📿PART - 4📿 🍀സ്വലാത്തിന്റെ ഈരടികൾ🍀

 🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹



               📿PART - 4📿


🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


  "ഇത്താ ഈ ബാഗ് ഇവിടെ വെയ്ക്കുവാ. ഇത്ത ഇവിടെ തന്നെ നിൽക്കുവാണേൽ ഞാൻ കുറച്ചു സമയത്തുനുള്ളിൽ പോയി വരാം."അവൾ പറഞ്ഞു നിർത്തി. മിണ്ടാൻ അവസരം ലഭിച്ച സന്തോഷത്തിൽ ആയിഷ സമ്മതിച്ചു. രണ്ട് മതിലുകൾക്കിടയിലെ ആ ചെറുവഴിയിൽ അവളുടെ ബാഗ് ഒരു മതിലിനോട് ചേർന്ന് ചാരി വെച്ചു. ധൃതിയിൽ അവൾ വന്ന വഴിയേ ഓടി. ആയിഷ യുടെ കണ്ണുകൾ അവളുടെ വരവിനായുള്ള കാത്തിരി പ്പെന്നോണം വിടർന്നു ... കുറച്ചു മിനിട്കൾ കഴിഞ്ഞപ്പോൾ ആ പെൺകുട്ടി ഓടിവരുന്നുണ്ടായിരുന്നു.അവളുടെ കയ്യിൽ ഒരു കിറ്റ് കണ്ടിട്ടെന്നോണം ആയിഷ തിരക്കി. "സാധനം വേടി ക്കാനാണോ പോയതാണോ? "."ആഹ് ".കിതച്ചു കൊണ്ടവൾ മറുപടി പറഞ്ഞു.

"എന്തിനാ ഓടിയെ, തിരക്ക് കൂട്ടേണ്ടിയിരുന്നില്ലല്ലോ ".

"ഇത്താക്ക് ബുദ്ധിമുട്ടായാലോ!" പ്രായത്തെക്കാൾ പക്വത യോടെ അവൾ പറഞ്ഞു. "ന്ത്‌ ബുദ്ധിമുട്ട്!എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. "ചിരിച്ചുകൊണ്ട് ആയിഷ മറുപടി  നൽകി."ഇത്താടെ വീടും ഇവിടെയാണോ?" ബാഗ് എടുക്കുന്നതിനിടയിൽ അവൾ ചോദിച്ചു. "അല്ല, ഇവിടെ വാപ്പിന്റെ പെങ്ങളെ വീട്ടിൽ വന്നതാ. നിന്റെ വീടോ?". "കുറച്ചു പോകുമ്പോൾ ഇടത്തോട്ട് വഴിയുണ്ട്. അവിടെ ആദ്യം കാണുന്ന വീടാ ". "അല്ലാ, നിന്റെ പേര് പറഞ്ഞില്ലല്ലോ!" ആകാംക്ഷ അടക്കാനാകാതെ ആയിഷ ചോദിച്ചു.

അവളുടെ ചുവന്ന ചുണ്ടുകൾ വിടർത്തിക്കൊണ്ട് ചലിപ്പിച്ചു... "മെഹ്റിൻ സുൽത്താന. മെഹ്‌റു ന്ന വാപ്പിച്ച വിളിക്കാർ". "വാപ്പിയുമായി വല്യ കൂട്ടാണല്ലേ "ചിരിച്ചുകൊണ്ട് ആയിഷ ചോദിച്ചു.

"മ്മ് " മെഹ്റിന്റെ കണ്ണുകൾ നിറഞ്ഞു. അവൾ താഴോട്ടു നോക്കി കൊണ്ട് മൂളി. "ന്താ മോളുസ് കരയുവാണോ!!?" ആയിഷ സംശയത്തോടെ ചോദിച്ചു. "ഏയ്" ചിരി വരുത്തിക്കൊണ്ട് അവൾ ഒഴിഞ്ഞുമാറി."ഹാ പറയ് മുത്തേ, ന്തേലും പ്രശ്നമുണ്ടോ? "."വാപ്പിച്ചാട്ടെന്ന് മെഹ്‌റു മോളെന്നു വിളി കേൾക്കാനിപ്പോൾ വല്ലാത്ത പൂതിയാ..." "അതെന്തേ ഇപ്പോൾ വിളിക്കാറില്ലേ?”

"ഇത്ത ഞാൻ വന്ന ബസ്സിലല്ലേ ഉണ്ടായിരുന്നത്?"ആയിഷയുടെ സംശയത്തിനുള്ള മറുപടിക്ക് പകരം ചോദ്യമായിരുന്നു അവളിൽ നിന്ന് വന്നത്. "ഹാ "

"ഒരാൾ കള്ള് കുടിച്ചിട്ട് ബഹളം വെച്ചത് കണ്ടിരുന്നു കാണുമല്ലോ  ല്ലേ?"തല ഉയർത്താതെ അവൾ ചോദിച്ചു. മറുപടിക്കായി കാത്തുനിൽക്കാതെ മെഹ്റിൻ പറഞ്ഞു. "അതെന്റെ വാപ്പിച്ചയാണ് ". അടക്കിവെച്ച കണ്ണുനീർ ഒഴുകാൻ തുടങ്ങി. കുറച്ചു നേരത്തേക്ക് അവിടമാകെ നിശബ്ദത തളം കെട്ടി നിന്നു."മോൾ വിഷമിക്കണ്ട, അല്ലാഹുവിനോട് ദുആ ചെയ്യ്, വാപ്പിച്ച പഴയതുപോലെ മോളെ മെഹ്‌റു ന്ന് വിളിക്കും "നിശബ്ദതയെ മുറിച്ചുകൊണ്ട് ആയിഷ സമാധാനപ്പെടുത്തി. "വാപ്പി ഇങ്ങനെയൊന്നുമായിരുന്നില്ല. രണ്ട് മാസം മുൻപ് ഏതോ ചീത്തകൂട്ട് ക്കെട്ടിൽ പെട്ടതാ...."ഒരൽപ്പം നിറുത്തിയിട്ടവൾ തുടർന്നു."കുടുംബമെന്ന് പറഞ്ഞാൽ വാപ്പിച്ചാക്ക് ജീവനായിരുന്നു. ഇപ്പോൾ ദിവസവും വഴക്കാ. എന്റെ പടുത്തം നശിക്കണ്ടെന്ന് കരുതി ഉമ്മി പറഞ്ഞിട്ട് ഉമ്മി ന്റെ ആങ്ങളെ വീട്ടിൽ പോയി നിൽക്കും. സ്കൂളില്ലാത്ത ദിവസം ഞാൻ ഇങ്ങ് പോരും. ഇന്നലെ എനിക്ക് വരാൻ കഴിഞ്ഞില്ല, നല്ല മഴയായോണ്ട് അവർ വിട്ടില്ല." "മ്മ്. മെഹ്‌റു എത്രേലാ പഠിക്കുന്നത്?". "8 th ൽ ". "നന്നായി പഠിക്കണംട്ടോ "ആയിഷ അവളുടെ തോളിൽ തട്ടി പറഞ്ഞു." "മ്മ് "കണ്ണുകൾ തുടച്, മുഖത്ത് ചിരി വിടർത്തികൊണ്ട് പറഞ്ഞു." വാപ്പിച്ചാനെ മാറ്റിയെടുക്കാനുള്ള ഒരു കാര്യം പറഞ്ഞു തന്നാൽ മോളുസ് ചെയ്യുമോ? "

"ഹാ എന്താ അത്?" വളരെ ആഗ്രഹത്തോടെയും അതിലേറെ ആകാംക്ഷയോടെയും അവൾ തിരക്കി.

ആയിഷ തന്റെ ബാഗിന്റെ ആദ്യത്തെ ചെറിയൊരു അറ തുറന്നു. അതിൽ നിന്നും ഒരു ചെറിയ ഡയറി എടുത്തു. പച്ച നിറത്തിൽ,തിളക്കമുള്ള കവർ കൊണ്ട് പൊതിഞ്ഞ ഒരു മനോഹരമായ ഡയറി. മുൻപേജിൽ മദീനപ്പള്ളിയുടെ പച്ചക്കുബ്ബ മനോഹരമായി വരച്ചിട്ടുണ്ട്. അടുത്ത പേജിലായി എഴുതിയിരിക്കുന്ന ഖുർആനിക സൂക്തം മെഹ്റിൻ വായിച്ചു,

"ان الله وملائكته يصلون على النبي  يا أيها الذين آمنوا صلوا عليه وسلموا تسليما"

"നിശ്ചയം! അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകന്റെ പേരിൽ സ്വലാത്ത് ചൊല്ലുന്നു. അതിനാൽ സത്യാവശ്വാസികളെ, നിങ്ങളും പ്രവാചകന്റെ പേരിൽ സ്വലാത്തും സലാമും ചൊല്ലുക."(സൂറത്ത് അഹ്‌സാബ്: 56)


മെഹ്റിൻ അടുത്ത പേജ് മറിച്ചു. മനോഹരമായി പച്ചമഷിയിൽ എഴുതിയിരിക്കുന്ന, ഹെഡിങ് അവൾ വായിച്ചു.  *'സ്വലാത്തുൽ ഫാത്തിഹ്'*. അതിനു താഴെയായി വൃത്തിയിൽ നീല മഷികൊണ്ട് സ്വാലാത് എഴുതിയിരിക്കുന്നു.


*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*

അതിനു താഴെയായി ഫാത്തിഹ് സ്വ ലാത്തിന്റെ പ്രത്യേകതയും.അവളത്തെ വായിച്ചു തുടങ്ങി.


➡️ ജീവിത കാലത്ത് ഒരു പ്രാവശ്യമെങ്കിലും ഇത് ചൊലിയാൽ അവൻ നരകത്തിൽ പ്രവേശിക്കുകയില്ല.


➡️ ഇതിനെ തുടരെ നാല്പതു ദിവസങ്ങൾ ഓതിയാൽ

അവന്റെ പാപങ്ങളെ അല്ലാഹു പൊറുത്തുകൊടുക്കും.

➡️ ഒരു പ്രാവശ്യം ഓതുന്നത് മറ്റു സ്വലാത്തുകൾ ഒരു ലക്ഷം ഓതുന്നതിൻ്റെ പ്രതിഫലം


➡️ യഥാർത്ഥ ആഗ്രഹം സഫലീകരിച്ചു കിട്ടുന്നതിൽ ഇതിനെ 100 പ്രാവശ്യം ദിവസവും ഓതുക.


....... അവൾ അടുത്ത പേജ് മറിച്ചു നോക്കി."ഞാനെഴുതി തുടങ്ങിയതേ ഉള്ളു. അത് പൂർണമായിട്ടില്ല "blank ആയി കിടക്കുന്ന പേജിലേക്ക് നോക്കി ആയിഷ പറഞ്ഞു. "മ്മ്. മാഷാ അല്ലാഹ് എനിക്ക് നല്ല ഇഷ്ട്ടപ്പെട്ടു ഈ ഡയറി. "."ഇത് മെഹ്‌റു കൊണ്ട് പൊയ്ക്കോളൂ അടുത്താഴ്ച ഞാൻ ഇന്ഷാ അല്ലാഹ് ഇവിടേക്ക് വരും. അപ്പോൾ ഈ സ്വലാത്ത് എഴുതി വെച്ചിട്ട് തന്നാൽ മതി. പിന്നെ, ഇനി മുതൽ പഴയ വാപ്പിച്ചാനെ തിരിച്ചുകിട്ടാനുള്ള ആഗ്രഹം മനസ്സിൽ കരുതി ദിവസം 100 തവണ വെച്ചു സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിക്കൊ. അല്ലാഹു ഉറപ്പായും സ്വീകരിക്കും. ആയിഷ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു". "Jasakallahu khair "ആയിഷായെ കെട്ടിപ്പിടിച്ചു കൊണ്ട് മെഹ്റിൻ പറഞ്ഞു."ആമീൻ" ഒരൽപ്പം നിർത്തിക്കൊണ്ട് ആയിഷ തുടർന്നു. ഏതു പ്രശ്നം വന്നാലും സ്വാലാത് മുറുകെ പിടിച്ചാൽ മതി. മുത്തുനബി ﷺകൂടെയുണ്ടാകും." "അൽഹംദുലില്ലാഹ് ഇങ്ങളെ കണ്ടത് വല്യ കാര്യമായി, ഞാനെപ്പോഴും ദുആ ചെയ്യും ന്റെ വാപ്പിച്ച പഴയതുപോലെയാകാൻ. അതിനൊരു വഴി ഇങ്ങള രൂപത്തിൽ പടച്ചോൻ എനിക്ക് കാട്ടിത്തന്നു". അവളുടെ പക്വത നിറഞ്ഞ സംസാരം ആയിഷക്ക് നന്നേ ഇഷ്ട്ടായി. "നീ പൊളിയാണ് ട്ടോ, ആ കുഞ്ഞു വായിൽ നിന്ന് വരുന്ന വല്യ വർത്താനം കേൾക്കാൻ നല്ല രസമുണ്ട്"ചിരിച്ചു കൊണ്ട് ആയിഷ മെഹ്റിന്റെ കവിളിൽ നുള്ളി. "ആണോ " പുകഴ്ത്തപ്പെട്ടതിൽ ചെറിയൊരു നാണത്തോടെ ചിരിച്ചു കൊണ്ടവൾ പറഞ്ഞു."മ്മ് പിന്നെ ശരി ടാ. എനിക്ക് ഈ വഴിയാ പോകാനുള്ളത്". വലത്തോട്ടുള്ള ചെറിയൊരു കയറ്റത്തെ ചൂണ്ടി കൊണ്ട് ആയിഷ പറഞ്ഞു. "ഓഹ് എന്നാൽ ഇന്ഷാ അല്ലാഹ് അടുത്തയാഴ്ച ഞാനിവിടെ വന്നു നിൽക്കാം ഈ സമയത്ത് ". പെട്ടെന്നെന്തോ ഓർത്തെടുത്തപോലെ മെഹ്റിൻ ആയിഷയോടായി ചോദിച്ചു."അല്ലാ, ഇത്താടെ പേരെന്താണ്?"."ഹോ ഇപ്പോഴെങ്കിലും ചോദിച്ചുവല്ലോ". ചിരിച്ചു കൊണ്ട് ആയിഷ പറഞ്ഞു. "ഹീഹീ സോറി. എന്റെ കാര്യങ്ങൾ പറയുന്നതിനിടയിൽ ഞാൻ വിട്ട് പോയി."

"ഹ്മ്മ്. എന്റെ പേര് 'ആയിഷ മറിയം '."ചിരിച്ചു കൊണ്ടവൾ മറുപടി നൽകി."മാഷാ അല്ലാഹ്. നല്ല പേര് ".  "മ്മ്മ്.ഞാൻ പോട്ടെ അസ്സലാമു അലൈക്കുംവറഹ്മതുല്ലാഹി വബറക്കാതുഹു "."വ അലൈകുമുസ്സലാമു വറ ഹ്മതുള്ളാഹി വബറകാത്തുഹു ". ഇരുവരും അവിടെ വെച്ചു പിരിഞ്ഞു. ആയിഷക്ക് മെഹ്റിനെ നല്ല ഇഷ്ട്ടപ്പെട്ടു. "പാവം കുട്ടി "ആയിഷ മനസ്സിൽ പറഞ്ഞു. 5-ആം ക്ലാസ്സിൽ മദ്രസയിൽ പഠിക്കുമ്പോൾ നബിദിനാഘോഷത്തിനിടയിൽ പഴയൊരു പൊളിഞ്ഞ ടോയ്ലറ്റ് ന് പുറകിൽ കള്ള് കുടിച്ചാഘോഷിച്ച 3 ചെറുപ്പക്കാരെ കുറിച് അവൾക്ക് ഓർമ വന്നു. അന്ന്  മഗ്‌രിബ് വരെ നീണ്ടു നിന്ന പരിപാടി അവസാനിച്ചപ്പോൾ മദ്രസയുടെ പുറകിൽ നിന്നും കേട്ട ശബ്ദകോലാഹലങ്ങൾ അവളുടെ ഹൃദയത്തിൽ തെളിഞ്ഞു വന്നു.


"ആയിഷാ നിനക്കിന്നു കോളടിച്ചല്ലോ, ഇന്നത്തെ എല്ലാ പരിപാടിക്കും നീയല്ലേ സമ്മാനങ്ങൾ വാരിക്കൂട്ടിയത് "ചിരിച്ചുകൊണ്ട് നൗഫിയ പറഞ്ഞു.

"ന്താ ഈ പറയണേ, ഇന്ന് മാത്രമാണോ  എല്ലാ തവണയും ഞമ്മൾ തന്നെയാ വാരിക്കൂട്ടാർ " ആയിഷ ഒന്ന് സ്വയം പൊങ്ങി. "അയ്യടാ കൂടുതലൊന്നും മോള് പൊങ്ങണ്ട, എല്ലാത്തിനും നീ ഫസ്റ്റ് വാങ്ങിചൊന്നുമില്ലല്ലോ. നമുക്കുമുണ്ട് ഫസ്റ്റ്. അല്ലെ നാജി " കേട്ടുനിന്ന നാജിയാക്ക് ചിരി വന്നു. "മ്മ് "അവൾ സമ്മതിച്ചു."അല്ലോഹ് പിണങ്ങല്ലേ പൊന്നെ ഞാൻ നിന്നെ ചൂടാക്കാനല്ലെടി പറഞ്ഞത് "ആയിഷ നൗഫിയോടായി പറഞ്ഞു. പെട്ടെന്നെന്തോ ശബ്ദം മദ്രസയുടെ പുറകിൽ നിന്നും കേട്ടു."നൗഫി, ആയിഷാ, നാജി വേഗം വാ, നമ്മുടെ പഴയ പൊളിഞ്ഞ ടോയ്ലറ്റ് ന് പുറകിൽ രണ്ട് പേര് തമ്മിൽ വല്യ അടി. ഉസ്താദ് ഒക്കെ അങ്ങോട്ട് പോയിരിക്കുവാ " അടി കാണാനുള്ള ആവേശത്തോട് കൂടിയുള്ള  നൂറയുടെ വാക്കുകൾ ഓർത്തപ്പോൾ ആയിഷയ്ക്ക് ചിരി വന്നു.

അന്ന് എല്ലാവരും ആ പൊളിഞ്ഞ ടോയ്ലറ്റ് ന് പുറകു വശത്തേക്ക് ഓടി കൂടി. ആ കാഴ്ച കണ്ടിട്ടെന്നോണം "ന്റെ ബദ്രീങ്ങളെ "നെഞ്ചിൽ കൈ വെച്ചു കൊണ്ട് ഖരീമുസ്താദ് വിളിച്ചു.


🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹