്ട ചോദിച്ചത് ". (നൂറ )

"ഇന്നലെ വാപ്പച്ചിട്ടേ ചോദിച്ചു. അപ്പോൾ പറയാ ഇതൊക്കെ കുട്ടികളറിയേണ്ട കാര്യമല്ലെന്ന്.ഹും ന്തൊരു കഷ്ട്ടാ, ആരാണാവോ ഈ കുട്ടികൾക്കറിയേണ്ട കാര്യവും വല്യവർക്കറിയേണ്ട കാര്യവും ഇങ്ങനെ വേർതിരിച്ചത് " നാജിയ പരിഭവിച്ചു.

"ഓഹോ അപ്പോൾ നിനക്കുമറിയില്ലല്ലേ "നൂറ കളിയാക്കിക്കൊണ്ട് നാജിയായെ നോക്കി.

      "അസ്സലാമു അലൈക്കും യാ ഉസ്താദ് ". ഈണത്തിൽ കുട്ടികൾ പറഞ്ഞു. കാര്യം പറയുന്ന നാജിയും നൂറയും ചാടിയെഴുന്നേറ്റു."വഅലൈകുമുസ്സലാമു വറഹ്മതുല്ലഹി വബറകാത്തുഹു. ന്റെ മക്കളെല്ലാരും ഇന്ന് നേരത്തെ എത്തിയല്ലോ. ഉഷാറായി. എന്നാ എല്ലാരും ഇരുന്നോളീം."പറഞ്ഞുകൊണ്ട് ഉസ്താദും ഇരുന്നു."ഉസ്താദെ, ആ നാസറിക്കാടെ കാര്യം എന്തായി?"ആകാംക്ഷ അടക്കാനാകാതെ ഇഷാൻ ഉസ്താദിനോട് തിരക്കി."ആഹാ, അവധി കഴിഞ്ഞെത്തിയിട്ടും ആരും അക്കാര്യം വിട്ടില്ലേ!!??" "ഇല്ലാ "ചിരിച്ചു കൊണ്ട് ഒരേ സ്വരത്തിലെല്ലാവരും പറഞ്ഞു."അയാളെ ഞങ്ങൾ വണ്ടി വിളിച്ചു വീട്ടിലേക്ക് പറഞ്ഞു വിട്ടു". "ഉസ്താദെ ഫാത്തിഹ തുടങ്ങാമല്ലേ?" സദർ ഉസ്താദ് അനസ് ഉസ്താദിനോടായി പറഞ്ഞു. സമ്മതമറിയിച്ച സൂചനയാൽ കുട്ടികളോടായി എഴുന്നേൽക്കാനായി കൈ കൊണ്ട് ആംഗ്യം കാണിച്ചു. എല്ലാവരും ഉറക്കെ ഫാത്തിഹയും അതിന്റെ ആശയമുൾക്കൊള്ളുന്ന പാട്ടും പാടി ഇരുന്നു. അപ്പോഴേക്കും പളളിയുടെ പ്രസിഡന്റ് ഉസ്താദിനെയും സദർ ഉസ്താദിനെയും കൂട്ടി രഹസ്യ സംഭാഷണത്തിന് മാറിനിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അനസ് ഉസ്താദ് കുട്ടികളുടെ അടുത്തേക്ക് തന്നെ പോന്നു. "ഇന്ന് ന്തായാലും അവധി കഴിഞ്ഞെത്തിയതല്ലേ അതുകൊണ്ട് പഠിപ്പിക്കുന്നില്ല.ഞാൻ നിങ്ങൾക്ക് ഒരു ചരിത്രം പറഞ്ഞു തരാം. എന്ത് പറയുന്നു എല്ലാവർക്കും സമ്മതമാണോ? " എല്ലാവരുടെയും മുഖത്ത് പതിനാലാം രാവിലെ ചന്ദ്രനുദിച്ച പ്രതീതി. സന്തോഷത്തോടെ എല്ലാ കുട്ടികളും തലയാട്ടി.

  "ഹാ എന്നാ കേട്ടോളീം". മുഖവുരയോടൊപ്പം ഉസ്താദ് കഥ തുടങ്ങി. "ഒരിടത്തു fulail ibnu iyaal എന്ന മഹാൻ ഉണ്ടായിരുന്നു ". കഥ കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ഉസ്താദ് പറഞ്ഞു തുടങ്ങി.അദ്ദേഹത്തിന്റെ ഒരു ശിഷ്യന് മരണമാസന്നമായപ്പോൾ

അദ്ദേഹം ശഹാദത് കലിമ ചൊല്ലിക്കൊടുത്തു. എത്ര ശ്രമിച്ചിട്ടും ശിഷ്യന് ചൊല്ലാൻ കഴിയുന്നില്ല. നാക്കിന് വല്ലാത്ത ഭാരം അനുഭവപ്പെട്ടു.  കലിമ ചൊല്ലാൻ കഴിയാത്ത അവസ്ഥയിൽ ശിഷ്യന് മരണപ്പെടുകയും ചെയ്തു. അങ്ങനെയിരിക്കവേ ഗുരു ശിഷ്യനെ സ്വപ്നത്തിലായി കാണുകയുണ്ടായി. അപ്പോൾ എന്താണ് അവസ്ഥയെന്തെന്നറിയോ?? "കുട്ടികൾ മറുപടി പറയാതെ ഉസ്താദ് പറയുന്നതും കാത്ത് ആകാക്ഷയോടെ നോക്കുന്നുണ്ടായിരുന്നു.ഉസ്താദ് തുടർന്നു "ആ നരകാഗ്നിയിൽ വെന്തെരിയുന്നതായിട്ടാണ് കാണുന്നത്. എങ്ങനെയാ നിനക്കീ അവസ്ഥ വന്നത്? എന്നാണ് നിന്റെ ഈമാൻ കൈവിട്ടത്? ഗുരു  ശിശ്യനോടായി ചോദിച്ചു. കരഞ്ഞു കൊണ്ടായാൽ മറുപടി പറഞ്ഞു. എനിക്കൊരു രോഗം ബാധിച്ച സമയത്ത് വൈദ്യൻ നിർദ്ദേശിച്ചിരുന്ന മരുന്ന് കഴിച്ചിട്ടാണ്. "അദ്ദേഹം കഥയൊരൽപം നിറുത്തി. കുട്ടികൾക്ക് സംശയം ഏഹ്, മരുന്ന് കഴിച്ചാൽ നരകമോ?? അദ്ദേഹം കഥ തുടർന്നു."എന്താണ് മരുന്നെന്നറിയോ ന്റെ മക്കൾക്ക്? മദ്യം. പ്രതിവർഷം ഒരു കോപ്പ മദ്യം കുടിക്കണം. അതായിരുന്നു വൈദ്യൻ പറഞ്ഞ മരുന്ന്". അനസ് ഉസ്താദ് കഥ പറഞ്ഞു നിർത്തി. എന്നിട്ട് കുട്ടികളോടായി ചോദിച്ചു."മരുന്നെന്ന രീതിയിൽ മദ്യം കഴിച്ചപ്പോഴുള്ള അവസ്ഥ ഇതെങ്കിൽ സ്ഥിരമായി മദ്യപിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും?ആലോചിച്ചു നോക്ക്." "ഹോ ഭയാനകം " കഥ കേൾക്കുന്ന ത്രില്ലിങ്ങിലായി അബ്ദു പറഞ്ഞു. "ഹ്മ്മ്. അതുകൊണ്ട് ന്റെ മക്കളെല്ലാരും ഓർക്കേണ്ട ഒരു കാര്യമുണ്ട്. സ്വയം മദ്യപിക്കുകയോ മറ്റുള്ളവർക്ക് മദ്യം കൊടുക്കുന്നതോ ഹറാമാണ്. നമ്മൾ മാറ്റാരെങ്കിലും അങ്ങനെ ചെയ്യുന്നത് കണ്ടാൽ അവരെ അതിൽ നിന്ന് തടയുകയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും വേണം." "ആഹ് "എല്ലാവരും സമ്മതമറിയിച്ചു.


അന്ന് ഉസ്താദ് പാടിതന്ന തഴവാ ഉസ്താദിന്റെ വരികൾ ആയിഷയുടെ ഓർമയിലേക്ക് തിരയടിച്ചു കയറി.

നീ ഭ്രാന്തനെപ്പോലെയാഭിനയിക്കലുമുണ്ട്

കളിപ്പാവയായി നീ കുട്ടികൾക്കതുകണ്ട്

അതുപോലെ ഉഖലാഇ ന്റടുക്കൽ അന്ത

മതിപ്പറ്റുപോയി വമിക്കുന്ന ഗന്ധവുമെന്ത

       ആ വരികൾ തീർത്തു സാർത്വ കമാക്കിയിരുന്നു നാസാറിക്കയുടെ കാര്യത്തിൽ......

"ആയിഷാ നിൽക്ക് ഞാനും കൂടിയുണ്ട് "പിന്നിൽ നിന്നുമുള്ള വിളി കേട്ട് അനസ് ഉസ്താദിന്റെ ക്ലാസ്സിൽ നിന്നും ആയിഷ തിരികെ വന്നു. അവൾ പിന്നിലേക്ക് തിരിഞ്ഞു നോക്കി.


🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹


Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪